വാക്യത്തിൽ പ്രയോഗം Make Sentences with Words in Malayalam Language

Vakyathil Prayogam in Malayalam വാക്യത്തിൽ പ്രയോഗം Malayalam Vakyathil Prayogikkuka Make Sentences with Words in Malayalam

Vakyathil Prayogam in Malayalam വാക്യത്തിൽ പ്രയോഗം Malayalam Vakyathil Prayogikkuka Make Sentences with Words in Malayalam 

വാക്യത്തിൽ പ്രയോഗം Make Sentences with Words in Malayalam Language

1. അകമഴിഞ്ഞ് 
ഒന്നാംറാങ്കുനേടിയ കുട്ടിയെ എല്ലാവരും അകമഴിഞ്ഞ് അഭിനന്ദിച്ചു. 

2. അഭംഗുരം
മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യം അഭംഗുരം കാത്തുസൂക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.

3. അനധികൃതം നഗരത്തിലെ അനധികൃത കെട്ടിടംപണി കളക്ടർ നിരോധിച്ചു. 

4. അത്ഭുതകരം
സർക്കസ്സ് കലാകാരന്മാരുടെ പ്രകടനം അത്ഭുതകരമാണ്. 

5. അക്ഷന്തവ്യം
പ്രതി ചെയ്തത് അക്ഷന്തവ്യമായ തെറ്റാണെന്ന് കോടതി അഭിപ്രായ പ്പെട്ടു. 

6, അന്യംനിൽക്കുക
വനനശീകരണംകൊണ്ട് അപൂർവ്വങ്ങളായ പലജീവികളും അന്യം നിന്നുപോയി. 

7. അയവിറക്കുക
ഉദ്യോഗത്തിൽനിന്നു വിരമിച്ച രാമു കഴിഞ്ഞകാലജീവിതം അയവി റക്കി.

8. അറവുശാല
ഉത്സവസീസണിൽ പലവ്യാപാരസ്ഥാപനങ്ങളും അറവുശാലകളെ പ്പോലെയാണ്.

9. അപക്വം
കുട്ടികളുടെ മനസ്സ് അപക്വമായതിനാൽ മുതിർന്നവർ അവരുടെ വഴ ക്കിൽ ഇടപെടരുത്. 

10. അന്യാദൃശം
ചെറുശ്ശേരിയുടെ കഴിവ് അന്യാദൃശ്യം ആയിരുന്നു.

11. അനുപേക്ഷണീയം
വായുപോലെ ജലവും മനുഷ്യന് അനുപേക്ഷണീയമാണ്. 

12. അത്യന്താപേക്ഷിതം
ജീവന്റെ നിലനിൽപ്പിന് വായു അത്യന്താപേക്ഷിതമാണ്. 

13. അൽഭുതാവഹം
ബഹിരാകാശത്ത് ഇൻഡ്യ അൽഭുതാവഹമായ നേട്ടങ്ങൾ കൈവരിച്ചു. 

14. അനാവരണംചെയ്യുക
സ്വാതന്ത്ര്യ സമരസേനാനിയുടെ പ്രതിമ മുഖ്യമന്ത്രി അനാവരണം ചെയ്തു. 

15. അടിയറവയ്ക്കുക
നമ്മുടെ ശാസ്ത്രനേട്ടങ്ങൾ വിദേശികൾക്ക് അടിയറവയ്ക്കരുത്.

16. അഹോരാത്രം
പ്രകൃതിക്ഷോഭം ഉണ്ടായപ്പോൾ ദുതകർമ്മസേന അഹോരാത്രം പണിയെടുത്തു. 


17. അസഹിഷ്ണുത
മനുഷ്യന്റെ അസഹിഷ്ണുതയാണ് രാജ്യത്തെ എല്ലാ പ്രശ്നങ്ങ ൾക്കും കാരണം. - 
18. അത്യുദയകാംക്ഷി
നയെ ഉപദേശിക്കുന്നവരെ നമ്മുടെ അത്യുദയകാംക്ഷികളായി കാണണം. 

19. അസന്ദിഗ്ധം
ചൊവ്വയിൽ ജീവന്റെ അംശമുണ്ടെന്ന് അസന്ദിഗ്ദ്ധമായി തെളിഞ്ഞി ട്ടില്ല. 

20. അനിഷേധ്യം
ജനിച്ചാൽ ഒരിക്കൽ മരിക്കും എന്നുള്ളത് അനിഷേധ്യമായ സത്യമാണ്.

21. അവഗാഢം
അവഗാഢ മായ അറിവുനേടിയ കവിയായിരുന്നു മഹാകവി കുമാരനാശാൻ.

22. അനിവാര്യം
പ്രകൃതിസംരക്ഷണം അനിവാര്യമായ കടമയായി കരുതണം. 

23. അകമ്പടിസേവിക്കുക
രാഷ്ട്രീയ നേതാക്കളുടെ അകമ്പടിസേവിച്ചുനടക്കുന്ന ചിലരുണ്ട്. 

24. അവഹേളിക്കുക
മറ്റുള്ളവരുടെ ബലഹീനതകളെ അവഹേളിക്കരുത്. -

25. അടിത്തറപാകുക
ആധുനിക മലയാളഭാഷയ്ക്ക് അടിത്തറപാകിയത് എഴുത്തച്ഛനാ യിരുന്നു. 

26. അനുഭവവേദ്യം
തുള്ളൽകൃതി വായിക്കുന്നവർക്ക് നമ്പ്യാരുടെ ഫലിതം അനുഭവ വേദ്യമാകും. 

27. അതിശയോക്തി
വിനോദയാത്രയ്ക്കു പോയിവന്ന കുട്ടിയുടെ വിവരണം അതിശ യോക്തി കലർന്നതായിരുന്നു. 

28. അപര്യാപ്തം
കേരളത്തിലെ വൈദ്യുതോൽപ്പാദനം നമ്മുടെ ആവശ്യം നിറവേ റ്റാൻ അപര്യാപ്തമാണ്. 

29. അഭിലഷണീയം
സർക്കാർ വകുപ്പുകളിൽ ബന്ധുക്കളെ നിയമിക്കുന്ന വകുപ്പു മന്ത്രിമാരുടെ പ്രവണത അഭിലഷണീയമല്ല. 

30. ആണിക്കല്ല്
ജീവിതപുരോഗതിയുടെ ആണിക്കല്ലായിവർത്തിക്കുന്നത് സത്യ സന്ധതയും കഠിനാദ്ധ്വാനവുമാണ്. 

31. ആകസ്മികം
പട്ടണത്തിലെത്തിയ രാമു ആകസ്മികമായി കൂട്ടുകാരനെ കണ്ടെത്തി. 

32. ആസേതുഹിമാചലം
സ്വാമി വിവേകാനന്ദൻ ഭാരതത്തെക്കുറിച്ചറിയുന്നതിനുവേണ്ടി ആസേതുഹിമാചലം സഞ്ചരിച്ചു.

33. ആബാലവൃദ്ധം
ശ്രതുക്കളുടെ പിടിയിൽ നിന്നും മോചിതനായി എത്തിയ സൈനി കനെ സ്വീകരിക്കാൻ ആബാലവൃദ്ധം ജനങ്ങളും എത്തിയിരുന്നു. 

34. ആതുരസേവനം
മദർതെരേസയുടെ ജീവിതലക്ഷ്യം ആതുരസേവനമായിരുന്നു. 

35. ആത്യന്തികം
ചെറുശ്ശേരിയുടെ ആത്യന്തികമായജീവിതലക്ഷ്യം ശ്രീകൃഷ്ണഭജന മായിരുന്നു. 

36. ആവിർഭവിക്കുക
ചാക്യാരുടെ പരിഹാസമാണ് തുള്ളൽ എന്ന കലാരൂപം ആവിർഭവി ക്കുവാൻ കാരണമായത്. - 

37. ആജ്ഞാപിക്കുക 
സീതാദേവിയെ കണ്ടെത്തി വരണമെന്ന് സുഗ്രീവൻ വാനരന്മാരോട് ആജ്ഞാപിച്ചു. 

38. ഇച്ഛാശക്തി
ഇച്ഛാശക്തിയുണ്ടെങ്കിൽ വിജയം കരസ്ഥമാക്കാം. 

39. ഇളകിമറിയുക
ആശുപ്രതിയിൽ ഡോക്ടർ എത്താത്തതിനാൽ രോഗികൾ ഇളകി - മറിഞ്ഞു. - 

40. ഇറങ്ങിത്തിരിച്ചു
രാജ്യത്ത് കലാപം ഉണ്ടാക്കുവാൻ ചിലർ കരുതിക്കൂട്ടി ഇറങ്ങിത്തി രിച്ചിട്ടുണ്ട്. 

41. ഇഷ്ടംനോക്കുക
രാമന്റെ ഇഷ്ടം നോക്കാൻ ലക്ഷ്മണൻ കൂടെയുണ്ടായിരുന്നു. 

42. ഉരുത്തിരിയുക
ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്ത് പുതിയൊരു - സമ്പത്ത് വ്യവസ്ഥ ഉരുത്തിരിഞ്ഞു. 

43. ഉദയംചെയ്യുക
അടുത്തകാലത്തായി നാട്ടിൽ നിരവധി വ്യാജ പണമിടപാടു സ്ഥാപ - നങ്ങൾ ഉദയം ചെയ്തിട്ടുണ്ട്.

44. ഉരുളയ്ക്കുപ്പേരി
അഭിമുഖത്തിൽ പങ്കെടുത്ത കുട്ടി ഉരുളയ്ക്കുപ്പേരിപോലെ മറുപടി പറഞ്ഞു. 

45. ഊഹാപോഹങ്ങൾ
ഊഹാപോഹങ്ങളിൽ വീണുപോകാതെ കാര്യത്തിന്റെ നിജസ്ഥിതി അറിയാൻ എല്ലാവരും ശ്രമിക്കണം. 

46. ഉത്ഘോഷിക്കുക
മാനുഷ്യരെല്ലാരും ഒന്നുപോലെ പുലർന്ന ഒരു സാമൂഹികക്രമമാണ് ഓണം ഉത്ഘോഷിക്കുന്നത്. 

47. ഉടനുടൻ
രാജ്യത്തുനടക്കുന്ന അക്രമപ്രവർത്തനങ്ങൾ ഉടനുടൻ അവസാനി - പ്പിക്കാൻ സർക്കാർ നടപടിയെടുക്കണം. 

48. ഉത്തേജിപ്പിക്കുക
സമരത്തിന്റെ ആവശ്യത്തെക്കുറിച്ച് നേതാവ് നടത്തിയ പ്രസംഗം അണികളെ ഉത്തേജിപ്പിച്ചു. 

49. ഉള്ളുരുകിപ്രാർത്ഥിക്കുക
കാണാതെപോയ മകനെ തിരിച്ചു കിട്ടണമെന്ന് മാതാപിതാക്കൾ ഉള്ളുരുകി പ്രാർത്ഥിച്ചു. 

50. ഉന്മൂലനാശം
അമിതമായ രാസവളപ്രയോഗം നമുക്ക് ഉപകാരികളായ പല ജീവികളുടെയും ഉന്മൂലനാശത്തിന് കാരണമായി. 

51. ഉറ്റുനോക്കുക
മത്സരത്തിൽ ജയിക്കുന്നതാരെന്നറിയാൻ കാണികൾ ഉറ്റുനോക്കി. 

52. ഉപജാപം
മന്ത്രിസഭയെ അട്ടിമറിക്കാൻ ചില ഉപജാപസംഘങ്ങൾ പ്രവർത്തി ക്കുന്നുണ്ട്. 

53. ഉറവിടം
കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് പലസ്ഥലത്തും പരിശോധന നടത്തി.

54. എണ്ണിയെണ്ണിപ്പറയുക
പോലീസ് കസ്റ്റഡിയിലായ പ്രതി കുറ്റകൃത്യങ്ങളോരോന്നും എണ്ണി യെണ്ണിപ്പറഞ്ഞു. 

55. കെട്ടുകെട്ടുക
നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് നാടോടികൾ കെട്ടുകെട്ടി. 

56. ഒഴിഞ്ഞുമാറുക
ഡവറുടെ മനസ്സാന്നിദ്ധ്യം കൊണ്ട് വലിയ ഒരപകടം ഒഴിഞ്ഞു മാറി. 

57. ഒത്തുതീർപ്പ്
പഞ്ചായത്തു പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായിരുന്ന തർക്കം ഒത്തുതീർപ്പിലെത്തി. 

58. ഒത്തിണങ്ങിയ
രാമു ഒത്തിണങ്ങിയ വധുവിനെ കിട്ടാൻ പത്രത്തിൽ പരസ്യം ചെയ്തു. 

59. ഒറ്റപ്പെടുക
വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു പോയ കുടുംബത്തെ നാട്ടുകാർ രക്ഷപ്പെടുത്തി. 

60. ഒത്താശ ചെയ്യുക
അധികാരസ്ഥാനങ്ങളിൽ എത്തിപ്പെടാൻ രാഷ്ട്രീയക്കാരുടെ ഒത്താശ നേടാൻ ശ്രമിക്കുന്നവരുണ്ട്. 

61. കടന്നുവരവ്
വിദേശ വസ്തുക്കളുടെ കടന്നുവരവ് ഇന്ത്യൻ നിർമ്മിത വസ്ത ക്കളുടെ വിലയിടിവിന് കാരണമായി. 

62, കടപ്പെട്ട
വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാൻ മക്കൾ കടപ്പെട്ടവ രാണ്. 

63. കളിപ്പാവ
ബ്രട്ടീഷുകാർ അവരുടെ ഭരണകാലത്ത് ചില നാട്ടുരാജാക്കന്മാരെ - കളിപ്പാവകളായി കണക്കാക്കിയിരുന്നു. 

64. കളമൊരുക്കുക
കമ്പ്യൂട്ടറിന്റെ സ്വാധീനം വിവര സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് കളമൊരുക്കി. 

65. കച്ചകെട്ടുക
സർക്കാരിനെതിരെ സമരം ചെയ്യാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ചില സംഘടനകളുണ്ട്. 

66, കഥകഴിക്കുക
നാട്ടുകാർ പേപ്പട്ടിയുടെ കഥകഴിച്ചു. 

67. കണ്ണിലെ കരട്
മറ്റുള്ളവരുടെ കണ്ണിലെ കരടാകാതെ ജീവിക്കണം. 

68. കാണിക്ക വയ്ക്കുക
അഴിമതിക്കാരായ ചില ഉദ്യോഗസ്ഥർക്ക് കാണിക്ക വച്ചാലേ കാര്യ ങ്ങൾ നടക്കൂ എന്ന സ്ഥിതിയായിട്ടുണ്ട്. 

69. കാറ്റു തിരിഞ്ഞു വീശുക
ഇന്ത്യയിൽ ആധിപത്യമുറപ്പിക്കാൻ വന്ന വിദേശികൾക്ക് ഇവി ടത്തെ ജനരോഷം കാറ്റു തിരിഞ്ഞു വീശിയ അനുഭവമുണ്ടാക്കി. 

70. കിടപിടിക്കുക
വിദേശ വസ്തുക്കളോടു കിടപിടിക്കുന്ന സാധനങ്ങളുണ്ടാക്കാൻ ഇന്ത്യൻ വ്യവസായികൾ പഠിച്ചു. | 

71. കിടിലം കൊള്ളിക്കുക
ഉത്സവത്തോടനുബന്ധിച്ചു നടത്തിയ വെടിക്കെട്ട് കിടിലം കൊള്ളി ക്കുന്നതായിരുന്നു. 

72. കെട്ടിച്ചമയ്ക്കുക
മന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കെട്ടിച്ചമച്ചതായിരുന്നു വെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. | 

73. കേളികേട്ട
കേളികേട്ട കഥകളിനടനായിരുന്നു കലാമണ്ഡലം കൃഷ്ണൻനായർ.

74. കേടുപാട്
വാഹനങ്ങൾ യഥാസമയം കേടുപാടുതീർക്കാത്തതാണ് പല അപക ടങ്ങളുടെയും കാരണം. 

75. കൈക്കരുത്ത്
കൈക്കരുത്തുകാട്ടി കാര്യം കാണാൻ ശ്രമിക്കുന്നവർ നമ്മുടെ ഇട യിലുണ്ട്. - 76. കൊഞ്ചിക്കുഴഞ്ഞ്
കൂട്ടുകാരികൾ കൊഞ്ചിക്കുഴഞ്ഞ് സ്കൂളിലേക്കു പോയി. 

77. കോൾമയിർകൊള്ളിക്കുക
കുഞ്ഞാലിമരക്കാരുടെ കോൾമയിർ കൊള്ളിക്കുന്ന കഥകൾ കേട്ട് കുട്ടികൾ അത്ഭുതപ്പെട്ടു. - 

78. കോപാഗ്നി
കണ്ണകിയുടെ കോപാഗ്നിയിൽ മധുരാപുരി ചാമ്പലായ കഥയാണ് - ചിലപ്പതികാരം. - 

79. കോപിഷ്ഠനാകുക
ഗൃഹപാഠം ചെയ്തുകൊണ്ടുവരാത്ത കുട്ടിയുടെനേരെ അധ്യാപകൻ കോപിഷ്ഠനായി. -

80. കൗശലം
കുറുക്കന്റെ കൗശലം വ്യക്തമാക്കുന്ന അനവധി കഥകളുണ്ട്. - 

81. ഗതിവിഗതികൾ
കാറ്റിന്റെ ഗതിവിഗതികൾ നോക്കിയാണ് കാലാവസ്ഥാ പ്രവചനം നടത്തുന്നത്. - 

82. ചക്കരവാക്കുപറയുക
അധികാരത്തിലെത്താൻ രാഷ്ട്രീയപാർട്ടികൾ ചക്കരവാക്കുകൾ - പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് പതിവാണ്. - 

83. ചുരുളഴിക്കുക
കൊലക്കേസിന്റെ ചുരുളഴിക്കുന്നതിനുവേണ്ടി പോലീസ് പലരേയും - ചോദ്യംചെയ്തു. 

84. ചുറ്റിനടക്കുക
മോഷണത്തിനുള്ള അവസരംനോക്കി കള്ളന്മാർ നാട്ടിലെല്ലാം ചുറ്റി നടക്കുന്നുണ്ട്. 

85. ചുവടുവയ്പ്
പുതിയ പദ്ധതികളുടെ ചുവടുവയ്ക്കായി നാട്ടുകരുടെ ഒരു യോഗം പഞ്ചായത്തധികൃതർ വിളിച്ചുകൂട്ടി. 

86. ചേക്കേറുക
വസന്തകാലത്ത് വിദേശപക്ഷികൾ കേരളത്തിലേക്ക് ചേക്കേറാറുണ്ട്. - 

87. തകിടംമറിയുക
രാജ്യത്തെ വികസനപ്രവർത്തനങ്ങളെ തകിടംമറി ക്കു ന്നത് ഹർത്താലും ബന്ദുമാണ്. 

88. തലയെടുപ്പ്
കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ഗജ വീരനായിരുന്നു ഗുരുവായൂർ കേശവൻ. 

89. തന്മയീഭാവം
മമ്മൂട്ടിയുടെ അഭിനയത്തിന്റെ തന്മയീഭാവമാണ് അദ്ദേഹത്തിന് -- അവാർഡു നേടിക്കൊടുത്തത്. - 

90. താളംതെറ്റുക
കടബാദ്ധ്യതയിൽപ്പെട്ട് ജീവിതത്തിന്റെ താളംതെറ്റിയതാണ് ഒരു കുടുംബത്തിന്റെ കൂട്ടആത്മഹത്യയ്ക്കു കാരണമായത്. 

91. തുടക്കമിടുക
പുതുതായി അധികാരത്തിലെത്തിയ പഞ്ചായത്തുഭരണസമിതി പല പദ്ധതികൾക്കും തുടക്കമിട്ടു. 

92. തൃണവൽക്കരിക്കുക
ഇന്ത്യയെ തകർക്കുമെന്ന അയൽരാജ്യത്തിന്റെ ഭീഷണി ഭാരത - ജനത തൃണവല്ക്കരിച്ചു. - 

93. ദയാവായ്പ്
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി പ്രസിഡന്റിന്റെ ദയാവായ്പിന് - അപേക്ഷിച്ചു.

94. ദീർഘവീക്ഷണം
ദീർഘവീക്ഷണത്തോടെയുള്ള നഗരവത്ക്കരണമാണ് നമുക്കാ വശ്യം .

95. ദൂരവ്യാപകം
വനനശീകരണം ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കും.

96. ദേശാടനം
കാലാവസ്ഥ മാറുന്നതനുസരിച്ച് ദേശാടനം നടത്തുന്ന ജീവികളുണ്ട്. - 

97. നടുനായകത്വം
കൊച്ചിരാജാവിന്റെ നാവികപ്പടയുടെ നടുനായകത്വം വഹിച്ചത് കുഞ്ഞാലിമരയ്ക്കാരായിരുന്നു. 

98. നവംനവങ്ങൾ
വ്യാപാരികൾ നവംനവങ്ങളായ ഫാഷനുകൾ പ്രദർശിപ്പിച്ച് ഉപഭോ ക്താക്കളെ ആകർഷിക്കുന്നു. 

99. നാടുനീളെ
പ്രധാനമന്ത്രിയുടെ വരവേൽപ്പിന് നാടുനീളെ തോരണങ്ങൾ കെട്ടി അലങ്കരിച്ചു. 

100. നിറവേറുക
മകന് പി.എസ്.സി. നിയമനം കിട്ടിയപ്പോൾ മതാപിതാക്കളുടെ സ്വപ്നംനിറവേറി. 

101. നിസ്സഹായത
കൂട്ടുകാരന്റെ ദാരുണമായ അന്ത്യം ഗോപി നിസ്സഹായതയോടെ നോക്കി നിന്നു. 

102. നീണ്ടുനിൽക്കുക
മഹാഭാരതയുദ്ധം പതിനഞ്ചു ദിവസം നീണ്ടുനിന്നു. 

103. നെല്ലിപ്പടികാണുക
ക്ഷമയുടെ നെല്ലിപ്പടി കണ്ടതിനുശേഷമാണ് തീവ്രവാദികൾക്കെ തിരെ സൈന്യം തിരിച്ചടിച്ചത്.


104. നെട്ടോട്ടമോടുക
സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ പള്ളിക്കൂടത്തിൽ ,വിടുവാൻ രക്ഷിതാക്കൾ നെട്ടോട്ടമോടുകയാണ്. 

105. നേതൃത്വം നല്കുക
ഉപ്പുസത്യാഗ്രഹത്തിനു മഹാത്മാഗാന്ധി നേതൃത്വം നല്കി. 

106. പര്യാപ്തം
കേരളത്തിലെ വൈദ്യുതോത്പാദനം ഇവിടത്തെ ആവശ്യത്തിനു പര്യാപ്തമല്ല. 

107. പച്ചപിടിക്കുക
പുതിയ സർക്കാർ പദ്ധതികൾ നമ്മുടെ നെല്ഷിമേഖല പച്ച പിടിക്കുന്നതിനു സഹായകരമാണ്. 

108. പകച്ചുപോകുക
എഴുന്നള്ളത്തിനിടെ ആനയിടഞ്ഞതുകണ്ട് ഭക്തർ പകച്ചു പോകു കയുണ്ടായി.

109. പകൽക്കിനാവ്
പ്രയത്നിക്കാതെ വിജയം കൈവരിക്കാമെന്നത് പകൽക്കിനാവു മാത്രമാണ്. 

110. പാട്ടിലാക്കുക
മോഹനവാഗ്ദാനങ്ങൾ നല്കി ആളുകളെ പാട്ടിലാക്കി തട്ടിപ്പുനട ത്തുന്നവരുണ്ട്. 

111. പിടിച്ചുനിൽക്കുക
വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനു വേണ്ടി ഓണക്കാലത്ത് കൂടുതൽ മാവേലിസ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചു. 

112, പുളകം കൊള്ളിക്കുക
-നെഹ്റുട്രോഫി ജലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ ചുണ്ടന്റെ വരവ് കാണികളെ പുളകം കൊള്ളിക്കുന്നതായിരുന്നു. 

113. പൂർവ്വാധികം
ഇക്കൊല്ലത്തെ ഉത്സവം പൂർവ്വാധികം ഭംഗിയായി നടത്തുവാൻ ഉത്സ വക്കമ്മറ്റി തീരുമാനിച്ചു.

114. പ്രചുരപ്രചാരം
കുമാരനാശാന്റെ വീണപൂവ് പ്രചുരപ്രചാരമുള്ള കൃതിയാണ്. 

115. പ്രതിനിധീകരിക്കുക
ഭാരതത്തെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി ഇസ്ലാമികരാഷ് ങ്ങളുടെ സമ്മേളനത്തിൽ പങ്കെടുത്തു. 

116. പ്രത്യാഘാതം
പരിസരമലിനീകരണത്തിന്റെ പ്രത്യാഘാതം അതിഭയങ്കരമായി രിക്കും. 

117. പ്രഥമഗണനീയൻ
മലയാളഭാഷയുടെ വളർച്ചയ്ക്ക് സംഭാവന നല്കിയവരിൽ പ്രഥമ ഗണനീയൻ എഴുത്തച്ഛനാണ്. 

118. പ്രതീകം
പരിശുദ്ധിയുടെ പ്രതീകമായി വെളുപ്പുനിറം കണക്കാക്കപ്പെടുന്നു. 

119. പൊടിപ്പും തൊങ്ങലും
രാമുവിന്റെ കുറ്റം പൊടിപ്പും തൊങ്ങലും വച്ച് വാസു കൂട്ടുകാരോടു പറഞ്ഞു. 

120. പൗരാണികം കി 
ഔഷധസസ്യങ്ങളുടെ ഗുണഗണങ്ങൾ പൗരാണികകാലംമുതൽക്കേ പ്രസിദ്ധമായിരുന്നു. 

121. ബഹുമുഖം
ശാസ്ത്രലോകം ഉറ്റുനോക്കുന്നത് ബഹുമുഖപ്രതിഭകളെയാണ്. 

122. ബാലിശം
വിദേശികളുമായി കരാറിലേർപ്പെട്ടാൽ രാജ്യം അപകടത്തിലാവു മെന്ന ചിന്താഗതി ബാലിശമാണ്. 

123. ബീജാവാപംചെയ്യുക
ഒരുപുതിയസംസ്കാരം ബീജാവാപംചെയ്യുന്നതായിരുന്നു സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം. 

124. ഭഗീരഥ പ്രയത്നം
ഉണ്ണിയെ അവന്റെ മാതാപിതാക്കൾ ഭഗീരഥപ്രയത്നം ചെയ്താണ് പഠിപ്പിച്ചത്.

125. ഭീകരപ്രവർത്തനം
രാജ്യത്ത് ഭീകരപ്രവർത്തനം ഒരിക്കലും അനുവദിച്ചുകൂടാ. 

126. ഭൂഷണം
മറ്റുള്ളവരെ കുറ്റം പറഞ്ഞുനടക്കുന്നതു ഭൂഷണമല്ല. 

127. മണിത്തിടമ്പ്
യശോദ കൃഷ്ണനെ മണിത്തിടമ്പായി കണ്ടു. 

128. മരണക്കെണി
മരണക്കെണിയിൽനിന്നു നിഷ്പ്രയാസം രക്ഷപ്പെടുന്നവിദ്യ ചില മജീഷ്യന്മാർ അവതരിപ്പിക്കാറുണ്ട്. 

129. മനംകവരുക
യേശുദാസിന്റെ ഗാനങ്ങളെല്ലാം മനംകവരുന്നവയാണ്. 

130. മണംപിടിക്കുക
പോലീസായ് മണംപിടിച്ച് പ്രതിയുടെ താവളം കണ്ടെത്തി. 

131. മതിമറക്കുക
കാണാതെപോയ മകനെ തിരികെ കിട്ടിയപ്പോൾ മാതാപിതാക്കൾ സന്തോഷംകൊണ്ട് മതിമറന്നു. 

132. മല്ലടിക്കുക
രോഗത്തോടു മല്ലടിച്ചിരുന്ന വൃദ്ധനെ നാട്ടുകാർ ആശുപ്രതിയിലാക്കി. 

133. മഹോന്നതം
സിനിമാലോകത്ത് മഹോന്നതമായ സ്ഥാനമായിരുന്നു സത്യന്റേത്. 

134. മനോരാജ്യംകാണുക
ചെയ്യേണ്ടത് ചെയ്യാതെ മനോരാജ്യം കണ്ട് കാലം കഴിക്കരുത്. 

135, മറുകണ്ടം ചാടുക
വിസ്താരസമയത്ത് പ്രതിഭാഗത്തേക്ക് മറുകണ്ടം ചാടുന്ന സാക്ഷി കളുണ്ട്. 

136. മാറ്റുരയ്ക്കുക
കുട്ടികളുടെ സർഗ്ഗാത്മകകഴിവുകൾ മാറ്റുരയ്ക്കുന്നതിനുള്ള വേദി യാണ് കലോത്സവങ്ങൾ.

137. മാർഗ്ഗദർശി
ജീവിതവിജയത്തിന് മഹാന്മാരുടെ ചരിത്രങ്ങൾ മാർഗ്ഗദർശികളാണ്. 

138. മുക്തകണ്ഠം
അഖിലേന്ത്യാതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ കുട്ടിയെ നാട്ടുകാർ മുക്തകണ്ഠം പ്രശംസിച്ചു. 

139. മുടിചൂടുക
ബഹിരാകാശപരീക്ഷ ണ ങ്ങ ളിൽ മറ്റു രാജ്യക്കാരോടൊപ്പം ഇന്ത്യയും മുടിചൂടുകയുണ്ടായി. 

140. മുഖരിതം
ബസാർജ് വർദ്ധനയോടുള്ള പ്രതിഷേധം നാട്ടിലെങ്ങും മുഖരിത മായി. 

141. മുന്നോടി
ക്രിസ്മസിന്റെ മുന്നോടിയായി നഗരത്തിലെങ്ങും നക്ഷത്രവിളക്കു കൾ തെളിഞ്ഞു. 

142. മൂർത്തീമദ്ഭാവം
അഹിംസയുടെയും സത്യത്തിന്റെയും മൂർത്തീമദ്ഭാവമായിരുന്നു ഗാന്ധിജി.

143. മൃതപ്രായം
അപകടത്തിൽപ്പെട്ട് മൃതപ്രായനായ അജ്ഞാതനെ നാട്ടുകാർ അടു ത്തുള്ള ആശുപത്രിയിൽ എത്തിച്ചു. 

144. യശസ്തംഭം
മൺമറഞ്ഞ മഹാന്റെ യശസ്തംഭമായി നാട്ടുകാർ ഒരു വായനശാല പണികഴിപ്പിച്ചു. 

145. യഥാക്രമം
ജ്യേഷ്ഠാനുജന്മാർ യഥാക്രമം മത്സരവേദിയിലേക്ക് കടന്നുവന്നു. 

146. യാഥാസ്ഥിതികം
കാലം എത്രമാറിയാലും യാഥാസ്ഥിതിക മനസ്ഥിതിയുമായി കഴിയു ന്നവരുണ്ട്.

147. യഥോചിതം
വീട്ടിലെത്തിയ അതിഥിയെ ഗൃഹനാഥൻ യഥോചിതം സ്വീകരിച്ചു. 

148. രണ്ടും കൽപ്പിച്ച്
പടക്കളത്തിലേക്ക് രണ്ടും കല്പിച്ച് പുറപ്പെട്ട അഭിമന്യുവിന്റെ കഥ രോമാഞ്ചദായകമാണ്. 

149. രോമാഞ്ചദായകം
വടക്കൻപാട്ടിലെ വീരന്മാരുടെ കഥകൾ രോമാഞ്ചദായകങ്ങളാണ്. 

150. ലക്ഷ്യം തെറ്റുക
ശ്രതുക്കൾ തൊടുത്തുവിട്ട മിസൈലുകൾ ലക്ഷ്യം തെറ്റി ജനവാസ കേന്ദ്രത്തിൽ പതിച്ചുവെന്ന് ഇറാൻ ആരോപിച്ചു.

151. വഴിത്തിരിവ്
വിദേശത്തേക്കുള്ള യാത്ര എന്റെ ജീവിതത്തിലെ വഴിത്തിരിവായി. 

152. വനരോദനം
വനനശീകരണത്തിന് എതിരെയുള്ള പ്രകൃതിസ്നേഹികളുടെ മുറവിളികൾ വനരോദനമായി. 

153. വഷളാകുക
സമരക്കാർക്കുനേരെ ചിലർ നടത്തിയ കല്ലേറ് സ്ഥിതിയാകെ വഷളാക്കി. 

154. വലയിൽ കുടുങ്ങുക
കള്ളനെ വലയിൽക്കുടുക്കുന്നതിനുവേണ്ടി പോലീസ് ചില ഉപായം പ്രയോഗിച്ചു. 

155. വർണ്ണശബളം
അത്തപ്പൂക്കളമത്സരം വർണ്ണശബളമായിരുന്നു. 

156. വഴിതെളിക്കുക
കേരളീയജനതയെ ഭക്തിയിലേയ്ക്ക് വഴിതെളിച്ച മഹാനായിരുന്നു എഴുത്തച്ഛൻ. 

157. വിളനിലം 
നാടൻകലകളുടെ വിളനിലമാണ് കേരളം.

158. വിലയിരുത്തുക
കുട്ടികളുടെ സർഗ്ഗാത്മകകഴിവുകളാണ് നിരന്തരമൂല്യനിർണ്ണയ ത്തിൽ വിലയിരുത്തുന്നത്. 

159. വിശ്വാത്തരം
കാളിദാസകൃതികളെല്ലാം വിശ്വോത്തരങ്ങളാണ്. 

160. വിലങ്ങുതടി
രാജ്യപുരോഗതിക്കു വിലങ്ങുതടിയായിരിക്കുന്നത് അടിക്കടിയുള്ള ഹർത്താലാണ്. 

161. വിരോധാഭാസം
വൈദ്യുതിക്ഷാമം പരിഹരിക്കാൻ മെഴുകുതിരി ഉപയോഗിക്കണ മെന്ന നേതാവിന്റെ ആഹ്വാനം വിരോധാഭാസമാണ്. 

162. വിശ്വവിശ്രുതം
വിശ്വവിശ്രുതനായിരുന്ന സാഹിത്യകാരനായിരുന്നു ബർണാഡ്ഷാ. 

163. വിട്ടുകൊടുക്കുക
തെളിവെടുപ്പിനായി കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു കൊടുക്കുക പതിവാണ്. 

164. വിഹാരരംഗം
രാത്രികാലങ്ങളിൽ പൊതുസ്ഥലങ്ങൾ സാമൂഹ്യവിരുദ്ധരുടെ വിഹാര രംഗമായി മാറാറുണ്ട്. 

165. വിലപ്പെട്ട
സാഹിത്യലോകത്ത് വിലപ്പെട്ട സംഭാവനങ്ങൾ നല്കിയ എഴുത്തു കാരനായിരുന്നു ബഷീർ. 

166. വീഴ്ചവരുത്തുക
കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സർക്കാർ സസ്പെന്റു ചെയ്തു. 

167. വെല്ലുക
മലയാള സിനിമയെ വെല്ലുന്ന ചിത്രങ്ങളൊന്നും മറ്റു ഭാഷകളിലില്ല. 

168. വേദവാക്യം
ഭർത്താവു പറയുന്നത് വേദവാക്യംപോലെ കരുതുന്ന ഭാര്യമാരുണ്ട്. 

169. വേരോടെ പിഴുതെറിയുക
കുട്ടികൾക്കിടയിലെ ലഹരിമരുന്നുപയോഗം വേരോടെ പിഴുതെറി യണം. 

170. വേദനാജനകം
വിദേശത്തുനിന്നും രക്ഷപെട്ട് നാട്ടിൽ തിരിച്ചെത്തിയ നേഴ്സുമാ രുടെ ജീവിതാനുഭവങ്ങൾ വേദനാജനകമായിരുന്നു. 

171. വേർതിരിവ്
സ്വന്തം കുട്ടികളോട് മാതാപിതാക്കൾ ഒരിക്കലും വേർതിരിവ് കാണി ക്കരുത്. 

172. വൈവിദ്ധ്യം
കുട്ടികളുടെ ശരീരവളർച്ചയ്ക്ക് വൈവിദ്ധ്യമുള്ള ഭക്ഷണക്രമം ആവ ശ്യമാണ്. 

173. ശരണം പ്രാപിക്കുക
ബന്ധുക്കൾ ഉപേക്ഷിച്ച വൃദ്ധൻ അനാഥാലയത്തെ ശരണം പ്രാപിച്ചു. 

174. ശാഠ്യംപിടിക്കുക
ഉത്സവസ്ഥലത്തെത്തിയ കുട്ടി കളിപ്പാട്ടങ്ങൾക്കുവേണ്ടി ശാഠ്യം പിടിച്ചു. ' 

175. ശാശ്വതപ്രതിഷ്ഠ
നിരൂപണസാഹിത്യത്തിൽ ശാശ്വതപ്രതിഷ്ഠനേടിയ ആളായിരുന്നു കുട്ടികൃഷ്ണമാരാർ. 

176. ശിരസാവഹിക്കുക
പിതാവിന്റെ ആജ്ഞ ശിരസാവഹിച്ച് ശ്രീരാമൻ വനവാസത്തിനു പോയി.

177. ശോകപര്യവസായി
ബഷീറിന്റെ ബാല്യകാലസഖി ശോകപര്യവസായിയായ ഒരു നോവലാണ്. 

178. ശ്ലാഘനീയം
പ്രളയകാലത്ത് നമ്മുടെ മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.

179. സമകാലികം
ചങ്ങമ്പുഴയും ഇടപ്പള്ളിയും സമകാലിക കവികളായിരുന്നു. 

180. സർവ്വോപരി
കുമാരനാശാന്റെ കാവ്യഗുണങ്ങളിൽ സർവോപരിയായി നില കൊള്ളുന്നത് വേദാന്തശീലമാണ്. 

181. സമരസപ്പെടുത്തുക
വിദ്യാർത്ഥികളുടെ യാത്രാപ്രശ്നങ്ങൾ വിദ്യർത്ഥിപ്രതിനിധിക ളുടെയും ബസ്സുടമസംഘം പ്രതിനിധികളുടെയും യോഗം വിളിച്ച് ചർച്ച ചെയ്ത സമരസപ്പെടുത്തുന്നതിന് സർക്കാർ നിശ്ചയിച്ചു. 

182. സങ്കുചിതം
വികസനപ്രവർത്തനങ്ങൾക്കുവേണ്ടി ഇറങ്ങിത്തിരിക്കുമ്പോൾ അതി - നുനേരെ സങ്കുചിതമനോഭാവവുമായി നില്ക്കുന്നവരുണ്ട്. 

183. സങ്കീർണ്ണം
രാജ്യത്തെ സങ്കീർണ്ണമായ ഒട്ടനവധി പ്രശ്നങ്ങൾ സർക്കാർ ബന്ധ പ്പെട്ടവരുമായി ചർച്ചചെയ്തു. 

184. സത്യാന്വേഷി
ശ്രീബുദ്ധൻ ചെറുപ്പത്തിൽ ഒരു സത്യാന്വേഷിയായിരുന്നു. 

185. സഖ്യംചെയ്യുക
സീതാദേവിയെ കണ്ടെത്തുന്നതിനായി ശ്രീരാമൻ സുഗ്രീവനുമായി സഖ്യംചെയ്തു. 

186. സത്യവാങ്മൂലം
ഫീസ്ഘടന സംബന്ധിച്ച് സർക്കാർ കോടതിയിൽ പുതിയ സത്യ വാങ്മൂലം സമർപ്പിച്ചു. 

187. സദയം
തന്റെ കുറ്റങ്ങൾ സദയംമാപ്പാക്കണമെന്ന് പ്രതി കോടതിയോടപേ ക്ഷിച്ചു. 

188. സാക്ഷാത്ക്കരിക്കുക
മാതാപിതാക്കളുടെ ആഗ്രഹം സാക്ഷാത്ക്കരിക്കേണ്ടത് മക്കളുടെ കടമയാണ്.

189. സാധൂകരിക്കുക
പൊതുസ്ഥലം കൈയേറി നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയെ തിനെ സാധൂകരിച്ചുകൊണ്ട് നേതാവു നടത്തിയ പ്രസ്താവന വിലപ്പോ യില്ല. 

190. സ്ഥാനംപിടിക്കുക
മുൻപന്തിയിൽ സ്ഥാനംപിടിക്കുന്നതിന് കാണികൾ തിക്കിത്തിരക്കി. 

191. സുവർണ്ണാവസരം
ഫുട്ബോൾ കളിയിൽ ഇന്ത്യൻ ടീമിനുകിട്ടിയ സുവർണ്ണാവസരം അവർ പാഴാക്കി. 

192. സ്വതഃസിദ്ധം
കുഞ്ചൻനമ്പ്യാരുടെ സ്വതഃസിദ്ധമായ പരിഹാസം പ്രസിദ്ധമാണ്. 

193. സ്വയംപര്യാപ്തത
കാർഷികരംഗത്ത് കേരളം ഇതുവരെ സ്വയംപര്യാപ്തത നേടിയി ട്ടില്ല. 

194. ഹസ്താവലംബം
അശരണരുടെ ഹസ്താവലംബമായിരുന്നു മദർതെരേസ.

195. ഹൃദയസ്പക്ക്
ഹൃദയസ്പക്കായരംഗങ്ങളുള്ള നാടകങ്ങൾ കാണുവാനേ ആളു കൾ ഉണ്ടാവുകയുള്ളൂ.

196. ഹൃദ്യം
നാടൻപാട്ടുകളുടെ ആലാപനം ഹൃദ്യമാണ്.

197. ക്ഷമചോദിക്കുക
കൂട്ടുകാരുമായി വഴക്കുണ്ടാക്കിയ കുട്ടി അദ്ധ്യാപകരോട് ക്ഷമ ചോദിച്ചു.

198. ക്ഷണികം
ജീവിതത്തിലെ സുഖങ്ങൾ ക്ഷണികങ്ങളാണ്.

199. ക്ഷിപ്രസാധ്യം
ഇക്കാലത്ത് ഒരു സർക്കാർ ജോലി ക്ഷിപ്രസാധ്യമല്ല.

200. ക്ഷിപ്രകോപി
ദുർവ്വാസാവ് ക്ഷിപ്രകോപിയായ ഒരു മഹർഷിയായിരുന്നു.

COMMENTS

BLOGGER: 23
  1. കണ്ണ് തുറക്കുക

    ReplyDelete
  2. വക വയ്ക്കുക

    ReplyDelete
    Replies
    1. സ്വന്തം ജീവൻ പോലും വക വെക്കാതെ പോരാടി....

      Delete
  3. നിർബന്ധിക്കുക

    ReplyDelete
  4. കേളികൊട്ടുക വാക്യരചന

    ReplyDelete
    Replies
    1. നിയന്ത്രിക്കുക

      Delete
  5. Replies
    1. കാട്ടിൽ സിംഹം ഗർജ്ജിക്കുന്നു

      Delete
  6. ആഗോളമത്സരം

    ReplyDelete
    Replies
    1. ശാസ്ത്രം ആഗോളമത്സറങ്ങൾ നേരിടുന്നു....

      Delete
  7. കുറ്റമറ്റ

    ReplyDelete
  8. സാഹസപ്രവർത്തി

    ReplyDelete
  9. പ്രേരിപ്പിക്കുക

    ReplyDelete
  10. വിളംബരം ചെയ്യുക

    ReplyDelete
    Replies
    1. രാജാവ് തന്റെ പുത്രിയുടെ വിവാഹം നാടകെ വിളംബരം ചെയ്തു

      Delete
  11. അവിസ്മരണീയം

    ReplyDelete
  12. ഉഴിഞ്ഞുവച്ചു

    ReplyDelete
  13. ഉപദേശപ്രകാരം

    ReplyDelete
  14. വിറങ്ങലിച്ചു നിൽക്കുക

    ReplyDelete

Name

10 line essay,519,10 Lines in Gujarati,2,Aapka Bunty,3,Aarti Sangrah,3,Aayog,3,Agyeya,4,Akbar Birbal,1,Antar,170,anuched lekhan,59,article,17,asprishyata,1,Bahu ki Vida,1,Bengali Essays,135,Bengali Letters,20,bengali stories,12,best hindi poem,13,Bhagat ki Gat,2,Bhagwati Charan Varma,3,Bhishma Shahni,6,Bhor ka Tara,1,Biography,141,Biology,88,Boodhi Kaki,1,Buddhapath,2,Chandradhar Sharma Guleri,2,charitra chitran,298,chemistry,1,chhand,1,Chief ki Daawat,3,Chini Feriwala,3,chitralekha,6,Chota jadugar,3,Civics,32,Claim Kahani,2,Countries,10,Dairy Lekhan,1,Daroga Amichand,2,Demography,10,deshbhkati poem,3,Dharmaveer Bharti,10,Dharmveer Bharti,1,Diary Lekhan,8,Do Bailon ki Katha,1,Dushyant Kumar,1,Economics,29,education,1,Eidgah Kahani,5,essay,993,Essay on Animals,3,festival poems,4,French Essays,1,funny hindi poem,1,funny hindi story,3,Gaban,12,Geography,44,German essays,1,Godan,8,grammar,19,gujarati,30,Gujarati Nibandh,214,gujarati patra,20,Guliki Banno,3,Gulli Danda Kahani,1,Haar ki Jeet,2,Harishankar Parsai,2,harm,1,hindi grammar,14,hindi motivational story,2,hindi poem for kids,3,hindi poems,54,hindi rhyms,3,hindi short poems,8,hindi stories with moral,15,History,42,Information,897,Jagdish Chandra Mathur,1,Jahirat Lekhan,1,jainendra Kumar,2,jatak story,1,Jayshankar Prasad,6,Jeep par Sawar Illian,3,jivan parichay,148,Kafan,8,Kahani,31,Kamleshwar,8,kannada,98,Kashinath Singh,2,Kathavastu,33,kavita in hindi,41,Kedarnath Agrawal,1,Khoyi Hui Dishayen,3,kriya,1,Kya Pooja Kya Archan Re Kavita,1,literature,9,long essay,426,Madhur madhur mere deepak jal,1,Mahadevi Varma,7,Mahanagar Ki Maithili,1,Mahashudra,1,Main Haar Gayi,2,Maithilisharan Gupt,1,Majboori Kahani,3,malayalam,139,malayalam essay,112,malayalam letter,10,malayalam speech,36,malayalam words,1,Management,1,Mannu Bhandari,7,Marathi Kathapurti Lekhan,3,Marathi Nibandh,261,Marathi Patra,25,Marathi Samvad,13,marathi vritant lekhan,3,Mohan Rakesh,2,Mohandas Naimishrai,1,Monuments,1,MOTHERS DAY POEM,22,Muhavare,138,Nagarjuna,1,Names,2,Narendra Sharma,1,Nasha Kahani,6,NCERT,27,Neeli Jheel,2,nibandh,996,nursery rhymes,10,odia essay,60,odia letters,86,Panch Parmeshwar,10,panchtantra,26,Parinde Kahani,1,Paryayvachi Shabd,229,patra,241,Physics,2,Poos ki Raat,9,Portuguese Essays,1,pratyay,186,Premchand,65,Punjab,28,Punjabi Essays,72,Punjabi Letters,13,Punjabi Poems,9,Raja Nirbansiya,4,Rajendra yadav,3,Rakh Kahani,2,Ramesh Bakshi,1,Ramvriksh Benipuri,1,Rani Ma ka Chabutra,1,ras,1,Report,6,Roj Kahani,2,Russian Essays,1,Sadgati Kahani,1,samvad lekhan,195,Samvad yojna,1,Samvidhanvad,1,Sandesh Lekhan,3,sangya,1,Sanjeev,2,sanskrit biography,4,Sanskrit Dialogue Writing,5,sanskrit essay,270,sanskrit grammar,157,sanskrit patra,30,Sanskrit Poem,3,sanskrit story,2,Sanskrit words,26,Sara Akash Upanyas,7,Saransh,71,sarvnam,1,Savitri Number 2,2,Shankar Puntambekar,1,Sharad Joshi,3,Sharandata,1,Shatranj Ke Khiladi,1,short essay,65,slogan,3,sociology,8,Solutions,3,spanish essays,1,speech,6,Striling-Pulling,25,Subhadra Kumari Chauhan,1,Subhan Khan,1,Suchana Lekhan,13,Sudarshan,2,Sudha Arora,1,Sukh Kahani,2,suktiparak nibandh,20,Suryakant Tripathi Nirala,1,Swarg aur Prithvi,3,tamil,16,Tasveer Kahani,1,telugu,66,Telugu Stories,65,uddeshya,15,upsarg,67,UPSC Essays,100,Usne Kaha Tha,2,Vinod Rastogi,1,Vipathga,2,visheshan,2,Vrutant lekhan,5,Wahi ki Wahi Baat,1,Wangchoo,2,words,44,Yahi Sach Hai kahani,2,Yashpal,5,Yoddha Kahani,2,Zaheer Qureshi,1,कहानी लेखन,18,कहानी सारांश,56,तेनालीराम,4,नाटक,51,मेरी माँ,7,लोककथा,15,शिकायती पत्र,1,सूचना लेखन,1,हजारी प्रसाद द्विवेदी जी,9,हिंदी कहानी,110,
ltr
item
HindiVyakran: വാക്യത്തിൽ പ്രയോഗം Make Sentences with Words in Malayalam Language
വാക്യത്തിൽ പ്രയോഗം Make Sentences with Words in Malayalam Language
Vakyathil Prayogam in Malayalam വാക്യത്തിൽ പ്രയോഗം Malayalam Vakyathil Prayogikkuka Make Sentences with Words in Malayalam
HindiVyakran
https://www.hindivyakran.com/2020/05/make-sentence-in-malayalam.html
https://www.hindivyakran.com/
https://www.hindivyakran.com/
https://www.hindivyakran.com/2020/05/make-sentence-in-malayalam.html
true
736603553334411621
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content