Sunday, 10 May 2020

ഭക്ഷ്യസുരക്ഷ ഉപന്യാസം Essay on Food Security in Malayalam Language

Essay on Food Security in Malayalam Language: In this article, we are providing ഭക്ഷ്യസുരക്ഷ ഉപന്യാസം (മായം ചേർക്കലും പ്രതിവിധിയും) for students and teachers. Food Security Malayalam Essay.

ഭക്ഷ്യസുരക്ഷ ഉപന്യാസം  Essay on Food Security in Malayalam Language

നിത്യോപയോഗ സാധനങ്ങൾമുതൽ ജീവൻരക്ഷാ മരുന്നുവരെ മായംചേർക്കൽമൂലം വിഷവസ്തുക്കളായി മാറിയിരിക്കുകയാണ്. ഇത്തരം ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നതുമൂലം ജനങ്ങൾ പലവിധ രോഗങ്ങൾക്കും അടിമപ്പെട്ടിരിക്കുന്നു. ഇതിൽനിന്നും ഒരു മോചനം ലഭിക്കുന്നതിനുവേണ്ടി യാണ് ഭക്ഷ്യസുരക്ഷാപദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്.

ഭക്ഷ്യവസ്തുക്കളിലാണ് ഏറ്റവുമധികം മായംചേർക്കൽ കാണു ന്നത്. കച്ചവടക്കാരുടെ അമിതമായധനമോഹമാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. നാം നിത്യേന ഉപയോഗിക്കുന്ന പല വസ്തുക്കളി ലെയും മായത്തെപ്പറ്റി നമുക്കൊരുബോധം ഉണ്ടായിരിക്കേണ്ടത് അത്യാ വശ്യമാണ്.

മുളകുപൊടിയിൽ നിറം കിട്ടാനായി സുഡാൻ-4 എന്ന നിരോധിക്ക പ്പെട്ട മാരകനിറംചേർക്കുന്നതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ അറക്കപ്പൊടി, ഇഷ്ടികപ്പൊടി എന്നിവയും വ്യാപകമായതോതിൽ ചേർക്കുന്നുണ്ട്.

ഒരുകാലത്ത് കേരളത്തിൽ കിട്ടിക്കൊണ്ടിരുന്ന അരിയിൽ കല്ല് കൂട്ടിക്കലർത്തുമായിരുന്നു. മില്ലുടമകളും, കച്ചവടക്കാരും വൻലാഭം പ്രതീ ക്ഷിച്ച് ഇങ്ങനെ ചെയ്യുമ്പോൾ വലഞ്ഞിരുന്നത് വീട്ടമ്മമാരായിരുന്നു. വില് കൂടിയാലും കല്ലില്ലാത്ത നല്ലബാൻഡു മതിയെന്ന് ആളുകൾ ശഠിച്ചു തുടങ്ങിയതോടുകൂടി അരിയിൽ കല്ലുകലർത്തിയാൽ ചെലവാകില്ലെന്ന ബോധം മായം ചേർക്കലുകാർക്കുണ്ടായി. അതോടെ നല്ല അരി വിപ ണിയിൽ സുലഭമായി ലഭിക്കാനും തുടങ്ങി.

മഞ്ഞപ്പൊടിയിൽ നിറം കിട്ടാൻ ലെഡ്ക്രോമേറ്റ്, ചായപ്പൊടിയിൽ കടുപ്പവും സ്വാദും കിട്ടാൻ സൺസെറ്റ് യെല്ലോ, ഉഴുന്നിനും ചെറുപയ റിനും ടാൽക്ക്, റവ, പഞ്ചസാര, ഉപ്പ് മുതലായവയിൽ തരിക്കല്ലുകൾ എന്നിങ്ങനെ മായംചേർക്കലിന്റെ പട്ടിക നീളുന്നു. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് മാരകമായ പലരോഗങ്ങൾക്കും ഇടയാക്കും.

നല്ലെണ്ണയെന്നപേരിൽ വില്പന നടത്തുന്നവയിൽ അധികവും തവിടെണ്ണ കലർന്നവയാണ്. കൊപ്രയിൽ രാസവസ്തുക്കൾ ചേർത്ത് വെളിച്ചെണ്ണ കൊടുക്കുന്നതും, റബ്ബർകുരുവിന്റെ എണ്ണ, പാരഫിൻ ഓയിൽ എന്നിവ ചേർക്കുന്നതും പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. മാരകമായ വൃക്കത്തകരാർ, കാൻസർ തുടങ്ങിയ രോഗങ്ങൾ ഇതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കുരുമുളകിൽ പപ്പായക്കുരുവും, കടുകിൽ മുള്ളൻചെടിയുടെ കുരുവും, തേനിൽ ശർക്കര, പഞ്ചസാര തുടങ്ങിയവയും മായം ചേർക്കാ റുണ്ട്. എല്ലാവിഭാഗം ജനങ്ങളും നിത്യേന ഉപയോഗിക്കുന്ന പാലിൽ കൂടുതൽ മായംചേർക്കുന്നതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. പാലിന്റെ ക്ഷാമവും വിലയുമാണ് വ്യാപകമായി മായംചേർക്കാൻ കാരണമായി ത്തീരുന്നത്. ഏറ്റവും കൂടുതലായി ചേർക്കുന്നത് വെള്ളമാണ്. ഇത് പല പ്പോഴും മലിനജലമായിരിക്കും. തന്മൂലം പലതരത്തിലുള്ള ഉദരരോഗങ്ങളും ഉണ്ടാകുന്നു. പാൽ കേടുവരാതിരിക്കാൻ ആന്റിബയോട്ടിക്കുകൾ ഉപയോ ഗിക്കുന്നു. ഇത് പ്രതിരോധശേഷി നശിപ്പിക്കുന്നതിന് ഇടയാക്കുന്നു. സോഡിയം ബൈകാർബണേറ്റ്, ഫോർമാലിൻ, ഹൈഡ്രജൻ പെറോ ക്സൈഡ് തുടങ്ങിയവയും പാലിൽ കണ്ടുവരുന്ന മായങ്ങളാണ്.

മരുന്നുകളുടെ കാര്യത്തിലാണെങ്കിൽ മായംചേർക്കലിന്റെ സ്ഥിതി വ്യാപകമായി റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്. ജീവൻരക്ഷാമരുന്നായി അമിത വിലകൊടുത്തു വാങ്ങിക്കഴിക്കുന്നത് രോഗിയുടെ മരണത്തിനിടയാക്കി യാൽ ഉണ്ടാകുന്ന സ്ഥിതിവിശേഷം ഒന്നാലോചിച്ചുനോക്കേണ്ടതാണ്. ഇങ്ങനെ മനുഷ്യർ ഏതെല്ലാം വസ്തുക്കൾ അവന്റെ ജീവൻ നിലനിർത്താ നായി വാങ്ങി ഉപയോഗിക്കുന്നുവോ അതിലെല്ലാം മാരകമായ വിഷാംശം ആണ് അടങ്ങിയിരിക്കുന്നതെന്നസ്ഥിതി ആശങ്കാജനകമാണ്. എന്നാൽ മായംചേർക്കാത്ത സംശുദ്ധവസ്തുക്കളും മാർക്കറ്റിൽ സുലഭമാണെന്ന കാര്യം ഉപഭോക്താക്കൾ ഒരിക്കലും മറന്നുകൂടാ.

മായംചേർക്കലിനെതിരെ നടപടിയെടുക്കേണ്ടതും ഭക്ഷ്യസുരക്ഷ യുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും സംസ്ഥാന ആരോഗ്യവകു പ്പാണ്. ഫുഡ് സേഫ്റ്റി കമ്മീഷണറുടെ കീഴിൽ എല്ലാ ജില്ലകളിലും പ്രത്യേക വിഭാഗം പ്രവർത്തിക്കേണ്ടതായിട്ടുണ്ട്. സാധനങ്ങളുടെ സാമ്പി ളെടുത്ത് പരിശോധിക്കുന്നതിന് കാര്യക്ഷമമായ ലബോറട്ടറികൾ സ്ഥാപി ക്കണം. ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനരംഗംമുതൽ ഉപഭോക്താവിന്റെ കയ്യിലെത്തുന്നതുവരെയുള്ള വിവിധഘട്ടങ്ങളിൽ പരിശോധനയുണ്ടാ കണം. വിപണിയിലെത്തിയതിനുശേഷം മാത്രം സാമ്പിളെടുക്കുന്ന രീതി മാറ്റണം.

ഭക്ഷ്യവസ്തുക്കളിലെ മായംതടയാൻ കേന്ദ്രസർക്കാർ രൂപപ്പെടു ത്തിയ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ്സ് ആക്റ്റ് 2006 സമ്പൂർണ്ണ മായി നടപ്പാകുന്നതോടെ ഇന്ത്യൻ വിപണി സംശുദ്ധമാകുമെന്ന് നമുക്കു പ്രതീക്ഷിക്കാം. 1954 ലെ പ്രിവൻഷൻ ഓഫ് ഫുഡ് അസ്സൽറ്ററേഷൻ ആക്ടിലെ പോരായ്മകൾ ഇതോടെ പരിഹരിക്കപ്പെടുമെന്നാശിക്കാം. ഉപ ഭോക്താക്കളായ നമ്മളോരോരുത്തരും വിചാരിക്കാതെ മായംചേർക്കൽ അവസാനിപ്പിക്കാൻ കഴിയില്ല. നിശ്ചിതനിലവാരമുള്ള സാധനംമാത്രമേ വാങ്ങു എന്ന് ശഠിക്കണം. ഭക്ഷ്യവസ്തുക്കളിലെ മായത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം. മായംചേർക്കൽ ശ്രദ്ധയിൽപ്പെട്ടാൽ അധി കാരികളെ അറിയിക്കാൻ മടികാണിക്കരുത്.
Read also : 
Essay on Diseases in Malayalam Language
Blood Donation Essay in Malayalam Language
Drug abuse Essay in Malayalam Language

SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: