Sunday, 16 May 2021

Malayalam Essay on "Olympics Games", "ഒളിമ്പിക്സ് ഉപന്യാസം" for Students

Essay on Olympics Games in Malayalam Language : In this article, we are providing "ഒളിമ്പിക്സ് ഉപന്യാസം", "Olympics Upanyasam in Malayalam" for Students. 

Malayalam Essay on "Olympics Games", "ഒളിമ്പിക്സ് ഉപന്യാസം" for Students

ലോകകായിക മാമാങ്കമാണ് ഒളിമ്പിക്സ്. ലോകജനതയെ തമ്മിലിണ ക്കുന്ന ഐകോത്സവംകൂടിയാണ് ഇത്. ആരോഗ്യകരവും സൗഹാർദ്ദത തുളുമ്പുന്ന അന്തരീക്ഷവുമാണ് ഒളിമ്പിക്സ് വേദിയുടെ മുഖമുദ്ര. ആധുനിക ഒളിമ്പിക്സിന്റെ മുഖമാണ് ഇത്. ഒളിമ്പിക്സ് ചരിത്രത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചാൽ അത് പിന്നിട്ട വഴികളും കയറ്റിറക്കങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. ഗ്രീസിൽനിന്നാണ് ഒളിമ്പിക്സിന്റെ തുടക്കം. ഇന്നത്തെപ്പോലെ ഒരു കായികമാമാങ്കത്തിന്റെ ചിട്ടവട്ടങ്ങ ളൊന്നും അക്കാലത്ത് അതിനുണ്ടായിരുന്നില്ല. ഒളിമ്പിക്സിന്റെ ഉത്ഭവ വുമായി ബന്ധപ്പെട്ട് ചില ഐതിഹ്യങ്ങൾ നിലവിലുണ്ട്. 

ഗ്രീസിലെ രാജാവായിരുന്നു ഇനോമിയസ്. തേരോട്ടത്തിൽ അതി സമർത്ഥനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മകളായിരുന്നു ഹിപ്പ ഡാമിയ. അവൾ അതിസുന്ദരിയായിരുന്നു. അവൾക്ക് വിവാഹപ്രായ മായപ്പോൾ ഇനോമിയസ് മകളെ ഒരു സമർത്ഥനായ പോരാളിയെക്കൊണ്ട് വിവാഹം കഴിപ്പിക്കാനാഗ്രഹിച്ചു. അത്തരമൊരു പോരാളിയെ കണ്ട് ത്താൻ ഒരു തേരോട്ടമത്സരം സംഘടിപ്പിക്കുകയുണ്ടായി. ആ മത്സര ത്തിൽ ദേവരാജാവായ സീയൂസ് ദേവന്റെ ഒരു ഭക്തൻ പൈലോപ്പസ് വിജയിച്ചു. തന്റെ വിജയത്തിനു കാരണക്കാരൻ സീയൂസ് ദേവനാ ണെന്ന് അദ്ദേഹം വിശ്വസിച്ചു. പിൽക്കാലത്ത് പെലോപ്പസ് ഒളിമ്പിയ താഴ്വരയുടെ അധിപനായി. സീയൂസിന്റെ പ്രീതിക്കായി അദ്ദേഹം വർഷംതോറും തേരോട്ടമത്സരം ആരംഭിച്ചു. അങ്ങനെ അത് വേഗത യുടെയും കൃത്യതയുടെയും കരുത്തിന്റെയുമൊക്കെ ലോകമത്സര മായ ഒളിമ്പിക്സിന്റെ ആദിരൂപമായിമാറി. 

മൂവായിരം വർഷം മുമ്പ് ഹെർക്കുലീസ് എന്ന വീരനാണ് ഒളിമ്പി ക്സിനു തുടക്കം കുറിച്ചതെന്ന് ഐതിഹ്യമുണ്ട്. ക്രി.മു. 776 -ൽ ആണ് ആദ്യത്തെ ഒളിമ്പിക്സ് മത്സരം ആരംഭിച്ചതെന്നു വിശ്വസിക്കുന്നു. ഗ്രീസിലെ ഒളിമ്പിയ ഗ്രാമത്തിൽവെച്ച് ആരംഭിച്ച മത്സരമായിരുന്നതു കൊണ്ടാണ് ഇതിന് ഒളിമ്പിക്സ് എന്ന പേരു വന്നത് എന്നു പറയപ്പെ ടുന്നു. ഒളിമ്പിയ താഴ്വരയ്ക്കടുത്തു താമസിച്ചിരുന്ന ഈലിയൻ വർഗ്ഗ ക്കാർക്കായിരുന്നു ഇതിന്റെ മുൻകൈ. ഒരുമാസം നീണ്ടുനിന്ന മത്സര ത്തിൽ പങ്കെടുക്കാൻ പതിനൊന്നുമാസത്തെ പരിശീലനം അത്ലറ്റു കൾ നടത്തിയിരുന്നു. മത്സരത്തിന്റെ ചട്ടങ്ങൾ കർക്കശമായിരുന്നു. അത് ലംഘിക്കുന്നവർക്ക് കഠിനമായ ശിക്ഷ വിധിച്ചിരുന്നു. മത്സരത്തിൽ എന്തും സംഭവിക്കാം, മരണംവരെ. ഒരിക്കൽ യൂളീസസ് എന്ന മല്ലൻ മത്സരം കഴിഞ്ഞ് എത്തിയപ്പോൾ സ്വന്തക്കാർപോലും തിരിച്ചറിഞ്ഞി ല്ല. അത്രമാത്രം പരിക്കുകൾ ഏറ്റ് വികൃതനും വിവശനുമായിരുന്നു അദ്ദേഹം. യൂളീസസിന്റെ വളർത്തുനായാണ് അദ്ദേഹത്തെ തിരിച്ചറി ഞ്ഞത്.

വിജയികൾക്ക് ഒലിവിലകൊണ്ടുള്ള കിരീടമായിരുന്നു സമ്മാനം. കൂടാതെ അവരുടെ ആജീവനാന്ത ചെലവും താമസവും ഒളിമ്പിക്സ് സംഘാടകരുടെ ചുമതലയായിരുന്നു.

ഒളിമ്പിക്സമായി ബന്ധപ്പെട്ട് അനേകം കഥകൾ പ്രചാരത്തിലുണ്ട്. അതിലൊന്നാണ് പീസിഡോറസിന്റെയും അമ്മയുടെയും കഥ. മകന്റെ മല്ലയുദ്ധമത്സരം കാണാൻ അമ്മ വെറോനിയായ്ക്കു മോഹമുണ്ടായി രുന്നു. എന്നാൽ അക്കാലത്ത് ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുക്കാനോ മത്സരങ്ങൾ കാണാനോ സ്ത്രീകൾക്ക് അവകാശമുണ്ടായിരുന്നില്ല. വെറോനിയ ഒരു പരിശീലകന്റെ വേഷം ധരിച്ച് മത്സരവേദിയിൽ എത്തി. പീസിഡോറസ് മത്സരത്തിൽ വിജയിച്ചു. അതുകണ്ട് അമ്മ ആവേശ ഭരിതയായി വേദിയിലേക്ക് ഓടിക്കയറി. ചുമതലക്കാർ അവരെ തിരി ച്ചറിഞ്ഞ് ബന്ധിച്ചു. എന്നാൽ മകന്റെ മത്സരം കാണാനുള്ള ഒരമ്മയുടെ അതീവമായ മോഹംമൂലം ഉണ്ടായ തെറ്റാണെന്ന വാദം അംഗീകരിച്ച് അവർക്ക് മാപ്പു നൽകി വിട്ടയച്ചു. 

ബി.സി. 1 -ാം നൂറ്റാണ്ടോടെ ഒളിമ്പിക്സ് മുടങ്ങി. ഗ്രീക്ക് രാജ്യം ക്ഷയിച്ചുപോയി. ഗോധ് വർഗ്ഗക്കാർ ഒളിമ്പിക്സ് വേദി തകർത്തു. തുടർന്ന് തിയോഡോഷ്യസ് ഒളിമ്പിക്സ് മത്സരം നിരോധിച്ചു.

ആധുനിക ഒളിമ്പിക്സിന് നിമിത്തക്കാരനായത് ബാരൻ പിയറി ഡി കുബർട്ടിൻ എന്ന ഫ്രഞ്ചുകാരനാണ്. അദ്ദേഹത്തിന്റെ നിരന്തര പരിശ്രമമാണ് ഒളിമ്പിക്സിന്റെ പുനർജ്ജീവനത്തിനു വഴിവെച്ചത്. ഇദ്ദേ ഹത്തെ ആധുനിക ഒളിമ്പിക്സിന്റെ പിതാവെന്നു വിളിക്കുന്നു. 1894-ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാരീസിൽ വച്ചുകൂടിയ അമേരിക്ക, ഇംഗ്ലണ്ട്, റഷ്യ, ഗ്രീസ്, ഫ്രാൻസ്, ബൽജിയം, സ്വീഡൻ തുടങ്ങിയ ഒൻപതു രാജ്യങ്ങളുടെ യോഗമാണ് ഒളിമ്പിക്സ് പുനരാരംഭിക്കാൻ തീരുമാനിച്ചത്.

1896 ഏപ്രിൽ 6 -ന് ആദ്യത്തെ ആധുനിക ഒളിമ്പിക്സ് ഗ്രീസിലെ ഏഥൻസിൽ അരങ്ങേറി. രണ്ടാമത്തെ ഒളിമ്പിക്സ് പാരീസിൽ നടന്നു. നാലുവർഷം കൂടുമ്പോൾ ഒരിക്കലാണ് ഒളിമ്പിക്സ് മത്സരങ്ങൾ നടക്കു ന്നത്. ലോകമഹായുദ്ധം കാരണം മൂന്നുപ്രാവശ്യം ഒളിമ്പിക്സ് മുടങ്ങി.

ഒളിമ്പിക്സിൽ സ്വർണ്ണം നേടുക, വിജയം കൈവരിക്കുക എന്നത് ഓരോ രാജ്യത്തിന്റെയും ആശയും ലക്ഷ്യവുമാണ്. കോടാനുകോടി കാഴ്ചക്കാരുടെ മുന്നിൽ നിന്ന് സ്വർണ്ണപ്പതക്കം അണിയുവാൻ ഓരോ അത്ലറ്റും ആഗ്രഹിക്കുന്നു. ഇന്ത്യയും ചില കൊച്ചു കൊച്ചു നേട്ടങ്ങൾ ഈ ലോകകായിക മാമാങ്കത്തിൽ കൈവരിച്ചിട്ടുണ്ട്. 1928-ൽ ആംസ്റ്റർ ഡാം ഒളിമ്പിക്സിൽവച്ച് ഇന്ത്യ ആദ്യ ഒളിമ്പിക്സ് മെഡൽ ഹോക്കി യിലൂടെ നേടി. പിന്നീട് നാല് ഒളിമ്പിക്സിലും അതു നിലനിർത്തുകയും ചെയ്തു.

ഒളിമ്പിക്സ് ചരിത്രത്തിലെ ദാരുണമായ സംഭവം 1972-ൽ മ്യൂണി ക്കിൽവച്ചുണ്ടായതാണ്. പാലസ്തീൻ തീവ്രവാദികൾ ഇസ്രായേലിന്റെ പതിനൊന്ന് അത്ലറ്റുകളെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു. 

മികവിന്റെ മത്സരമാണ് ഒളിമ്പിക്സ്. കൂടുതൽ വേഗവും ഉയരവും ശക്തിയും തേടുന്ന മത്സരം. ഓരോ ഒളിമ്പിക്സിലും ഈ വേഗവും ശക്തിയും ഉയരവും തകർത്തുകൊണ്ട് സമർത്ഥന്മാർ പുതിയ ചരിത്ര ങ്ങൾ സൃഷ്ടിക്കുന്നു. വെളുത്ത പതാകയിൽ പരസ്പരം കൊളുത്തിയ വ്യത്യസ്ത നിറങ്ങളുള്ള അഞ്ചു വലയങ്ങളാണ് ഒളിമ്പിക്സിന്റെ ചിഹ്നം. അഞ്ച് ഭൂഖണ്ഡങ്ങളെയാണ് ഈ വലയങ്ങൾ സൂചിപ്പിക്കുന്നത്. അവ തമ്മിലുളള ബന്ധം ലോകജനതയുടെ സൗഹൃദത്തെയും സൂചിപ്പി ക്കുന്നു. 

എല്ലാ രാജ്യവും അവരുടെ അത്ലറ്റുകളിലൂടെ സ്വർണ്ണമെഡലുകൾ വാരിക്കൂട്ടാൻ ആഗ്രഹിക്കുന്നു. പുതിയ മത്സരചരിത്രം സൃഷ്ടിക്കാൻ അത്ലറ്റുകളും ആഗ്രഹിക്കുന്നു. സൗഹാർദ്ദപൂർവ്വമായ മത്സരത്തിനു ശേഷം അടുത്ത ഒളിമ്പിക്സിൽ കാണാമെന്ന പ്രതിജ്ഞയോടെ പിരിയുന്നു. 2016-ൽ റിയോഡി ജനീറോയിൽവച്ചാണ് അടുത്ത ഒളി മ്പിക്സ് നടക്കുക. കൂടുതൽ ഉയരത്തിൽ കൂടുതൽ വേഗത്തിൽ കൂടു തൽ ശക്തിയിൽ ലോകം പുതിയ ചരിത്രങ്ങൾ നേടും.


SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: