Wednesday, 13 May 2020

ഇക്കോ ടൂറിസം ഉപന്യാസം Ecotourism Essay in Malayalam Language

Ecotourism Essay in Malayalam Language: In this article, we are providing ഇക്കോ ടൂറിസം ഉപന്യാസം for students and teachers.  Essay on Ecotourism in Malayalam Language.

ഇക്കോ ടൂറിസം ഉപന്യാസം Ecotourism Essay in Malayalam Language

പരിസ്ഥിതിയോടിണങ്ങി മനുഷ്യന്റെയും പ്രകൃതിയുടെയും ആയു സിനും ആരോഗ്യത്തിനും പ്രാമുഖ്യം നൽകുന്ന ആസൂത്രിതമായ സുസ്ഥിരവികസനപദ്ധതിയാണ് ഇക്കോസിറ്റി പദ്ധതി. വിഷമയമില്ലാത്ത വെള്ളം കുടിക്കാനും ശുദ്ധവായു ശ്വസിക്കാനും മൂക്കുപൊത്താതെ റോഡിൽക്കൂടിനടക്കാനും ഇക്കോസിറ്റി പദ്ധതിമൂലം സാധിക്കുന്നു.

കേരളത്തിലെ വികസനപദ്ധതികളൊന്നും പ്രകൃതിക്കിണങ്ങുന്ന തരത്തിലല്ല. ഇത് ആവാസവ്യവസ്ഥയ്ക്ക് കോട്ടംതട്ടാനിടയാക്കി. പരി സ്ഥിതിയെക്കുറിച്ച് ശരിയായ പഠനം നടത്താതെ താത്ക്കാലികലാഭത്തി നുവേണ്ടി കാട്ടിക്കൂട്ടുന്ന നിർമ്മാണങ്ങൾ പാഴായിപോകുന്നു. ഈ സ്ഥിതി മാറ്റി പ്രകൃതിക്കിണങ്ങുന്നവിധം നേട്ടങ്ങളുണ്ടാക്കുകയാണ് ഇക്കോ ടൂറിസംകൊണ്ട് ലക്ഷ്യമിടുന്നത്.

വിനോദസഞ്ചാരികളെ ധാരാളമായി ആകർഷിക്കാൻ പറ്റിയ ഒരു സംസ്ഥാനമാണ് കേരളം. പക്ഷേ നമുക്ക് ടൂറിസ്റ്റ് മേഖലകളിൽ ഇന്നുള്ള അസൗകര്യങ്ങൾ വളരെ പരിമിതമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകളും പഴഞ്ചൻ വാഹനങ്ങളും ജീർണ്ണിച്ചകെട്ടിടങ്ങളും ആണ് നമുക്കിന്നധികവു മുള്ളത്. വിനോദസഞ്ചാരികളുടെ താത്പര്യം സംരക്ഷിക്കുവാൻ ഇവ പര്യാപ്തമല്ല. വിനോദസഞ്ചാരകേന്ദ്രങ്ങൾ വൃത്തിയായി സംരക്ഷിക്കു വാനും നമുക്ക് കഴിയുന്നില്ല. ഇക്കോ ടൂറിസം വഴി ടൂറിസ്റ്റു മേഖലയിൽ പ്രകൃതിസംരക്ഷണത്തിനുതകുന്നവിധത്തിലുള്ള പരിഷ്ക്കാരങ്ങൾ നട ത്താൻ കഴിയുന്നതാണ്.

മണ്ണും വെള്ളവും വായുവും മലിനമാകാത്ത പരിഷ്ക്കാരങ്ങളാണ് ഇക്കോസിറ്റിയിലൂടെ വിഭാവനചെയ്യുന്നത്. മണ്ണിട്ട് നിലംനികത്തുന്നതും ജലനിർമ്മാണത്തിന് തടസമുണ്ടാക്കുന്ന പാലം നിർമ്മിക്കലും വായുമലി നീകരണമുണ്ടാക്കുന്ന വ്യവസായങ്ങളും അന്തരീക്ഷത്തിനിണങ്ങാത്ത കൂറ്റൻ കെട്ടിടങ്ങളും ഇക്കോസിറ്റി പദ്ധതിയിൽ ഉൾപ്പെടുന്നില്ലെന്നുള്ളത് വളരെ ആശ്വാസമാണ്.

പ്രകൃതിദത്ത വസ്തുക്കൾക്കാണ് ഇക്കോ ടൂറിസം പദ്ധതിയിൽ പ്രാമുഖ്യം നൽകുന്നത്. സുസ്ഥിരമായവികസനത്തെ ലക്ഷ്യമാക്കിയുള്ള രൂപരേഖയാണ് ഇക്കോ ടൂറിസത്തിന്റെ കാതൽ. ഗതാഗതക്കുരുക്കുകളോ മറ്റു പങ്കപ്പാടുകളോ ഇല്ലാത്തവൃത്തിയും വെടിപ്പുമുള്ള താമസസൗക ര്യങ്ങളും ആശുപത്രികളും മറ്റ് ഭൗതികസൗകര്യങ്ങളുമാണ് ഇക്കോ ടൂറിസത്തിലൂടെ നടപ്പിലാക്കുന്നത്. കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയം, കേരള സർക്കാർ, പ്രാദേശിക ജനായത്തഭരണകേന്ദ്രം, ഇക്കോ സ്മാർട്ട് ഇന്ത്യാ ലിമിറ്റഡ് എന്നിവരുടെയെല്ലാം സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

വിനോദത്തിനുപുറമെ പ്രകൃതിനിരീക്ഷണം, പക്ഷിനിരീക്ഷണം, മലകയറ്റം, വനസഞ്ചാരം, ആനസവാരി, കുതിരസവാരി എന്നിവയെല്ലാം ഇക്കോടൂറിസത്തിലുൾപ്പെടുന്നു. തിരക്കുപിടിച്ച ജീവിതം കഴിച്ചുകൂട്ടുന്ന വർക്ക് പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു. വനപാതയിലൂടെയുള്ള സഞ്ചാരവും മലകയറ്റവും, പുൽ ക്കുടിലുകളിലും ഗുഹകളിലും താമസിക്കാൻ കഴിയുന്നതും വിജന മായ സ്ഥലത്തിരുന്നുള്ള ഭക്ഷണവും സഞ്ചാരികളിൽ ആദിമമനുഷ്യന്റെ സ്മരണ ഉളവാക്കും.

വ്യത്യസ്തങ്ങളായ പലതരം ജീവജാലങ്ങളെക്കുറിച്ച് പഠനം നട ത്തുവാനും കാടിന്റെ ഭീകരത അടുത്തറിയുവാനും മീൻപിടിത്തം നടത്തു വാനും മൃഗങ്ങളുടെ പ്രത്യേകതകൾ മനസിലാക്കുവാനും ഈ ടൂറിസ്റ്റു പദ്ധതിമൂലം സാധിക്കുന്നതാണ്. ഓരോസ്ഥലത്തേയും ജനങ്ങളുമായി ചർച്ചചെയ്തുവേണം ഈ പദ്ധതി നടപ്പിലാക്കേണ്ടത്. രാഷ്ട്രീയ വില ങ്ങുതടികളോ മറ്റ് പ്രതികൂലനിലപാടുകളോ ഈ പദ്ധതിക്ക് ദോഷമാക രുത്. സഞ്ചാരികൾ വ്യത്യസ്തതാത്പര്യക്കാരാണ്. ഓരോരുത്തരുടെയും താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള വ്യത്യസ്ത ടൂറിസ്റ്റു കേന്ദ്രങ്ങൾ ഒറ്റക്കോ കൂട്ടമായോ സംഘടിപ്പിക്കേണ്ടതാണ്. താത്കാലിക വിനോദ ത്തിനുവേണ്ടിയാണ് ഇക്കോ ടൂറിസത്തിലാളുകളെത്തുന്നത്. വനത്തിലും വെള്ളത്തിലും സഞ്ചാരികൾ യാത്രചെയ്യാനാഗ്രഹിക്കുമ്പോൾ അവർക്ക് വിദഗ്ദ്ധ ഗൈഡിന്റെ സേവനമേർപ്പെടുത്തിക്കൊടുക്കേണ്ടതാണ്. ഇവയിൽ പ്രാഥമികസൗകര്യങ്ങൾക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്. എല്ലാത്തരത്തിലുള്ള വാഹനസൗകര്യവും ഉണ്ടായിരിക്കണം. ആളുക ളുടെ താല്പര്യമനുസരിച്ച് വിവിധതരത്തിലുള്ള താമസസൗകര്യങ്ങളും ഷോപ്പിംഗ് കോംപ്ലക്സകളും സ്ഥാപിക്കേണ്ടതാണ്.

SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

1 comment: