Riddles in Malayalam Language: In this article, you will get കടങ്കഥകൾ മലയാളം. kadamkathakal malayalam with answer are provided below. These Malayalam Riddle questions and answer are helpful for kids and students.
Riddles in Malayalam Language: In this article, you will get കടങ്കഥകൾ മലയാളം. kadamkathakal malayalam with answer are provided below. These Malayalam Riddle questions and answer are helpful for kids and students.
Kadamkathakal Malayalam കടങ്കഥകൾ മലയാളം Riddles in Malayalam Language
Kadamkathakal Malayalam കടങ്കഥകൾ മലയാളം |
1.
അടുപ്പിൻ തിണ്ണലമ്മായിയമ്മ
ഉത്തരങ്ങൾ : പൂച്ച
|
2.
അമ്മ കല്ലിലും മുള്ളിലും
മകൾ കല്ല്യാണപ്പന്തലിലും
ഉത്തരങ്ങൾ : വാഴയും വാഴപ്പഴവും
|
3.
അമ്മ കറുമ്പി മകളുവെളുമ്പി
മകളുടെ മകളൊരു സുന്ദരിക്കോത
ഉത്തരങ്ങൾ : വെള്ളില
|
4.
അമ്മ പെറ്റതെല്ലാം കറുത്ത പട്ടാളം
ഉത്തരങ്ങൾ : കട്ടുറുമ്പ്
|
5.
അമ്മ പെറ്റതെല്ലാം വെളുത്ത പട്ടാളം
ഉത്തരങ്ങൾ : ചിതൽ
|
6 അമ്മ കിടക്കും മകളോടും
ഉത്തരങ്ങൾ : അമ്മിക്കല്ല്
|
7.
അക്കരെനിൽക്കും തുഞ്ചാണി
ഇക്കരെനിൽക്കും തുഞ്ചാണി
കൂട്ടിമുട്ടും തുഞ്ചാണി
ഉത്തരങ്ങൾ : കൺപീലി
|
8.
അകത്തറുത്താൽ പുറത്തറിയും
ഉത്തരങ്ങൾ : ചക്കപ്പഴം
|
9.
അകത്തുരോമം പുറത്തിറച്ചി
ഉത്തരങ്ങൾ : മൂക്ക്
|
10.
അകത്തു തിരിതെറുത്തു പുറത്തു മുട്ടയിട്ടു
ഉത്തരങ്ങൾ : കുരുമുളക്
|
11.
അടയുടെ മുൻപിൽ പെരുമ്പട
ഉത്തരങ്ങൾ : തേനീച്ചക്കൂട്
|
12.
അടി പാറ, നടു വടി, മീതെ കുട
ഉത്തരങ്ങൾ : ചേന
|
13.
അടുക്കള കോവിലിൽ മൂന്നുണ്ടു ദൈവങ്ങൾ
ഉത്തരങ്ങൾ : അടുപ്പ്
|
14.
അകത്തുനിന്നു നോക്കിക്കാണും
കണ്ടതൊക്കെ ഉള്ളിലാക്കും
ഉത്തരങ്ങൾ : ക്യാമറ
|
15.
അനേകം മതിൽക്കെട്ട് അതിനകത്തൊരു വെള്ളിവടി
ഉത്തരങ്ങൾ : വാഴപ്പിണ്ടി
|
16.
അക്കരെനിൽക്കും കൊമ്പൻ കാളയ്ക്ക് അറുപത്തിനാല് മുടിക്കയറ്.
ഉത്തരങ്ങൾ : കുമ്പളവള്ളി
|
17.
അഞ്ച് കോലൻകിളികൾ കൂടി ഒരു മുട്ടയിട്ടു.
ഉത്തരങ്ങൾ : കൈയിലെ ചോറുരുള
|
18.
അടി ചെടി, നടു മദ്ദളം, തല നെൽച്ചെടി.
ഉത്തരങ്ങൾ : കൈതച്ചക്ക
|
19.
അടി മുള്ള്, നടു കാട്, തല പൂവ്.
ഉത്തരങ്ങൾ : പൂവൻകോഴി
|
20.
അടപ്പില്ലാത്ത ഭരണി
ഉത്തരങ്ങൾ : കിണർ
|
21.
അപ്പം പോലെ തടിയുണ്ട്, അല്പ്പം മാത്രം തലയുണ്ട്.
ഉത്തരങ്ങൾ : ആമ
|
22.
അമ്പാട്ടെ പട്ടിക്ക് മുമ്പോട്ട് വാല്.
ഉത്തരങ്ങൾ : ചിരവ
|
23.
അരയുണ്ട് കാലുണ്ട് കാലിൽ പാദമില്ല.
