Saturday, 15 May 2021

Malayalam Essay on "Wetland Conservation", "Thanneer Thadam Samrakshana" for Students

Essay on Wetland Conservation in Malayalam : In this article, we are providing "തണ്ണീര്ത്തടം സംരക്ഷണം ഉപന്യാസം", "Thanneer Thadam Samrakshana Malayalam Essay" for Students.

Malayalam Essay on "Wetland Conservation", "Thanneer Thadam Samrakshana" for Students

മലകളും തടങ്ങളും കാടുകളും അരുവികളും പുഴകളും ചെറുജലാ ശയങ്ങളുമൊക്കെ ചേർന്നതാണ് ഭൂപ്രകൃതി. പാടങ്ങളും പറമ്പുകളും ഒക്കെ അതിന്റെ ഭാഗമാണ്. നടന്നുനോക്കിയാൽ പരന്ന ഭൂമി എന്നു പറയാമെങ്കിലും ഭൂമിയുടെ ഉപരിതലം നിരപ്പായതുമാത്രമല്ല. തടങ്ങളും താഴ്വാരങ്ങളും വയലുകളും ഒക്കെ ഇവിടെയുണ്ട്. പക്ഷേ, മനുഷ്യന് അത് അസൗകര്യമായി തോന്നുമ്പോൾ കുന്നുകൾ ഇടിയുന്നു. പാട ങ്ങളും തോടുകളും ജലാശയങ്ങളും അപ്രത്യക്ഷമാകുന്നു. ഫലമോ ജീവനു നിലനില്ക്കാൻ ആവശ്യമായ പരിസ്ഥിതിക്കു നാശം സംഭവി ക്കുന്നു. പ്രപഞ്ചജീവിതത്തിന്റെ താളംതെറ്റുന്നു. തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി ആലോചിക്കേണ്ടി വരുന്നത് ഈ താളഭംഗത്തിന്റെ പശ്ചാത്തലത്തിലാണ്.

ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമാണ്. എന്താണ് തണ്ണീർ ത്തടങ്ങൾ? അല്ലെങ്കിൽ നീർത്തടങ്ങൾ? അവയുടെ പ്രാധാന്യമെന്താണ്? ലോകമെമ്പാടുമുള്ള ചെറുജലാശയങ്ങളും മറ്റുമാണ് തണ്ണീത്തടങ്ങൾ എന്നു പൊതുവേ പറയാം. കുറെക്കൂടി വിശദമാക്കിയാൽ പുഴകൾ, കുളങ്ങൾ, കായലുകൾ, തടാകങ്ങൾ, കണ്ടൽക്കാടുകൾ, ചതുപ്പുകൾ, നെല്പാടങ്ങൾ, തോടുകൾ തുടങ്ങിയ ജലാശയങ്ങളെയാണ് തണ്ണീർത്ത ടങ്ങൾ എന്നു വിളിക്കുന്നത്. ഇവകൂടാതെ നമ്മുടെ തറവാടുകളിലെ കാവുകളോടനുബന്ധിച്ചു കാണുന്ന കുളങ്ങളും തണ്ണീർത്തടങ്ങളിൽ പെടുന്നവയാണ്. ഇവയെല്ലാം ഭൂഗർഭജലസമ്പത്തിന്റെ സ്രോതസ്സുക ളാണ്. മഴവെള്ളം ഒഴുകിപ്പോകാതെ ഭൂഗർഭത്തിലേക്കു കിനിഞ്ഞിറങ്ങു ന്നതിനു ഇവ സഹായിക്കുന്നു. എന്നാൽ മനുഷ്യന്റെ കടന്നുകയറ്റം തണ്ണീർത്തടങ്ങളുടെ നാശത്തിനു വഴിവയ്ക്കുന്നു.

കാവുകൾ അന്ധവിശ്വാസത്തിന്റെ പ്രതീകങ്ങളാണെന്നു പുരോഗ മനവാദികൾ പ്രഖ്യാപിച്ചു. പ്രചരിപ്പിച്ചു. സർപ്പങ്ങളുടെ കോപം ഭയന്നു കാവുകളിൽ തൊടാതെ അകന്നുനിന്ന മനുഷ്യൻ അവിടമെല്ലാം കൈയ ടക്കി. അതോടെ കാവും കുളവും ഇരുന്നിടത്തു സൗധങ്ങളുയർന്നു. വിശ്വാസികൾ പൂജനടത്തി കാവുകളെ കുടിയിറക്കിവിട്ടു. വിശ്വാസ ത്തിന്റെ പേരിൽ കാത്തുസൂക്ഷിച്ചിരുന്ന ഈ കുളങ്ങൾ ആ പ്രദേശത്ത കിണറുകളുടെ നീർസ്രോതസ്സായിരുന്നു. അവയുടെ നാശം വൻ പാരിസ്ഥിതിക പ്രശ്നമാണ് നമുക്കുണ്ടാക്കുന്നത്.

പലതരം ജലജീവികളുടെയും സസ്യങ്ങളുടെയും ആവാസകേന്ദ്ര മാണ് തണ്ണീർത്തടങ്ങൾ. മഴവെള്ളം തടഞ്ഞുനിർത്തുന്നു. ഒപ്പം ഒഴു കിയെത്തുന്ന മഴവെള്ളത്തിലെ മാലിന്യങ്ങൾ ഇവയുടെ അടിത്തട്ടിൽ അടിഞ്ഞുകൂടുന്നു. അങ്ങനെ ആ ജലം തെളിഞ്ഞ് ശുദ്ധമാകുന്നു. ഇങ്ങനെ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീർത്തടത്തിലെ ജീവജാ ലങ്ങൾക്കു ഭക്ഷണമാകുന്നു. അതുവഴി മണ്ണും വെടിപ്പുള്ള താകുന്നു. ഇങ്ങനെ നിറയുന്ന ജലം ഉറവകളായി കിണറുകളെയും മറ്റും ജലസാ ന്ദ്രമാക്കുന്നു.

വർഷം മുഴുവൻ ജലംനിറഞ്ഞു കിടക്കുന്നു എന്നതാണ് തണ്ണീർ ത്തടങ്ങളുടെ പ്രത്യേകത. ഏതു പ്രദേശവും ഇത്തരം നീർത്തടങ്ങൾ കൊണ്ടു സമ്പന്നമായിരിക്കും. കേരളം തണ്ണീർത്തടങ്ങൾകൊണ്ടു സമ്പ ന്നമാണ്. ജൈവവൈവിദ്ധ്യമുള്ള നീർത്തടങ്ങൾകൊണ്ടു സമ്പന്നമാ യിരുന്നു ഒരുകാലത്ത് നമ്മുടെ തീരപ്രദേശങ്ങൾ . ഇന്ത്യയുടെ ഭൂവി സ്തൃതിയിൽ നല്ലൊരു ശതമാനം തണ്ണീത്തടങ്ങളുണ്ട്. ലോകത്തെങ്ങും ശുദ്ധജല തണ്ണീർത്തടങ്ങളുണ്ട്. വേമ്പാട്ടുകായൽ, അഷ്ടമുടിക്കായൽ, ശാസ്താംകോട്ട കായൽ എന്നിവയാണ് നമ്മുടെ ശുദ്ധജലതണ്ണീർത്തടാ കങ്ങൾ. രണ്ടുലക്ഷം ഹെക്ടറിലധികം വരും ഇവയുടെ വിസ്തൃതി. ഇന്ത്യയിലെത്തന്നെ വിസൃതിയുള്ള തണ്ണീർത്തടമേഖയാണ് ഇത്.

ഇറാനിലെ റംസറിൽ കൂടിയ കൺവഷനാണ് നീർത്തട സംരക്ഷണ പദ്ധതിയെപറ്റി പ്രഖ്യാപനം നടത്തിയത്. അന്നു ഭാരതമുൾപ്പെടെ 35 രാജ്യങ്ങൾ ഈ കൺവഷനിൽ പങ്കുകൊണ്ടു നീർത്തട സംരക്ഷണ പദ്ധതിക്കരാറിൽ ഒപ്പുവച്ചു. ഇപ്പോൾ കൂടുതൽ കൂടുതൽ രാജ്യങ്ങൾ ഈ പദ്ധതിയിൽ അംഗങ്ങളായി ചേരുന്നുണ്ട്.

ഭൂഗർഭ ജലസമ്പത്തു വർദ്ധിപ്പിക്കുകയും നിലനിർത്തുകയും ചെയ്യു ന്ന തണ്ണീർത്തടങ്ങളുടെ സംരക്ഷണം ജീവന്റെ നിലനില്പ്പിനു പരമപ്ര ധാനമാണ്. ഇതു മനസ്സിലാക്കിയാണ് നമ്മുടെ സർക്കാരുകൾ ഇവ സംരക്ഷിക്കുന്നതിനായി കർശമായ നിയമങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ഇതനുസരിച്ച് നീർത്തടങ്ങൾ നികത്തുന്നതും നശിപ്പിക്കുന്നതും കുറ്റ കരമാണ്.

ജൈവവൈവിദ്ധ്യം നിലനിർത്തി, നിരവധി ജീവികൾക്കു ഇര യൊരുക്കിയും താവളമായും തണ്ണീർത്തടങ്ങൾ വർത്തിക്കുന്നു. കുടി വെള്ളക്ഷാമത്തിനു പരിഹാരമായി ഇവ നിലകൊള്ളുന്നു. ഒഴുകി നഷ്ടമാകാവുന്ന മഴവെള്ളം തടഞ്ഞുനിർത്തി ശേഖരിച്ചു വയ്ക്കുന്നു. ഒരുപ്രദേശത്തെ ജലക്ഷാമത്തിനു പരിഹാര സ്രോതസ്സുകൂടിയാണ് ഇവ. നാടൻ മത്സ്യസമ്പത്തിന്റെ താവളവും ഇവിടംതന്നെയാണ്.

വളരെയധികം പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണ് തണ്ണീർ ത്തടങ്ങൾ. ഇവയുടെ സംരക്ഷണം നിയമത്തിന്റെ മാത്രം ബാധ്യത യല്ല. ജീവന്റെ നിലനില്പിനും പ്രപഞ്ചതാളത്തിനും അനിവാര്യമാണെന്നു മനസ്സിലാക്കി ഓരോ പൗരനും തന്റെ കടമയായി കണ്ടു മുന്നോട്ടു വരണം. ഭൂമിയിലുള്ളതൊന്നും മനുഷ്യൻ കരുതുംപോലെ ഉപയോഗ ശൂന്യമല്ല. എല്ലാത്തിനും ഈ പ്രപഞ്ചത്തിന്റെ ജീവതാളത്തിൽ നിർണ്ണാ യക പങ്കുണ്ട്.


SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: