Thursday, 4 June 2020

വായന വാരാചരണം Vayana Varacharanam in Malayalam Language

Vayana Varacharanam in Malayalam: In this article, we are providing വായന വാരാചരണം for students. Read Vayana Varacharanam in Malayalam Language below.

വായന വാരാചരണം Vayana Varacharanam in Malayalam Language 

ആണ്ടുതോറും ജൂൺ 19 മുതൽ 25 വരെ സംസ്ഥാനത്ത് വായന വാരാചരണമായി ആചരിക്കുന്നു. മലയാളിയെ എഴുത്തും വായനയും പഠിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയ പി.എൻ. പണിക്കരുടെ ചരമദിനമാണ് വായനവാരാചരണത്തിന്റെ തുടക്കം. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിനു തുടക്കം കുറിച്ച മഹാനായിരുന്നു പി.എൻ. പണിക്കർ.
1909 മാർച്ച് ഒന്നിന് ആലപ്പുഴ ജില്ലയിലെ നീലംപേരൂർ ഗ്രാമത്തിൽ ജനിച്ച പി.എൻ. പണിക്കർ അദ്ധ്യാപകനായും പൊതുപ്രവർത്തകനായും സേവനമനുഷ്ഠിച്ചു. ജന്മനാട്ടിൽ സനാതനധർമ്മം എന്നപേരിൽ വായന ശാല ആരംഭിച്ചു. പിന്നീട് നാല്പത്തേഴ് ഗ്രന്ഥശാലകളെ കൂട്ടിയിണക്കി തിരുവിതാംകൂർ ഗ്രന്ഥശാലാസംഘമുണ്ടാക്കി.
വായിച്ചുവളരുക എന്ന മുദ്രാവാക്യത്തോടെ കേരളം മുഴുവൻ സഞ്ച രിച്ച് ഗ്രന്ഥശാലകളെ മെച്ചപ്പെടുത്തുന്നതിനും പുതിയവ ഉണ്ടാക്കുന്ന തിനും നേതൃത്വം നൽകിയ പി.എൻ. പണിക്കർ കേരള ഗ്രന്ഥശാലാ സംഘം ഉണ്ടാക്കി. മുപ്പത്തിരണ്ടു വർഷം അതിന്റെ പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചു. 1977 ൽ കേരള അനൗപചാരിക വിദ്യാഭ്യാസ വിക സനസമി തിക്ക് (കാൻ ഫൈ ഡ്) രൂപം നൽകിയ പണിക്കർ പത്തൊൻപതുവർഷം അതിന്റെ മേധാവിയായിരുന്നു. 1995 ജൂൺ 19നു മരിച്ച അദ്ദേഹത്തിന്റെ സ്മരണാർത്ഥം തപാൽ വകുപ്പ് 2004 ൽ പ്രത്യേക സ്റ്റാമ്പ് ഇറക്കുകയുണ്ടായി.
നാം ഭാവിയിൽ എത്തിപ്പെടുന്ന മേഖലയിൽ ഏറ്റവും മികവുള്ളവ രാകാൻ വായന നമ്മെ സഹായിക്കുന്നു. അറിവും തിരിച്ചറിവും നേടാൻ വായനഫലപ്രദമായ ഒരു ഉപാധിയാണ്. വായനയിലൂടെ എഴുത്തുകാ രന്റെ ഭാവന നമ്മുടെ മുന്നിൽ തുറക്കപ്പെടുന്നു. വായനയ്ക്കിടയിൽ കണ്ടു മുട്ടുന്ന ചില കഥാപാത്രങ്ങൾ എത്രകാലം കഴിഞ്ഞാലും മായാതെ നമ്മുടെ മനസ്സിൽ നിൽക്കുന്നു.
വായനാവാരത്തിൽ ആദ്യം ചെയ്യേണ്ടതു പത്രം വായിക്കലാണ്. പൊതുവിജ്ഞാനം വർദ്ധിപ്പിക്കാൻ പ്രതവായന നമ്മെ സഹായിക്കുന്നു. ആനുകാലിക സംഭവങ്ങൾ അറിയുന്നതിനോടൊപ്പം നമ്മുടെ ഭാഷാപ്രാ വീണ്യം വർദ്ധിപ്പിക്കാനും പ്രതപാരായണം സഹായിക്കുന്നു. വിദ്യാർത്ഥി കൾക്ക് പ്രതം ഒരുപഠനസഹായിയുടെ പ്രയോജനം ചെയ്യും.
വായനാവാരാചരണത്തിൽ കുട്ടികൾക്കായി പ്രത്യേകമത്സരങ്ങൾ നടത്താറുണ്ട്. സ്കൂളിൽ പൊതുവെയും ക്ലാസ്സ് മുറികളിൽ പ്രത്യേക മായും വായനമൂലസംഘടിപ്പിക്കാം. ഇതു മത്സരാടിസ്ഥാനത്തിലാക്കി യാൽ കുട്ടികൾക്ക് കൂടുതൽ താല്പര്യമുണ്ടാകും. നമ്മുടെ പരിസരത്തു നിന്നൊക്കെ പുസ്തകങ്ങൾ ശേഖരിച്ച് ഒരു പ്രത്യേകസ്ഥലത്ത് ക്രമീകരിച്ച് വായിക്കാനുപയോഗിക്കുന്നതിനാണ് വായനമൂലയെന്നു പറയുന്നത്.
പുസ്തകം വായിക്കുമ്പോൾ നമുക്കു കിട്ടുന്ന അനിർവചനീയമായ സുഖം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ഓരോ പുസ്തകവും ഓരോരു ത്തരുടെ മനസ്സിലും രൂപംകൊള്ളുന്നത് വ്യത്യസ്ത തരത്തിലായിരിക്കും. വായിക്കുന്നത് നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്താ യി രിക്ക ണം. വ്യത്യസ്തതരത്തിലുള്ള പുസ്തകങ്ങൾ മാറിമാറി വായനയിൽ ഉൾപ്പെ ടുത്തണം.
വായനയോടൊപ്പം മറ്റുചിലപ്രവർത്തനങ്ങൾകൂടി നാം ചെയ്യേണ്ട താണ്. വായിച്ച പുസ്തകത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതി സൂക്ഷിക്കണം. പുസ്തകത്തിന്റെ പേര്, രചയിതാവ്, ഇനം, ഉള്ളടക്കം എന്നിവ അതിൽ ഉൾപ്പെടുത്താവുന്നതാണ്. വായിച്ച പുസ്തകത്തിന്റെ ആശയങ്ങൾ ഉൾക്കൊണ്ട് വേറെകലാ സൃഷ്ടി നടത്താം. വായിച്ച കഥകളുടെ ക്ലൈമാക്സ് നമ്മുടെ ഭാവനയനുസരിച്ച് മാറ്റിയെഴുതാം. ഒറ്റയ്ക്കും കൂട്ടായും ഉറക്കെപുസ്തകം വായിച്ച് മത്സരത്തിൽ ഏർപ്പെടാൻ കഴിയു ന്നതാണ്. വായിച്ച പുസ്തകത്തിലെ പ്രധാനആശയങ്ങൾ ഉൾക്കൊള്ളിച്ച് സ്കൂളുകളിൽ പോസ്റ്റർ മത്സരം നടത്താവുന്നതാണ്. അതുപോലെതന്നെ കുറെപുസ്തകങ്ങൾ കുട്ടികൾക്കു കൊടുത്ത് അതിനെ ആസ്പദമാക്കി ക്വിസ് നടത്താവുന്നതാണ്.
ഇന്ന് ധാരാളം പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങ ളുമുണ്ട്. കൂടാതെ ഇന്റർനെറ്റ് കണക്ഷനുള്ളവർക്ക് കമ്പ്യൂട്ടറിലൂടെ ഇഷ്ട മുള്ളപുസ്തകം തെരഞ്ഞെടുത്തുവായിക്കാവുന്നതാണ്. ടെലിവിഷൻ പ്രചാരത്തിലായതോടുകൂടി വായനക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറ വുണ്ടായിട്ടുണ്ട്. ഇതു പരിഹരിക്കുന്നതിനാണ് നാം വായനവാരാചരണം സംഘടിപ്പിക്കുന്നത്. സ്വയം വായിക്കുകയും മറ്റുള്ളവരെ വായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതിലാണ് ഈ മഹത്തായ സംരംഭത്തിന്റെ വിജയം സ്ഥിതിചെയ്യുന്നത്.

SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: