Students and Learning Essay in Malayalam Language: In this article, we are providing വിദ്യാർത്ഥിയും പഠനവും ഇന്ത്യയില് for students and teachers. Learn Essay on Students and Learning in Malayalam Language. ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസരീതി പാടെ മാറിയിരിക്കുകയാണ്. അധ്യാപകർ പഠിപ്പിക്കുന്ന പാഠങ്ങൾ കാണാതെ പഠിച്ചെഴുതുന്ന രീതിയാ യിരുന്നു മുമ്പുണ്ടായിരുന്നത്. അതിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് മാർക്കിട്ട് കുട്ടികളെ തരംതിരിക്കുമായിരുന്നു. എന്നാൽ ഇന്നതല്ല സ്ഥിതി.
Students and Learning Essay in Malayalam Language: In this article, we are providing വിദ്യാർത്ഥിയും പഠനവും ഇന്ത്യയില് for students and teachers. Learn Essay on Students and Learning in Malayalam Language.
വിദ്യാർത്ഥിയും പഠനവും ഇന്ത്യയില് Students and Learning Essay in Malayalam
ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസരീതി പാടെ മാറിയിരിക്കുകയാണ്. അധ്യാപകർ പഠിപ്പിക്കുന്ന പാഠങ്ങൾ കാണാതെ പഠിച്ചെഴുതുന്ന രീതിയാ യിരുന്നു മുമ്പുണ്ടായിരുന്നത്. അതിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് മാർക്കിട്ട് കുട്ടികളെ തരംതിരിക്കുമായിരുന്നു. എന്നാൽ ഇന്നതല്ല സ്ഥിതി.
ഓരോകുട്ടിയുടെയും സർഗ്ഗാത്മകകഴിവുകളെ പ്രത്യേകം വിലയി രുത്തി ഗ്രേഡു തിരിക്കുന്നതാണ് പുതിയരീതി. സ്കൂളിൽനിന്നു ലഭി ക്കുന്ന അറിവിന് പല പോരായ്മകളും പരിമിതികളുമുണ്ട്. കാര്യങ്ങൾ കേട്ടു പഠിക്കുന്നതിനേക്കാൾ കണ്ടുപഠിക്കുന്നതാണ് ഉത്തമം. അതിനു പകരിക്കുന്ന വിവിധ മാർഗ്ഗങ്ങളിലൊന്നാണ് പഠനയാത്ര.
പഠനയാത്ര സംഘടിപ്പിക്കുന്നതിനും പങ്കെടുക്കുന്നതിനും പലർക്കും ഇന്ന് ശരിയായ ദിശാബോധം ഉണ്ടെന്നു തോന്നുന്നില്ല. പല സ്കൂളുക ളിലും കോളേജുകളിലും കേവലം ഒരു വിനോദയാത്ര എന്നരീതിയിലാണ് . പഠനയാത്ര സംഘടിപ്പിക്കുന്നത്. അതുകൊണ്ട് അതിന് ശരിയായ പ്രയോജനം കിട്ടുകയില്ല.
കുട്ടി പഠിച്ചിട്ടുള്ള കാര്യങ്ങൾ പഠനയാത്രയിൽ നേരിട്ടുപരിചയ പ്പെടാൻ അവസരം ലഭിക്കുന്നു. അതുപോലെതന്നെ കേട്ടറിവുള്ള പല കാര്യങ്ങളും കണ്ട് മനസ്സിലാക്കുവാനും കഴിയുന്നു. വസ്തുക്കൾ നേരിട്ടു കണ്ടു പഠിക്കുന്നത് മനസ്സിൽനിന്ന് ഒരിക്കലും മായുകയില്ല.
വിദ്യാർത്ഥികളുടെ പ്രായവും സിലബസും അനുസരിച്ചുള്ള സ്ഥല ങ്ങളായിരിക്കണം പഠനപര്യടനപരിപാടിക്ക് തെരഞ്ഞെടുക്കേണ്ടത്. പോകുന്ന സ്ഥലത്തെ കാഴ്ചകൾ വിശദീകരിച്ചു കൊടുക്കുന്നതിന് അദ്ധ്യാ പകർ സഹായിക്കണം. യാത്രാക്കുറിപ്പ് എഴുതി സൂക്ഷിക്കാൻ നിർദ്ദേശി ക്കണം. പഠനയാത്രയിലെ അനുഭവങ്ങളെപ്പറ്റി ചർച്ചകൾ, പ്രബന്ധാ വതരണം മുതലായവ സംഘടിപ്പിക്കേണ്ടതാണ്.
ചരിത്രം പഠിക്കുന്നവർക്ക് പഠനയാത്ര ഏറ്റവും ഗുണംചെയ്യും. ഓരോകാലത്തെയും ഭരണകർത്താക്കളുടെ നിർമ്മാണങ്ങൾ നേരിട്ടു കണ്ടുപഠിക്കുന്നതിന് ഇതുമൂലം സാധിക്കും. നമ്മുടെ സാംസ്കാരിക തനിമയും പൂർവ്വകാലസാഹിത്യപ്രവർത്തനങ്ങളും പഠനയാത്രയിലൂടെ ഗ്രഹിക്കാവുന്നതാണ്. കുട്ടികളുടെ വ്യക്തിത്വവികസനത്തിനും മാനസി കോല്ലാസത്തിനും പഠനയാത്രകൾ ഉപകരിക്കുന്നു. ഓരോപഠനയാത നിശ്ചയിക്കുമ്പോഴും സന്ദർശിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് കുട്ടികൾക്ക് മുൻകൂട്ടി ഒരു വിവരണം നൽകുന്നത് നല്ലതാണ്. -- കേരളത്തിനകത്തും പുറത്തും പഠനയാത്രകൾ നടത്തുന്നതിന് പറ്റിയ അനവധി കേന്ദ്രങ്ങളുണ്ട്. ക്ഷേത്രങ്ങൾ, രാജകൊട്ടാരങ്ങൾ, ഉദ്യാന ങ്ങൾ, അണക്കെട്ടുകൾ എന്നിങ്ങനെ ഒരു നീണ്ടനിരതന്നെ പഠന യാത്രയ്ക്കുപകരിക്കുന്നതായിട്ടുണ്ട്. കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്ന തിനും അവരുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനും പഠനയാത്ര കൾ പ്രയോജനകരമാണ്. പഠനകാലത്ത് അപൂർവ്വമായികിട്ടുന്ന ഇത്തരം യാത്രകൾ അവിസ്മരണീയമായ അനുഭവമാക്കിമാറ്റാൻ എല്ലാവരും ശ്രമി ക്കേണ്ടതാണ്.
പഠനയാത്രനടത്തുവാൻ നിശ്ചയിച്ചുകഴിഞ്ഞാൽ അതിനുള്ള വാഹനം നിശ്ചയിക്കണം. നല്ലകണ്ടീഷനിലുള്ള വാഹനംവേണം തെര ഞെഞ്ഞെടുക്കാൻ. അതോടൊപ്പം പഴക്കവും തഴക്കവുമുള്ള ഡ്രൈവർമാരുടെ സേവനവും ഉറപ്പാക്കണം. പഠനയാത്രയ്ക്ക് ഒരു ലീഡർ ഉണ്ടായിരിക്കണം. ലീഡറുടെ ചുമതലയിലായിരിക്കണം യാത്രപോകേണ്ടത്. രാത്രികാലങ്ങ ളിൽ സഞ്ചരിക്കേണ്ടിവരുമ്പോൾ ഡ്രൈവർക്കൊപ്പം സഹായി ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. ദീർഘദൂരം സഞ്ചരിക്കേണ്ടിവരുമ്പോൾ ഇടയ്ക്ക് വണ്ടിക്കും ഡ്രൈവർമാർക്കും ആവശ്യത്തിന് വിശ്രമം നൽകേണ്ടതാണ്. നീന്തൽ വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിലല്ലാതെ ജലാശയങ്ങളിൽ ഇറങ്ങാൻ ആരെയും അനുവദിക്കരുത്. എല്ലാകാര്യത്തിലും ആവശ്യത്തിനു ജാഗ്രത പുലർത്തിയാൽ പഠനയാത്ര ഉല്ലാസകരമായിരിക്കും.
Read also :
Green Revolution Essay in Malayalam
White Revolution Essay in Malayalam
Read also :
Green Revolution Essay in Malayalam
White Revolution Essay in Malayalam
COMMENTS