Essay on Hobbies and Interests in Malayalam Language : In this article, we are providing ഹോബികള്‍ ഉപന്യാസം for Student.
Essay on Hobbies and Interests in Malayalam Language : In this article, we are providing ഹോബികള്‍ ഉപന്യാസം for Student.
Malayalam Essay on "Hobbies and Interests", "ഹോബികള്‍ ഉപന്യാസം" for Students
മനസ്സിനും ശരീരത്തിനും പിരിമുറുക്കങ്ങളിൽനിന്ന് ആശ്വാസം തരുന്ന ഒഴിവുസമയവിനോദങ്ങളാണ് ഹോബികൾ. തിരക്കുപിടിച്ച ജീവിത ത്തിനിടയ്ക്കു കിട്ടുന്ന വിശ്രമസമയത്ത് ഏർപ്പെടുന്ന സ്വകാര്യവിനോ ദങ്ങളെയാണ് ഹോബിയുടെ പട്ടികയിൽപ്പെടുത്തുന്നത്. ഈ സമയം ഉപകാരപ്രദമായി വിനിയോഗിച്ചാൽ ആഹ്ലാദത്തിനൊപ്പം ആദായവു മുണ്ടാക്കാം. മാത്രമല്ല ചിട്ടപ്പെടുത്തിയ ദൈനംദിന പ്രവർത്തനങ്ങളു ടെയും ഉദ്യോഗസംബന്ധമായ തിരക്കുകളുടെയും ഇടയിൽ മനസ്സിന് ആശ്വാസം തരുന്നവയാണ് ഇത്.
വ്യക്തികളുടെ അഭിരുചികളെ ആശ്രയിച്ചാണ് ഹോബികളുടെ സ്വഭാ വം. പുസ്തകവായന, സ്റ്റാമ്പുശേഖരണം, പൂന്തോട്ട നിർമ്മാണം, ചിത്ര രചന, ശില്പനിർമ്മാണം, നാണയശേഖരണം, പക്ഷിനിരീക്ഷണം, വളർത്തുമൃഗങ്ങളെ പോറ്റൽ, അലങ്കാരപ്പക്ഷികളെ വളർത്തൽ, കൃഷി, ചൂണ്ടയിടീൽ, നീന്തൽ, ഫോട്ടോഗ്രാഫി, എഴുത്ത്, പാചകം, നടത്തം, സ്പോർട്സും ഗെയിംസും തുടങ്ങി ഏതു വിഷയവും ഇഷ്ടംപോലെ ഒരാൾക്ക് ഹോബിയായി തിരഞ്ഞെടുക്കാം. തിരക്കുപിടിച്ച ജീവിതം നയിക്കുന്ന ഉദ്യോഗസ്ഥരായ വീട്ടമ്മമാർ കൃഷിത്തോട്ടനിർമ്മാണം ഒരു ഹോബിയായി സ്വീകരിച്ചിട്ടുണ്ട്. ഇതുവഴി വിഷലിപ്തമല്ലാത്ത നല്ല പച്ചക്കറികൾ ഉത്പാദിപ്പിക്കാം. തീവില കൊടുത്ത് പച്ചക്കറി വാങ്ങാതെ കഴിയാം. ആ വകയിൽ പണവും ലാഭിക്കാം. മറ്റു ചില സ്ത്രീകൾ തയ്യൽ, തുന്നൽച്ചിത്രവേലകൾ, നൃത്തം, സംഗീതം തുടങ്ങിയവ ഹോബിയാക്കു ന്നുണ്ട്. നൃത്തവും സംഗീതവും മനസ്സിനെ വിമലീകരിക്കുന്ന കലക ളാണ്. ലോകപ്രശസ്തരായ എല്ലാ വ്യക്തികൾക്കും ഹോബികൾ ഉണ്ടാ യിരുന്നു.
അക്ഷരത്തിന്റെ കലയാണ് എഴുത്ത് സ്വാനുഭവങ്ങൾ - ഹൃദയത്തി നുള്ളിലെ കാര്യങ്ങൾ - തുറന്നെഴുതുമ്പോൾ അത് ഒരുതരം ഹൃദയ വിരേചനമാകുന്നു. മനസ്സ് ഒഴിഞ്ഞു ശുദ്ധമാകുന്നു. മനസ്സിൽനിന്നാ ഴിഞ്ഞുവരുന്ന അനുഭവങ്ങൾ കഥയോ കവിതയോ ലേഖനമോ നോവലോ ആയി മറ്റുള്ളവർക്ക് അറിവുമാകുന്നു.
പ്രകൃതിയെ ഉപാസിക്കുന്നതാണ് ചിലർക്കും രസം. പുലരിയുടെ യും സന്ധ്യയുടെയും മാസ്മരദൃശ്യങ്ങൾ കണ്ടാസ്വദിക്കുന്നതാണ് ഇക്കു ട്ടർക്ക് ഇഷ്ടം. മറ്റു ചിലർക്ക് ഒഴിവുവിനോദം തീറ്റയാണ്. വല്ലതുമൊക്കെ സ്വയം ഉണ്ടാക്കിയോ വാങ്ങിക്കൊണ്ടുവന്നാ ഹോട്ടലുകളിൽച്ചെന്നോ ഭക്ഷിക്കുന്നു. തീറ്റ ഹോബി ദോഷമാണ്. അമിതാഹാരം ശാരീരിക പ്രശ്നമുണ്ടാക്കുന്നു. സ്കൂൾ അടച്ചുകഴിഞ്ഞാൽ വീടുകളിലെത്തുന്ന കുട്ടികളുടെ പ്രധാന ഹോബി ഇതാണ്. ടി.വി.യുടെ മുൻപിൽ കാർട്ടൂൺ കണ്ടുകൊണ്ട് കൊറിക്കുകയും കുടിക്കുകയും ചെയ്ത് സമയം കള യുന്നു. ഫലമോ അമിതഭാരം. പിന്നെ അതിനുള്ള ചികിത്സയും.
കുട്ടികൾക്കു പറ്റിയ ഹോബിയാണ് വീട്ടുമുറ്റത്തു പൂന്തോട്ടമുണ്ടാ ക്കുക. നിറയെ പൂക്കൾ വിടർന്നു നിൽക്കുന്ന പൂന്തോട്ടം മനസ്സിനും വീടിനും കുളിർമ്മ നല്കുന്നു. വിവിധതരം പൂച്ചെടികൾ, വള്ളിച്ചെടി കൾ മറ്റ് ചെറുമരങ്ങൾ. അവയിൽ കൂടുകൂട്ടാനെത്തുന്ന കുഞ്ഞി ക്കുരുവികൾ, പൂമ്പാറ്റകൾ. നമുക്ക് നഷ്ടമാകുന്ന ഈ കാഴ്ചകളെ പുനർജ്ജനിപ്പിക്കാൻ ഇതുവഴി സാധിക്കുന്നു. കൃഷിയും മരങ്ങൾ വച്ചുപിടിപ്പിക്കുന്നതും കുട്ടികൾക്ക് ഒഴിവുകാലവിനോദമാക്കാം.
ഇത്തരം പ്രവർത്തനങ്ങൾക്കു പുറമേ മറ്റൊന്നുകൂടി നമുക്ക് ഹോബി യുടെ ഭാഗമാക്കാം. അത് കുടുംബത്തിലുള്ള ഒത്തുചേരലാണ്. അതി രാവിലെ ജോലിക്കുപോയി മടങ്ങിയെത്തുന്ന രക്ഷിതാക്കൾ മക്കൾക്ക് ഇന്ന് അപരിചിതരാണ്. അവർ ഉണരുമ്പോൾ കാണുന്നത് വേലക്കാ രിയെയോ മറ്റോ ആകാം. ഈ തിരക്കിൽ ഭാര്യയും ഭർത്താവും മക്കളും മറ്റു കുടുംബാംഗങ്ങളും പരസ്പരം മനസ്സിലാക്കാതെ ജീവിക്കുന്നു. ഇന്നത്തെ കുടുംബശൈഥില്യങ്ങൾക്ക് പ്രധാന കാരണമാണിത്. ഇതിനു പരിഹാരമായി ഈ ഒത്തുചേരൽ നമുക്ക് പ്രയോജനപ്പെടുത്താം. പരസ്പരം അറിയുന്നിടത്താണ് കുടുംബം ഇമ്പമുള്ളതാകുന്നത്.
നഗരവത്കരണത്തിന്റെയും വ്യവസായവത്കരണത്തിന്റെയും ഫല മായ തിരക്ക് മാനുഷികമൂല്യങ്ങൾ ഇല്ലാതാക്കുന്നു. ആർക്കും ആരോടും താത്പര്യമില്ല. ആരും ആരെയും കാത്തുനിൽക്കുന്നില്ല. പണം മാത്രമാണ് ഏക ലക്ഷ്യം.
ഹോബികൾ മാനസികവും ശാരീരികവുമായ ആശ്വാസമാണ് നമുക്കു നൽകുന്നത്. അത് നമ്മുടെ പ്രവർത്തനങ്ങളെ കൂടുതൽ ഉദ്ദീ പിപ്പിക്കുന്നു. മനസ്സിനെ ശാന്തവും ആരോഗ്യകരവുമാക്കുന്നു. നല്ല ആരോഗ്യം ശരീരത്തിനു മാത്രമല്ല മനസ്സിനും വേണം. കരുത്തുള്ള ശരീ രത്തിൽ കരുത്തുള്ള മനസ്സുണ്ടാകുമെന്ന വിചാരം പൂർണ്ണമായും ശരി യല്ല. മനസ്സിനു വേണ്ടത് ആഹാരം മാത്രല്ല വിനോദവും ആയാസരഹി തവുമായ ഒരന്തരീക്ഷമാണ്. ഹോബികൾ ഇതിനുള്ള സാഹചര്യമാണ് ഉണ്ടാക്കുന്നത്.
COMMENTS