Essay on Importance of Mother Tongue in Malayalam Language: In this article, we are providing മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യം ഉപന്യാസം for students and teachers. Importance of Mother Tongue Essay in Malayalam Language: മലയാളഭാഷ ഉൾക്കൊള്ളുന്ന കേരളത്തനിമയാണ് നമ്മുടെ സംസ്കാരം. അതുകൊണ്ട് മാതൃഭാഷാപഠനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കുട്ടി ആദ്യമായി ഉച്ചരിക്കുന്നത് അവന്റെ മാതാവിന്റെ ഭാഷയാണ്. അതിനാൽ അത് മാതൃഭാഷയെന്നപേരിൽ അറിയപ്പെടുന്നു.
Essay on Importance of Mother Tongue in Malayalam Language: In this article, we are providing മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യം ഉപന്യാസം for students and teachers. Importance of Mother Tongue Essay in Malayalam Language.
Essay on Importance of Mother Tongue in Malayalam മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യം ഉപന്യാസം
മലയാളഭാഷ ഉൾക്കൊള്ളുന്ന കേരളത്തനിമയാണ് നമ്മുടെ സംസ്കാരം. അതുകൊണ്ട് മാതൃഭാഷാപഠനത്തിന് വളരെയധികം പ്രാധാന്യമുണ്ട്.
കുട്ടി ആദ്യമായി ഉച്ചരിക്കുന്നത് അവന്റെ മാതാവിന്റെ ഭാഷയാണ്. അതിനാൽ അത് മാതൃഭാഷയെന്നപേരിൽ അറിയപ്പെടുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം അവൻ ഏതുനാട്ടിലായാലും അവന്റെ കുട്ടികളെ ആദ്യം പറഞ്ഞു പഠിപ്പിക്കേണ്ടത് മലയാളമാണ്. എന്നാൽ മറുനാടുകളിൽ കഴിയുന്ന പല മലയാളികളും ഇക്കാര്യത്തിൽ അപകർഷബോധം വച്ചു പുലർത്തുകയാണ് ചെയ്യുന്നത്.
ആശയവിനിമയത്തിനുള്ള ഉപാധിയാണ് ഭാഷ. ഇതിനെ വാമൊഴി യെന്നും വരമൊഴിയെന്നും രണ്ടായി തിരിക്കാം. നാം ആദ്യം ശീലിക്കു ന്നത് വാമൊഴിയാണ്. ഭാഷയെക്കുറിച്ചുള്ള ശരിയായ പഠനത്തിലൂടെ യാണ് നാം വരമൊഴി പഠിക്കുന്നത്. കുട്ടി ആദ്യമായി ഭാഷ പഠിക്കുന്നത് സ്വന്തം മാതാവിൽനിന്നാണ്. മാതൃശിശുബന്ധത്തിന്റെ വൈകാരിക തല ങ്ങളിലൊന്നാണ് മാതൃഭാഷയെന്നു പറയാം.
അച്ഛൻ, അമ്മ എന്നിങ്ങനെ കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കുന്നതിനു പകരം പപ്പാ, മമ്മീ എന്നിങ്ങനെ വിളിപ്പിക്കാനാണ് ചിലർക്ക് താല്പര്യം. ഇത് മാതൃഭാഷയോടുള്ള അവഹേളനമാണെന്നേ പറയേണ്ടതുള്ളൂ. മലയാളികൾ എന്നും അച്ഛൻ, അമ്മ എന്നിങ്ങനെ പറയുന്നതായിരിക്കും ഉചിതം. മറ്റുഭാഷകളെ ആശ്രയിക്കുന്നവർ സ്വന്തം ഭാഷയെ വിലകുറച്ചു കാണുന്നതു ശരിയല്ല.
