Friday, 29 May 2020

Malayalam Essay on "Water Conservation", "Save Water", "ജല സംരക്ഷണം ഉപന്യാസം"

Malayalam Essay on "Water Conservation", "Save Water", "ജല സംരക്ഷണം ഉപന്യാസം"

Essay on Water Conservation in Malayalam: In this article, we are providing ജല സംരക്ഷണം ഉപന്യാസം and ലോക ജല ദിനം പ്രസംഗം for students and teachers. Save Water Essay in Malayalam read below

Malayalam Essay on "Water Conservation", "Save Water", "ജല സംരക്ഷണം ഉപന്യാസം"

ജീവന്റെ നിലനിൽപ്പിന് അവശ്യം വേണ്ട ഒരു ഘടകമാണ് ജലം. ജീവന്റെ ഉല്പത്തിയും ജലത്തിൽ നിന്നാണ്. ഭക്ഷണം കഴിക്കാതെ നമുക്കു കുറച്ചുകാലം കഴിച്ചുകൂട്ടാം. എന്നാൽ വെള്ളമില്ലാതെ ജീവിക്കാ നാവില്ല.
Malayalam Essay on "Water Conservation", "Save Water"
ജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ജല സംരക്ഷണത്തിനു വേണ്ടി ഐക്യരാഷ്ട്രസംഘടന എല്ലാവർഷവും മാർച്ച് 22 ന് ലോക ജലദിനമായി ആചരിക്കുന്നു. ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ഇതു സഹായകമാകുന്നു, ഭൂമിയുടെ നാലിൽ മൂന്നുഭാഗവും ജലമാണ്. എന്നാൽ നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ജലത്തിന്റെ അളവ് വളരെ കുറവാണ്. ഇവയെ ഉപരിതലജലമെന്നും ഭൂജലമെന്നും രണ്ടായി തിരിക്കാം.
Read also : Malayalam Essay on "forest conservation"
മഴവെള്ളമാണ് ഉപരിതലമെന്നപേരിൽ അറിയപ്പെടുന്നത്. മഴവെള്ളം ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകി പുഴകളിലെത്തി സമുദ്രത്തിൽ പതി ക്കുന്നു. മഴവെള്ളം സംഭരിച്ചുപയോഗിക്കാനുള്ള സൗകര്യം സാർവ്വതി കമായിട്ടില്ല. ധാരാളം മഴയുണ്ടെങ്കിലും വെള്ളം മുഴുവൻ പാഴായി പോകുന്ന സ്ഥിതിയാണിന്നുള്ളത്.
മഴപെയ്യുമ്പോൾ ഭൂമിയിലേയ്ക്കുതാഴ്സ് പാറയിടുക്കുകളിൽ നിറ യുന്നു. ഇതിനെയാണ് ഭൂജലം എന്നുപറയുന്നത്. കിണർ കുഴിക്കുമ്പോൾ ലഭിക്കുന്നത് ഈ വെള്ളമാണ്. സസ്യസമ്പത്തിന്റെ വിസ്തൃതി കുറയു ന്നതും കൃഷിഭൂമിയിലെ അശാസ്ത്രീയപ്രവർത്തനങ്ങളും ഭൂജലം കുറ യുന്നതിനു കാരണമാകുന്നു. പാറപൊട്ടിക്കൽ, മണ്ണെടുത്ത് കുന്നുനിര പ്പാക്കൽ, വയൽ നികത്തൽ തുടങ്ങിയവയെല്ലാം കൊടും വരൾച്ചയിലേക്ക് നമ്മനയിക്കും.
Read also : Essay on rain water harvesting in Malayalam
നമ്മുടെ ജലസ്രോതസ്സുകളിൽ ഏറിയകൂറും മലിനമായിരിക്കുക - യാണ്. ഉപ്പുവെള്ളംകയറി ശുദ്ധജലം മലിനമാകുന്നുണ്ട്. തോടുകളിലും പുഴകളിലും മാലിന്യമൊഴുക്കി അതും മലിനപ്പെടുത്തിയിരിക്കുകയാണ്. ജലത്തിന്റെ അനിയന്ത്രിതമായ ഉപയോഗം ശുദ്ധജലംകുറയാൻ ഇടയാ ക്കുന്നു. കാർഷികരംഗത്തും വ്യാവസായികരംഗത്തും നടക്കുന്ന മലിനീ കരണംകൊണ്ട് ജലസ്രോതസ്സുകൾ ഉപയോഗയോഗ്യമല്ലാതായിരിക്കുന്നു.
Read also : Malayalam Essay on Child labour / Balavela
ലോകം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 660 കോടിയിലധികമുള്ള ലോകജനസംഖ്യയിൽ ആറിൽ ഒരാൾക്ക് ശുദ്ധ ജലം കിട്ടുന്നില്ലെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. ജന പ്പെരുപ്പത്തിനനുസരിച്ചുണ്ടാകുന്ന ജലചൂഷണമാണ് ഈ പ്രതിഭാസ ത്തിനു കാരണം. ഏതാണ്ട് 200 കോടിയിലധികം ജനങ്ങളാണ് ശുദ്ധജ ലക്ഷാമം നേരിടുന്നത്.
Read also : Nature Conservation Essay in Malayalam
ധാരാളം മഴകിട്ടുന്ന കേരളത്തിലെ സ്ഥിതിയും ആശങ്കാജനകമാണ്. കുളങ്ങൾ, തോടുകൾ, നദികൾ, കായലുകൾ എന്നിവയെല്ലാം നമുക്കുണ്ട്. എന്നിട്ടും നമ്മുടെ നാട്ടിലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെ ടുകയാണ്. ഇതിനൊരു പരിഹാരം ഉണ്ടാകണമെങ്കിൽ നമ്മുടെ ഭൂഗർഭ ജലം സംരക്ഷിച്ച് അതിന്റെ തോത് വർദ്ധിപ്പിക്കണം. പെയ്തിറങ്ങുന്ന മഴ വെള്ളം ഒഴുകിപ്പോകാതെ ഭൂമിയിൽ താഴ്ത്തുകയാണ് ഇതിനുള്ള പോംവഴി.
മഴവെള്ളം ഭൂമിയുടെ അന്തർഭാഗത്തേക്കിറങ്ങുവാൻ ചില കാര്യ ങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. കൃഷിഭൂമിയിൽ തടയണകൾ നിർമ്മിക്കുക യെന്നതാണ് ഇതിൽ പ്രധാനം. ജലം ഒഴുകിപ്പോകാതിരിക്കാൻ ഉയർന്ന സ്ഥലങ്ങളിൽ ഇത് അത്യാവശ്യമാണ്. ഭൂമിയിൽ മഴക്കുഴികൾ ഉണ്ടാ ക്കുകയെന്നതാണ് മറ്റൊരു മാർഗ്ഗം. പെയ്തിറങ്ങുന്ന വെള്ളം ഈ കുഴി കളിൽ ശേഖരിച്ചുവയ്ക്കാനാകും. അവ പിന്നീട് ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങിക്കൊള്ളും. ധാരാളം മരങ്ങൾ വച്ചുപിടിപ്പിക്കുകയാണ് ഭൂജല സംരക്ഷണത്തിനുള്ള മറ്റൊരുപായം. വൃക്ഷങ്ങളുടെ വേരുകൾക്കിടയി ലൂടെ മഴവെള്ളം ഭൂമിയുടെ അടിയിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇതുമൂലം സാധിക്കുന്നു.
Read also : Malayalam Essay on Universal brotherhood
നമുക്ക് ആവശ്യമുള്ളത് ശുദ്ധ ജലം ഈ ഭൂമിയിലുണ്ടാക്കാൻ സാധിക്കും. അതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തി നടപ്പിലാക്കാൻ ഓരോരു ത്തരും ശ്രമിക്കണം. ജലത്തിനുവേണ്ടി ജനങ്ങൾ തമ്മിലടിക്കുന്ന ഒരു കാലം ഉണ്ടാകരുത്. അതുപോലെതന്നെ ശുദ്ധജലം കിട്ടാതെ ഒരു ജീവൻ പോലും നഷ്ടപ്പെടാനും ഇടയാകരുത്.
Malayalam Essay on "forest conservation", "save forest", "വന സംരക്ഷണം ഉപന്യാസം"

Malayalam Essay on "forest conservation", "save forest", "വന സംരക്ഷണം ഉപന്യാസം"

Essay on forest Conservation in Malayalam: In this article, we are providing വന സംരക്ഷണം ഉപന്യാസം for students and teachers. Save forest Essay in Malayalam read below

Malayalam Essay on "forest conservation", "save forest", "വന സംരക്ഷണം ഉപന്യാസം"

വനസംരക്ഷണവും വനവത്ക്കരണവും പ്രകൃതിയുടെയും ജീവ ജാലങ്ങളുടെയും നിലനിൽപ്പിനു ആവശ്യമാണ്. വമ്പിച്ചതോതിലുള്ള വന നശീകരണം മനുഷ്യജീവിതത്തെ നാശത്തിലെത്തിക്കാം. മരം ഒരു വര മാണെന്ന വസ്തുത നമുക്കു മറക്കാതിരിക്കാം.
Essay on forest Conservation in Malayalam
പ്രകൃതിയും മനുഷ്യസമൂഹവും ഒത്തുചേർന്ന് സന്തുലിതഭാവത്തി ലെത്തുമ്പോഴാണ് ജീവിതം പൂർണ്ണമാകുന്നത്. പണ്ട് സസ്യങ്ങളെ മാതാ വിന്റെ സ്ഥാനം നൽകി ജനങ്ങൾ ആരാധിച്ചിരുന്നു. അന്ന് സസ്യസംര ക്ഷണം നമ്മുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയായിരുന്നു. പത്തുപുത്ര ന്മാർക്കു സമം ഒരുവൃക്ഷം എന്ന ഭാരതീയ സങ്കല്പം ഇതിനു തെളി വാണ്.
Read also : Essay on rain water harvesting in Malayalam
നമുക്കുവേണ്ടി അമൂല്യഔഷധസസ്യങ്ങളുടെ വിളനിലമാണ് വന ങ്ങൾ, വനങ്ങൾ വേണ്ടവിധം സംരക്ഷിച്ചെങ്കിൽ മാത്രമേ അവ നശിക്കാ തിരിക്കുകയുള്ളൂ. അതുപോലെതന്നെ ഭക്ഷ്യയോഗ്യമായ അനവധി സസ്യങ്ങളും വനങ്ങളിൽനിന്നു കിട്ടുന്നുണ്ട്. കറ, പശ എന്നിവയ്ക്ക് ഉപക രിക്കുന്ന സസ്യങ്ങളും, തടി, വിറക് എന്നിവയും വനങ്ങളിലൂടെ ലഭി ക്കുന്നു. ഇതുകൂടാതെ സുഗന്ധവിളകൾ, മുള, ഈറ്റ, ചൂരൽ എന്നിവയും വനങ്ങളിൽനിന്നാണ് ലഭിക്കുന്നത്.
Read also : Malayalam Essay on Child labour / Balavela
വനങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയിലെ പലജീവജാല ങ്ങൾക്കും നാശം സംഭവിക്കും. മൃഗങ്ങളും പക്ഷികളും വനങ്ങളെ ആശ്ര യിച്ചാണ് കഴിയുന്നത്. ഇവയെല്ലാം പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ആവശ്യമാണ്. പ്രത്യക്ഷങ്ങളായ ഉപകാരങ്ങളാണ് ഇപ്പറഞ്ഞതെല്ലാം. ഇതുകൂടാതെ പരോക്ഷമായ അനവധിഉപകാരങ്ങളും വനങ്ങളെക്കൊണ്ട് നമുക്കുണ്ട്.
Read also : Nature Conservation Essay in Malayalam
പ്രകൃതിയിലെ ഓക്സിജന്റെ അളവുകുറയാതെ കാത്തുസൂക്ഷി ക്കുന്നത് വനങ്ങളാണ്. നാം പുറത്തേയ്ക്കു വിടുന്ന കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറത്തേയ്ക്കുവിടുന്ന പ്രക്രിയ നിർബ്ബാധം നടക്കണമെങ്കിൽ വനങ്ങളുടെ വിസ്തൃതി കുറയാതെ നോക്കണം.
കാലാവസ്ഥ നിയന്ത്രിക്കുന്നതും മഴപെയ്യാൻ സഹായിക്കുന്നതും വനങ്ങളാണ്. മനുഷ്യൻ വനഭൂമികയ്യേറുന്നതുകൊണ്ട് കാലാവസ്ഥതന്നെ മാറി. മഴയുടെ അളവുകുറഞ്ഞു. ഇവ പരിഹരിക്കുന്നതിന് വനസമ്പത്ത് വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു.
Read also : Malayalam Essay on Universal brotherhood
മണ്ണൊലിപ്പുണ്ടാകാതെ മണ്ണിന് ഉറപ്പുനൽകുന്നത് മരങ്ങളുടെ വേരുകളാണ്. വനനശീകരണംകൊണ്ടാണ് പലയിടത്തും മലയിടിച്ചിലും മറ്റുമുണ്ടാകുന്നത്. പെയ്തിറങ്ങുന്ന മഴവെള്ളം ഭൂമിക്കടിയിൽ ആഴ്ന്നിറങ്ങു ന്നതിന് വനങ്ങളാണ് സഹായിക്കുന്നത്. വേരുകൾ മണ്ണിനടിയിൽ വെള്ളം ഒലിച്ചിറങ്ങി ഭൂമിയിലെ നീരുറവവറ്റാതെ കാത്തുസൂക്ഷിക്കുന്നു. ഭൂമിയിലെ ജലവിതരണം അടിക്കടിതാണുകൊണ്ടിരിക്കുകയാണ്. ഭൂമിയിൽ പതിക്കുന്ന വെള്ളം മുഴുവൻ പാഴായിപോകുകയുമാണ്. ഇതിനുള്ള ഏകപോംവഴി കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്നതു മാത്രമാണ്.
നമുക്കുവേണ്ട ജൈവവളംനല്കുന്നതും വനങ്ങളാണ്. വനമേഖല കൾ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശമാണ്. നമുക്കു വിദേശനാണ്യം നേടിത്തരുന്ന ഏലം, കാപ്പി, തേയില, കുരുമുളക് എന്നിവയെല്ലാം വന മേഖലയിലാണ് ഉണ്ടാകുന്നത്.
Read also : Malayalam Essay on Saving Money
പരിസരസന്തുലനവും സസ്യസംരക്ഷണവും മനുഷ്യജീവന്റെയും മനുഷ്യശേഷിയുടെയും ജൈവധർമ്മമായി കരുതണം. ഓരോരുത്തരും ഒരുമരമെങ്കിലും നട്ടുപിടിപ്പിച്ചാൽ നമുക്കുണ്ടായിരിക്കുന്ന വനനശീകര ണത്തിന് കുറെയൊക്കെ പരിഹാരമാകും. നക്ഷത്രങ്ങൾ എന്ന പഴയ സങ്കല്പം ഉത്തമമായ വനസംരക്ഷണമാർഗ്ഗമായി ഉപയോഗിക്കാം. ഓരോ നാളിനും നിഷ്കർഷിച്ചിട്ടുള്ള മരം ഓരോ നക്ഷത്രക്കാരും വച്ചുപിടിപ്പി ക്കുക.
Essay on rain water harvesting in Malayalam - മഴവെള്ളം കുടിവെള്ളം ഉപന്യാസം

Essay on rain water harvesting in Malayalam - മഴവെള്ളം കുടിവെള്ളം ഉപന്യാസം

Essay on rain water harvesting in Malayalam Language: In this article we are providing മഴവെള്ളം കുടിവെള്ളം ഉപന്യാസം for students and teachers. Rain Water Harvesting Essay in Malayalam.

Essay on rain water harvesting in Malayalam - മഴവെള്ളം കുടിവെള്ളം ഉപന്യാസം

ധാരാളം ജലാശയങ്ങളുള്ള കേരളം ശുദ്ധജലക്ഷാമം നേരിടുന്ന ഒരു സംസ്ഥാനമാണ്. കുടിവെള്ളം ജനങ്ങളിലെത്തിക്കുന്നതിനുവേണ്ടി വർഷംതോറും ഭീമമായ ഒരുസംഖ്യ സർക്കാരിനു ചെലവാക്കേണ്ടിവരു ന്നുണ്ട്. എന്നിട്ടും കുടിവെള്ളക്ഷാമം ഇന്നും ഒരു തുടർക്കഥയായി നില കൊള്ളുന്നു.
Essay on rain water harvesting in Malayalam
ശുദ്ധജലക്ഷാമത്തിന് ഒരുനല്ലപോംവഴിയാണ് മഴവെള്ളസംഭരണം. കാലവർഷം, തുലാവർഷം എന്നിങ്ങനെ ധാരാളം മഴ നമുക്കു ലഭിക്കുന്നു. എന്നാൽ ഈ മഴവെള്ളത്തെ ഉപയോഗപ്രദമാക്കുവാൻ നമുക്കു കഴിഞ്ഞി ട്ടില്ല. പെയ്യുന്ന മഴവെള്ളമത്രയും ഒലിച്ച് പാഴായിപ്പോവുകയും ചെയ്യുന്നു.
Read also : Malayalam Essay on Child labour / Balavela
മഴവെള്ളം വേണ്ടവിധം ഉപയോഗപ്പെടുത്തിയാൽ കുടിവെള്ളക്ഷാമം, വരൾച്ച, കൃഷിനാശം എന്നിവയിൽനിന്നെല്ലാം നമുക്കു മോചനം നേടാം. ആദ്യമായി കുടിവെള്ളത്തിന്റെ കാര്യം തന്നെയെടുക്കാം. ഏറ്റവും നല്ല ശുദ്ധജലം മഴവെള്ളമാണെന്നറിയാമല്ലോ? വീടിനുമുകളിൽ ടാങ്കു നിർമ്മിച്ച് നമുക്ക് മഴവെള്ളം ശേഖരിക്കാവുന്നതാണ്. ഈ മഴവെള്ളം കുഴൽവഴി താഴേക്കുകൊണ്ടുവന്ന് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗി ക്കാവുന്നതാണ്.
Read also : Air Pollution Essay in Malayalam
ഇതുപോലെതന്നെ വീടിനുമുകളിൽ ടാങ്കുകൾ വച്ച് ശേഖരിക്കുന്ന മഴവെള്ളം കുഴലുകൾവഴി നമ്മുടെ കിണറ്റിൽ സംഭരിക്കാവുന്നതാണ്. കിണറ്റിൽ ശേഖരിക്കുന്ന വെള്ളം പിന്നീട് സൗകര്യപ്രദമായി നമുക്ക് ഉപ യോഗിക്കാവുന്നതാണ്. മാത്രമല്ല കിണർവെള്ളത്തിന്റെ നിരപ്പ് താഴാതി രുന്നാൽ നമ്മുടെ മണ്ണിലെ ജലാംശം പിടിച്ചുനിർത്തുന്നതിന് സാധിക്കും.
Read also : Nature Conservation Essay in Malayalam
മഴക്കാലത്ത് നമ്മുടെ മുറ്റത്തും പറമ്പിലും വീഴുന്ന വെള്ളം വെറുതേ ഒഴുകിപ്പോകുന്നു, ഇത് മണ്ണൊലിപ്പ് ഉണ്ടാക്കുകയും മേൽ മണ്ണിന്റെ വളക്കൂറ് നശിപ്പിക്കുകയും ചെയ്യും. ഭൂമിയിൽ പതിക്കുന്ന ജലം തടഞ്ഞുനിർത്തി മണ്ണിൽ താഴാൻ അനുവദിച്ചാൽ നമ്മുടെ കൃഷികൾക്ക് അത് വളരെയധികം ഗുണം ചെയ്യും. ഇതിനുവേണ്ടി കയ്യാലകൾ നിർമ്മി ക്കുക, മഴക്കുഴിയുണ്ടാക്കുക, കിടങ്ങുകൾ കുഴിക്കുക എന്നിവ ചെയ്യാ വുന്നതാണ്.
Read also : Malayalam Essay on Universal brotherhood
മഴക്കാലത്തുണ്ടാകുന്ന നീരൊഴുക്കിന്റെ ഗതിവേഗം കുറയ്ക്കുക യാണ് മഴവെള്ളസംഭരണത്തിൽ ചെയ്യാവുന്ന മറ്റൊരുകാര്യം. ഒരു ചെറിയ മഴപെയ്താൽ പോലും നമ്മുടെ മുറ്റവും ഇടവഴിയും, കൈത്തോടും നിറഞ്ഞുകവിഞ്ഞൊഴുകുന്നതായി കാണാം. അതിശക്തമായ ഒഴുക്കിനെ തടയാൻ തടയണ നിർമ്മിക്കുക, ചിറകെട്ടുക തുടങ്ങിയ മാർഗ്ഗങ്ങൾ നമുക്കു സ്വീകരിക്കാവുന്നതാണ്.
Read also : Malayalam Essay on Saving Money
പറമ്പിലും മറ്റും ധാരാളം മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കു ന്നതും മഴവെള്ളസംഭരണത്തിന്റെ ഒരുഭാഗമാണ്. മണ്ണൊലിപ്പ് തടയാനും ജലം മണ്ണിലേക്കിറങ്ങാനും സസ്യങ്ങൾ നമ്മെ സഹായിക്കുന്നു. മഴവെ ള്ളസംഭരണംകൊണ്ട് നമുക്ക് പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങ ളാണുള്ളത്. മഴവെള്ളസംഭരണം പ്രാത്സാഹിപ്പിക്കുന്നതിനുവേണ്ടി വലുതും ചെറുതുമായ അനേകം പദ്ധതികളുണ്ട്. അവ പ്രയോജനപ്പെ ടുത്തിയാൽ ഒരുപരിധിവരെ ജലക്ഷാമത്തിന് പരിഹാരമാകും.

Thursday, 28 May 2020

Malayalam Essay on "Saving Money", "സമ്പാദ്യ ശീലം കുട്ടികളിൽ ഉപന്യാസം"

Malayalam Essay on "Saving Money", "സമ്പാദ്യ ശീലം കുട്ടികളിൽ ഉപന്യാസം"

Saving Money Essay in Malayalam : In this article, we are providing സമ്പാദ്യ ശീലം കുട്ടികളിൽ ഉപന്യാസം. Save Money Essay in Malayalam Language.

Malayalam Essay on "Saving Money", "സമ്പാദ്യ ശീലം കുട്ടികളിൽ ഉപന്യാസം"

ഭാവിജീവിതം സന്തോഷപ്രദമായിരിക്കണം എന്ന് ആഗ്രഹിക്കുന്ന വരാണ് സമ്പാദ്യത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഇത്തരക്കാരുടെ എണ്ണം വളരെക്കുറവാണ്. ഓരോരുത്തരും കിട്ടുന്നതും അതിലധികവും ചെല വാക്കി സുഖമായി കഴിയുകയാണ് ചെയ്യുന്നത്. ഇതവർക്കുതന്നെ പിന്നീട് വിനാശകരമായ ഒരവസ്ഥ സൃഷ്ടിക്കുന്നു.
കുട്ടികളായിരിക്കുമ്പോൾ മുതൽ സമ്പാദ്യം ഒരു ശീലമാക്കി മാറ്റേണ്ട താണ്. കുഞ്ഞുങ്ങൾക്ക് പണത്തിന്റെ മൂല്യമെന്തെന്ന് അറിയില്ല. തൊട്ട തിനും പിടിച്ചതിനുമൊക്കെ ശാഠ്യം പിടിച്ചെന്നുവരും. അവരുടെ നിർബ ന്ധത്തിനുമുമ്പിൽ മാതാപിതാക്കൾ വാരിക്കോരി പണം ചെലവാക്കു കയും ചെയ്യും. ഈ പാഴ്ചെലവ് ഒഴിവാക്കാൻ സമ്പാദ്യശീലംകൊണ്ട് സാധിക്കും. ചെറുപ്പത്തിലേ ആവശ്യത്തിനുമാത്രം പണം ചെലവാക്കി മിച്ചമുള്ളത് സൂക്ഷിച്ചുവയ്ക്കുന്ന കുട്ടികൾ വലുതാകുമ്പോൾ അതേ പാത പിൻതുടരുന്നതായി കാണാം. എന്നാൽ എന്തുകിട്ടിയാലും മതി യാകാത്ത മറ്റുചിലരെ കാണാം. അവർ കിട്ടുന്നിടത്തോളം കടംവാങ്ങി അവസാനം വലിയകടക്കാരാകുന്നു. കടംവീട്ടുവാൻ മാർഗ്ഗമില്ലാതെ ആത്മഹത്യയ്ക്കുവരെ തുനിയുന്ന നിരവധിപേരുടെ കഥകൾ നമുക്കറി യാവുന്നതാണ്.
കുട്ടികളായാലും, മുതിർന്നവരായാലും പണം ചെലവഴിക്കുമ്പോൾ ചില നിയന്ത്രണങ്ങളേർപ്പെടുത്തുന്നത് നല്ലതാണ്. ഭാവിയിൽ അപ്രതീ ക്ഷിതമായ പലചെലവുകളും നമുക്ക് ഉണ്ടായെന്നുവരും. അതിനുവേണ്ടി യുള്ള ഒരു മുൻകരുതലെന്നനിലയിലും സമ്പാദ്യത്തെ കണക്കാക്കേണ്ട താണ്. പലതുള്ളി പെരുവെള്ളമെന്നു പറയുന്നതുപോലെ പലപ്പോഴായി നാം കരുതിവയ്ക്കുന്ന കൊച്ചുകൊച്ചുസമ്പാദ്യങ്ങൾ ഒരു വലിയ സംഖ്യ യായി നമുക്ക് ഉപകരിക്കും.
വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുന്നതിനുവേണ്ടി സജ യിക എന്നപേരിൽ ഒരു പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. കുട്ടികൾ അനാവശ്യകാര്യങ്ങൾക്ക് ചെലവാക്കുന്നതുക ഇതിൽ നിക്ഷേ പിച്ചാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി പോകുമ്പോൾ അവർക്ക് നിക്ഷേപത്തുക പലിശസഹിതം തിരിച്ചുകിട്ടുന്നു. ഇത് ഉന്നതപഠനത്തിന് അവരെ സഹായിക്കുന്നു. ദേശീയ സമ്പാദ്യപദ്ധതിയുടെ ഭാഗമായി പോസ്റ്റോഫീസ് റിക്കറിങ് നിക്ഷേപം പ്രചാരത്തിലുണ്ട്. സാധാരണ ക്കാരായ ജനങ്ങൾക്ക് മാസംതോറും നിശ്ചിതതുക ഈ പദ്ധതിയിൽ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ പലിശസഹിതം തുക മടക്കി കിട്ടും.
നമ്മുടെ വിവിധ ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന പലനിക്ഷേപ പദ്ധ തികളുമുണ്ട്. കന്യാസുരക്ഷ, മംഗല്യനിധി, വിവിധ ക്ഷേമപദ്ധതികൾ എന്നിവയെല്ലാം സമ്പാദ്യശീലം പോഷിപ്പിക്കുന്നതിനുവേണ്ടി രൂപകല്പ നചെയ്തിട്ടുള്ളതാണ്. ദേശീയ സമ്പാദ്യപദ്ധതികളിൽ പണം നിക്ഷേപി ക്കുന്നത് നമുക്കും നാടിനും പ്രയോജനകരമാണ്. രാജ്യത്തെ വിവിധ വികസനപ്രവർത്തനങ്ങൾ നടത്തുന്നതിന് ഇത്തരം പദ്ധിതകൾ സഹാ യിക്കുന്നു.
സമ്പാദ്യശീലം വീടുകളിലും തുടങ്ങാവുന്നതാണ്. പണ്ട് മുത്തശ്ശി മാർ അരിഅടുപ്പത്തിടുമ്പോൾ ഒരു കൈപിടിയിൽ ഒതുങ്ങുന്ന അരി എടുത്ത് പ്രത്യേകമായി മാറ്റി സൂക്ഷിച്ചുവയ്ക്കുമായിരുന്നു. പിടിയരി എന്ന പേരിലുള്ള ഈ സമ്പാദ്യം അപ്രതീക്ഷിതമായ സന്ദർഭങ്ങളിൽ ഉപകരി ക്കുമായിരുന്നു. പണം സൂക്ഷിക്കുന്നതിനുവേണ്ടി മണ്ണുകൊണ്ടും ലോഹം കൊണ്ടും നിർമ്മിച്ച പലപാത്രങ്ങളും ഇന്നു ലഭിക്കും. അവ വീടുകളിൽ വാങ്ങിവച്ച് കുടുംബാംഗങ്ങൾക്ക് ഒറ്റയ്ക്കോ കൂട്ടായോ പണം നിക്ഷേപി ക്കാവുന്നതാണ്.
മിതവ്യയം ശീലിക്കുക എന്നതും, സമ്പാദ്യത്തിന്റെ പ്രധാന ഉദ്ദേ ശ്യങ്ങളിലൊന്നാണ്. എന്തിനും ഏറെപണം ചെലവിടുന്നവരാണ് നമ്മൾ. പണം സൂക്ഷിക്കാൻ തുടങ്ങിയാൽ മിച്ചംവച്ച് സമ്പാദിക്കാൻ സ്വയം ശീലിക്കും. പണംപോലെ തന്നെ നമുക്കുവേണ്ടി പല അവശ്യവസ്ത ക്കളും ഭാവിയിലേക്കുവേണ്ടി കരുതിവയ്ക്കാവുന്നതാണ്. സമ്പാദ്യം നമ്മിൽ ആത്മവിശ്വാസം ഉണ്ടാക്കുന്നു. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം നയിക്കുന്നതിന് അത് നമ്മെ സഹായിക്കുന്നു.
സമ്പാദ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് വാർത്താമാധ്യമങ്ങളി ലൂടെ സർക്കാർ ജനങ്ങളെ ബോധവൽക്കരിക്കുന്നുണ്ട്. ഇതുകൂടാതെ മഹിളാപ്രധാൻ ഏജന്റുമാരായി ധാരാളം വനിതകൾ ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. നാം സ്വയം സമ്പാദ്യശീലം വളർത്തുകയും മറ്റു ള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യണം.

Wednesday, 27 May 2020

Essay on Suicide in Malayalam Language

Essay on Suicide in Malayalam Language

Essay on Suicide in Malayalam Language: In this article we are providing ആത്മഹത്യ ഒരു പ്രതിവിധിയോ? വർദ്ധിച്ചുവരുന്ന ആത്മഹത്യകൾ). Malayalam Essay on Sucide in India.

Essay on Suicide in Malayalam Language

നമ്മുടെ രാജ്യത്ത് ആത്മഹത്യകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർവരെ ആത്മ ഹത്യയ്ക്ക് വശംവദരാകുന്നു. കൂടുതലും യുവതീയുവാക്കൾക്കിടയി ലാണ് ഈ പ്രവണത കൂടുതലും കാണുന്നത്. ജീവിതത്തെക്കുറിച്ചുള്ള അവബോധം നഷ്ടപ്പെടുമ്പോഴാണ് പലരും ആത്മഹത്യയുടെ വഴി തെര ഞെഞ്ഞെടുക്കുന്നത്.
പ്രശ്നങ്ങളെ ശരിയായ രീതിയിൽ വിലയിരുത്താൻ പറ്റാത്തതും ആത്മഹത്യയ്ക്ക് കാരണമാകുന്നു. ആത്മവിശ്വാസവും മനസ്സിന്റെ കരുത്തും നഷ്ടപ്പെടുമ്പോൾ ആത്മഹത്യാപ്രവണതയുള്ളവരിൽ അതിന് പ്രരണ ഉണ്ടാകുന്നു.
ക്ലാസിൽ അദ്ധ്യാപകൻ ശാസിച്ചതിന്റെ പേരിൽ, പരീക്ഷയിൽ തോറ്റ തിന്റെ പേരിൽ, കൂട്ടുകാർ കളിയാക്കിയതിന്റെ പേരിൽ, മാർക്ക് കുറഞ്ഞ തിന് മാതാപിതാക്കൾ വഴക്കുപറയുമെന്നോർത്ത് ഇവയൊക്കെയാണ് വിദ്യാർത്ഥികളുടെ ആത്മഹത്യയ്ക്ക് കാരണമായി കേൾക്കുന്നത്. ഇവ യെല്ലാം നിസ്സാരപ്രശ്നങ്ങളാണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മന സ്സിലാക്കാവുന്നതേയുള്ളൂ. ശാസന നന്മയ്ക്കുവേണ്ടിയുള്ളതാണെന്നും തോൽവി വിജയത്തിന്റെ ചവിട്ടുപടിയാണെന്നും തിരിച്ചറിയാനുള്ള കഴി വാണ് ഉണ്ടാകേണ്ടത്.
യുവതീയുവാക്കളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യക്കു കാരണം പ്രണയനൈരാശ്യമാണ്. പരസ്പരം മനസ്സിലാക്കാതെയുള്ള എടുത്തുചാട്ടമാണ് പലപ്പോഴും ആത്മഹത്യയിലേക്ക് വഴിതെളിക്കുന്നത്. കുട്ടികൾ പക്വതയെത്തുന്നതിനു മുൻപുതന്നെ സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് ശരിയല്ല. മോഹനവാഗ്ദാനങ്ങൾ ലഭിക്കുമ്പോൾ അതിന്റെ പിന്നിലുള്ള യാഥാർത്ഥ്യമെന്തെന്ന് മനസ്സിലാക്കുവാനുള്ള ബുദ്ധി പ്രയോഗിക്കണം. ഏതെങ്കിലും ഒരു വ്യക്തി സ്നേഹം നിഷേധി ച്ചതുകൊണ്ട് അവസാനിപ്പിക്കാനുള്ളതല്ല ജീവിതം. നമ്മുടെ സ്നേഹം പ്രതീക്ഷിക്കുന്നവരും ഈ ലോകത്തുണ്ടെന്നുള്ള വസ്തുത മനസ്സിലാ ക്കിയാൽ ഇക്കാരണത്താൽ ആത്മഹത്യ ചെയ്യാൻ തോന്നുകയില്ല.
കുടുംബകലഹങ്ങളും പീഡനങ്ങളുമാണ് ആത്മഹത്യയുടെ മറ്റു ചിലകാരണങ്ങൾ. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാരിൽനിന്നു പീഡനങ്ങളേറ്റുവാങ്ങേണ്ടിവരുന്ന നവവധുക്കളാണ് പലപ്പോഴും ആത്മ ഹത്യക്ക് ഇരയാകുന്നത്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആരോടും തുറന്നു പറയാൻ മടികാണിക്കുന്നതാണ് ഇതിന്റെ കാരണം. എല്ലാം സഹിച്ച് വിഷാദരോഗികളെപ്പോലെ ആത്മഹത്യയിൽ അഭയം തേടുന്നവർ ഉറ്റവ രേയും ഉടയവരേയുംകുറിച്ച് ഒരുനിമിഷം പോലും ചിന്തിക്കാറില്ല. ഭർത്താ വിൽനിന്നോ ഭർതൃവീട്ടുകാരിൽനിന്നോ പീഡനങ്ങളേൽക്കേണ്ടിവരു മ്പോൾ ബന്ധുക്കളോടോ സുഹൃത്തുക്കളോടോ കാര്യങ്ങൾ തുറന്നുപ റയണം. എന്നിട്ടും ഫലമില്ലെങ്കിൽ ആത്മഹത്യകൾക്ക് തടയിടാനായി രൂപീകരിച്ചിരിക്കുന്ന തണൽ, മെതി, ചൈൽഡ്ലൈൻ തുടങ്ങിയ ഹെൽപ്ലൈനുകളുടെ സഹായം തേടാം. പ്രശ്നത്തിൽ അകപ്പെടുന്ന വർക്ക് സമചിത്തതകൈവരിക്കുന്നതിനുവേണ്ടി വിദഗ്ദ്ധഡോക്ടർമാരുടെ സേവനവും പ്രയോജനപ്പെടുത്താം. കുടുംബപ്രശ്നങ്ങൾ പലതും പരിഹ രിക്കാവുന്നതേയുള്ളൂ. ആത്മധൈര്യത്തോടെ ക്ഷമിക്കാനും സഹിക്കാ നുമുള്ള കരുത്തുനേടുകയാണ് വേണ്ടത്.
കർഷകരുടെ ആത്മഹത്യ അടുത്തിടെയായി വർദ്ധിച്ചുവരുന്നു. കൃഷിനാശമുണ്ടാവുക സ്വാഭാവികമാണ്. പലരും പണം കടമെടുത്താണ് കൃഷിയിറക്കുന്നത്. പ്രതീക്ഷിച്ച വിളവു ലഭിക്കാതെ വരികയോ കൃഷി നാശം സംഭവിക്കുകയോ ചെയ്താലുടനെ ആത്മഹത്യചെയ്യുന്നത് ബാലി ശമാണ്. കാർഷികകടം എഴുതിത്തള്ളുന്നതിനും കർഷകർക്കുണ്ടാകുന്ന നഷ്ടപരിഹാരങ്ങൾ നൽകുന്നതിനും സർക്കാരിന് പലപദ്ധതികളുമുണ്ട്. പിന്നെന്തിന് കർഷകർ ആത്മഹത്യചെയ്യണം? അനാവശ്യമായി പണം ദുർവ്യയം ചെയ്യുന്നതാണ് പലരേയും കടക്കെണിയിലെത്തിക്കുന്നത്. ഒരാൾ വരുത്തിവയ്ക്കുന്നകടം അയാളുടെ ആത്മഹത്യയോടെ അവസാ നിക്കുന്നില്ല. ജീവിച്ചിരിക്കുന്ന ബാക്കി കുടുംബാംഗങ്ങൾ അതിനുത്തര വാദികളാണ്. ഈ വസ്തുത തിരിച്ചറിയാതെ ആത്മഹത്യയിലേക്കെടു ത്തുചാടുന്നവർ സ്വന്തം ജീവിതത്തെ മാത്രമല്ല കുടുംബത്തേയും നശിപ്പി ക്കുകയാണ് ചെയ്യുന്നത്. പിടിച്ചുനിൽക്കാൻ നിൽക്കക്കള്ളിയില്ലെന്നു തോന്നുമ്പോൾ സഹായിക്കാനുള്ള പല വാതിലുകളിലും മുട്ടിനോക്കണം. പ്രതിസന്ധിയെ ധൈര്യമായി നേരിടുവാനുള്ള കരുത്ത് ആർജ്ജിക്കണം.
ആത്മഹത്യയെ ഒരിക്കലും ന്യായീകരിക്കാനാവില്ല. ധീരമായ ഒരു പ്രവൃത്തിയാണെന്ന് അഭിമാനിക്കുകയുമരുത്. ജീവിതത്തിൽനിന്നുള്ള ഒരൊളിച്ചോട്ടമായിമാത്രമേ ഇതിനെ കണക്കാക്കാനാകൂ. ലഹരി പദാർ ത്ഥങ്ങളുടെ അമിതമായ ഉപയോഗം, തൊഴിലില്ലായ്മ, ദാരിദ്ര്യം, മാറാ രോഗങ്ങൾ എന്നിങ്ങനെ പലകാരണങ്ങളും ആത്മഹത്യയ്ക്കുപിന്നിലുണ്ട്. ആരോടെങ്കിലുമുള്ള വൈരാഗ്യംതീർക്കലായി ആത്മഹത്യയെ പ്രാപിക്കു ന്നവരുണ്ട്. ഇതൊരിക്കലും ശരിയല്ല. സ്വന്തം ജീവിതം ഹോമിക്കുന്നതു കൊണ്ട് മറ്റുള്ളവർക്ക് എന്താണ് നഷ്ടം! ഈ തിരിച്ചറിവെങ്കിലും അല്പ നേരത്തേക്കുണ്ടായാൽ ആരും ആത്മഹത്യയിലേക്ക് എടുത്തു ചാടുക യില്ല.
കുടുംബങ്ങളിലായാലും സമൂഹത്തിലായാലും വേണ്ട്രത ശ്രദ്ധ ഇല്ലായ്മയാണ് ആത്മഹത്യക്ക് കാരണമായിത്തീരുന്നത്. ഒരു നല്ല വാക്കോ ഒരു കൈസഹായമോ ഉണ്ടാവുകയാണെങ്കിൽ പല ആത്മഹ ത്യകളും ഒഴിവാക്കാവുന്നതാണ്. പ്രശ്നങ്ങൾ ഉണ്ടെന്നുതോന്നുന്നിടത്ത് സമചിത്തതയോടെ കാര്യങ്ങൾ വിശകലനം ചെയ്യുവാൻ നാം തയ്യാറാ കണം. നിരാലംബരായ ആളുകളെ സഹായിക്കാനുള്ള സന്മനസ്സുണ്ടാ കണം. ആത്മഹത്യയിലേക്കെടുത്തുചാടുന്നതിനുമുൻപ് ഒരുവട്ടം കൂടി ചിന്തിക്കുവാനുള്ള ക്ഷമയുണ്ടാകണം. എങ്കിൽ ആത്മഹത്യകളുടെ എണ്ണം നമുക്ക് വളരെയധികം കുറച്ചുകൊണ്ടുപോകാൻ സാധിക്കും.

Tuesday, 26 May 2020

Malayalam Essay on "Child labour", "Balavela", ബാലവേല ഉപന്യാസം

Malayalam Essay on "Child labour", "Balavela", ബാലവേല ഉപന്യാസം

Child labour Essay in Malayalam : In this article, we are providing ബാലവേല ഉപന്യാസം. Balavela Essay in Malayalam Language.

