Essay on Importance of Library in Malayalam Languageവായനശാലയുടെ പ്രാധാന്യം

Admin
0

Essay on Importance of Library in Malayalam Language : In this article we are providing വായനശാലയുടെ പ്രാധാന്യം സാമൂഹിക പുരോഗതിയിൽ ഗ്രന്ഥശാലകൾക്കുള്ള പങ്ക് ഉപന്യാസം.

Essay on Importance of Library in Malayalam Language

പുസ്തകങ്ങൾ ജീവിതയാത്രയിലെ മികച്ച കൂട്ടുകാരാണെന്നു റസ്കിൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. എപ്പോഴും ആശ്രയിക്കാവുന്ന നല്ല സുഹൃത്തു ക്കൾ. നല്ല പുസ്തകങ്ങൾ നമുക്കു വേണ്ടപ്പോൾ നല്ല ഉപദേശവും മാർഗ്ഗനിർദ്ദേശവും നല്കുന്നു. പുസ്തകവുമായുള്ള ചങ്ങാത്തം നമുക്ക് വളരെവേഗം സമ്പാദിക്കാവുന്നതാണ്. നമ്മുടെ ഒഴിവുവേള കളെ അവ സന്തോഷകരമാക്കുന്നു. ഇങ്ങനെയുള്ള പുസ്തകങ്ങളുടെ ശേഖരങ്ങളാണ് ഗ്രന്ഥശാലകൾ. അല്ലെങ്കിൽ ലക്ഷ്യബോധമുള്ള സമൂ ഹത്തിനെ വാർത്തെടുക്കുവാൻ പ്രാപ്തിയുള്ള കളരികളാണ് ഗ്രന്ഥ ശാലകൾ. വിവിധ വിജ്ഞാനമേഖയിലെ വിവരങ്ങൾ ശേഖരിച്ചുവയ്ക്ക കയും ആവശ്യക്കാരന് ആവശ്യാനുസരണം പ്രദാനം ചെയ്യുകയും ചെയ്യുന്നു. അറിവിന്റെ പരിധിയില്ലാത്ത ലോകത്ത് ഒരുവനെ നട്ടെല്ല് നിവർത്തി നിൽക്കാൻ അത് സഹായിക്കുന്നു.

"വായിക്കുക വളരുക' എന്നതാണ് നമ്മുടെ ഗ്രന്ഥാലയങ്ങളുടെ മുഴുവൻ മുദ്രാവാക്യം. "അക്ഷരം അഗ്നിയാണ്' എന്ന ഉത്ബോധന മാണ് അവിടെനിന്നും ഉയരുന്നത്. നമുക്കു മുമ്പേ നടന്നവരുടെ ജീവി താനുഭവങ്ങളും ചിന്തകളും ഭാവനകളും അവർ ആർജ്ജിച്ച അറിവു കളും ഗ്രന്ഥാലയങ്ങൾ സൂക്ഷിച്ചുവച്ചിരിക്കുന്നു. നാം ഇന്നു ജീവിക്കുന്ന ലോകത്തിന്റെ ഓരോ സ്പന്ദനവും അവിടെ സജീവമായി കാണാം. കോരുന്തോറും ഊറിക്കൂടുന്ന അറിവിന്റെ വറ്റാത്ത ഉറവകളാണ് അത്. സമൂഹത്തിന്റെ ഉണർവ്വിനും ഉയർച്ചയ്ക്കും വ്യക്തിയുടെ മാനസികവികാ സത്തിനും ഈ മഹാപ്രസ്ഥാനങ്ങൾ മികച്ച സംഭാവനയാണ് നൽകുന്നത്. അനൗപചാരിക വിദ്യാഭ്യാസരംഗത്ത് ഗ്രന്ഥശാലകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഒരു നാടിന്റെ സാംസ്കാരികോന്നമനത്തിനും നിരക്ഷരതാ നിർമ്മാർജ്ജനത്തിലും അതു നേതൃത്വം നൽകുന്നു.

അറിവ് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ആത്മവിശ്വാസമില്ലാത്ത വന് ഒന്നിലും വിജയം സാദ്ധ്യമല്ല. അറിവ് ആനന്ദമാണ്. ആനന്ദമില്ലാത്ത മനസ്സ് കാറുമൂടിയ ആകാശംപോലെ മാനമായിരിക്കും. അറിവിലൂടെ യും ആനന്ദത്തിലൂടെയും നമ്മുടെ ചിന്താമണ്ഡലത്തെ പ്രകാശഭരിത മാക്കുകയാണ് പുസ്തകങ്ങൾ. അങ്ങനെയുള്ള അമൂല്യമായ അസംഖ്യം പുസ്തകങ്ങളുടെ ശേഖരങ്ങളാണ് പുസ്തകപുരകളിൽ ഒരുക്കിയിട്ടു ള്ളത്.

അറിവുസമ്പാദനത്തിൽ ഗ്രന്ഥശാലകളെ വിസ്മരിക്കുവാൻ സാധി ക്കുകയില്ല. മറ്റേതെല്ലാം ബോധനമാർഗ്ഗങ്ങളുണ്ടായാലും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രസക്തി ഇല്ലാതാകുകയില്ല. മാത്രമല്ല, അവയുടെ അതിർത്തിയില്ലാത്ത സാധ്യതകളെ അവഗണിക്കാനും സാധ്യമല്ല. പുത്തൻ മാധ്യമസംസ്കാരവും ബോധനമാർഗ്ഗങ്ങളും ഗ്രന്ഥശാലകളെ അവഗണിക്കുന്നതരത്തിലേക്ക് വളർന്നുവരുന്നത് കാണുന്നുണ്ട്. പക്ഷേ, അവയുടെയെല്ലാം പിന്നിലും ഒരു ഗ്രന്ഥശാലയുടെ സഹായം ഉണ്ടാകാ തിരിക്കാൻ തരമില്ല. അറിവിന്റെയും വിവേകത്തിന്റെയും സംസ്കാര ത്തിന്റെ ലോകം തുറന്നുകൊടുക്കുന്ന പുസ്തകാലയങ്ങൾ സമൂഹ ത്തിനെ ചൈതന്യവത്താക്കുന്നു. "ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാൻ നിബോധത' എന്ന് ആഹ്വാനം ഗ്രന്ഥാലയങ്ങളിൽനിന്നുമുയരുന്നു.

നല്ലതിനോട് ചേർന്നുനിൽക്കണം. കരുത്തനോട് കൂട്ടുകൂടണം. നല്ല വനെ ചങ്ങാതിയാക്കണം. ഒരാപത്തിലും വിട്ടുകളയാത്ത ആത്മാർ ത്ഥതയും സ്നേഹവുമുള്ളവനായിരിക്കും നല്ല ചങ്ങാതി. ലോകത്തിൽ അത്തരമൊരു മിത്രം പുസ്തകം മാത്രമാണെന്നു കാണാം. ആവശ്യം വരുമ്പോൾ ഉപദേശിക്കാനും സഹായിക്കാനും ചിന്തയെ ഉദ്ദീപിപ്പി ക്കാനും ശാസിക്കാനും സമാധാനിപ്പിക്കാനും ആനന്ദിപ്പിക്കാനും കഴി വുള്ള ആചാര്യനാണ് പുസ്തകം. അത്തരം ആചാര്യന്മാരുടെ സങ്കേത മായ ഗ്രന്ഥശാലകൾ മികച്ച ഗുരുകുലങ്ങൾതന്നെയാണ്.

യുഗാന്തരങ്ങളിലൂടെ മനുഷ്യൻ ആർജ്ജിച്ച അറിവുകൾ നേട്ടങ്ങൾ, കോട്ടങ്ങൾ, നന്മകൾ, തിന്മകൾ, കരുത്തുകൾ എല്ലാമുണ്ട് ഇവിടെ. കവികൾ, ചിന്തകന്മാർ, കഥാകാരന്മാർ, കലാകാരന്മാർ തുടങ്ങിയവ രെല്ലാം ഇവിടെ സംഗമിച്ചിട്ടുണ്ട്. ഡോക്ടറും ശാസ്ത്രജ്ഞനും കർഷ കനും വിദൂഷകനും രാജാവും മന്ത്രിയും കള്ളനും പോലീസും കുറ്റവും ശിക്ഷയും എല്ലാം ഉണ്ട്. പരിണതപ്രജ്ഞമായ മനസ്സിൽ നിന്നും ഊറിക്കൂടിയ ചിന്തകളാണ് നല്ല പുസ്തകങ്ങൾ. നല്ലവരുടെ സദസ്സിൽ നല്ലതേ പ്രകാശിക്കുകയുള്ളൂ. ഇത് തിരിച്ചറിയാതിരിക്കു ന്നതും അവഗണിക്കുന്നതുമാണ് ആധുനികസമൂഹത്തിനു പറ്റുന്ന അക്ഷന്തവ്യമായ അപരാധം.

ഒരു നല്ല ഗ്രന്ഥശാല നല്ല സർവകലാശാലയാണെന്നാണ് മഹാനായ കാർലൈൻ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈ അഭിപ്രായം ഗ്രന്ഥശാലക ളുടെ പ്രാധാന്യവും അന്തസ്സും നിലവാരവും എടുത്തുകാണിക്കുന്നു. എല്ലാ മേഖലകളിലുമുള്ള അറിവ് ഒരു ഹാളിൽനിന്ന് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം എന്നതാണ് ഗ്രന്ഥാലയങ്ങളുടെ സൗകര്യം. ഇവിടെ വായനയ്ക്ക് മറ്റൊരു ഉപാധിയും വേണ്ടതില്ല. ഏതു സംശയവും പരിഹരിക്കാം.

ആശാന് ഒന്നു പിഴച്ചാൽ ശിഷ്യൻ ആകെ പിഴയ്ക്കും. പുസ്തക ങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഈ ചൊല്ല് ഓർക്കുന്നത് നന്നായിരിക്കും. കാരണം പുസ്തകത്തിനു ഗുരുവിന്റെയും സുഹൃത്തിന്റെയും സ്ഥാന മാണ് കല്പ്പിച്ചിരിക്കുന്നത്. നല്ല ചങ്ങാതി ഒരു നല്ല ഗുരുവും കൂടിയാണ്.

വായനശാലകൾ സാമൂഹികസേവനത്തിന്റെയും ക്ഷേമപ്രവർത്ത നത്തിന്റെയും മികച്ച കേന്ദ്രം കൂടിയാണ്. ബാലവേദികൾ, യുവജന സംഘടനകൾ, വനിതാസമാജങ്ങൾ, ജനസേവനകേന്ദ്രങ്ങൾ തുടങ്ങി യവ സംഘടിച്ച് സാംസ്കാരിക-സേവനരംഗങ്ങളിൽ സജീവമാകുന്നു. രക്തദാനം, അവയവദാനം, ജീവകാരുണ്യപ്രവർത്തനമേഖലയിലും പ്രതിഭാപോഷണത്തിലും വായനശാലകൾ സമർത്ഥമായ ഇടപ്പെടൽ നടത്തുന്നു. ശാസ്ത്രീയമായ വീക്ഷണത്തിന്റെ പ്രചാരണത്തിലും ഗ്രന്ഥ ശാലകളും വായനശാലകളും നിർണ്ണായകമായ പങ്ക് വഹിക്കുന്നു. നാടിന്റെ നാനാവിധമായ പുരോഗതിക്ക് ആക്കംകൂട്ടുന്ന സിരാകേന്ദ്ര ങ്ങളായി മാറുവാനും ഗ്രന്ഥശാലകൾക്കു കഴിയുന്നുണ്ട്.

കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തുവാൻ ഗ്രന്ഥാ ലയങ്ങൾക്കു കഴിയുമെന്നതിനു തെളിവാണ് നമ്മുടെ ഗന്ഥാലയങ്ങൾ സംഘടിപ്പിക്കുന്ന വായനാമത്സരങ്ങൾ. വായനയുടെയും ഗ്രന്ഥങ്ങളു ടെയും പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ പ്രവർ ത്തനങ്ങൾ പ്രതീക്ഷ പകരുന്നു. 

നിരവധി മനസ്സുകൾക്കു വഴിവിളക്കാകേണ്ട ഗ്രന്ഥാലയങ്ങൾ പ്രയോ ജനകരമായി പ്രവർത്തിക്കണം. ലാഭേച്ഛയോ പ്രത്യേക താത്പര്യമോ വച്ചുപുലർത്തിക്കൂടാ. ഗ്രന്ഥശാലകൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. നല്ല മനസ്സും സംസ്കാരവും ചിന്തയും ദർശനങ്ങളുമുള്ള ഒരു പൗരാവലിയെ വാർത്തെ ടുക്കുന്ന മൂശയാണ് ഗ്രന്ഥാലയങ്ങൾ. 

Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !