The Importance of Blood Donation Essay in Malayalam: In this article, we are providing രക്തദാനത്തിന്റെ പ്രാധാന്യം ഉപന്യാസം for students and teachers. Blood Donation Malayalam Essay. രക്തം മനുഷ്യന്റെ ജീവനാണെന്നു പറയാം. ദിനംപ്രതി രക്തം ആവ ശ്യമായി വരുന്നവരുടെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്.
The Importance of Blood Donation Essay in Malayalam: In this article, we are providing രക്തദാനത്തിന്റെ പ്രാധാന്യം ഉപന്യാസം for students and teachers. Blood Donation Malayalam Essay.
രക്തദാനത്തിന്റെ പ്രാധാന്യം ഉപന്യാസം Blood Donation Malayalam Essay
രക്തം മനുഷ്യന്റെ ജീവനാണെന്നു പറയാം. ദിനംപ്രതി രക്തം ആവ ശ്യമായി വരുന്നവരുടെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. രക്തം ദാനം ചെയ്യുന്നതുപോലെ ജീവിതത്തിലൊരിക്കൽ നമുക്കും രക്തം ആവശ്യമായി വന്നേക്കാം. ഈ സാഹചര്യത്തിൽ രക്തദാനത്തിന്റെ വിവിധവശങ്ങളെപ്പറ്റി നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
നിത്യേനയുണ്ടാകുന്ന അപകടങ്ങളിൽപെടുന്നവർക്കും രോഗംമൂലം ശസ്ത്രക്രിയയ്ക്കു വിധേയരാകേണ്ടിവരുന്നവർക്കും രക്തം സ്വീകരിക്കേ ണ്ടതായി വരുന്നു. മറ്റൊരാളുടെ ജീവൻ നിലനിർത്താൻ നാം രക്തം ദാനംചെയ്തേ മതിയാകൂ. കാരണം രക്തത്തിനുപകരമായി മറ്റൊരു വസ്തുവില്ല.
ആരോഗ്യമുള്ള ഒരു മനുഷ്യന്റെ ശരീരത്തിൽ നാലഞ്ചുലിറ്റർ രക്ത മുണ്ടാകും. അപകടങ്ങൾമൂലമോ മറ്റുവിധത്തിലോ ഇതിൽ ഇരുപതു മുതൽ മുപ്പതുശതമാനംവരെ രക്തം നഷ്ടപ്പെടാനിടയായാൽ മരണം സംഭവിക്കുന്നു. ആയതിനാൽ നഷ്ടപ്പെടുന്ന രക്തത്തിനു പകരം രോഗിക്ക് അടിയന്തിരമായി രക്തം നൽകിയിരിക്കേണ്ടതാണ്. നഷ്ടപ്പെടുന്ന രക്ത ത്തിനുപകരം മനുഷ്യരക്തം കൊടുത്തുമാത്രമേ ഒരു ശരീരത്തിന്റെ പ്രവർത്തനങ്ങൾ നിലനിർത്താനാകൂ.
രക്തത്തിന്റെ പ്രധാനഘടകങ്ങൾ പ്ലാസ്മ, ചുവന്നരക്താണുക്കൾ, വെളുത്ത രക്താണുക്കൾ തുടങ്ങിയവയാണ്. മുപ്പത്തിയഞ്ചുദിവസത്തി ലധികം രക്തം സൂക്ഷിച്ചുവയ്ക്കാൻ കഴിയില്ല. അതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ നേരിട്ടെത്തി രക്തം ദാനം ചെയ്യേണ്ടതായി വരും, പ്രസവ സംബന്ധമായുണ്ടാകുന്ന രക്തസ്രാവം, രക്താർബുദം, വിളർച്ച തുടങ്ങി യവയ്ക്ക് രക്തം നൽകേണ്ടതാണ്.
രക്തദാനം സുരക്ഷിതമായ ഒരു പ്രവൃത്തിയാണ്. ഓരോ മൂന്നു മാസം കൂടുമ്പോഴും ഒരാൾക്ക് രക്തം ദാനംചെയ്യാൻ കഴിയും. എന്നാൽ ചില രോഗമുള്ളവരെ രക്തദാനത്തിൽനിന്ന് വിലക്കിയിട്ടുണ്ട്. ഹൃദ്രോ ഗികൾ, പ്രമേഹരോഗികൾ, മനോരോഗികൾ, അർബുദരോഗികൾ, എയ്ഡ്സ് ബാധിതർ, ചുഴലി രോഗമുള്ളവർ എന്നിവരെല്ലാം അതിൽ പെടും .
സർക്കാർ അംഗീകൃതബ്ലഡ്ബാങ്കുകളിലൂടെ രക്തം ദാനംചെയ്യു ന്നതും സ്വീകരിക്കുന്നതും സുരക്ഷിതമാണ്. നാം നല്കുന്ന രക്തം നമ്മുടെ ശരീരം വളരെവേഗം വീണ്ടെടുത്തുകൊള്ളും. ആയതുകൊണ്ട് രക്തദാനം നമുക്കൊരു നഷ്ടമല്ല. മാത്രമല്ല രക്തദാതാവിന് പ്രത്യേകം ക്ഷീണമോ മറ്റസുഖങ്ങളോ ഉണ്ടാവുകയുമില്ല. പുതിയരക്താണുക്കൾ നമ്മുടെ ശരീര ത്തിലുണ്ടാകാനുള്ള ഒരു പ്രചോദനംകൂടിയാണ് രക്തദാനം.
രക്തദാനം നടത്തുമ്പോഴും സ്വീകരിക്കുമ്പോഴും മറ്റുചില കാര്യ ങ്ങൾകൂടി ഓർമ്മിക്കേണ്ടതുണ്ട്. അണുവിമുക്തമായ സൂചിമാത്രമേ രക്ത ദാനസമയത്ത് ഉപയോഗിക്കാൻ പാടുള്ളൂ. രക്തവില്പനക്കാരിൽ നിന്നുള്ള രക്തം ചിലപ്പോൾ ദോഷകരമായി ഭവിച്ചേക്കാം. അതുകൊണ്ട് പരിചയ മുള്ള അടുത്തബന്ധുക്കളുടെ രക്തം സ്വീകരിക്കുന്നതാണ് നല്ലത്. സന്നദ്ധ സംഘടനകളിലെ രക്തദാതാക്കളേയും നമുക്ക് ആശ്രയിക്കാവുന്നതാണ്. വേണ്ടപരിശോധനകൾ നടത്തി അനുയോജ്യമെന്നു കണ്ടാൽ മാത്രമേ രക്തം എടുക്കാൻ പാടുള്ളൂ. മുൻകൂട്ടി അറിയാവുന്ന കേസുകൾക്ക് നേരത്തേതന്നെ രക്തം ശേഖരിച്ചുവയ്ക്കുന്നത് നല്ലതാണ്. രോഗാണു വിമുക്തമാണെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രമേ എടുത്തരക്തം രോഗിക്കുനൽകാവൂ.
ഗുണമേന്മയുള്ള രക്തം സംഭരിക്കുവാനും രോഗികൾക്ക് ആവശ്യാ നുസരണം വിതരണംചെയ്യുവാനും സർക്കാർ അംഗീകൃത രക്തബാങ്കു കളുണ്ട്. ഇവിടെ എല്ലാരക്തഗ്രൂപ്പും ആവശ്യാനുസരണം ലഭിക്കുന്നതിന് സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തിൽ ഗ്രൂപ്പായി രക്തദാനം നട ത്താൻ പ്രേരിപ്പിക്കണം. ആശുപത്രികൾ, ഓഫീസുകൾ, സംഘടനകൾ തുടങ്ങിയവ രക്തദാതാക്കളുടെ ഒരു പട്ടിക ഉണ്ടാക്കി സൂക്ഷിച്ചാൽ അത്യാവശ്യഘട്ടങ്ങളിൽ നമുക്കുവളരെയധികം പ്രയോജനപ്പെടും.
രക്തദാനത്തിന് നാം മാതൃകയാവുകയും മറ്റുള്ളവരെ അതിനു പ്രേരി പ്പിക്കുകയും ചെയ്യണം. ജീവിതത്തിൽ ആർക്കും എപ്പോൾ വേണമെ ങ്കിലും രക്തം ആവശ്യമായി വന്നേക്കാം. നമ്മുടെ രക്തംകൊണ്ട് ഒരു ജീവൻ രക്ഷപെടുത്താൻ കഴിഞ്ഞാൽ അതിൽപ്പരം മറ്റെന്തു പ്രതിബദ്ധ തയാണുള്ളത്. നമ്മുടെ രക്തം ദാനം ചെയ്ത് മറ്റൊരാളുടെ പ്രതീക്ഷ കൾക്ക് ജീവൻ നല്കുക. രക്തദാനം ജീവദാനമാണ്.
Read also :
Essay on Diseases in Malayalam Language
Drug abuse Essay in Malayalam Language
Essay on Food Security in Malayalam Language
Read also :
Essay on Diseases in Malayalam Language
Drug abuse Essay in Malayalam Language
Essay on Food Security in Malayalam Language
COMMENTS