Malayalam Essay on "Child labour", "Balavela", ബാലവേല ഉപന്യാസം

കൊച്ചുകുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് കുറ്റകരമായി പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും നമ്മുടെ നാടിന്റെ മിക്കയിടങ്ങളിലും ബാല വേല ഇന്നും തുടരുന്നു. ഈ സാമൂഹ്യതിന്മയ്ക്കെതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പതിന്നാലുവയസ്സിൽ താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലിചെയ്യി ക്കുന്നതിനാണ് ബാലവേല എന്നുപറയുന്നത്. ഈ പ്രായത്തിൽ കുട്ടികൾ കളിച്ചും ചിരിച്ചും വളരേണ്ടവരാണ്. അതിനുപകരം കഠിനമായ ജോലി ചെയ്യാൻ അവർ നിർബന്ധിതരാകുന്നത് ആശാസ്യമല്ല. കുട്ടികൾ സ്വമേധയാ ഈ രംഗത്തേക്കു കടന്നുവരുന്നതല്ല. അവർ അതിന് നിർബ ന്ധിതരാകുകയാണ്.
അനാഥരായ കുട്ടികളും ജീവിതസാഹചര്യവുമാണ് ബാലവേലയ്ക്ക് കാരണം. കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ച് തുച്ഛമായ പ്രതിഫലം കൊടു ക്കുന്ന തൊഴിലുടമകൾ ഇത് ലാഭകരമായി കരുതുന്നു.
കുട്ടികളെ തട്ടിയെടുത്ത് ഭിക്ഷാടനം, മോഷണം എന്നിവ നടത്തു ന്നതിനുവേണ്ടി വിനിയോഗിക്കുന്ന ചില സാമൂഹ്യവിരുദ്ധരുണ്ട്. ഇവരുടെ
കൈയിൽ അകപ്പെട്ടാൽ കുട്ടികളുടെ സ്ഥിതി പരമദയനീയമാണ്. ഏതൊ രുകുട്ടിക്കും ആരോഗ്യവും പ്രാഥമികവിദ്യാഭ്യാസവും ലഭിക്കണമെന്ന് നമ്മുടെ നിയമങ്ങളിലുണ്ട്. പക്ഷേ ഇവ പലപ്പോഴും ബാലവേലചെയ്യു ന്നവർക്ക് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം.
ബാലവേലമൂലം കുട്ടികൾക്കു ലഭിക്കേണ്ട സ്നേഹവും ലാളനയും നിഷേധിക്കപ്പെടുന്നു. പകരം അവർക്കു ലഭിക്കുന്നത് മോശമായ പെരു മാറ്റവും കഠിനമായഅദ്ധ്വാനവുമാണ്. ഇതിനുപുറമേ ചിലർക്ക് ക്രൂരമായ മർദ്ദനം അനുഭവിക്കേണ്ടതായും വരുന്നു. ഇതിനെതിരെ പ്രതികരിക്കാൻ പലപ്പോഴും കുട്ടികൾക്കു കഴിഞ്ഞെന്നുവരില്ല. സാമൂഹികസംഘടന കൾക്ക് ഇത്തരം ബാലവേലകൾ കണ്ടെത്തി ഉചിതമായ നടപടി സ്വീക രിക്കുന്നതിന് സാധിക്കും.
വീടുകളിൽ പലവിധജോലിചെയ്യുന്നതിന് കുട്ടികളെ ഉപയോഗിക്കു ന്നവരുണ്ട്. നഗരത്തിലെ പലഹോട്ടലുകളിലും എച്ചിൽപാത്രമെടുക്കു ന്നതും തുടയ്ക്കുന്നതും കഴുകുന്നതുമെല്ലാം കുട്ടികളാണ്. വർക്ഷോ പ്പുകളിലും, ചെറുകിട ഫാക്ടറികളിലും വ്യവസായശാലകളിലും കുട്ടി കളെക്കൊണ്ട് അമിതമായി പണിയെടുപ്പിക്കാറുണ്ട്. ഇതിനൊക്കെ പുറമേ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിലും കുട്ടികളെക്കൊണ്ട് അമിതമായി പണിയെടുപ്പിക്കാറുണ്ട്. ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ ഭേദമില്ലാതെ വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെക്കൊണ്ട് കച്ചവടം നടത്തിക്കുന്നവരുമുണ്ട്. തുച്ഛമായ പ്രതിഫലം കൊടുത്താൽ മതിയാകുമെ ന്നതാണ് കുട്ടികളെക്കൊണ്ട് വേലയെടുപ്പിക്കുവാൻ തൊഴിലുടമകളെ പ്രേരിപ്പിക്കുന്നത്. ശരിയായ ഭക്ഷണമോ വിശ്രമമോ ലഭിക്കാതെ കുട്ടി കൾ വളരെയധികം കഷ്ടപ്പെടുകയാണ്. സ്വന്തം ആരോഗ്യംപോലും സംരക്ഷിക്കാൻ കഴിയാതെ അകാലത്തിൽ പൊലിഞ്ഞുപോകുന്ന ആ ബാല്യങ്ങൾ നമ്മുടെ നാടിനൊരു കളങ്കമാണ്.
ഈ ദുഷ്പ്രവണതയെ നേരിടുന്നതിന് നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്. ബാലവേല നിരോധിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളുടെ ഇടയിൽ ബോധവൽക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്. കുട്ടിക ളെക്കൊണ്ട് പണിയെടുപ്പിക്കുകയില്ലെന്ന് നാം ഓരോരുത്തരും ദൃഢ നിശ്ചയംചെയ്യണം. എവിടെയെങ്കിലും ബാലവേലനടക്കുന്നതായി ശ്രദ്ധ യിൽപ്പെട്ടാൽ അതു നിരോധിക്കുന്നതിന് അധികാരികളുടെ ശ്രദ്ധയിൽപ്പെ ടുത്തേണ്ടതാണ്.
കുട്ടികളെക്കൊണ്ട് ഭിക്ഷാടനം നടത്തി ഉപജീവനം കഴിക്കുന്ന മാതാ പിതാക്കളും ഏജന്റുമാരും നമ്മുടെ സമൂഹത്തിലുണ്ട്. ഇതിനുവേണ്ടി കുട്ടി കളെ തട്ടിക്കൊണ്ടുപോകുവാനും ഇടയുണ്ട്. ഉത്സവസ്ഥലങ്ങളിലും വഴി യോരങ്ങളിലും ഭിക്ഷയാചിച്ചുതളർന്നുകിടക്കുന്ന കുഞ്ഞുങ്ങളെക്കാണു മ്പോൾ കുറച്ചുനാണയത്തുട്ടുകൾ വലിച്ചെറിഞ്ഞു നടന്നുപോകുന്നതു കൊണ്ട് നമ്മുടെ സാമൂഹികപ്രതിബദ്ധത അവസാനിക്കുന്നില്ല. ഒരു കുട്ടിയെ എങ്കിലും ആ അവസ്ഥയിൽനിന്ന് കരകയറ്റാൻ സാധിക്കുമെ ങ്കിൽ അത് വലിയ ഒരു രാജ്യസേവനം തന്നെയായിരിക്കും.

Monday, 25 May 2020

Air Pollution Essay in Malayalam വായു മലിനീകരണം ഉപന്യാസം

Air Pollution Essay in Malayalam വായു മലിനീകരണം ഉപന്യാസം

Air Pollution Essay in Malayalam വായു മലിനീകരണം ഉപന്യാസം

Air Pollution essay in Malayalam Language: നമ്മുടെ അന്തരീക്ഷം വളരെയധികം മലിനമായിരിക്കുകയാണ്. നമുക്ക് ജീവിക്കുന്നതിന് അവശ്യം വേണ്ടതായ വായു, ജലം, ഭക്ഷണം എന്നിവ പോലും മാലിന്യവിമുക്തമല്ല. വർദ്ധിച്ചുവരുന്ന ജനസംഖ്യയും ജനങ്ങ ളുടെ അജ്ഞതയും മലിനീകരണത്തിന് ഒരു കാരണമായിത്തീരുന്നു.
Air Pollution Essay in Malayalam
വാഹനങ്ങളിൽ നിന്നും വ്യവസായസ്ഥാപനങ്ങളിൽനിന്നുമുള്ള കരിയും പുകയും അന്തരീക്ഷവായുവിനെ മലിനപ്പെടുത്തുന്നു. കൂടാതെ മനുഷ്യൻ വലിച്ചെറിയുന്ന പച്ചക്കറികളുടെയും മത്സ്യമാംസാദികളുടെയും അവശിഷ്ടങ്ങൾ ചീഞ്ഞളിഞ്ഞ് അന്തരീക്ഷത്തിൽ ദുർഗന്ധം പരത്തു ന്നു. ഇവ വായുമലിനീകരണത്തിന് ഇടയാക്കുന്നുവെന്നു മാത്രമല്ല പല വിധ രോഗങ്ങൾ പരത്തുകയും ചെയ്യുന്നു. വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളും പുറന്തള്ളുന്ന കരിയും പുകയും ശുദ്ധീകരിച്ച് വിടുന്ന തിനുവേണ്ട നിയമങ്ങൾ ശ്രദ്ധാപൂർവ്വം നടപ്പിലാക്കിയാൽ വായുമലിനീ കരണം ഒരുപരിധിവരെ നിയന്ത്രിക്കാം.
Read also : Natural disasters in Kerala Essay in Malayalam
ജലമലിനീകരണമാണ് നാം അഭിമുഖീകരിക്കുന്ന മറ്റൊരു വെല്ലു വിളി. ജനങ്ങളിൽ നല്ലൊരു വിഭാഗം കുടിവെള്ളത്തിന് ആശ്രയിക്കുന്നത് ജലാശയങ്ങളെയാണ്. ഫാക്ടറികളിൽനിന്നും വ്യവസായസ്ഥാപനങ്ങ ളിൽനിന്നും പുറന്തള്ളുന്ന മലിനജലവും മാലിന്യവും നദികളിലെത്തി ച്ചേരുന്നു. നഗരപ്രദേശത്തെ അഴുക്കുചാലിലൂടെ ഒഴുകിയെത്തുന്ന മലി നജലവും ജലാശയങ്ങളിലെത്തുന്നു. കൃഷിസ്ഥലത്തുനിന്നുള്ള കീടനാ ശിനികളുടെ വിഷാംശവും ജലാശയങ്ങളിൽ എത്തിച്ചേരുന്നു. ഇതുകൂ ടാതെ ജലവാഹനങ്ങളിൽനിന്നുള്ള മാലിന്യങ്ങളും ജലം മലിനമാക്കുന്നു.
ജലമലിനീകരണം ജലജീവികളുടെ നാശത്തിനും കാരണമാകുന്നു. ജലാശയങ്ങളിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിനുകാരണം മറ്റൊന്നു മല്ല. നാൾക്കുനാൾ മത്സ്യസമ്പത്തിന്റെ അളവ് കുറഞ്ഞുവരുന്നതിനു കാരണവും ഈ മലിനീകരണമാണ്.
നമ്മുടെ ആഹാരപദാർത്ഥങ്ങളിലും വർദ്ധിച്ചതോതിൽ മാലിന്യം കടന്നുകൂടിയിരിക്കുന്നു. അമിതലാഭം ആഗ്രഹിക്കുന്നവർ മായംചേർക്കു ന്നതുമൂലം ഉണ്ടാകുന്നതാണ് ഇതിൽ പ്രധാനം. സാധനങ്ങൾ കേടുകൂടാതി രിക്കുന്നതിനുവേണ്ടി കീടനാശിനിപ്രയോഗം നടത്തുന്നതും ഭക്ഷ്യവസ്ത ക്കളെ മലിനപ്പെടുത്തുന്നു. മണ്ണിൽ ജൈവവളത്തിനുപകരം രാസവള പ്രയോഗം നടത്തുന്നതും മലിനീകരണമുണ്ടാക്കുന്നതാണ്. ഇത് മലി നീകരണമുണ്ടാക്കുന്നുവെന്നു മാത്രമല്ല നമുക്ക് ഉപകാരികളായ പല ജീവികളുടെ നാശത്തിനും ഉപദ്രവകാരികളായ ജീവികളുടെ വർദ്ധന വിനും കാരണമാകുന്നു.
Read also : Nature Conservation Essay in Malayalam
ഇവകൂടാതെ മനുഷ്യൻ മണ്ണിൽ നടത്തുന്ന മറ്റുപലപ്രവർത്തന ങ്ങളും അന്തരീക്ഷമലിനീകരണത്തിനിടയാക്കുന്നു. വനനശീകരണമാണ് ഇതിൽ പ്രധാനം. വനങ്ങൾ വെട്ടിനശിപ്പിക്കുന്നതുകൊണ്ട് അന്തരീക്ഷ ത്തിലെ ഓക്സിജന്റെ അളവുകുറയുകയും കാർബൺ ഡൈ ഓക്സൈ ഡിന്റെ അളവുകൂടുകയും ചെയ്യുന്നു. മണ്ണൊലിപ്പുമൂലം ഭൂമിയുടെ ഫല പുഷ്ടി നഷ്ടപ്പെടുന്നു. വന്യജീവികളുടെ വംശനാശത്തിനും ഇടയാ കുന്നു. പാറപൊട്ടിക്കുന്നതും കുന്നും മലയും ഇടിച്ചുനിരത്തുന്നതും അന്ത രീക്ഷഘടനയ്ക്കും മലിനീകരണത്തിനും ഇടവരുത്തുന്നു. പടുകൂറ്റൻ കോൺക്രീറ്റ് സൗധങ്ങളും പ്രകൃതിക്കു യോജിക്കാത്ത മറ്റു നിർമ്മാണ പ്രവർത്തനങ്ങളും അന്തരീക്ഷമലിനീകരണമുണ്ടാക്കുന്നു. ചേരിപ്രദേ ശത്തെ ജനങ്ങളുടെ ജീവിതവും അമിതമായ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും മലിനീകരണമുണ്ടാക്കുന്നവയാണ്.
Read also : Malayalam Essay on Child labour / Balavela
ശബ്ദമലിനീകരണമാണ് നാം നേരിടുന്ന മറ്റൊരു ഭീഷണി. വാഹ നങ്ങളിൽനിന്നുള്ള ഒച്ചയും ഉച്ചഭാഷിണികളും ശബ്ദമലിനീകരണത്തിനു കാരണമാവുന്നു. കരിമരുന്നുപയോഗം, അണുബോംബിന്റെ പ്രയോഗം, അണുപരീക്ഷണങ്ങൾ തുടങ്ങിയവയെല്ലാം അന്തരീക്ഷത്തെ മലിനപ്പെടു ത്തുന്നു.
സസ്യജാലങ്ങളെ തിന്നൊടുക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിനുള്ള മരുന്നുതളി മാരകമായ മലിനീകരണമാണ് ഉണ്ടാക്കുന്നത്. ഇതിന്റെ ദുര ന്തങ്ങളനുഭവിക്കുന്ന അനേകം ആളുകൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്.
Read also : Malayalam Essay on Universal brotherhood
പലതരത്തിലുള്ള രോഗങ്ങൾ വർദ്ധിക്കുന്നതിനും അനാരോഗ്യ രുടെ എണ്ണം കൂടുന്നതിനും കാരണം അന്തരീക്ഷമലിനീകരണമാണ്. ഇതിനുകാരണക്കാർ നമ്മൾ തന്നെയാണ്. ഇതൊഴിവാക്കുന്നതിന് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ചെയ്യേണ്ടത്. മലിനീകരണ പ്രവർത്തനങ്ങൾ നടത്തുന്നവരെ കണ്ടെത്തുന്നതിനും നിയമംമൂലം അതുനിരോധിക്കുന്നതിനുംവേണ്ട ശക്തമായ സംവിധാനങ്ങൾ ഉണ്ടാ യെങ്കിൽ മാത്രമേ മലിനീകരണം എന്ന ഈ വലിയ വിപത്തിൽനിന്നും നമുക്ക് രക്ഷനേടാനാവൂ.
Natural disasters in Kerala Essay in Malayalam കേരളത്തിലെ പ്രകൃതിക്ഷോഭങ്ങൾ ഉപന്യാസം

Natural disasters in Kerala Essay in Malayalam കേരളത്തിലെ പ്രകൃതിക്ഷോഭങ്ങൾ ഉപന്യാസം

Natural disasters in Kerala Essay in Malayalam കേരളത്തിലെ പ്രകൃതിക്ഷോഭങ്ങൾ ഉപന്യാസം

Natural disasters in Kerala Essay in Malayalam Language: ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എങ്കിലും ഇവിടെ അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ വലുതാണ്. പ്രകൃ തിക്ഷോഭങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്നു. മാത്രമല്ല, കാർഷികവ്യാവസായികരംഗങ്ങളെ തകർത്ത് നമ്മുടെ സമ്പദ് ഘടനയാകെ താറുമാറാക്കുന്നു.
Natural disasters in Kerala Essay in Malayalam
വെള്ളപ്പൊക്കം, വരൾച്ച, കടലാക്രമണം, കൊടുങ്കാറ്റ്, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂകമ്പം മുതലായവയാണ് കേരളത്തിലനുഭവപ്പെടുന്ന പ്രകൃതിക്ഷോഭങ്ങൾ. ഇവ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങൾ വളരെ വലുതാണ്. ഇവയിൽ കുറെയൊക്കെ മുൻകൂട്ടികണ്ടറിഞ്ഞ് നാശത്തിന്റെ തീവ്രത കുറയ്ക്കാം .
ആണ്ടുതോറും ഏറ്റവുംകൂടുതൽ നാശനഷ്ടമുണ്ടാക്കുന്ന പ്രകൃതി ക്ഷോഭമാണ് വെള്ളപ്പൊക്കം. കാലവർഷവും തുലാവർഷവും തിമിർത്തു പെയ്യുമ്പോൾ കൊച്ചുകേരളം വെള്ളത്തിലാണ്ടുപോകുന്നു. ജലനിർഗമന മാർഗ്ഗങ്ങൾ ശരിയല്ലാത്തതാണ് വെള്ളപ്പൊക്കത്തിനുള്ള ഒരു കാരണം. നദികളുടേയും തോടുകളുടെയും വിസ്തൃതി ജനങ്ങളുടെ കയ്യേറ്റംമൂലം കുറഞ്ഞുവരികയാണ്. പുതിയപുതിയ റോഡുകളുടെയും പാലങ്ങളുടെയും അശാസ്ത്രീയമായ നിർമ്മാണം ഭൗമോപരിതലത്തിലെ ജലം ഒഴുകിപ്പോ കുന്നതിന് തടസം നിൽക്കുന്നു. ജലം ഒഴുകിപ്പോകുവാനുള്ള സംവിധാനം എല്ലാമേഖലകളിലും ശരിയായ വിധത്തിൽ ക്രമീകരിച്ചെങ്കിൽ മാത്രമേ വെള്ളപ്പൊക്കംമൂലമുണ്ടാകുന്ന നാശത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിയൂ.
വരൾച്ചയാണ് മറ്റൊരു പ്രകൃതിക്ഷോഭം. മഴ ലഭിക്കാതെ വരുമ്പോൾ നമുക്ക് രൂക്ഷമായ വേനൽ അനുഭവിക്കേണ്ടിവരുന്നു. കാർഷികവിളക ളാകട്ടെ ഉണങ്ങിക്കരിയുന്നു. തൻമൂലം ഭക്ഷ്യക്ഷാമവും രൂക്ഷമായവില ക്കയറ്റവും ഉണ്ടാകുന്നു. കിണറുകളും ജലാശയങ്ങളും വറ്റിവരളുന്നതു മൂലം കുടിവെള്ളത്തിന് ക്ഷാമമുണ്ടാകുന്നു. ഉള്ളജലം മലിനമാകുകയും അതുപയോഗിക്കുന്നതുമൂലം ജനങ്ങൾ രോഗബാധിതരാകുകയും ചെയ്യുന്നു. ജലസേചനസൗകര്യം മെച്ചപ്പെടുത്തിയെങ്കിൽ മാത്രമേ കടുത്ത വേനലിൽനിന്നുമുള്ള ആഘാതത്തെ ചെറുക്കുവാൻ കഴിയൂ.
Read also : Nature Conservation Essay in Malayalam
അപ്രതീക്ഷിതമായുണ്ടാകുന്ന കൊടുങ്കാറ്റും, പേമാരിയും വരുത്തി വയ്ക്കുന്ന നാശനഷ്ടങ്ങൾ ചില്ലറയൊന്നുമല്ല. കൊടുങ്കാറ്റിൽ വൻ മരങ്ങൾ കടപുഴകിവീണ് വീടുകൾക്ക് നാശനഷ്ടമുണ്ടാകുന്നു. കൃഷി നശിക്കുന്നതിനും ഇത് ഇടയാക്കുന്നു. ഗതാഗതതടസം ഉണ്ടാക്കുന്നതിനും വാർത്താവിനിമയബന്ധം വിച്ഛേദിക്കുന്നതിനും കൊടുങ്കാറ്റ് ഇടയാക്കുന്നു. വീടിനടുത്ത് വൻമരങ്ങൾ വച്ചുപിടിപ്പിക്കാതിരിക്കണം. കടപുഴകിവീഴാൻ സാധ്യതയുള്ള മരങ്ങൾ കാലേകൂട്ടി മുറിച്ചുമാറ്റണം. കാറ്റിന്റെ വരവു മുൻകൂട്ടി മനസിലാക്കി ജനങ്ങളെ നേരത്തെ അറിയിക്കുന്നതിനുള്ള സംവിധാനം ഫലപ്രദമാക്കണം.
മലമ്പ്രദേശങ്ങളിൽ കണ്ടുവരുന്ന പ്രകൃതിക്ഷോഭമാണ് മണ്ണിടി ച്ചിലും, ഉരുൾപൊട്ടലു. ഇവ രണ്ടിലും ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാകുന്നു. ഇതൊഴിവാക്കുന്നതിനുവേണ്ടി ഉരുൾപൊട്ടാനും മണ്ണി ടിയാനും സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ജനങ്ങളെ മാറ്റി പാർപ്പിക്കുകയാണ് വേണ്ടത്. കൂടാതെ അമിതമായി പാറ പൊട്ടി ക്കുന്നതും, കുന്നിടിച്ച് കുഴി നികത്തുന്നതും പ്രകൃതിക്ഷോഭങ്ങൾക്ക് ഇട യാക്കുന്നു. ഇവ കർശനമായി നിരോധിക്കേണ്ടതാണ്.
കടലാക്രമണമാണ് കേരളത്തിനു നേരിടേണ്ടിവരുന്ന മറ്റൊരു പ്രകൃതിക്ഷോഭം. കടൽക്ഷോഭത്തെക്കുറിച്ച് പലപ്പോഴും മുന്നറിയിപ്പു ലഭിക്കാറുണ്ടെങ്കിലും ആണ്ടുതോറും അനവധിനാശനഷ്ടങ്ങൾ ഇതു മൂലം ഉണ്ടാകുന്നുണ്ട്. ഇതിനെ ചെറുക്കുന്നതിനുള്ള ഏകപോംവഴി കടൽഭിത്തി നിർമ്മിക്കുകയെന്നുള്ളതാണ്. കേരളത്തിന്റെ പടിഞ്ഞാറെ അതിർത്തി മുഴുവൻ തീരപ്രദേശമായതിനാൽ ഇതെളുപ്പം സാധിക്കാ വുന്ന ഒരുകാര്യമല്ല. അതുകൊണ്ട് ജനങ്ങൾക്ക് യഥാവസരം മുന്നറി യിപ്പുകൊടുക്കുകയും മാറ്റിപാർപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്.
Read also : Air Pollution Essay in Malayalam
അപൂർവ്വമായി കേട്ടിരുന്ന ഭൂമികുലുക്കം കേരളത്തിലും ഇപ്പോൾ സർവ്വ സാധാരണമായിരിക്കുകയാണ്. ഭൂമികുലുക്കംമൂലമുണ്ടാകുന്ന നാശനഷ്ട ങ്ങൾ വർണനാതീതമാണ്. ഭൂകമ്പംമൂലം കൂടുതലും കെട്ടിടങ്ങൾക്കാണ് നാശനഷ്ടം ഉണ്ടാകുന്നത്. ഭൂകമ്പമുണ്ടാകാൻ സാധ്യതയുള്ള പ്രദേശ ങ്ങൾ കണ്ടെത്തി അവിടത്തെ നിർമ്മാണപ്രവർത്തനങ്ങൾ ഭൂകമ്പത്ത ചെറുക്കുന്നവിധത്തിലുള്ളതാക്കണം. ജനങ്ങളെ മാറ്റി പാർപ്പിക്കണം.
അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ നാശനഷ്ട ങ്ങളുടെ തോത് വർദ്ധിപ്പിക്കും. പ്രകൃതിക്ഷോഭത്തിനിരയാകുന്നവരെ സഹായിക്കുന്നതിന് എല്ലാകേന്ദ്രങ്ങളും പ്രവർത്തനസന്നദ്ധരായിരി ക്കണം. വനനശീകരണം, വയൽ നികത്തൽ, മണ്ണെടുക്കൽ, കുഴിനിക ത്തൽ എന്നിവയെല്ലാം നിയന്ത്രിക്കണം. പ്രകൃതിക്ഷോഭങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കണം. ജനങ്ങളും പ്രകൃതിക്ഷോഭത്തെക്ക രുതി മുൻകരുതലോടെ ജീവിക്കണം.
Nature Conservation Essay in Malayalam പ്രകൃതി സംരക്ഷണം ഉപന്യാസം

Nature Conservation Essay in Malayalam പ്രകൃതി സംരക്ഷണം ഉപന്യാസം

Nature Conservation Essay in Malayalam പ്രകൃതി സംരക്ഷണം ഉപന്യാസം

Nature Conservation Essay in Malayalam Language: ഇന്ന് സാർവ്വത്രികമായി ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണിത്. നമുക്ക് കിട്ടിയ വരദാനമാണ് പ്രകൃതി. സകലജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ നിലകൊള്ളുന്നത് പ്രകൃതിയെ ആശ്രയിച്ചാണ്. പക്ഷേ നാം പ്രകൃതിയെ പലവിധത്തിലും ചൂഷണം ചെയ്തുകൊണ്ടിരിക്കുക യാണ്. അതിന്റെ ദുരന്തങ്ങളാണ് ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കു ന്നത്.
Nature Conservation Essay in Malayalam
ജീവന്റെ നിലനിൽപ്പിന് അവശ്യംവേണ്ടവായു മലിനപ്പെട്ടുകൊണ്ടി രിക്കുകയാണ്. വർദ്ധിച്ചുവരുന്ന വാഹനങ്ങൾ, വ്യവസായസ്ഥാപനങ്ങൾ, ഫാക്ടറികൾ മുതലായവയിൽനിന്നുള്ള ദുഷിച്ചവാതകങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ അന്തരീക്ഷത്തിലേക്ക് തുറന്നുവിടുന്നതുകൊണ്ട് നമ്മുടെ ജീവവായുമലിനമാകുന്നു. ഈ സ്ഥിതി തുടർന്നാൽ ശുദ്ധവായു ആവശ്യത്തിനു ലഭിക്കാതെ ജീവജാലങ്ങൾ ചത്തൊടുങ്ങുന്ന സ്ഥിതി വരും. വിഷവാതകങ്ങൾ ശുദ്ധീകരിച്ച് പുറത്തേയ്ക്കു വിടണമെന്നാണ് നിയമം. അത് കർശനമായി പാലിച്ചാൽ നമുക്ക് വായുമലിനീകരണഭീഷ ണിയിൽനിന്നു മുക്തിനേടാം.
വായുപോലെതന്നെ അത്യന്താപേക്ഷിതമാണ് ജലം. പ്രകൃതിയിൽ അനവധി ജലസ്രോതസ്സുകളുണ്ട്. ഇവയിൽ മിക്കതും ഇന്ന് മലിനീകര ണത്തിന്റെ വക്കിലാണ്. ജനങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പ്രവൃത്തികൾകൊണ്ടാണ് ജലം മലിനമാകുന്നത്. ഫാക്ടറികളിൽനിന്നും വ്യവസായസ്ഥാപനങ്ങളിൽനിന്നുമുള്ള മലിനജലം നദികളെ മലിനപ്പെ ടുത്തുന്നു. ചത്തജീവികളേയും മറ്റ് മലിനവസ്തുക്കളേയും യാതൊരു ശ്രദ്ധയുമില്ലാതെ ജലാശയങ്ങളിൽ ഒഴുക്കുന്നതുകൊണ്ട് ജലം മലിനമാ കുന്നു. അമിതമായ രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗവും ജലമലിനീകരണത്തിന് കാരണമാവുന്നു. കുടിവെള്ളം കിട്ടാതെ അലയുന്ന അനവധി ആളുകൾ നമ്മുടെ നാട്ടിലുണ്ട്. ജലസ്രോതസ്സുകൾ നിലനിർത്തു കയും ജലാശയങ്ങൾ മലിനമാകാതെ സംരക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
നമുക്കുവേണ്ട ആഹാരപദാർത്ഥങ്ങൾ ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ്. നെൽപ്പാടങ്ങൾ നികത്തുന്നതും കൃഷിസ്ഥലങ്ങൾ ഇടിച്ചു നിരത്തി കെട്ടിടങ്ങൾ പണിയുന്നതും മറ്റും കാർഷികമേഖലയെ തകർക്കും. ഇത് ഭക്ഷ്യക്ഷാമത്തിനു കാരണമാകും. നമുക്കുവേണ്ട ഔഷധസസ്യ ങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഔഷധമൂല്യമറിയാതെ സസ്യങ്ങൾ വെട്ടിനശിപ്പിയ്ക്കുന്നതുകൊണ്ട് പ്രകൃതിയിലെ നമുക്ക് പ്രയോജന പ്രദമായ ദിവ്യഔഷധമാണ് ഇല്ലാതെയാകുന്നത്.
നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും പ്രകൃതി സംരക്ഷണത്തെ അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നത്. വനങ്ങൾ വെട്ടിനശിപ്പിച്ചും, പാറപൊട്ടിച്ചും കുഴിനികത്തിയും മനുഷ്യൻ പ്രകൃതിയെ ചൂഷണംചെയ്തുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് പ്രകൃതിയുടെ സന്തുലിതാവസ്ഥ ആകെമാറി. മനുഷ്യന്റെ പ്രവൃത്തികൊണ്ട് കലി തുള്ളിയ പ്രകൃതി പേമാരിയും, ഭൂകമ്പവും കൊടുംവേനലുമൊക്കെയായി തിരിച്ചടിച്ചു.
ജല സാതസ്സുകൾ കയ്യേറിയതിന്റെ ഫലമായി നീരൊഴുക്ക് സാധ്യമല്ലാതെ നാട്ടിലെങ്ങും വെള്ളപ്പൊക്കമുണ്ടാകുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുകയും പകരം പുതിയവ വച്ചുപിടിപ്പിക്കാതിരിക്കുകയും ചെയ്യു ന്നതുകൊണ്ട് മഴ കാലക്രമംതെറ്റി പെയ്യുന്നു. അതുകൊണ്ട് ഇതിൽ നിന്നെല്ലാം മോചനമുണ്ടാകണമെങ്കിൽ പ്രകൃതിസംരക്ഷണം അനിവാ ര്യമാണ്.
നമ്മുടെ വ്യോമമണ്ഡലത്തിൽ നടത്തുന്ന അണ്വായുധ പരീക്ഷണ ങ്ങൾ നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. രാസവളം, കീടനാശിനി എന്നിവയുടെ അമിതമായ പ്രയോഗം നമുക്ക് ഉപകാരികളായ പല ജീവിക ളേയും നശിപ്പിക്കുമെന്ന് മാത്രമല്ല ഉപദ്രവകാരികളായ പല ജീവികളും പെരുകുന്നതിനും ഇടയാക്കുന്നു. ഇതെല്ലാം ഭൂമിയിൽ മനുഷ്യജീവിതം അസാധ്യമാക്കുന്നതിനിടയാക്കുന്നു.
ഇപ്പറഞ്ഞ കാരണങ്ങൾകൊണ്ട് നമുക്ക് ഇന്നുണ്ടായിട്ടുള്ള പ്രകൃതി ദുരന്തങ്ങളുടെയെല്ലാം കാരണം മനുഷ്യന്റെ പ്രവൃത്തിദോഷങ്ങളാ ണെന്നു കാണാം. പ്രകൃതിയെ സ്നേഹിക്കയും നന്നായി സംരക്ഷിക്കയും ചെയ്താൽ ഭൂമി ഒരു സ്വർഗ്ഗമായിത്തീരും.

Sunday, 24 May 2020

Influence of Media Essay in Malayalam Language

Influence of Media Essay in Malayalam Language

Influence of Media Essay in Malayalam Language: In this article, we are providing നവമാധ്യമങ്ങളും ആധുനിക ലോകവും ഉപന്യാസം. Influence of Media Malayalam Essay.

Influence of Media Essay in Malayalam Language

സമകാലികജീവിതത്തിൽ ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം വളരെ വലുതാണ്. സിനിമ, ടെലിവിഷൻ, ഇന്റർനെറ്റ് തുടങ്ങിയവയെല്ലാം നമ്മിൽ പുതിയ സംസ്കാരവും കാഴ്ചപ്പാടും രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ദൃശ്യമാധ്യമങ്ങൾ നമ്മുടെ ജീവിതത്തിൽ വളരെയധികം ഗുണങ്ങളും ദോഷങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
Influence of Media Essay in Malayalam Language
കല, വിദ്യാഭ്യാസം, തൊഴിൽ എന്നീ രംഗങ്ങളിൽ ദൃശ്യമാധ്യമങ്ങൾ വളരെയധികം മുന്നേറിയിട്ടുണ്ട്. എല്ലാകലകളുടെയും പരിപോഷണം ദൃശ്യമാധ്യമങ്ങൾ വഴിനടക്കുന്നുണ്ട്. മറ്റു മാധ്യമങ്ങളേക്കാൾ ദൃശ്യമാധ്യ മ ങ്ങൾക്കാണ് ഏറ്റവും കൂടുതൽ ജനപ്രീതിയുള്ളത്. സാഹിത്യം, സംഗീതം തുടങ്ങിയവയ്ക്കൊക്കെ പുതിയൊരു മാനം നൽകുവാൻ ഇവയ്ക്ക് സാധിക്കുന്നു.
Read also : Malayalam Essay on Universal brotherhood
അറിവ് നേടാനും നേടിയ അറിവിനെ പരിപോഷിപ്പിക്കുവാനും ദൃശ്യ മാധ്യമങ്ങളിലൂടെ സാധിക്കും. കംപ്യൂട്ടറും ഇന്റർനെറ്റുംവഴി പ്രപഞ്ച ത്തിലെ ഏതൊരു കാര്യത്തെക്കുറിച്ചും നിമിഷനേരംകൊണ്ട് നാം അറി യുന്നു. വിജ്ഞാനത്തോടൊപ്പം വിനിമയസാധ്യതകളും തൊഴിലവസര ങ്ങളും ദൃശ്യമാധ്യമങ്ങൾ വാഗ്ദാനംചെയ്യുന്നു. വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയുമൊക്കെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ദൃശ്യമാധ്യ മങ്ങൾ ഒരു തുറന്ന സമീപനം കാഴ്ചവയ്ക്കുന്നുണ്ട്. ഏറെതൊഴിൽ സാധ്യ തകളുള്ള ഒരു മേഖലയാണിത്. ഇന്ന് സർക്കാരിന്റെ വക ചാനലുകളേ ക്കാൾ സ്വകാര്യവ്യക്തികളുടെ ചാനലുകൾ എണ്ണത്തിലും ഗുണമേന്മ യിലും മികച്ച് നിൽക്കുന്നു. ഈ ചാനലുകളിലൂടെ അനവധി പേർക്ക് ജോലി ലഭിക്കുന്നു. നല്ലകാര്യങ്ങൾക്കുവേണ്ടി ദൃശ്യമാധ്യമങ്ങളെ ആശ്ര - യിക്കുന്നതിൽ തെറ്റില്ല. ചീത്തക്കാര്യങ്ങൾക്കുവേണ്ടി നാം ഇവയെ ഒരുപയോഗം ചെയ്യുമ്പോൾ ഗുണത്തേക്കാളേറെ ദോഷംചെയ്യും.
Read also : Global warming / Climate change Essay in Malayalam
നിത്യജീവിതത്തെ ദൃശ്യമാധ്യമങ്ങൾ ആഴത്തിൽ സ്വാധീനിക്കു ന്നുണ്ട്. അവയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതം നമുക്ക് സാധ്യമല്ല. പലടെലിവിഷൻ ചാനലുകളും സിനിമകളും ജനപ്രിയമായത് അവ നമ്മുടെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നവയായതുകൊണ്ടാണ്. സാമൂ ഹികവും, സാംസ്കാരികവുമായ ഇടപെടലിനുള്ള ഉപാധിയായിട്ടാണ് ദൃശ്യമാധ്യമങ്ങളുപയോഗിക്കുന്നത്. നമ്മുടെ അഭിപ്രായങ്ങളും കാഴ്ചപ്പാ ടുകളും രൂപീകരിക്കുന്നതിൽ ഈ മാധ്യമങ്ങൾ നിർണ്ണായകസ്ഥാനം വഹി ക്കുന്നു. സമൂഹത്തിൽ നടക്കുന്ന ഓരോ സംഭവവും ജനങ്ങളെ ആദ്യം അറിയിക്കാൻ ചാനലുകൾ മത്സരിക്കുകയാണ്. ജോലിസമയംപോലും ക്രമീകരിച്ച് കൃത്യസമയത്ത് ടെലിവിഷനുമുന്നിലെത്തുന്ന കാഴ്ചക്കാരായി നാം മാറിയിരിക്കുന്നു.
Read also : Essay on Mahatma Gandhi in Malayalam
ജനങ്ങളെ ഏറ്റവുമധികം സ്വാധീനിക്കുന്ന ദൃശ്യമാധ്യമമാണ് സിനിമ. മറ്റ് ഏതൊരു കലാകാരനും സാധ്യമാകാത്ത വിധത്തിൽ സമൂഹത്തോട് പ്രതികരിക്കാനും ബന്ധം സ്ഥാപിച്ചെടുക്കാനും സിനിമയ്ക്ക് കഴിയുന്നു. കലാസാംസ്കാരികരംഗങ്ങളെ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ദൃശ്യ മാധ്യമങ്ങൾ മാറ്റിയെടുക്കുകയാണ്. ജനങ്ങളെ ഏറ്റവും സ്വാധീനിക്കുന്ന മാധ്യമമെന്നനിലയിൽ സിനിമ വളരെയധികം പ്രാധാന്യമർഹിക്കുന്നു. സമൂ ഹത്തിലുള്ള നന്മതിന്മകളെ വേർതിരിച്ചുകാണിച്ച് പുതിയ സംസ്കാരം ഉൾക്കൊള്ളുവാൻ സിനിമ നമ്മളെ സഹായിക്കുന്നു.
ഇന്റർനെറ്റിന്റെ സ്വാധീനം ഇന്ന് സാർവ്വത്രികമായിരിക്കുകയാണ്. വിദ്യാഭ്യാസരംഗത്തും ആരോഗ്യമേഖലയിലും ടൂറിസം വ്യോമയാനം, ഗതാഗതം തുടങ്ങിയ മേഖലകളിലും കംപ്യൂട്ടർ വൻകുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്.
Read also : Malayalam Essay on Advantages and Disadvantages of Mobile Phone
വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിദ്യാഭ്യാസപ്രവർത്തന ങ്ങൾ കംപ്യൂട്ടർ വന്നതോടുകൂടി ലഘൂകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. വിരൽ ഒന്ന് അമർത്തിയാൽ വിജ്ഞാനത്തിന്റെ കലവറതുറക്കുന്ന അത്ഭുത സിദ്ധികളാണ് കംപ്യൂട്ടർ നമുക്ക് നൽകുന്നത്. സ്വയം പഠിക്കാനും പഠി പ്പിക്കുവാനും കംപ്യൂട്ടറിലൂടെ നമുക്ക് കഴിയുന്നു. ഇടുങ്ങിയ ക്ലാസ്സുമുറി കളിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയിരുന്ന് അദ്ധ്യയനം നടത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മണിക്കൂറുകളോളം അദ്ധ്യാപകരുടെ പ്രഭാഷണം കേട്ടിരിക്കുവാനും ദീർഘനേരം നോട്ടുകൾ എഴുതിതീർക്കു വാനും വിദ്യാർത്ഥിസമൂഹത്തിനു കഴിഞ്ഞെന്നുവരില്ല. ഏതെങ്കിലുമൊരു കാര്യത്തെക്കുറിച്ച് അറിയണമെങ്കിൽ ധാരാളം സമയം ചെലവഴിച്ച് റെഫറൻസ് ഗ്രന്ഥങ്ങൾ പരിശോധിക്കേണ്ടതായിവരുന്നു. ഇതിനെല്ലാ മൊരു പരിഹാരമായി കംപ്യൂട്ടർ നമ്മോടൊപ്പം നിൽക്കുന്നു. ചരിത വിദ്യാർത്ഥികളുടെയും ശാസ്ത്രവിദ്യാർത്ഥികളുടെയും ഉത്തമസുഹൃ ത്തായി മാറിയിരിക്കുകയാണ് കംപ്യൂട്ടർ.
കംപ്യൂട്ടർ, ഇന്റർനെറ്റ് എന്നിവയുടെ പ്രചാരം നമ്മുടെ ടൂറിസം മേഖ ലയെ പരിപോഷിപ്പിച്ചിട്ടുണ്ട്. ഗതാഗതരംഗത്തും, വൻമുന്നേറ്റമാണ് ഉണ്ടാ യിട്ടുള്ളത്. നമ്മുടെ വ്യോമയാനപരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങ ൾക്കും മുഖ്യപങ്കുവഹിക്കുന്നതും മറ്റൊന്നല്ല.
Read also : Cyber Kuttakrithyangal Essay in Malayalam
വീട്ടുജോലിയായാലും കൃഷിപ്പണിയായാലും ദൃശ്യമാധ്യമങ്ങൾ നമ്മെ സഹായിക്കാനെത്തുന്നുണ്ട്. പുതിയ പുതിയ ഉൽപ്പന്നങ്ങളും യന്ത സാമഗ്രികളും വളരെ പെട്ടെന്ന് നാം മനസ്സിലാക്കുന്നത് ദൃശ്യമാധ്യമ ങ്ങളുടെ സഹായംകൊണ്ടാണ്. ഇതുപോലെതന്നെ ആരോഗ്യരംഗത്തും വിപ്ലവകരമായ മാറ്റമാണ് ദൃശ്യമാധ്യമങ്ങൾ വരുത്തിയിട്ടുള്ളത്. രോഗ നിർണ്ണയത്തിനും, ചികിത്സയ്ക്കും ഇന്ന് നൂതനമായിട്ടുള്ള എല്ലാ കണ്ടു പിടിത്തങ്ങളും ഈ ദൃശ്യമാധ്യമങ്ങളുടെ നേട്ടം കൊണ്ടുണ്ടായതാണ്. തന്മൂലം മാരകമായ പലരോഗങ്ങളും ഇല്ലാതാകുവാനും തടയുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. മാനവസമൂഹത്തിന്റെ എല്ലാമേഖലകളിലും വളരെയധികം സ്വാധീനം ചെലുത്തിയിട്ടുള്ള ദൃശ്യമാധ്യമങ്ങൾ ഇനിയും എന്തെല്ലാം കാര്യങ്ങൾ നമുക്ക് നേടിത്തരുമെന്ന് കണ്ടുതന്നെ അറിയേ ണ്ടതാണ്.
Read also : Malayalam Essay on Plastic Ban
തിരക്കേറിയ ജീവിതത്തിനിടയിലെ വിനോദോപാധിയായും ദൃശ്യ മാധ്യമങ്ങൾ മാറിയിട്ടുണ്ട്. സ്വന്തം വീട്ടിലിരുന്ന് സൗകര്യം പോലെ പരിപാടികൾ കാണാമെന്നുള്ളതാണ് ഇവയുടെ വർദ്ധിച്ചപ്രചാരത്തിന് കാരണം. ദൃശ്യ മാധ്യമങ്ങ ളി ല്ലാത്ത വീടുകൾ വളരെ കുറവാണ്. ജനങ്ങൾക്ക് വിജ്ഞാനവും വിനോദവും പകരുന്നതോടൊപ്പം സംസ്കാര സമ്പന്നരായ ഒരുപുത്തൻതലമുറയെ സൃഷ്ടിച്ചെടുക്കാൻ ദൃശ്യമാധ്യമ ങ്ങൾക്കു കഴിയും.
Malayalam Essay on, "Universal brotherhood", "Vasudhaiva Kutumbakam", "സർവമത സാഹോദര്യം ഉപന്യാസം

Malayalam Essay on, "Universal brotherhood", "Vasudhaiva Kutumbakam", "സർവമത സാഹോദര്യം ഉപന്യാസം

Malayalam Essay on, "Universal brotherhood", "Vasudhaiva Kutumbakam", "സർവമത സാഹോദര്യം ഉപന്യാസം

"നാനാത്വത്തിൽ ഏകത്വം' എന്നത് ഭാരതത്തിന്റെ സാംസ്കാരികാ ദർശമാണ്. വിഭിന്നമതങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നിവ സമീകൃതഘടനയിൽ ഒന്നായിച്ചേരുന്ന മഹത്വം ഇൻഡ്യയുടെ തനതു സമ്പത്താണ്. മതസൗഹാർദ്ദത്തിന് നൂറ്റാണ്ടുകളായി ഭാരതം പ്രസിദ്ധ മാണ്. അശോകനും അക്ബറും മനുഷ്യസ്നേഹ ത്തിന്റെ ആശയങ്ങൾ ജീവിതവതമാക്കിയപ്പോൾ ഈ മതമൈത്രീ സന്ദേശം ഇവിടെ സഫല മായിരുന്നു.
Malayalam Essay on, "Universal brotherhood", "Vasudhaiva Kutumbakam"
'ലോകമേ തറവാട്', 'വസുധൈവ കുടുംബകം' എന്നീ ചിന്തകൾ ലോകം അറിഞ്ഞത് ഭാരതത്തിൽനിന്നാണ്. ഹിന്ദുവും, ക്രിസ്ത്യാനിയും ഇസ്ലാമും ഒരമ്മപെറ്റമക്കളാണ് എന്ന ആശയത്തിനുവേണ്ടി ജീവൻ പോലും ഉപേക്ഷിച്ചതലമുറയുടെ ചരിത്രം നാം മറക്കരുത്. എന്നാൽ ഇന്ന് നമ്മുടെ ഭാരതം കഴിഞ്ഞകാല സംസ്കാരത്തിൽനിന്ന് ബഹുദൂരം പിന്നോക്കം പോയിരിക്കുന്നു. എല്ലാ മതങ്ങളും ഒന്നാണെന്ന സമത്വ ബോധം ഇന്നില്ല. അതിനുപകരം അസഹിഷ്ണുതയാണിന്ന് എല്ലാവ രിലും കാണുന്നത്.
Read also : Malayalam Essay on Alcoholism
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചിട്ട്, നിസ്സാര പ്രശ്നങ്ങൾക്കുപോലും മതത്തിന്റെ പരിവേഷം ചാർത്തി അതിന്റെ പേരിൽ രക്തപ്പുഴയൊഴുക്കു ന്നത് ഇന്ന് സർവ്വസാധാരണമാണ്. ബാബറി മസ്ജിദും, ഖാലിസ്ഥാനും കാശ്മീർ പ്രശ്നവുമൊക്കെ അതിനുദാഹരണമാണ്. രാജ്യത്തിന്റെ സകലവികസനപ്രവർത്തനത്തെയും താറുമാറാക്കുന്ന ഈ മതവൈര ത്തിന്റെ പേരിൽ എത്രയോ മനുഷ്യരക്തം വാർന്നൊഴുകി. സ്നേഹം പ്രകാശം പരത്തേണ്ടിടത്ത് വിദ്വേഷം ഇരുട്ടുപരത്തുന്നു. ഇതൊരു രാജ്യ ത്തിനും ഒരിക്കലും നന്മ നൽകിയിട്ടില്ല, നൽകുകയുമില്ല.
Read also : Cyber Kuttakrithyangal Essay in Malayalam
അന്യന്റെ സ്വാതന്ത്ര്യത്തേയും, വിശ്വാസത്തേയുമാക്രമിച്ചു കീഴ്പ്പെ ടുത്താനൊരു മതവും അനുശാസിക്കുന്നില്ല. അതിലല്ല മതത്തിന്റെ മഹത്വം കുടികൊള്ളുന്നത്. 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി', 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന് ശ്രീനാരായണഗുരു ഉപദേശിച്ചു. പലമതസാരവും ഏകത്വമാണ് വിവക്ഷിക്കുന്നത്. സ്വതന്ത രാഷ്ട്രത്തിലെ പൗരന്മാരായ നമുക്ക് നമ്മുടെ പൗരാണിക സംസ്കാര
Read also : Malayalam Essay on Advantages and Disadvantages of Mobile Phone
ത്തെയും ആദർശത്തെയും സംരക്ഷിക്കുവാൻ സർവമത സാഹോദര്യം അത്യാവശ്യമാണ്. നമ്മുടെ മതവും അനുഷ്ഠാനവും അതാണ് പഠിപ്പി ച്ചിട്ടുള്ളത്. എന്നാൽ ആളുകൾക്ക് മതവിശ്വാസങ്ങളിലുള്ള താല്പര്യം വളരെകുറഞ്ഞുവരുന്നതായിട്ടാണ് കാണുന്നത്. അതുകൊണ്ടാണ് നാട്ടിൽ പലതരത്തിലുള്ള അകമപ്രവർത്തനങ്ങളും നടമാടുന്നത്. ജനങ്ങളെ നേർവഴിക്കുകൊണ്ടുവരുന്നതിന് മതവിശ്വാസം കൂടിയേ കഴിയു.
Read also : Essay on Mahatma Gandhi in Malayalam
നാം ചെയ്യുന്ന നന്മയ്ക്ക് നന്മയും തിന്മയ്ക്ക് തിന്മയും ലഭിക്കുമെന്നും ഈശ്വരനാണ് സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ അധിപനെന്നും ജന ങ്ങൾക്ക് ബോദ്ധ്യമുണ്ടാകണം. അതിനുവേണ്ടി വളർന്നുവരുന്ന തലമുറ യിൽ ഈശ്വരവിശ്വാസം വളർത്തണം. അന്ധന്മാർ ആനയെ കണ്ടതു പോലെയാണ് ജനങ്ങൾ മതത്തെ കാണുന്നത്. പലസാഹചര്യങ്ങളിൽ തങ്ങൾക്കനുഭവപ്പെട്ട രീതിയിൽ മതങ്ങളെപ്പറ്റി വികലമായധാരണകൾ വച്ചു പുലർത്തുകയാണ് ഇക്കൂട്ടർ.
മനസ്സിലെ സങ്കുചിതഭാവങ്ങളെ തടയാനും മനഃസംസ്കരണത്തിനും മതങ്ങൾ സഹായിക്കുമെന്ന വസ്തുത പലരും മനസ്സിലാക്കുന്നില്ല. മാത്ര മല്ല, മതാന്ധത മനുഷ്യമനസ്സുകളെ തമ്മിൽ അകറ്റുകയും ഭ്രാന്തമായ ജീവിത ദുരിതങ്ങൾ സൃഷ്ടിക്കുകയുംചെയ്യുന്നു. അതുകൊണ്ടുതന്നെ സങ്കുചിത ബുദ്ധി ഉപേക്ഷിച്ച് സമചിത്തതയോടുകൂടി മുന്നോട്ടുപോകാൻ മതസാഹോ ദര്യംകൊണ്ടേകഴിയൂ.
Read also : Global warming / Climate change Essay in Malayalam
എല്ലാമതങ്ങളുടെയും ലക്ഷ്യം ഒന്നുതന്നെയാണ്. സൂക്ഷ്മാന്വേഷ ണത്തിനുള്ള മാർഗ്ഗമാണ് മതങ്ങൾ. മതങ്ങൾ തമ്മിൽ പൊരുതിയാൽ ഒന്നിന് മറ്റൊന്നിനെ തോൽപ്പിക്കാനാവില്ല. മതപ്പോരിന് അവസാനമുണ്ടാ കണമെങ്കിൽ എല്ലാ മതങ്ങളുടെയും ലക്ഷ്യം ഒന്നാണെന്ന വസ്തുത മനസ്സിലാക്കണം.
തങ്ങളുടെ ആവശ്യം അംഗീകരിച്ചുകിട്ടുന്നതിനോ, മറ്റുള്ളവരോ ടുള്ള വിരോധം തീർക്കുന്നതിനോ ദേവാലയങ്ങൾ തകർത്ത് പരസ്പര സ്പർദ്ധയുണ്ടാക്കുന്നത് ആർക്കും ഭൂഷണമല്ല. അത്തരം സാമൂഹ്യതിന്മ കളെ വേരോടെ പിഴുതെറിഞ്ഞെങ്കിൽ മാത്രമേ മതമൈത്രിയോടുകൂടി നമുക്കു ജീവിക്കാൻ കഴിയൂ. മതതത്വങ്ങളെല്ലാം മൂല്യാധിഷ്ഠിതമാണ്. അവയെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയെന്നതാണ് ഓരോ പൗരന്റേയും കടമ. അങ്ങനെ ചെയ്താൽ അതുലോകത്തിൽ ശാശ്വതശാന്തിയുണ്ടാക്കു മെന്ന കാര്യത്തിൽ സംശയമില്ല.

Saturday, 23 May 2020

Malayalam Essay on Alcoholism, "madyapanam arogyathinu hanikaram", "മദ്യപാനം നിർത്താൻ ഉപന്യാസം"

Malayalam Essay on Alcoholism, "madyapanam arogyathinu hanikaram", "മദ്യപാനം നിർത്താൻ ഉപന്യാസം"

Alcoholism Essay in Malayalam : In this article, we are providing മദ്യപാനം നിർത്താൻ ഉപന്യാസം. മദ്യം പ്രസംഗം Madyapanam Arogyathinu Hanikaram Essay in Malayalam.

Malayalam Essay on Alcoholism, "madyapanam arogyathinu hanikaram", "മദ്യപാനം നിർത്താൻ ഉപന്യാസം"

നമ്മുടെ സമൂഹത്തിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് മദ്യവർജ്ജനം. നമ്മുടെ നാട്ടിലുണ്ടായിക്കൊണ്ടിരിക്കുന്ന ഒട്ടു മിക്ക പ്രശ്നങ്ങളുടെയും മുഖ്യകാരണം മദ്യപാനമാണ്. മദ്യത്തിന്റെ ആസക്തി വിദ്യാർത്ഥികളിലും യുവജനങ്ങളിലും വ്യാപകമായിക്കൊണ്ടി രിക്കുകയാണ്. സമൂഹത്തെ കാർന്നുതിന്നുന്ന ഈ മഹാവിപത്തിനെതിരെ പ്രതികരിക്കുവാൻ പലസംഘടനകളും മുന്നോട്ടുവന്നിട്ടുണ്ട്.
Malayalam Essay on Alcoholism
മദ്യം കഴിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. മദ്യത്തിന് അടിമകളായി മാറുന്നവർ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എത്രവലുതാണെന്ന് നാം മനസ്സിലാക്കണം. ഇതിനെതിരെ ശക്തമായ ഒരു നിലപാടെടുത്തില്ലെങ്കിൽ ഒരു സമൂഹത്തിന്റെ നാശത്തിനുതന്നെ സാക്ഷ്യം വഹിക്കേണ്ടതായി വരും. പലരും മദ്യത്തിന് അടിമകളാകു ന്നത് പാരമ്പര്യത്തിന്റെയും, കുടുംബവ്യവസ്ഥിതിയുടേയുമൊക്കെ ഫല മായിട്ടാണ്. മദ്യലഹരിയിൽ എല്ലാം മറക്കുമെന്ന് പ്രഖ്യാപിക്കുന്നവൻ ലഹരിവിട്ടുകഴിയുമ്പോൾ തങ്ങൾ കാട്ടിക്കൂട്ടിയതെന്തെന്ന് ചിന്തിക്കുന്നില്ല.
Read also : Malayalam Essay on Plastic Ban
മദ്യപാനംമൂലം എത്രയെത്ര കുടുംബങ്ങളാണ് തകർന്നിട്ടുള്ളത്. മദ്യം വ്യക്തിയെ മാത്രമല്ല കുടുംബത്തെയും, സമൂഹത്തെയും തകർ ക്കുന്നു. മദ്യം കുടുംബജീവിതത്തിൽ സൈ്വരക്കേടുകൾ സൃഷ്ടിക്കുന്നു. പകൽമുഴുവൻ പണിയെടുക്കുകയും, കിട്ടുന്ന പണം മുഴുവൻ മദ്യഷാപ്പിൽ ചെലവഴിക്കുകയുംചെയ്യുന്ന ഒരാൾക്ക് കുടുംബം മുന്നോട്ടുനയിക്കാനാ വില്ല. തന്മൂലം കുടുംബകലഹങ്ങളും പീഢനങ്ങളും ആത്മഹത്യകളും വരെ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
Read also : Cyber Kuttakrithyangal Essay in Malayalam
മദ്യലഹരിയിൽ ബോധംകെട്ടവർ എന്ത് ഹീനകൃത്യങ്ങളും ചെയ്യാൻ മടിക്കുകയില്ല. അതിന്റെ ഫലമായി കുടുംബം തകർന്ന് തരിപ്പണമാകും. അത് സമൂഹത്തിനൊരു പുഴുക്കുത്തായി തീരും. മദ്യപാനം ശാരീരികവും സാമ്പത്തികവുമായ നഷ്ടങ്ങൾക്ക് ഇടയാക്കുന്നു. മദ്യപാനം ഒരു ഫാഷനായി മാറിയിരിക്കുകയാണ്.
ഏതെങ്കിലുമൊരു വിശേഷംവന്നാൽ അതിഥികളെ സത്കരിക്കുന്ന തിന് ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു വസ്തുവായി മാറിയിരിക്കുകയാണ് മദ്യം. ഇതിനുവേണ്ടി എത്രപണംമുടക്കുന്നതിനും ആർക്കും ബുദ്ധിമുട്ടുണ്ടാവു കയില്ല.
Read also : Malayalam Essay on Advantages and Disadvantages of Mobile Phone

മദ്യദുരന്തങ്ങൾക്ക് പേരുകേട്ട നാടായി നമ്മുടെ രാജ്യം മാറുകയാണ്. വൈപ്പിൻ ദുരന്തം, കല്ലുവാതുക്കൽ ദുരന്തം എന്നിവ വരുത്തിവച്ച ദുരന്ത ങ്ങൾ നാം മറന്നിട്ടില്ല. ഓരോസംഭവമുണ്ടാകുമ്പോഴും അതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് ചർച്ചചെയ്ത് സമയം പോകുന്നതല്ലാതെ മദ്യദുരന്തമു ണ്ടാകാതിരിക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
നമ്മുടെ നാട്ടിൽ നടക്കുന്ന മിക്ക അപകടങ്ങളുടെയും കാരണം മദ്യ പാനംതന്നെയാണ്. എത്രയെത്ര ചെറുപ്പക്കാരാണ് മദ്യപിച്ച് വാഹനമോ ടിച്ച് ദിവസംതോറും അപകടങ്ങളുണ്ടാക്കിവയ്ക്കുന്നത്. അവർ സ്വയം മരിക്കുകയും മറ്റുള്ളവരെക്കൂടി മരണത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്. ചെറുപ്പക്കാരിലുണ്ടായിരിക്കുന്ന ഈ മദ്യപാന ആസക്തി പലരോഗങ്ങളും പിടിപെട്ട് അകാലമൃത്യുവരിക്കുന്നതിനിടയാക്കുന്നു.
Read also : Essay on Mahatma Gandhi in Malayalam
രാജ്യത്ത് നടക്കുന്ന കവർച്ച, കൊലപാതകം, അക്രമങ്ങൾ എന്നി വയുടെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്നവർ മദ്യലഹരിയിൽ മുഴുകി യിരുന്നതായി കാണാം. നമുക്ക് നാശം വിതയ്ക്കുന്ന മദ്യം നാം എന്തിനു പയോഗിക്കണമെന്ന് ഓരോരുത്തരും സ്വയം ചിന്തിക്കണം. ചെറുപ്പത്തിലേ മദ്യപാനം ശീലമാക്കിയിട്ടുള്ള പലരും കരൾ സംബന്ധമായ പല രോഗ ങ്ങളും പിടിപെട്ട് ചെറുപ്രായത്തിലേ മരിക്കുന്നു.
കേരളത്തിൽ ചാരായനിരോധനം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും പൂർണ്ണമായി അത് വിജയത്തിലെത്തിക്കുവാൻ നമുക്ക് സാധിച്ചിട്ടില്ല. അന്യസ്ഥലത്തുനിന്നും, സ്പിരിറ്റുകൊണ്ടുവന്ന് വ്യാജമദ്യം ഉണ്ടാക്കി നാട്ടിൽ സുലഭമായി വിറ്റഴിക്കുന്ന ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ട്. ഇതുകൂടാതെ വിദേശനിർമ്മിതമദ്യങ്ങളും നമ്മുടെ നാട്ടിൽ സുലഭമാണ്. മുട്ടിന് മുട്ടിന് കൂണുകൾപോലെ ബാറുകളും മുളയ്ക്കുന്നു. ജനങ്ങളെ മദ്യപാനത്തിലേക്കാകർഷിക്കുന്ന സിനിമകൾ, സീരിയലുകൾ, പരസ്യ ങ്ങൾ എന്നിവ നിരോധിക്കേണ്ടതത്യാവശ്യമാണ്.
Read also : Global warming / Climate change Essay in Malayalam

വ്യക്തിയുടെ ആരോഗ്യം കുടുംബത്തേയും, കുടുംബത്തിന്റെ ആരോഗ്യം സമൂഹത്തേയും, സമൂഹത്തിന്റെ ആരോഗ്യം നാടിനേയും പുഷ്ടിപ്പെടുത്തുവാനുള്ളതാണ്. മദ്യപാനത്തിന്റെ ദൂഷ്യവശങ്ങൾ വിശ ദീകരിച്ച് മദ്യവർജ്ജനം നടപ്പിലാക്കുക എന്നതാണ് സാമൂഹ്യപുരോഗ തിക്കുള്ള ഒരു മാർഗ്ഗം. മറ്റൊന്ന് ഓരോരുത്തരും ആത്മനിയന്ത്രണം പാലി ക്കുക എന്നതാണ്. എങ്കിൽ മാത്രമേ മദ്യവർജ്ജനംകൊണ്ട് സാമൂഹ്യ പുരോഗതിയുണ്ടാകൂ.
Malayalam Essay on Plastic Ban, "Plastic Nirodhanam", "സൈബർ കുറ്റകൃത്യങ്ങൾ ഉപന്യാസം"

Malayalam Essay on Plastic Ban, "Plastic Nirodhanam", "സൈബർ കുറ്റകൃത്യങ്ങൾ ഉപന്യാസം"

Plastic Nirodhanam Essay in Malayalam : In this article, we are providing പ്ലാസ്റ്റിക്ക് നിരോധനം ഉപന്യാസം. Malayalam Essay on Plastic Ban.

Malayalam Essay on Plastic Ban, "Plastic Nirodhanam", "സൈബർ കുറ്റകൃത്യങ്ങൾ ഉപന്യാസം"

നാം ജീവിക്കുന്ന ചുറ്റുപാടാകെ മലിനീകരണത്തിന് കീഴ്പ്പെട്ടിരി ക്കുകയാണ്. വെള്ളം, വായു, മണ്ണ്, ഭക്ഷണം തുടങ്ങിയവയിൽ എല്ലാം മലിനീകരണം ക്രമാതീതമായിരിക്കുകയാണ്. ഇതിനുള്ള ഉത്തരവാദിത്വം മനുഷ്യനുമാത്രമാണ്. മനുഷ്യൻ മനുഷ്യനെത്തന്നെ കൊന്നുകൊണ്ടി രിക്കുന്നതിന് തുല്യമാണിത്. ഇതിനുള്ള കാരണങ്ങളെക്കുറിച്ച് ചുറ്റുപാടു മൊന്നു കണ്ണോടിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്നതാണ്.
Malayalam Essay on Plastic Ban, "Plastic Nirodhanam", "സൈബർ കുറ്റകൃത്യങ്ങൾ ഉപന്യാസം"
പ്രകൃതിമലിനീകരണത്തിന്റെ മുഖ്യഹേതുവായി പ്രവർത്തിക്കുന്നത് പ്ലാസ്റ്റിക്കാണ്. നമ്മുടെ ആരോഗ്യപ്രശ്നങ്ങൾക്കുപുറമേ ഭൂമിയുടെ നില നിൽപ്പിനെത്തന്നെയും ദോഷകരമാക്കുന്ന പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം നിയന്ത്രിക്കുകമാത്രമേ ഇതിനു പരിഹാരമായിട്ടുള്ളൂ. പ്ലാസ്റ്റിക് നിർമ്മാർജ്ജനം എന്ന് കേൾക്കുമ്പോൾ വെറുമൊരു സ്വപ്നമായി ത്തോന്നാം. അത് യാഥാർത്ഥ്യമാക്കിയില്ലെങ്കിൽ നമുക്ക് പലതരത്തിലുള്ള കഷ്ടതകളും അനുഭവിക്കേണ്ടതായി വരും.
Read also : Cyber Kuttakrithyangal Essay in Malayalam
നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്ത വായി മാറിയിരിക്കുന്നു പ്ലാസ്റ്റിക്ക്. ഒരുദിവസം ഒരു പ്ലാസ്റ്റിക്കുകൂടെങ്കിലും ചെല്ലാത്ത വീടുകളില്ല. ഉപയോഗിക്കാനുള്ള സൗകര്യത്തെക്കരുതി സാധ നങ്ങൾ വാങ്ങിയാൽ പ്ലാസ്റ്റിക്കിൽ നൽകാനാണ് വ്യാപാരികളും നമ്മളും ആഗ്രഹിക്കുന്നത്. എന്നാൽ പണ്ട് ഇതായിരുന്നില്ല സ്ഥിതി. അന്ന് സാധന ങ്ങൾ വാങ്ങാൻ കടലാസ്, ഇല, ചണച്ചാക്ക്, തുണിസഞ്ചി മുതലായവയാ ണുപയോഗിച്ചിരുന്നത്. അതെല്ലാം നമ്മുടെ പ്രകൃതിയ്ക്ക് ഏറ്റവും യോജിച്ച് വസ്തുക്കളായിരുന്നു. മണ്ണിൽ അലിഞ്ഞുചേരുന്നവ. അവ അന്തരീക്ഷ മലിനീകരണത്തേയോ രോഗാണുക്കളെയോ ഉണ്ടാക്കിയിരുന്നില്ല.
Read also : Malayalam Essay on Advantages and Disadvantages of Mobile Phone
പ്ലാസ്റ്റിക്കിന്റെ കണ്ടുപിടിത്തത്തോടെ നമ്മുടെ ജീവിതക്രമത്തിന്റെ ഗതിയാകെ മാറി. ഉപയോഗിക്കുവാൻ ഏറ്റവും സൗകര്യമുള്ള വസ്ത എന്നനിലയിൽ അതിന്റെ ഉപഭോഗംകൂടി. സാധനങ്ങൾ എളുപ്പത്തിൽ വിറ്റഴിക്കാൻ വേണ്ടി വ്യാപാരികൾ പ്ലാസ്റ്റിക്ക് കൂടുകളെ പ്രോത്സാഹിപ്പിച്ചു. തൽഫലമായി പ്രകൃതിദത്തമായി നാം ഉപയോഗിച്ചിരുന്ന വസ്തുക്കൾ പുറന്തള്ളപ്പെട്ടു. പകരം നാട്ടിലും വീട്ടിലും പ്ലാസ്റ്റിക്കിന്റെ കൂമ്പാരമായി. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് നമ്മൾ പരിസരത്ത് ഉപേക്ഷിക്കുകയാണ് പതിവ്. അങ്ങനെ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് കാറ്റുമൂലവും പക്ഷി മൃഗാദികൾ മൂലവും എല്ലായിടത്തും വ്യാപിക്കുന്നു.
Read also : Essay on Mahatma Gandhi in Malayalam
മത്സ്യമാംസാദികളുടെയും പഴം പച്ചക്കറികളുടെയും അവശിഷ്ട ങ്ങൾ പറ്റിച്ചേർന്നിരിക്കുന്ന പ്ലാസ്റ്റിക്ക് ചുറ്റുപാടും കിടന്ന് ദുർഗന്ധമുണ്ടാ ക്കുന്നു. അങ്ങനെ വായുമലിനപ്പെടുന്നു. തിരക്കേറിയ നഗരങ്ങളിൽ പ്പോലും ഉത്തരം മാലിന്യക്കൂമ്പാരങ്ങൾ നമുക്ക് കാണാവുന്നതാണ്.
മാലിന്യങ്ങളുള്ള പ്ലാസ്റ്റിക്ക് കവറുകൾ ധാരാളമായി ജലാശയങ്ങ ളിൽ എത്താറുണ്ട്. മനുഷ്യൻ ബോധപൂർവ്വമൊഴുക്കുന്നതും പക്ഷികളും മൃഗങ്ങളും വലിച്ചുകൊണ്ടിടുന്നതും കാറ്റത്ത് പറന്നെത്തുന്നവയുമാണ് അവയിൽ ഭൂരിഭാഗവും. ഇത്തരം പ്ലാസ്റ്റിക്ക് ജലത്തിൽ ചീഞ്ഞുനാറി ജലം മലിനമാക്കുന്നതിനുപുറമേ അനേകം രോഗാണുക്കളെ പരത്തുന്നതിനും ഇടയാക്കുന്നു.
Read also : Global warming / Climate change Essay in Malayalam
നമ്മുടെ വീടിനുചുറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ ഇടയാക്കുന്നു. അടുത്ത കാലത്തായി പലപുതിയ രോഗങ്ങളും കൊതുക് പരത്തുന്നതായി കണ്ട ത്തിയിട്ടുണ്ട്. നമ്മുടെ പരിസരങ്ങളിൽ കൊതുക് പെരുകാൻ മുഖ്യ കാരണം ഈ പ്ലാസ്റ്റിക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊതുകിനെ നശി പ്പിക്കുന്നതിന് മരുന്നുതളിച്ചാൽ മാത്രം പോരാ. അവ പെരുകുവാനുള്ള സാധ്യത ഇല്ലാതാക്കുകയും വേണം.
ഭൂമിയിൽ വലിച്ചെറിയുന്നതും കുഴിച്ചിടുന്നതുമായ പ്ലാസ്റ്റിക്ക് എത കാലം കഴിഞ്ഞാലും മണ്ണിൽ ലയിച്ചു ചേരുകയില്ല. ഇത് മണ്ണിന്റെ ഘടനയെ പ്രതികൂലമായി ബാധിക്കും. മണ്ണിലെ ജീവാണുക്കളുടെ നാശ ത്തിനും വായുസഞ്ചാരത്തിന്റെ തടസ്സത്തിനും ഇത്തരം പ്ലാസ്റ്റിക്ക് നിക്ഷേപം ദോഷം ചെയ്യും. ഈ സ്ഥിതി തുടർന്നുപോയാൽ നമ്മുടെ ജീവന്റെ നില നിൽപ്പിനുതന്നെ അത് ഭീഷണിയായിത്തീരും.
Read also : Malayalam Essay on Influence of Advertisement
ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്കുകളെല്ലാം എവിടെയെങ്കിലും വാരി യിട്ട് തീ കത്തിച്ചുകളയുന്ന ഏർപ്പാട് നമുക്കുണ്ട്. പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം എന്ന ലക്ഷ്യത്തോടെ നടത്തുന്നതാണെങ്കിലും ഗുണത്തേക്കാളേറെ ദോഷംചെയ്യുന്ന ഏർപ്പാടാണിത്. പ്ലാസ്റ്റിക്ക് കത്തുമ്പോഴുണ്ടാകുന്ന വിഷ വാതകം ശ്വസിക്കുന്നതുമൂലം നമുക്ക് പലതരത്തിലുള്ള രോഗങ്ങളും ഉണ്ടാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്തരം വിഷവാതകം ശുദ്ധീകരിക്കുന്ന തിനുള്ള ക്രമീകരണങ്ങളൊന്നും നമ്മുടെ നാട്ടിലില്ലാത്തതുകൊണ്ട് ഈ നടപടി നമ്മുടെ ആരോഗ്യത്തിനുചേർന്നതല്ല.
നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം പൊതുജനസഹകരണത്തോടെ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനയജ്ഞം ആരംഭിച്ചിരിക്കുകയാണ്. ഇതിനർത്ഥം പ്ലാസ്റ്റിക്ക് നിർമ്മിതമായ എല്ലാ വസ്തുക്കളും നിരോധിക്കണമെന്നല്ല. പ്രകൃതിയുമായി ലയിച്ചുചേരാത്ത 30 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റി ക്കിന്റെ വിൽപനയും ഉപഭോഗവും ഒഴിവാക്കണമെന്നാണ് ഇതുകൊണ്ടു ദ്ദേശിക്കുന്നത്. നിത്യജീവിതത്തിൽ നാം കൂടുതലായി ഉപയോഗിക്കുന്നത് പുനഃക്രമീകരണം നടത്താൻ സാധിക്കാത്ത പ്ലാസ്റ്റിക്കുകളാണ്.
Read also : Malayalam Essay on Road Accidents
നമ്മുടെ ആരോഗ്യസംരക്ഷണത്തിന് ആഹാരവും ഔഷധവും പോലെതന്നെ പ്രകൃതിസംരക്ഷണത്തിനും വലിയ പ്രാധാന്യമുണ്ട്. അതി നുള്ള മാർഗ്ഗമെന്നനിലയിൽ പ്ലാസ്റ്റിക്ക് ഉപയോഗിക്കില്ല എന്ന് നാം ദൃഢ പ്രതിജ്ഞയെടുക്കണം. പ്ലാസ്റ്റിക്കിനുപകരം പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ശീലിക്കുവാനും അത് പ്രചരിപ്പിക്കുവാനും നാം തയ്യാറാകണം. അങ്ങനെ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനത്തിലൂടെ പ്രകൃതിസംരക്ഷണമെന്ന മഹത്ത ത്തായ ലക്ഷ്യം സാദ്ധ്യമാകും.