മാതൃഭാഷാപഠനം കേരളത്തിൽ നിർബന്ധമാക്കിയിരിക്കുകയാണ്. കൂടാതെ ഭരണഭാഷയും മലയാളമാക്കിയിരിക്കുകയാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനിക്കാവുന്ന കാര്യമാണ്. വൈകാരി കമായ നമ്മുടെ വളർച്ചയ്ക്ക് മാതൃഭാഷാപഠനം ആവശ്യമാണ്. എന്നു വച്ച് ഇതരഭാഷകൾ പഠിക്കരുതെന്ന് അർത്ഥമില്ല. ലോകത്തുള്ള ഏതു ഭാഷയും നമുക്കു പഠിക്കാം. പക്ഷേ ഓരോഭാഷയും ഉപയോഗിക്കേണ്ടത് അതതുഭാഷ പഠിക്കുന്നവരോടാണെന്ന കാര്യം മറക്കരുത്. മലയാളി മലയാളിയെ കാണുമ്പോൾ മലയാളത്തിൽത്തന്നെ സംസാരിക്കണം.
സ്വന്തം നാടിനെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അറിയണമെ ങ്കിൽ മാതൃഭാഷ പഠിച്ചിരിക്കണം. തുഞ്ചനും കുഞ്ചനുമൊക്കെ മലയാളിക്ക് സുപരിചിതമാകണമെങ്കിൽ അവരുടെ മലയാളകൃതികൾതന്നെ പഠി ക്കണം. അല്ലാതെ അവയുടെ പരിഭാഷ പഠിച്ചതുകൊണ്ടായില്ല. ഇന്ന് സ്വന്തം നാടും വീടും വിട്ട് ഉപജീവനത്തിനായി അന്യനാട്ടിൽ കഴിയേണ്ട തായി വരുന്നവരുണ്ട്. അവിടത്തെ സാഹചര്യമനുസരിച്ച് അവരുടെ ഭാഷ പഠിക്കുന്നതോ, പറയുന്നതോ വലിയ അപരാധമൊന്നുമല്ല. പക്ഷേ അപ്പോഴും നമ്മുടെ മലയാളം മറക്കരുതെന്നേ അർത്ഥമാക്കേണ്ടതുള്ളൂ.
നമ്മുടെ നാട്ടിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിങ്ങനെ രണ്ടുതലങ്ങളിൽ വിദ്യാഭ്യാസം നല്കുന്ന സ്ഥാപനങ്ങളുണ്ട്. മീഡിയം ഏതായാലും മാതൃഭാഷയെ അവഗണിച്ചുകൊണ്ടുള്ള വിദ്യാഭ്യാസം മലയാളിക്കു ഭൂഷണമല്ല. നമ്മുടെ സാംസ്കാരികപശ്ചാത്തലം മനസ്സി ലാക്കണമെങ്കിൽ മാതൃഭാഷ പഠിച്ചിരിക്കണം. എങ്കിൽ മാത്രമേ നമുക്കു മലയാളിയായി ജീവിക്കാനാകൂ.
പുറം നാടുകളിൽ പോയിവരുന്നവർ അവരുടെ വിദേശ ഭാഷാ പ്രാവീണ്യം പ്രകടിപ്പിക്കാൻ മലയാളവുമായി ഇടകലർത്തി അന്യഭാഷ സംസാരിക്കുന്നതുകാണാം. വികലമായ ഈരീതി ഭാഷയോടു കാണി ക്കുന്ന ക്രൂരതയാണ്. മലയാളം ഇന്ന് ഒരു സ്വതന്ത്രഭാഷയായി വളർന്നി രിക്കുകയാണ്. അതുപയോഗിക്കാൻ മറ്റുഭാഷകളുടെ ആവശ്യമില്ല. വളർന്നുവരുന്നതലമുറ ലളിതകോമളമായ സ്വന്തം മാതൃഭാഷ ശീലി ക്കാൻ പ്രാപ്തരാകുമെന്ന് നമുക്കു വിശ്വസിക്കാം.
COMMENTS