Saturday, 15 May 2021

Essay on Qualities of A Good Speaker in Malayalam Language

Essay on Qualities of A Good Speaker in Malayalam Language : In this article, we are providing നല്ല പ്രഭാഷകനാകാൻ വേണ്ട ഗുണങ്ങൾ ഉപന്യാസം for Students.

Essay on Qualities of A Good Speaker in Malayalam Language

വാക്കിന്റെ കലയാണ് പ്രസംഗം. വാക്കുകൊണ്ടു സാധിക്കാനാവാത്തതായി ഒന്നുമില്ലെന്ന് പ്രഭാഷണകല സമർത്ഥമായി കൈകാര്യം ചെയ്തവർ നമുക്ക് കാട്ടിത്തന്നിട്ടുണ്ട്. ഭാരതത്തിന്റെ വാക്വൈഭവമായിരുന്ന വിവേകാനന്ദസ്വാമികൾ അതിനുദാഹരണമാണ്. സീസറിനെ പിന്നിൽ നിന്നു കുത്തിയ ബ്രൂട്ടസിന്റെ വാക്പാടവത്തിൽ വീണുപോയ ജന ങ്ങളെ സത്യത്തിന്റെ വഴിയിലേക്കു നയിച്ച മാർക്ക് ആന്റണിയുമൊക്കെ ഇപ്പറഞ്ഞതിനുദാഹരണമാണ്. പ്രസംഗകലയിൽ മിന്നുന്ന താരങ്ങളാ കാൻ പരിശീലനം വേണം. 

പ്രഭാഷകനുവേണ്ട ഏറ്റവും വലിയ ഗുണം ആത്മവിശ്വാസമാണ്. പറയുവാൻപോകുന്ന വിഷയത്തെപ്പറ്റിയുള്ള തികഞ്ഞ അറിവാണ് ഈ ആത്മവിശ്വാസമുണ്ടാക്കുന്നത്. പ്രഭാഷകന് പ്രഭാഷണവിഷയ ത്തിനും അപ്പുറമുള്ള അറിവ് ഉണ്ടായിരിക്കണം. പരന്ന വായനയും ചിന്തയുമുണ്ടെങ്കിലേ ഇത് സാധ്യമാവൂ.

"ചിന്താശീലവും യുക്തികുശലതയും പ്രഭാഷകനുണ്ടാകേണ്ട ഗുണ മാണ്. പ്രസംഗിക്കാൻ ആരംഭിക്കുംമുമ്പേ താനെന്തിനെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നതെന്നും എന്തൊക്കെയായിരിക്കണം പറയേ ണ്ടതെന്നും മനസ്സിൽ കരുതിവച്ചിരിക്കണം.' അതുപോലെ സംസാരിക്കു മ്പോൾ താനെന്താണു പറയുന്നതെന്നും മനസ്സിൽ ഉണ്ടായിരിക്കണം. വിചാരസമർത്ഥമല്ലാത്ത പ്രഭാഷണം പരാജയമായിരിക്കും.

വാചകക്കസർത്ത് ഒഴിവാക്കുകയാണ് മറ്റൊരു കാര്യം. വായാടിത്തം കൊണ്ട് ജനങ്ങളെ വശീകരിക്കാമെന്നു വിചാരിക്കരുത്. അർത്ഥമില്ലാ ത്തതും സന്ദർഭത്തിനു യോജിക്കാത്തതുമായ പദങ്ങളും ശൈലി കളും ഉപയോഗിക്കരുത്. കേൾവിക്കാർക്ക് അത് അരോചകമായിരി ക്കും. മിതവും സാരവുമായ വാക്കുകളിലൂടെ ആശയങ്ങൾ അടുക്കു കളായും പരസ്പരപൂരകമായും അവതരിപ്പിക്കണം. "മിതം ച സാരം ച വചോ ഹി വാക്സിതാ' എന്നതാണ് നല്ല പ്രഭാഷകന്റെ ലക്ഷണം.

കേൾക്കുന്നവർക്കു വിവരമില്ലെന്നമട്ടിൽ പ്രഭാഷണം നടത്തി ആശയ മില്ലാത്ത പ്രഭാഷകന്മാർ പ്രസംഗം പരത്തിപ്പറഞ്ഞ് ആ കുറവ് നിക ത്താൻ ശ്രമിക്കും. ഇത് ശ്രോതാക്കളെ കൊല്ലുന്നതായിരിക്കും. പ്രത്യു ത്പന്നമതിത്വമാണ് പ്രഭാഷകനുവേണ്ടി മറ്റൊരു ഗുണം. സദസ്സിൽ നിന്നും ഉയരുന്ന പൊടുന്നനെയുള്ള ചോദ്യങ്ങൾക്ക് തക്ക മറുപടിഉരുളയ്ക്കുപ്പേരി എന്ന കണക്കിൽ പെട്ടെന്ന് നൽകുവാനുള്ള കഴിവാ ണിത്.

ശബ്ദമാന്ത്രികത്വമാണ് മറ്റൊരു ഗുണം. പ്രഭാഷകന്റെ ശബ്ദത്തിന്റെ ആകർഷണീയതയാണ് ഇത്. പ്രസംഗകലയുടെ വിജയത്തിന് സ്വരം ഒരു പ്രധാന ഘടകമാണ്. ഗാനം മധുരതരമാകണമെങ്കിൽ ഗായകന്റെ സ്വരം ഒരു ഘടകമാണല്ലോ. പ്രസംഗത്തിൽ പ്രഭാഷകന്റെ സ്വരഭേദങ്ങളും ആംഗ്യവിക്ഷേപങ്ങളും ശ്രോതാക്കളെ ആകർഷിക്കാൻ പോന്നവ യാണ്. നേർത്തതോ അധികം കനത്തതോ അല്ലാത്ത ശബ്ദം ശ്രാതാ ക്കളെ ആകർഷിക്കും. സന്ദർഭാനുസരണം വികാരപ്രകടനവുമാകാം.

ഓരോ പ്രഭാഷകനും താൻ വാഗ് അധിപതിയാകാൻ ആഗ്രഹി ക്കുന്നു. "വാരിധി തന്നിൽ തിരമാലകൾ' എന്നപോലെ ഭാരതി പദാവലി തോന്നേണം കാലാകാലേ എന്ന പ്രാർത്ഥന എപ്പോഴും ഒരു പ്രഭാഷകന് ഉണ്ടാകണം. സിസറോയും ഡെമോസ്തനീസും ചർച്ചിലും വിവേകാ നന്ദനും സരോജിനി നായിഡുവും ഡോക്ടർ എസ്. രാധാകൃഷ്ണനും സുരേന്ദ്രനാഥബാനർജിയും വിപിൻചന്ദ്രപാലും എല്ലാം പ്രഭാഷണം കൊണ്ട് വിശ്വവിജയം കൈവരിച്ചവരാണ്.

ആത്മാർത്ഥതയും ധൈര്യവും നിറഞ്ഞ വാക്കുകളാണ് പ്രഭാഷ കന്റെ വിജയം. വിഷയം നന്നായി മനസ്സിലാക്കി കാടുകയറാതെ ശ്രോതാക്കൾക്കു മനസ്സിലാകുന്ന ഭാഷയിൽ പറയുക. സന്ദർഭാനുസ രണം ആംഗ്യവിക്ഷേപങ്ങളാകാം. അളന്നുതൂക്കിയ വാക്കുകളിലൂടെ പ്രഭാഷണം ശ്രാതൃഹൃദയങ്ങളിൽ കൊണ്ടെത്തിക്കാനാകും. ആലോ ചനയും അപകൃഥനവും നിരീക്ഷപാടവവും വിമർശനബുദ്ധിയും പ്രഭാ ഷകനുണ്ടായിരിക്കണം. ഈ കഴിവുകൾ വളർത്തിയെടുത്താൽ ഒരു നല്ല പ്രഭാഷകനാകാം. 


SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: