Essay on Our Festivals in Malayalam Language : In this article നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളും ഉപന്യാസം, ഇന്ത്യയിലെ പ്രധാന ഉത്സവങ്ങള് ഉപന്യാസം.
Essay on Our Festivals in Malayalam Language : In this article, we are providing "നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളും ഉപന്യാസം", "ഇന്ത്യയിലെ പ്രധാന ഉത്സവങ്ങള് ഉപന്യാസം" for Students.
Malayalam Essay on "Our Festivals", "ഇന്ത്യയിലെ പ്രധാന ഉത്സവങ്ങള്" for Students
ആഘോഷങ്ങളും ഉത്സവങ്ങളും ഒരു ജനതയുടെ ആത്മസത്തയാണ് വെളിപ്പെടുത്തുന്നത്. ഓരോ ദേശത്തും ആ ദേശത്തിന്റേതുമാത്രമായ ഐതിഹ്യമോ വീരസ്മരണകളോ അവയ്ക്ക് പിൻബലമായി ഉണ്ടായി രിക്കും. ഇതിനുപുറമേ രാഷ്ട്രങ്ങൾക്ക് അവയുടെ നേട്ടങ്ങളുടെ മുഹൂർത്തങ്ങൾ ചരിത്രദിനമായി ആഘോഷിക്കാനുണ്ടാകും. ഭാരത ത്തിന്റെ വിവിധദേശങ്ങളിൽ വ്യത്യസ്തമായ ഉത്സവങ്ങളും ആഘോ ഷങ്ങളുമുണ്ട്. വ്യത്യസ്തമായ വിശ്വാസവും ആചാരവും അതിനനു സൃതമായ ഉത്സവങ്ങളുമുണ്ട്. കൂടാതെ ദേശീയോത്സവങ്ങളും.
ഭാരതത്തിന്റെ ദേശീയ ആഘോഷത്തിൽനിന്നും തുടങ്ങാം. ദേശീയ ആഘോഷം ഒരു പ്രദേശത്തിന്റെയോ വിഭാഗത്തിന്റെയോ മാത്രമല്ല. ജനുവരി 26 റിപ്പബ്ലിക് ദിനം നമ്മുടെ ദേശീയ ആഘോഷങ്ങളിൽ പ്രഥമസ്ഥാനത്തു നിൽക്കുന്നു. രാഷ്ട്രപതിഭവനു മുന്നിലാണ് റിപ്പബ്ലിക് ആഘോഷങ്ങൾ നടക്കുന്നത്. സൈനികവിഭാഗങ്ങളുടെ പരേഡും നിശ്ചല ദൃശ്യങ്ങളുടെ പ്രദർശനവും സാംസ്കാരിക പാരമ്പര്യം വിളി ച്ചോതുന്ന പരിപാടികളും ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്നു.
മറ്റൊരു ദേശീയ ആഘോഷമാണ് സ്വാതന്ത്ര്യദിനം. ആഗസ്റ്റ് 15-ന് ഭാരതമൊട്ടാകെ ഇത് ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന് രാഷ്ട്രപതിയ്ക്കാണ് പ്രാധാന്യമെങ്കിൽ സ്വാതന്ത്ര്യദിനത്തിനു പ്രധാന മന്ത്രിയ്ക്കാണ് പ്രാധാന്യം.
സെപ്തംബർ 15 അധ്യാപകദിനമായി രാജ്യം ആഘോഷിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപതിയും മികച്ച വാഗ്മിയുമായിരുന്ന ഡോക്ടർ എസ്. രാധാകൃഷ്ണന്റെ ജന്മദിനംകൂടിയാണ് അത്. നവംബർ 14 ശിശു ദിനമായി രാജ്യം കൊണ്ടാടുന്നു. ജവഹർലാൽ നെഹ്റുവിന്റെ ജന്മ ദിനം കൂടിയാണിത്. ഒക്ടോബർ 2 ഗാന്ധിജയന്തിയാണ്. രാജ്യമെമ്പാടും ആഘോഷിക്കുന്ന ഒരാഘോഷമാണിത്.
ഭാരതമൊട്ടാകെ സംസ്ഥാനങ്ങൾ പ്രത്യേകമായും ആഘോഷിക്കുന്ന ഉത്സവങ്ങൾ ധാരാളമുണ്ട്. അവയ്ക്ക് മതപരമായ പശ്ചാത്തലമുണ്ടാ യിരുന്നു. തമിഴ്നാട്ടിലെ വിളവെടുപ്പുമായി ബന്ധപ്പെട്ട ഉത്സവമാണ് പൊങ്കൽ. ജനുവരിമാസമാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ബാഗി, പൊങ്കൽ, മാട്ടുപ്പൊങ്കൽ, തിരുവള്ളുവർ ദിനം എന്നിങ്ങനെ നാലുദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണിത്.
ഹിന്ദുവിശ്വാസവുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ് മഹാ ശിവരാത്രി. പാലാഴിമഥനകാലത്ത് വാസുകി തുപ്പിയ കാളകൂടവിഷം ലോകത്തിന്റെ രക്ഷയ്ക്കായി ശിവൻ പാനം ചെയ്തു. ദേവകൾ അദ്ദേഹ ത്തിന് ഉറക്കമൊഴിച്ച് കാവലിരുന്നതുമായി ബന്ധപ്പെട്ടതാണ് ഈ ആഘോഷം.
വിജയത്തിന്റെയും വിദ്യയുടെയും ദിവസമായി ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ദസറയും നവരാത്രിയും. പശ്ചിമബംഗാളിൽ ദസറ യായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റു പല പേരുകളിലും ഇത് ആഘോഷിക്കാറുണ്ട്. വടക്കേ ഇന്ത്യയിൽ രാംലീല എന്ന പേരിലാണ് ആഘോഷം. നവരാത്രി ഉത്സവം ആദ്യാക്ഷരം കുറിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ്. മഹിഷാസുരനുമേൽ ദുർഗ്ഗാദേവി കൈവരിച്ച വിജയമാണ് ഇതിനു പശ്ചാത്തലം. ശ്രീരാമൻ രാവണനെ നിഗ്രഹിച്ചതും ഈ ദിവസത്തിന്റെ ആഘോഷത്തിനു കാരണമായി കരുതുന്നു.
ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ രാജ്യമെമ്പാടും കൊണ്ടാടുന്ന ഉത്സവമാണ് ശ്രീകൃഷ്ണജയന്തി. അഷ്ടമിരോഹിണി നാളിലാണ് ഈ ആഘോഷം. ഭഗവാൻ ശ്രീകൃഷ്ണന്റെ ജനനവുമായി ബന്ധപ്പെട്ടിരി ക്കുന്നു ഈ ആഘോഷം. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഒക്ടോ ബർ നവംബർ മാസങ്ങളുടെ മധ്യത്തിലാണ് ഈ ഉത്സവം കൊണ്ടാടു ന്നത്. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതും ശ്രീരാമൻ വനവാസ ത്തിനുശേഷം തിരിച്ചെത്തിയതും ഈ ഉത്സവത്തിനു പശ്ചാത്തലമായി പറയുന്നു.
ഇന്ത്യയുടെ ദേശീയോത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം. വിളവെടുപ്പിന്റെ ആനന്ദമാണ് ഇതിന്റെ ജീവൻ. മാർച്ചുമാസത്തിലാണ് ഈ ഉത്സവം കൊണ്ടാടുന്നത്. ഹിരണ്യന്റെ പുത്രനായ പ്രഹ്ലാദൻ വിഷ്ണ ഭക്തനായിരുന്നു. ഹിരണ്യൻ തന്റെ സഹോദരിയായ ഹോളികയുടെ സഹായത്തോടെ പ്രഹ്ലാദനെ ഇല്ലാതാക്കാൻ ശ്രമിച്ചു. ഹോളികയ്ക്ക് അഗ്നിഭയമുണ്ടാകില്ലെന്നു വരം ലഭിച്ചിരുന്നു. ആ വരബലത്തിൽ ഹോളിക പ്രഹ്ലാദനെയുംകൊണ്ട് അഗ്നിയിൽ ചാടി. എന്നാൽ വിഷ് ഭക്തനായ പ്രഹ്ലാദൻ രക്ഷപ്പെട്ടു. ഹോളിക തീയിൽ വെന്തു മരിച്ചു. ഇതാണ് ഹാളിയുമായി ബന്ധപ്പെട്ട കഥ.
ആഘോഷത്തിന്റെ നിറവിൽ ജനങ്ങൾ നിറക്കൂട്ടുകളും വർണ്ണപ്പൊ ടികളും വാരിവിതറുന്നു. ഹോളി ആഹ്ലാദത്തിമിർപ്പിന്റെ ഉത്സവമാണ്. ദീപവും വർണ്ണവും ചേർന്നൊരുക്കുന്ന നിറക്കാഴ്ചയാണ്. ബംഗാളിന്റെ വാർഷികോത്സവമാണ് കാളിപൂജ.
അലഹബാദിലെ പ്രയാഗ്, ഹരിദ്വാർ, ഉജ്ജയിനി, നാസിക് എന്നി വിടങ്ങളിലായി നടക്കുന്ന ഒരു മഹോത്സവമാണ് കുംഭമേള. പ്രയാ ഗിലെ കുംഭമേളയാണ് മഹാപ്രസിദ്ധം. ലോകത്ത് ഏറ്റവുമധികം ജന ങ്ങൾ തടിച്ചുകൂടുന്ന ഉത്സവമാണ് ഇത്. പാലാഴിമഥനവുമായി ബന്ധപ്പെട്ടു ദേവാസുരന്മാർ തമ്മിൽ നടന്ന യുദ്ധമാണ് കുംഭമേളയുടെ പശ്ചാത്തലം. പന്ത്രണ്ടുവർഷത്തിലൊരിക്കലാണ് ഇത് ആഘോഷിക്കുന്നത്. യുദ്ധ ത്തിനിടയ്ക്ക് അമൃതകുംഭത്തിൽനിന്നും ഏതാനും തുള്ളി അമൃത് ഭൂമിയിലേക്കു വീണു. അവ വന്നു പതിച്ച സ്ഥലങ്ങളാണത്രേ പ്രയാഗും ഹരിദ്വാറും ഉജ്ജയിനിയും.
മൈസൂറിലെ ശ്രാവണബൽഗോളയിലെ അൻപത്തിയേഴ് അടി ഉയ രമുള്ള ബാഹുബലി പ്രതിമയിൽ നടത്തുന്ന മഹാമസ്തകാഭിഷേകം ജൈനമതവിശ്വാസികളുടെ മഹോത്സവമാണ്. ഒന്നാം ജൈനമത തീർത്ഥ ങ്കരന്റെ മകനായിരുന്ന ഗോമതേശ്വരനാണ് ബാഹുബലി.
ഡിസംബർ 25-ന് ലോകത്തോടൊപ്പം ഭാരതവും ആഘോഷിക്കുന്ന ഉത്സവമാണ് ക്രിസ്തുമസ്. ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട താണ് ഈ ഉത്സവം. ദുഃഖവെള്ളിയാഴ്ച, ഈസ്റ്റർ, റംസാൻ, ഈദുൽ ഫിത്തർ, പുരി രഥോത്സവം, ഗുരുനാനാക്ക് ജയന്തി, ഗണേശ്വര ചതുർത്ഥി ഇവയെല്ലാം നമ്മുടെ ഉത്സവങ്ങളാണ്.
കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം. ഓണവും വിഷുവും നമ്മുടെ കാർഷികമേഖലയുമായി ബന്ധപ്പെട്ട ഉത്സവങ്ങളാണ്. ധനുമാസ ത്തിലെ തിരുവാതിരയും കർക്കിടകത്തിലെ പിതൃബലിയും കേരളത്തിലെ ഹിന്ദുക്കളുടെ വിശേഷപ്പെട്ട ദിവസങ്ങളാണ്.
ഇന്ത്യയിലെ ഉത്സവങ്ങളും ആഘോഷങ്ങളും അനേകമാണ്. എന്താ യാലും ഈ ഉത്സവങ്ങളെല്ലാം ഇന്ത്യയുടെ സവിശേഷമായ നാനാത്വ ത്തിന്റെയും വൈവിധ്യത്തിന്റെയും മാതൃകയായി നിലകൊള്ളുന്നു. ഓരോ ഉത്സവും ഓരോ സംസ്കാരത്തിന്റെ പരിച്ഛേദങ്ങളാണ്.
COMMENTS