ഉത്തരങ്ങൾ : പാന്റ്
|
24.
അകത്തേക്കു പോകുമ്പോൾ പച്ച
പുറത്തേക്കു പോകുമ്പോൾ ചുവപ്പ്.
ഉത്തരങ്ങൾ : വെറ്റിലമുറുക്ക്
|
25.
ആനകേറാമല ആടുകേറാമല
ആയിരം കാന്താരി പൂത്തിറങ്ങി
ഉത്തരങ്ങൾ : നക്ഷത്രങ്ങൾ
|
26.
ആനയെത്തളയ്ക്കാൻ തടിയുണ്ട്
ജീരകം പൊതിയാനിലയില്ല
ഉത്തരങ്ങൾ : പുളിമരം
|
27.
ആയിരം കുഞ്ഞുങ്ങൾക്കൊരു പൊന്നരഞ്ഞാണം
ഉത്തരങ്ങൾ : ചൂല്
|
28.
ആനയെ കാണാൻ വെളിച്ചമുണ്ട്
ബീഡി കൊളുത്താൻ തീയില്ല
ഉത്തരങ്ങൾ : ടോർച്ച്
|
29.
ആയിരം തിരിയിട്ടു കത്തിച്ച പൊൻവിളക്ക്
അന്തിയായപ്പോളണഞ്ഞുപോയി
ഉത്തരങ്ങൾ : സൂര്യൻ
|
30.
ആയിരം കിളിക്ക് ഒരു കൊക്ക്
ഉത്തരങ്ങൾ : വാഴക്കുലയും കൂമ്പും
|
31.
ആയിരംവള്ളി അരുമവള്ളി, ആറ്റിലിട്ടാലൊറ്റവള്ളി
ഉത്തരങ്ങൾ : തലമുടി
|
32.
ആയിരം പൊടിയരി അതിലൊരു നെടിയരി
ഉത്തരങ്ങൾ : ചന്ദ്രനും നക്ഷത്രങ്ങളും
|
33.
ആയിരമോമനകൾക്കൊരരഞ്ഞാൺ
ഉത്തരങ്ങൾ : ചൂൽ
|
34.
ആൽത്തറയിലെ വെള്ളം വറ്റുമ്പോൾ
പൂവാലൻ പക്ഷിക്കു മരണം
ഉത്തരങ്ങൾ : നിലവിളക്ക്
|
35.
ഇല്ലത്തമ്മ കുളിച്ചുവരുമ്പോൾ
വെള്ളിക്കിണ്ണം തുള്ളിത്തുള്ളി
ഉത്തരങ്ങൾ : അരി തിളയ്ക്കുന്നത്
|
36.
ഇലയില്ല, പൂവില്ല, കായില്ല, കരിവള്ളി
ഉത്തരങ്ങൾ : തലമുടി
|
37.
ഈച്ചതൊടാത്തൊരിറച്ചിക്കഷണം.
ഉത്തരങ്ങൾ : തീക്കട്ട
|
38.
ഉടുപ്പൂരി കിണറ്റിൽ ചാടി.
ഉത്തരങ്ങൾ : പഴം തിന്നുന്നത്
|
39.
ഉറക്കമുണ്ട് കണ്ണടയ്ക്കില്ല.
ഉത്തരങ്ങൾ : മീൻ
|
40.
ഉണ്ടാക്കുന്നവനുപയോഗിക്കുന്നില്ല
ഉപയോഗിക്കുന്നവനോ വാങ്ങുന്നില്ല.
ഉത്തരങ്ങൾ : ശവപ്പെട്ടി
|
41.
എന്നെക്കൊല്ലുന്നവൻ കരയും.
ഉത്തരങ്ങൾ : ഉള്ളി
|
42.
എല്ലാം തിന്നും എല്ലാം ദഹിക്കും
വെള്ളം കുടിച്ചാൽ ചത്തുപോകും.
ഉത്തരങ്ങൾ : തീയ്
|
43.
എഴുത്തുണ്ട് പുസ്തകമല്ല. ചിത്രമുണ്ട് ചുമരല്ല. വട്ടത്തിലാണ് ചകമല്ല.
ഉത്തരങ്ങൾ : നാണയം
|
44.
എന്റെ കാളയ്ക്ക് വയറ്റിൽ കൊമ്പ്.
ഉത്തരങ്ങൾ : കിണ്ടി
|
45.
ഒരു കുപ്പിയിൽ രണ്ടെണ്ണ
ഉത്തരങ്ങൾ : മുട്ട
|
46.
ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര്
ഉത്തരങ്ങൾ : അടയ്ക്ക
|
47.
ഒരു തൊഴുത്തിലെല്ലാം വെള്ളക്കാള.
ഉത്തരങ്ങൾ : പല്ല്
|
48.
ഒരാൾക്ക് കാലിലും തലയിലും തൊപ്പി.
ഉത്തരങ്ങൾ : ഉലക്ക
|
49.
ഒരു കലത്തിൽ രണ്ടു കറി.
ഉത്തരങ്ങൾ : മുട്ട്
|
50.
ഒരു കുന്നിനു രണ്ടു കുഴി.
ഉത്തരങ്ങൾ : മൂക്ക്
|
51.
ഒരുനേരം മുന്നിൽ നിൽക്കും ഒരുനേരം പിന്നിൽ നിൽക്കും
ഉത്തരങ്ങൾ : നിഴൽ
|
52.
ഒരാൾക്ക് 2 തലക്കെട്ട്
ഉത്തരങ്ങൾ : ഉലക്ക
|
53.
ഓടും കുതിര, ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര.
ഉത്തരങ്ങൾ : ചെരുപ്പ്
|
54.
കറുത്ത കാട്ടിൽ കുരുട്ടു പന്നി.
ഉത്തരങ്ങൾ : പേൻ
|
55.
കറിക്കു മുൻപൻ ഇലയ്ക്കു പിമ്പൻ
ഉത്തരങ്ങൾ : കറിവേപ്പില
|
56.
കണ്ടാൽ കുരുടൻ കാശിനു മിടുക്കൻ.
ഉത്തരങ്ങൾ : കുരുമുളക്
|
57.
കണ്ടാൽ വേര് തിന്നാൽ മധുരം.
ഉത്തരങ്ങൾ : ഇരട്ടിമധുരം
|
58.
കട കല്ല്, നടു വടി, തല പന്തൽ.
ഉത്തരങ്ങൾ : ചേന
|
59.
കയ്പടംപോലെയില കൈവിരൽപോലെ കായ്
ഉത്തരങ്ങൾ : വെണ്ടയ്ക്ക
|
60.
കണ്ടാൽ വണ്ടി തൊട്ടാൽ ചക്രം.
ഉത്തരങ്ങൾ : തേരട്ട
|
61.
കറുത്ത പാറമേൽ വെളുത്ത കത്തി.
ഉത്തരങ്ങൾ : ആന
|
62.
കാട്ടിൽ കിടക്കുന്നവൻ കൂട്ടായി വന്നു.
ഉത്തരങ്ങൾ : വടി
|
63.
കാട്ടിലൊരുതുള്ളി ചോര.
ഉത്തരങ്ങൾ : മഞ്ചാടി
|
64.
കാള കിടക്കും കയറോടും.
ഉത്തരങ്ങൾ : മത്തൻ
|
65.
കാടുകൊത്തി പാറകണ്ടു, പാറകൊത്തി
വെള്ളികണ്ടു, വെള്ളി കൊത്തി വെള്ളം കണ്ടു.
ഉത്തരങ്ങൾ : തേങ്ങ
|
66.
കാട്ടുപുല്ല് വീട്ടുസഭയിൽ.
ഉത്തരങ്ങൾ : പുലപായ്
|
67.
കിലുകിലുക്കം കിക്കിലുക്കം ഉത്തരത്തിൽ ചത്തിരിക്കും.
ഉത്തരങ്ങൾ : താക്കോൽ
|
68.
കിടക്കുമ്പോൾ നെഞ്ചിനു മീതെ
നടക്കുമ്പോൾ തലയ്ക്കു മീതെ
ഉത്തരങ്ങൾ : ആകാശം
|
69.
കുത്തുന്ന കാളയ്ക്ക് പിന്നിൽ കണ്ണ്
ഉത്തരങ്ങൾ : സൂചി
|
70.
കൊക്കിരിക്കും കുളം വറ്റി വറ്റി.
ഉത്തരങ്ങൾ : വിളക്കിലെ തിരി
|
71.
ചത്തുകിടക്കും പാമ്പ്
വടിയെടുത്താലോടും
ഉത്തരങ്ങൾ : വഞ്ചി
|
72.
ചെടിയിൽ കായ് കായിൽ ചെടി.
ഉത്തരങ്ങൾ : കൈതച്ചക്ക
|
73.
ചെപ്പുനിറയെ പച്ചയിറച്ചി.
ഉത്തരങ്ങൾ : കക്ക
|
74.
ചുവന്ന സായ്പിന് കറുത്ത തല.
ഉത്തരങ്ങൾ : കുന്നിക്കുരു
|
75.
ഞെട്ടില്ലാ വട്ടയില
ഉത്തരങ്ങൾ : പപ്പടം
|
76.
തൊട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട
ഉത്തരങ്ങൾ : കുമിള
|
77.
തോളിൽ തൂങ്ങി, തല്ലുകൊള്ളി
ഉത്തരങ്ങൾ : ചെണ്ട
|
78.
നേടാൻ പാട്, കൊടുക്കാൻ മടി
ഉത്തരങ്ങൾ : പണം
|
79.
പിടിച്ചാൽ പിടികിട്ടില്ല.
വെട്ടിയാൽ വെട്ടേൽക്കില്ല
ഉത്തരങ്ങൾ : വെള്ളം
|
80.
പിന്നാലെ വന്നവൻ മുന്നാലെ പോയി
ഉത്തരങ്ങൾ : പല്ല്
|
81.
മണ്ണിനടിയിൽ പൊന്നുംകട്ട
ഉത്തരങ്ങൾ : മഞ്ഞൾ
|
82.
മണിയടിച്ചാൽ മലമ്പാമ്പോടും
ഉത്തരങ്ങൾ : തീവണ്ടി
|
83.
മിന്നുമിതു പൊന്നല്ല
പാറുമിത് പക്ഷിയല്ല
അണയുമിതു വിളക്കല്ല
ഉത്തരങ്ങൾ : മിന്നാമിനുങ്ങ്
|
84.
മുള്ളുണ്ട് മുരിക്കല്ല
കയ്പ്പുണ്ട് കാഞ്ഞിരമല്ല
ഉത്തരങ്ങൾ : പാവയ്ക്ക
|
85.
മുറ്റത്തെ ചെപ്പിനടപ്പില്ല
ഉത്തരങ്ങൾ : കിണർ
|
86.
മുള്ളുണ്ട് മുരിക്കല്ല
പാലുണ്ട് പശുവല്ല
ഉത്തരങ്ങൾ : ചക്ക
|
87.
രണ്ടുപേർക്ക് ഒരു പല്ല്
ഉത്തരങ്ങൾ : ചവണ
|
88.
വരുമ്പോൾ കറുത്തിട്ട് പോകുമ്പോൾ വെളുത്തിട്ട്
ഉത്തരങ്ങൾ : തലമുടി
|
89.
വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിലോടും.
ഉത്തരങ്ങൾ : സൈക്കിൾ
|
90.
വയറൊന്ന്, വായ രണ്ട്, വയറ്റിൽ നിറയെ മക്കൾ
ഉത്തരങ്ങൾ : തീപ്പെട്ടി
|
91.
വലിയ പറമ്പിൽ ചെറിയ വെള്ളിത്തളിക
ഉത്തരങ്ങൾ : ആകാശത്ത് ചന്ദ്രൻ
|
92.
വന്നവർക്കെല്ലാം കൊടുക്കുന്ന ഗൃഹസ്ഥൻ
ഉത്തരങ്ങൾ : വ്യാപാരി
|
93.
വാലില്ലാത്തമ്മയ്ക്ക് വാലുള്ള മക്കൾ
ഉത്തരങ്ങൾ : തവളക്കുഞ്ഞുങ്ങൾ
|
94.
വായില്ല നാക്കുണ്ട് നാക്കിൻമേൽ പല്ലുണ്ട്
ഉത്തരങ്ങൾ : ചിരവ
|
95.
വായമൂടി മുഖത്തടിച്ചാൽ കേൾക്കാനിമ്പം
ഉത്തരങ്ങൾ : മദ്ദളം
|
96.
വായില്ലാ ഭരണിയിൽ രണ്ടച്ചാർ
ഉത്തരങ്ങൾ : മുട്ട്
|
97.
വായില്ലാത്തവൻ കഞ്ഞികുടിച്ചു
ഉത്തരങ്ങൾ : മുണ്ട്
|
98.
വില്ലാണ് പക്ഷേ ഞാണില്ല കെട്ടാൻ
ഉത്തരങ്ങൾ : മഴവില്ല്
|
99.
വെള്ളക്കടലിൻ നടുക്ക് കരിന്തടാകം
ഉത്തരങ്ങൾ : കണ്ണ്
|
100.
വെളുത്ത സായിപ്പിന് കറുത്ത തൊപ്പി
ഉത്തരങ്ങൾ : തീപ്പെട്ടിക്കൊള്ളി
|
101
സൂചിക്കാലിൽ വട്ടം തിരിയും മൊട്ടത്തലയൻ കുട്ടപ്പൻ
ഉത്തരങ്ങൾ : പമ്പരം
|
അർത്ഥവ്യത്യാസം Arthavyathyasam in Malayalam Language
പഴഞ്ചൊല്ലുകൾ മലയാളത്തിൽ Proverbs in Malayalam Language
COMMENTS