Essay on Diseases in Malayalam Language : In this article, we are providing സാംക്രമിക രോഗങ്ങൾ ഉപന്യാസം for students and teachers. Essay on Diseases in Malayalam / diseases in malayalam wikipedia. കേൾക്കുന്നമാതയിൽ ജനങ്ങളിൽ ഭീതിജനിപ്പിക്കുന്നവയാണ് സാംക്രമികരോഗങ്ങൾ അഥവാ പകർച്ചവ്യാധികൾ. ആകസ്മികമായി ആക്രമിച്ച് വൈകല്യത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന ഒട്ടന വധി സാംക്രമികരോഗങ്ങൾ നമ്മുടെ നാട്ടിലുണ്ട്.
Essay on Diseases in Malayalam Language : In this article, we are providing സാംക്രമിക രോഗങ്ങൾ ഉപന്യാസം for students and teachers. Essay on Diseases in Malayalam / diseases in malayalam wikipedia
Essay on Diseases in Malayalam. സാംക്രമിക രോഗങ്ങൾ ഉപന്യാസം
കേൾക്കുന്നമാതയിൽ ജനങ്ങളിൽ ഭീതിജനിപ്പിക്കുന്നവയാണ് സാംക്രമികരോഗങ്ങൾ അഥവാ പകർച്ചവ്യാധികൾ. ആകസ്മികമായി ആക്രമിച്ച് വൈകല്യത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന ഒട്ടന വധി സാംക്രമികരോഗങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അറിവില്ലായ്മകൊണ്ടും അശ്രദ്ധകൊണ്ടും സാധാരണക്കാരന്റെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന ചിലസാംക്രമിക രോഗങ്ങളെക്കുറിച്ച് നാം മനസ്സിലാക്കിയിരിക്കേണ്ടതാണ്.
അംഗവൈകല്യത്തിനും മരണത്തിനും കാരണമായ ഒരു സാംക മികരോഗമാണ് പോളിയോ. എൻടെറൊ എന്ന വൈറസാണ് രോഗം പര ത്തുന്നത്. ഈ സൂക്ഷ്മാണു വായുവിലൂടെ ശ്വസനകേന്ദ്രംവഴി ശരീര ത്തിലെത്തുന്നു. പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. കൈകാലുകളെ രോഗം കൂടുതലായി ബാധിക്കുന്നു. പ്രതി രോധകുത്തിവയ്പിലൂടെ രോഗം പ്രതിരോധിക്കാം. പോളിയോ നിർമ്മാർജ്ജന തീവ്രയതപരിപാടി രാജ്യം മുഴുവൻ നടന്നുവരുന്നു.
മാസങ്ങളോളം നീണ്ടുനിൽക്കുന്ന വില്ലൻചുമ വായുവിലൂടെയും ഉമി നീരിലൂടെയും പകരുന്നു. വൈറസ് ആണ് രോഗമുണ്ടാക്കുന്നത്. ശ്വാസ നാളത്തെ ബാധിക്കുന്ന ഈ രോഗം പ്രധാനമായും കുട്ടികളിലാണ് കണ്ടു വരുന്നത്. രോഗിയുടെ തൊണ്ട, മൂക്ക് എന്നിവയിൽനിന്നുള്ള സ്രവത്തി ലൂടെ രോഗം പകരുന്നു. പനി, ശക്തമായ ചുമ, ശ്വാസംമുട്ടൽ തുടങ്ങിയ വയാണ് ലക്ഷണങ്ങൾ. രോഗലക്ഷണങ്ങളനുസരിച്ചുള്ള ചികിത്സനട ത്തണം. രോഗിയെ മാറ്റി പാർപ്പിച്ചും പ്രതിരോധകുത്തിവയ്പ്പുകൾ നട ത്തിയും രോഗത്തെ തടയാം.
പ്രാചീനകാലം മുതൽ കണ്ടുവരുന്ന ഒരു സാംക്രമികരോഗമാണ് മഞ്ഞപ്പിത്തം അഥവാ ഹൈപ്പറ്റൈറ്റിസ്-ബി. വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം കരളിനെയാണ് ബാധിക്കുന്നത്. ശരീരസവങ്ങളിലൂടെയും, രക്തത്തിലൂടെയും രോഗം പകരുന്നു. പനി, തലവേദന, ഛർദ്ദി തുടങ്ങി യവയാണ് രോഗലക്ഷണങ്ങൾ. ഭക്ഷണത്തിനു മുമ്പും പിമ്പും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക, തിളപ്പിച്ചാറിയ ജലം കുടിക്കുക, ജലം ക്ലോറിനേറ്റുചെയ്യുക, പ്രതിരോധകുത്തിവയ്പ്പുകൾ നടത്തുക എന്നി വയാണ് രോഗപ്രതിരോധ മാർഗ്ഗങ്ങൾ.
ടെറ്റനസ് അഥവാ കുതിരസന്നി മാരകമായ ഒരു രോഗമാണ്. വൃത്തി ഹീനമായ ചുറ്റുപാടുകളിലുണ്ടാകുന്ന മുറിവുകളിലൂടെയും അണുവിമു ക്തമാകാത്ത ഉപകരണങ്ങൾകൊണ്ടുള്ള ശസ്ത്രക്രിയയിലൂടെയുമാണ് ടെറ്റനസ് പിടിപെടുന്നത്. ഈ രോഗം വരാതിരിക്കാൻ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതാണ്.
ലോകത്തിലെ എല്ലാ രാജ്യങ്ങളിലും കണ്ടുവരുന്ന ബാക്ടീരിയ മൂല മുള്ള രോഗമാണ് ക്ഷയരോഗം. രോഗി ഉറക്കെ സംസാരിക്കുമ്പോഴും, ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും രോഗാണു വായുവിൽ കലരുന്നു. ഈ വായു ശ്വസിക്കുന്നതുവഴി രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പക രുന്നു. ശ്വാസകോശത്തെയും പിന്നീട് മസ്തിഷ്കം, മൂത്രസഞ്ചി, വൃക്ക കൾ, ആമാശയം, കുടൽ എന്നിവയേയും രോഗം ബാധിക്കുന്നു. പൂർണ്ണ മായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന ഈ രോഗം പിടിപെടാതിരി ക്കാൻ കുട്ടികൾക്ക് ബി.സി.ജി. വാക്സിൻ നൽകണം.
പാരമെസോ വൈറസ് മൂലം കുട്ടികളിൽ കണ്ടുവരുന്ന ഒരു സാംക്രമികരോഗമാണ് അഞ്ചാംപനി. ശ്വാസനാളത്തിന്റെ മേൽഭാഗത്തു വീക്കം, ചുമ, തൊലിപ്പുറത്തെ ചെറിയ കുരുക്കൾ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. ഇതിന് പ്രത്യേക മരുന്നോ ചികിത്സയോ ഇല്ല. കുട്ടി ജനിച്ച് 9 മാസം പ്രായമാകുമ്പോൾ പ്രതിരോധകുത്തിവെപ്പിന് വിധേയമാക്കണം. രോഗിയുമായുള്ള സമ്പർക്കം രോഗം പകരുന്നതിന് ഇടയാക്കും.
തൊണ്ട്, മൂക്ക് എന്നീ അവയവങ്ങളെ ബാധിക്കുന്ന ഒരു പകർച്ച വ്യാധിയാണ് ഡിഫ്ത്തീരിയ അഥവാ തൊണ്ടമുള്ള്. രോഗിയുടെ കഫ ത്തിന്റെയും ഉമിനീരിന്റെയും കണികയിലൂടെ രോഗം പകരുന്നു. പനി, നീർക്കെട്ട്, ഗ്രന്ഥിവീക്കം മുതലായവയാണ് രോഗലക്ഷണങ്ങൾ. വായു വഴി പകരുന്ന ഈ രോഗം 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിൽ കണ്ടുവരുന്നു. പ്രതിരോധകുത്തിവെപ്പിലൂടെ രോഗത്തെ പ്രതിരോധിക്കാം.
പ്രായഭേദമെന്യേ കണ്ടുവരുന്ന ഒരുപകർച്ചവ്യാധിയാണ് ചിക്ക ൻപോക്സ്. ചൊറിയുക എന്നർത്ഥം വരുന്ന "ജിക്കാൻ' എന്ന വാക്കിൽ നിന്നാണ് ഈ പേരുണ്ടായത്. വൈറസ് മൂലമുണ്ടാകുന്ന ഈ രോഗ ത്തിന്റെ ലക്ഷണങ്ങൾ പനി, തലവേദന, ശരീരവേദന, തൊണ്ടവേദന, ചൊറിച്ചിൽ എന്നിവയും ശരീരത്തിൽ പൊള്ളലേറ്റതുപോലുള്ള കുരു ക്കളുമാണ്. ഒരിക്കൽ രോഗം വന്നാൽ ജീവിതകാലം മുഴുവൻ പ്രതിരോ ധശക്തി നിലനിൽക്കും. രോഗിയുടെ വായ്, തൊണ്ട, മൂക്ക് എന്നിവയിൽനി ന്നുള്ള സ്രവങ്ങളിൽ കൂടിയും തൊലിയിലെ തടിപ്പിൽനിന്നും രോഗാണു പുറത്തേക്കു പ്രവഹിക്കുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്നു. രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക, രോഗിയുടെ തുണിയും മറ്റു വസ്തുക്കളും സ്പർശിക്കാതിരിക്കുക തുടങ്ങിയവയാണ് രോഗപ്രതിരോധ നടപടികൾ.
പതിനഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ കണ്ടുവരുന്ന വൈറസ് പരത്തുന്ന ഒരു രോഗമാണ് മുണ്ടിനീർ. കുളിര്, തലവേദന, ചെവിക്കു താഴെ വേദന, തൊണ്ടവീക്കവും വേദനയും എന്നിവയാണിതിന്റെ ലക്ഷ ണങ്ങൾ. ഇതിന് കാര്യമായ ചികിത്സയില്ല. രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കിയും പ്രതിരോധ വാക്സിൻ ഉപയോഗിച്ചും രോഗത്തെ ചെറു ക്കാം . - വിബ്രിയോ കോളറെ എന്ന വിഷാണു മൂലമുണ്ടാകുന്ന തീക്ഷ മായ ഒരു സാംക്രമികരോഗമാണ് കോളറ, പെട്ടെന്നുള്ളവയറിളക്കം, ഛർദ്ദി എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗിയുടെ സവങ്ങളിൽ നിന്നുവദിക്കുന്ന അണുക്കൾ ഭക്ഷണം, ജലം, പാൽ എന്നിവയിലൂടെ മറ്റുള്ളവരിൽ എത്തുന്നു. രോഗം ശ്രദ്ധയിൽപെട്ടാലുടനെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ വിവരം അറിയിക്കണം. രോഗിയെ മാറ്റി പാർപ്പി ക്കുക, രോഗിയുടെ വിസർജ്ജ്യവും മറ്റുവസ്തുക്കളും അണുവിമുക്തമാ ക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, കിണർ ക്ലോറിനേറ്റു ചെയ്യുക, ചൂടുള്ള ഭക്ഷണം കഴിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, പ്രതിരോധകുത്തിവയ്പ് എടുക്കുക തുടങ്ങിയവയാണ് രോഗപ്രതിരോധ മാർഗ്ഗങ്ങൾ. - ബാക്ടീരിയമൂലമുണ്ടാകുന്ന മാരകമായ ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ് അഥവാ സന്നിപാത ജ്വരം. രോഗാണുകലർന്ന ജലം, ഭക്ഷണം, പച്ചക്കറികൾ എന്നിവയിൽനിന്നു രോഗം പകരുന്നു. നീണ്ടു നിൽക്കുന്ന പനിയും തലവേദനയും ശാരീരികാസ്വാസ്ഥ്യങ്ങളുമാണ് ലക്ഷ ണങ്ങൾ. രോഗലക്ഷണം കണ്ടാലുടനെ ചികിത്സിക്കണം. ഇതിന്റെ പ്രതിരോധ വാക്സിൻ ലഭ്യമാണ്. രോഗിയെ മാറ്റിപാർപ്പിക്കൽ, പരിസര ശുചിത്വം, ഗൃഹശുചിത്വം, വ്യക്തി ശുചിത്വം എന്നിവയിലൂടെ രോഗം പടരാതെ നിയന്ത്രിക്കാം.
സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന ഒരു രോഗമാണ് ഫ്ളു എന്ന പേരിലറിയപ്പെടുന്ന ഇൻഫ്ളുവൻസ. കുളിര്, പനി, പേശീവേദന, ചുമ എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗിയുടെ ചുമ, തുമ്മൽ എന്നിവ മൂലം രോഗാണു പുറത്തേക്കു കടന്ന് വായുവിലൂടെ പകരുന്നു. രോഗല ക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ നടത്തേണ്ടതാണ്.
പുരാതനകാലം മുതൽ കണ്ടുവരുന്നതും വളരെക്കാലം നീണ്ടു നിൽക്കുന്നതുമായ ഒരു മാരകരോഗമാണ് കുഷ്ഠം. ബാക്ടീരിയാ മൂലം വ്യക്തികളിൽനിന്നു വ്യക്തികളിലേക്കു പകരുന്നു. തൊലിപ്പുറത്ത് മങ്ങിയ നിറത്തോടുകൂടിയ ചെറിയപാടുകളാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷ ണങ്ങൾ. പിന്നീട് സ്പർശനശക്തി കുറയുകയും കായികമായ വൈക ല്യങ്ങൾ ഉണ്ടാകുകയും ചെയ്യും. രോഗിയുമായി നിരന്തരസമ്പർക്കം ഒഴിവാക്കുക, ആരോഗ്യ ബോധവൽക്കരണം നടത്തുക എന്നിവയാണ് പ്രതിരോധമാർഗ്ഗം. കുഷ്ഠരോഗനിർമ്മാർജ്ജനപരിപാടി രാജ്യത്ത് നടപ്പി ലാക്കിയിട്ടുണ്ട്.
അനോഫലീസ് എന്ന പെൺകൊതുകു വഴി വ്യാപിക്കുന്ന ഒരു രോഗ മാണ് മലമ്പനി. രോഗലക്ഷണമനുസരിച്ചുള്ള ചികിത്സ നടത്തണം. കൊതുകുനശീകരണംവഴി രോഗത്തെ നിയന്ത്രിക്കാം.
ഒരുതരം വിരമൂലം ഉണ്ടാകുന്ന രോഗമാണ് മന്ത്. കഴലപ്പനി, ഗ്രന്ഥി വീക്കം എന്നിവയാണ് ലക്ഷണങ്ങൾ. രോഗിയിലെ അണുക്കളെ നശിപ്പി ക്കുക, രോഗവാഹകകൊതുകുകളെ നശിപ്പിക്കുക എന്നിവയാണ് പ്രതി രോധ നടപടികൾ. ഫലപ്രദമായ ചികിത്സയുണ്ട്. മന്തുരോഗനിവാരണ യജ്ഞം നടപ്പിലാക്കിയിട്ടുണ്ട്.
ജീവികളിലൂടെ പകരുന്ന ചില രോഗങ്ങളുണ്ട്. ബാക്ടീരിയമൂലമു ണ്ടാകുന്ന പ്ലേഗ് എലികളിലൂടെ പകരുന്നു. ശക്തിയേറിയ പനി, ക്രമം തെറ്റിയ നാഡിമിടിപ്പ്, തലവേദന, കിടുകിടുപ്പ്, തളർച്ച, അബോധാവസ്ഥ എന്നിവയെല്ലാം ഈ രോഗംമൂലം ഉണ്ടാകാം.
രോഗബാധിതരായ എലികളുടെ മൂത്രം, കാഷ്ഠം എന്നിവയിലൂടെ പകരുന്ന ഒരു രോഗമാണ് എലിപ്പനി. രക്തം, മൂത്രം എന്നിവ പരിശോ ധിച്ച് രോഗം കണ്ടെത്താം. പനി, കുളിര്, വിറയൽ, തലവേദന, കണ്ണിൽ ചുവപ്പ്, ഛർദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. എലി നശീകരണമാണ് രോഗപ്രതിരോധ മാർഗ്ഗം.
കൊതുകുപരത്തുന്ന മറ്റൊരു രോഗമാണ് ജപ്പാൻജ്വരം. പനി, തല വേദന, വ്യാകുലത, വിറയൽ, ബോധക്ഷയം എന്നിവയാണ് ലക്ഷണ ങ്ങൾ. കൊതുകുനശീകരണംവഴി രോഗവ്യാപനം തടയാം, രോഗബാധി തരായ മൃഗങ്ങളിൽനിന്നും മനുഷ്യനിലേക്കുപകരുന്ന ഒരു രോഗമാണ് ആന്ത്രാക്സ്. ഇതിന് ആന്റിബയോട്ടിക് ചികിത്സ ഫലപ്രദമാണ്. നീർക്കെട്ട്, കോശങ്ങളുടെ നാശം, വൃക്കകളുടെ തകരാറ് എന്നിവയാണ് ലക്ഷണങ്ങൾ.
അടുത്തകാലത്ത് ഏറ്റവുംകൂടുതൽ ചർച്ചചെയ്യപ്പെടുന്ന ഒരു രോഗ മാണ് എയ്ഡ്സ് . എച്ച്.ഐ.വി. ബാധിതർക്ക് രോഗപ്രതിരോധശക്തി നഷ്ടപ്പെടുന്നു. ഫലപ്രദമായ ചികിത്സയൊന്നും കണ്ടെത്തിയിട്ടില്ല. ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും രോഗം പകരുന്നു. ബോധവൽക്കരണം നടത്തി രോഗംവരാതെനോക്കുകയാണ് വേണ്ടത്.
ജനങ്ങളുടെ അറിവില്ലായ്മകൊണ്ടും അശ്രദ്ധകൊണ്ടുമാണ് പകർച്ച വ്യാധികൾ പെരുകുന്നത്. പലപകർച്ചവ്യാധികളുടെയും പ്രതിരോധമാർഗ്ഗ ങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും ശരിയായ അറിവുനേടണം. അടു ത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യുക, ബോധവൽക്കരണം നടത്തുക എന്നീ കാര്യങ്ങളെല്ലാം പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ അത്യന്താപേക്ഷിതമാണ്.
Read also :
Drug abuse Essay in Malayalam Language
Essay on Food Security in Malayalam Language
Blood Donation Essay in Malayalam Language
Read also :
Drug abuse Essay in Malayalam Language
Essay on Food Security in Malayalam Language
Blood Donation Essay in Malayalam Language
COMMENTS