Importance of Mother Tongue Essay in Malayalam Language

Admin
0

Importance of Mother Tongue Essay in Malayalam Language : In this article, we are providing മാതൃഭാഷാപഠനത്തിന്റെ ആവശ്യകത ഉപന്യാസം.

Importance of Mother Tongue Essay in Malayalam Language

അമ്മ എന്ന വാക്കിന് ഒരു നിർവ്വചനം നൽകി തൃപ്തിയടഞ്ഞവർ ആരു മുണ്ടാവില്ല. അത്രയ്ക്ക് അർത്ഥവത്തും മഹനീയവുമാണ് അത്. ഒരു നിർവ്വചനത്തിന്റെയും വരികൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതല്ല ആ വാക്കിന്റെ ഭാവാർത്ഥങ്ങൾ. മഹത്തായ എന്തിനും മാതാവിന്റെ സ്ഥാനം കല്പ്പിക്കുന്നത് അതുകൊണ്ടാണ്. ജനിച്ച ഭൂമി മാതൃഭൂമിയും ആദ്യ മായി സംസാരിച്ചുതുടങ്ങുന്ന ഭാഷ മാതൃഭാഷയുമാണ്. ഒരു കുഞ്ഞ് ജനിച്ചുവീഴുന്ന സമയം മുതൽ അവനു മുലപ്പാലിനൊപ്പം പകർന്നുകിട്ടുന്ന സമ്പത്താണ് മാതൃഭാഷ. ഏതൊരു കുട്ടിക്കും ജന്മസിദ്ധമായി ലഭിക്കുന്ന ഈ ഭാഷയെ അഭ്യസനത്തിലൂടെയും പരിശീലനത്തിലൂടെയും പരി പോഷിപ്പിക്കുകയാണ് പ്രാഥമിക വിദ്യാഭ്യാസംകൊണ്ടുദ്ദേശിക്കുന്നത്. 

അമ്മ പറയുന്നതു കേട്ടാ6.ന് കുട്ടി ഭാഷ പഠിക്കുന്നത്. പദങ്ങളും വാക്കുകളും ആശയങ്ങളുടെയും വസ്തുക്കളുടെയും പ്രതീകങ്ങളാണ്. ജീവിതാനുഭവങ്ങളിലൂടെ ഇത് വശഗതമാകുന്നു. മാതൃഭാഷയാണ് അതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നത്. അതിനു പകരമായി മറ്റൊന്നു മില്ല. ശിശുക്കൾക്ക് അവരുടെ മാതൃഭാഷ പെട്ടെന്നു സ്വന്തമാക്കുവാൻ ജന്മവാസനയുടേതായ പ്രേരണയുണ്ട്. ഭാഷാപഠനം മാനസ്സികശേഷിയെ വികസിപ്പിക്കുവാനുള്ള ഉപാധിയാണ്. മാതൃഭാഷയിൽ പറയുമ്പോൾ പറയുന്ന ആളിന്റെ വികാരവും അതിൽ ലയിച്ചുചേർന്നിട്ടുണ്ടാകും. അറിവിനപ്പുറമുള്ള ജീവിതാനുഭവങ്ങളും ഉണ്ടാകും. കേവലം അക്ഷ രങ്ങളും അക്കങ്ങളും മാത്രം പഠിപ്പിക്കുകയല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. വൈകാരികമായ സംയമനവും അതിൽ നിന്നും ലഭിക്കണം.

വസ്തുതകളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാനും അപഗ്രഥി ക്കാനും കഴിയുമ്പോഴാണ് പഠനം ഫലപ്രദമാകുന്നത്. ഈ ബൗദ്ധിക മായ കെല്പ് ആർജ്ജിക്കുവാൻ മാതൃഭാഷയോളം പോന്ന മറ്റൊരു മാധ്യമമില്ല. അറിവില്ലാത്ത കാര്യങ്ങളെപ്പറ്റി പഠിക്കാൻ ശ്രമിക്കുമ്പോ ഴാണ് പഠനം ആരംഭിക്കുന്നത്. ഇവിടെ അന്യഭാഷയിലെ പദങ്ങളും നിയമങ്ങളും തടസ്സം സൃഷ്ടിക്കുന്നു. എന്നാൽ മാതൃഭാഷ അതു കെ വരിക്കുന്നതിനു സഹായകമായി വർത്തിക്കുന്നു. ചിന്തയാണ് എല്ലാ പ്രവർത്തനങ്ങളുടെയും വികാരങ്ങളുടെയും കേന്ദ്രം. ചിന്തിച്ചുറപ്പി ക്കാത്ത ആശയങ്ങൾക്കു ദീപ്തി കുറവായിരിക്കും. ഒരു വ്യക്തിയിൽ അറിവിന്റെ ലോകം വികസിപ്പിക്കുവാൻ അയാൾക്കു പരിചിതമല്ലാത്ത ഒരു മാർഗ്ഗത്തിലൂടെയും സാധിക്കുകയില്ല. നിരന്തരമായ പരിശീലനം കൊണ്ട് ഏതു ഭാഷയും പഠിക്കാം. എന്നാൽ നമ്മുടെ മനസ്സും ചിന്തയും പ്രകടിപ്പിക്കാൻ മാതൃഭാഷയോളം വരില്ല മറ്റൊന്നും.

ഭാഷ ആശയവിനിമയത്തിനുള്ളതാണ്. ഒരാളുടെ ഹൃദയത്തിലുള്ളത് മറ്റൊരാളിലേക്ക് ഒരു തടസ്സവും കൂടാതെ പകരുന്നതിന് ജീവനുള്ള ഭാഷ വേണം. നാം മാതൃഭാഷയിൽ സംസാരിക്കുമ്പോൾ ഈ വകകൾ ക്കൊന്നും ഒരു കുറവും വരുന്നില്ല. മാതൃഭാഷയായിരിക്കണം പഠനമാ ധ്യമം എന്നു പറയുന്നതിന്റെ അടിസ്ഥാനം ഇതാണ്. ഈ വാദഗതിക്കു മനശ്ശാസ്ത്രത്തിന്റെയും വിദ്യാഭ്യാസതത്ത്വങ്ങളുടെയും പിന്തുണയുണ്ട്.

ഭാഷ ഒരു സാമൂഹിക ഉപകരണമാണ്. എന്നാൽ ആത്മഭാവങ്ങൾ ക്കനുസൃതമായി പൂർണ്ണതയോടെ സംവദിക്കുവാൻ മാതൃഭാഷയോളം ഫലപ്രദമായ മറ്റൊരു ഉപാധിയുമില്ല. ആത്മബന്ധങ്ങൾ രൂപംകൊള്ളു ന്നത് സംഭാഷണത്തിലൂടെയാണെന്നു കാളിദാസനും കുമാരനാശാ നും സ്ഥാപിച്ചിട്ടുണ്ട്. ഉള്ളുകാട്ടുവാൻ ഭാഷപോലും അപൂർണമാണെന്ന് ആശാന്റെ വിലാപംപോലും മാതൃഭാഷയെ തൊട്ടുനിന്നുകൊണ്ടാണെന്നു മനസ്സിലാക്കണം. “ചെമ്മേ സ്വഭാഷയിൽ സംസാരിക്കു ന്നതാണ് അമ്മ വിളമ്പിത്തരുന്ന ഭോജ്യം, മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ,” എന്ന മഹാകവി വള്ളത്തോളിന്റെ വാക്കു കളിലെ സത്യം കാണാതെ പോകുന്നത് ശരി യല്ല. 

സ്വന്തം പൈതൃകവും സംസ്കാരവും മറന്നുകൊണ്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം മൂല്യച്യുതിയുള്ള, പാപ്പരത്തമുള്ള ഒരു തലമുറയെ സൃഷ്ടി ക്കാനേ സഹായിക്കൂ. മാതൃഭാഷാപഠനം മൂല്യ ബോധങ്ങൾക്കു കരു ത്താകുന്നു. പുതിയ തലമുറയുടെ സാംസ്കാരികമായ അധഃപതന ത്തിനു കാരണം പിറന്ന മണ്ണിനെ മറന്നുകൊണ്ടുള്ള വിദ്യാഭ്യാസരീതി യാണ്. ഇതു മനസ്സിലാക്കി ഭാവിതലമുറയെ നമ്മുടെ പാരമ്പര്യത്തിൽ കൂറുള്ളവരാക്കിത്തീർക്കാൻ മാതൃഭാഷയിലുള്ള വിദ്യാഭ്യാസം അനി വാര്യമാണ്. എങ്കിൽ മാത്രമേ കുടുംബവും സമൂഹവും രാഷ്ട്രവും സാംസ്കാരികമായ ക്ഷേമത്തിൽ പുലരുകയുള്ളൂ.

മാതൃഭാഷയെ ബഹുമാനിക്കാനും സ്നേഹിക്കാനും തയ്യാറല്ലാത്തെ ഒരു സമൂഹത്തെ നപുംസകങ്ങളായേ മറ്റുള്ളവർ കരുതുകയുള്ളൂ. ഒരു ജനതയുടെ സ്വത്വം കുടികൊള്ളുന്നത് അവന്റെ കലാ-സാംസ്കാ രിക-സാഹിത്യമേഖലകളിലാണ്. ആ മേഖലയെ തകർത്താൽ ആ സമൂഹം ഇല്ലാതാകും. ചരിത്രസത്യമാണ് ഇത്. ഈ മേഖലയെ പിടിച്ചു നിർത്തു ന്നത് മാതൃഭാഷയുടെ ജീവൻതന്നെയാണ്. അതില്ലാതായാൽ, അവമ തിക്കപ്പെട്ടാൽ പിന്നൊന്നുമില്ലെന്ന കാര്യം ഓർത്തുകൊള്ളുക. ആയതി നാൽ മാതൃഭാഷാ പഠനം അനിവാര്യമാണെന്നു നാം തിരിച്ചറിയണം. 

Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !