Sunday, 9 May 2021

Malayalam Essay on "Green Revolution", "Haritha Viplavam" for Students

Essay on Green Revolution in Malayalam Language: In this article, we are providing "ഹരിതവിപ്ലവം ഉപന്യാസം", "Haritha Viplavam Malayalam Essay" for Students.

Malayalam Essay on "Green Revolution", "Haritha Viplavam" for Students

ഇന്ത്യൻ കാർഷികരംഗത്ത് അത്ഭുതകരമായ പുരോഗതിക്കു വഴിവച്ച പദ്ധതിയായിരുന്നു ഹരിതവിപ്ലവം. ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തിൽ വൻകുതിച്ചുചാട്ടമാണ് നാം കൈവരിച്ചത്. ഹരിതവിപ്ലവത്തിന്റെ ഈ വിജയത്തിനു കാരണമായ വസ്തുതകൾ എന്തെല്ലാമെന്ന് പരിശോ ധിക്കാം .

മേൽത്തരം വിത്തുകൾ ഉപയോഗിച്ചുള്ള കൃഷിയാണ് പ്രധാന കാരണം. അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ അത്ഭുതകരമായ തോതിൽ വിളവു തന്നു. നാടെങ്ങും ഇത്തരം വിത്തുകൾ സർക്കാർ ഏജൻസികൾ പ്രചരിപ്പിച്ചു. അവകൊണ്ടു കൃഷിചെയ്യാൻ കർഷകരെ പ്രോത്സാഹിപ്പിച്ചു. നല്ല രോഗപ്രതിരോധശേഷിയുള്ള ഈ വിത്തിന ങ്ങൾക്ക് കാർഷികമേഖലയിൽ സ്വീകാര്യത വർദ്ധിപ്പിച്ചു. 

രാസവളപ്രയോഗമായിരുന്നു മറ്റൊന്ന്. ഇത് വിളവിന്റെ സമൃദ്ധിക്കു കാരണമായി. നെട്രോജിനിയസ് ഫോസ്ഫെറ്റിക് പൊട്ടാഷിക് വള ങ്ങളുടെ ഉപയോഗം ഇരട്ടിയായി. മെച്ചപ്പെട്ട ജലസേചനസൗകര്യവും കാർഷികാഭിവൃദ്ധിയെ സഹായിച്ചു. കുഴൽക്കിണറുകളും ചെറുകിട ജലസേചനപദ്ധതികളും നിലവിൽവന്നു. പരമ്പരാഗതമായ കൃഷിരീതി. കൾ ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരായി. പഴഞ്ചൻ കാർഷി കോപരണങ്ങൾ ഉപേക്ഷിക്കാനും പകരം യന്ത്രസാമഗ്രികൾ ഉപയോ ഗിക്കാനും തുടങ്ങി. കാളയും നുകവും കലപ്പയും പോയി ട്രില്ലറു കളും മോട്ടോർ പമ്പുകളും കൊയ്തുയന്ത്രങ്ങളും കൃഷിയിടങ്ങൾ കീഴടക്കി. ഇത് കൃഷിയുടെ കാര്യക്ഷമത വർദ്ധിപ്പിച്ചു. കൃഷിപ്പണിയുടെ സമയവും ചെലവും കുറഞ്ഞു. ഉത്പാദനശേഷിയും ആദായവും കൂടി.

സാമ്പത്തിക പരാധീനതകളായിരുന്നു ഇന്ത്യൻ കാർഷികരംഗത്തിന്റെ വളർച്ചയ്ക്ക് വിഘാതമായി നിന്നിരുന്നത്. കർഷകർ സാമ്പത്തിക ബാധ്യ തകളാൽ നട്ടംതിരിയുകയായിരുന്നു. വട്ടിപ്പണക്കാരും മറ്റും അവരെ ചൂഷണം ചെയ്തിരുന്നു. കൃഷിനാശത്തിലും കടക്കെണിയിലുംപെട്ട് ജീവിതം വഴിമുട്ടിനിന്നു. കൊള്ളപ്പലിശക്കാരുടെ കൈയിൽനിന്നും പണം കടംവാങ്ങിയ കർഷകർക്ക് വിളഭൂമികൾ നഷ്ടമായി. ഇവിടേക്ക് സർക്കാറിന്റെ പുതിയ പദ്ധതി കടന്നുവന്നു. കർഷകർക്ക് ആശ്വാസ കരമായി സർക്കാർ മെച്ചപ്പെട്ട വായ്പാ സൗകര്യങ്ങൾക്ക് രൂപം നൽകി. ഇത് വിളഭൂമിക്ക് പുതിയ ഉണർവ്വ് പകർന്നു. കുറഞ്ഞ പലിശയ്ക്ക് പണം ലഭ്യമായതോടെ കർഷകർ കൃഷിഭൂമിയിലേക്ക് മടങ്ങിത്തുടങ്ങി. അവരുടെ ഉത്പന്നത്തിനും ഭൂമിക്കും പരിരക്ഷണമായി. ഇടനിലക്കാരും കൊള്ളപ്പലിശക്കാരും ഒഴിവായി. കർഷകർക്ക് മെച്ചപ്പെട്ട ഉത്പാദന വും ന്യായമായ വിലയും ലഭിച്ചുതുടങ്ങി. വിപണനസൗകര്യം വർദ്ധി ച്ചതോടെ ഇടനിലക്കാരുടെ കുതന്ത്രങ്ങളിൽനിന്ന് അവർ മോചിതരായി. ഇവയൊക്കെ ഇന്ത്യൻ കാർഷികരംഗത്തിനും കർഷകർക്കും ഉത്ത ജകമായി. ഇത് ഹരിതവിപ്ലവത്തിന് ആക്കംകൂട്ടി. ജലസേചനസൗക ര്യവും അനുകൂലമായ വർഷപാതവും കൃഷിക്ക് അനുകൂലമായി. ഇവ യൊക്കെയാണ് ഇന്ത്യയുടെ ഹരിതവിപ്ലവത്തെ സ്വാധീനിച്ച ഘടകങ്ങൾ.

1947-ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ നമ്മുടെ കാർഷികമേഖല വളരെ പരിക്ഷീണിതമായിരുന്നു. സെമീന്ദാരുകൾ എന്ന ഭൂവുടമകളും ഭൂരഹിതരായ കർഷകരും അവരെ ചൂഷണം ചെയ്യുന്ന പലിശക്കാരും മധ്യവർത്തികളും കാർഷികമേഖലയുടെ ആലസ്യത്തിനു കാരണമാ യിരുന്നു. ഭൂപരിഷ്കരണം ഇതിന് അറുതി കുറിച്ചു. കീടബാധയും കൃഷിനാശവും മോശമായ വിളവും ആധുനിക കൃഷിരീതികളെക്കു റിച്ചുള്ള അജ്ഞതയും ഒഴിവാക്കിയതാണ് ഹരിതവിപ്ലവം കൈവരിച്ച നേട്ടങ്ങളിലൊന്ന്. കൂട്ടുകൃഷി സമ്പ്രദായം നിലവിൽ വന്നു. കാർഷിക സഹകരണസംഘങ്ങൾ രൂപീകൃതമായി. ഇന്ത്യയിലെ ഹരിതവിപ്ലവം നമ്മുടെ ഭക്ഷ്യക്ഷാമത്തിനു മികച്ച പരിഹാരമായി. അത് കൃഷിയുടെ ഉണർവും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ശക്തിയുമായി.


SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: