Students and Social Service Essay in Malayalam

Admin
0

Students and Social Service Essay in Malayalam: സാമൂഹികസേവനം വിദ്യാർത്ഥികളിൽ ഉപന്യാസം / വിദ്യാര്ത്ഥികളും സാമൂഹ്യ പ്രതിബദ്ധതയും ഉപന്യാസം.

Students and Social Service Essay in Malayalam

വിദ്യാഭ്യാസം സാമൂഹിക പരിവർത്തനോപകരണമാണ്. വിദ്യാർത്ഥി കൾ ഒരു രാജ്യത്തിന്റെ സമ്പത്താണ്. നാടിന്റെ നാളെയുടെ പ്രതീക്ഷക ളാണ്. അതുകൊണ്ടു രാഷ്ട്രനിർമ്മാണത്തിൽ വിദ്യാലയങ്ങൾക്കും വിദ്യാർത്ഥികൾക്കുമുള്ള പ്രാധാന്യം അമൂല്യവും അലംഘനീയവു മാണ്.

ശക്തമായ ഒരു ജനാധിപത്യരീതി നിലനിൽക്കുന്ന ഭാരതത്തിനു ലക്ഷ്യബോധവും സാമൂഹികപ്രതിബദ്ധതയുമുള്ള ഒരു വിദ്യാഭ്യാസസംവി ധാനം ആവശ്യമാണ്. വിദ്യാഭ്യാസം ജനാധിപത്യപ്രക്രിയയുടെയും ഭാഗ മാണ്. ജനാധിപത്യത്തിന്റെ പണിപ്പുരകളാണ് നമ്മുടെ വിദ്യാലയങ്ങൾ. പൗരബോധം, സ്വാതന്ത്ര്യബോധം, പ്രതിബദ്ധത, സാഹോദര്യം, സമത്വം എന്നിവ പുതിയ തലമുറകളിലേക്കു പകരേണ്ടത് ക്ലാസ്സ് മുറികളിലൂടെ യാണ്. ഭാരതത്തിന്റെ ഭാവി കരുപ്പിടിപ്പിക്കുന്നത് ഇവിടെയാണെന്ന ഗൗരവപൂർണ്ണമായ ധാരണ ഏതൊരു പൗരനും ഉണ്ടായിരിക്കണം. അതുപോലെ വിദ്യാർത്ഥികളെ രാജ്യത്തോടും ജനങ്ങളോടുമുള്ള കടമ യെക്കുറിച്ചു ബോധവാന്മാരാക്കേണ്ടതും ഇവിടെനിന്നായിരിക്കണം. സാമൂഹികസേവനം പഠനത്തിന്റെ ഭാഗവും പൗരധർമ്മവുമാണെന്നു ധരിക്കണം. 

സ്വാതന്ത്ര്യസമരത്തിനു മഹത്തായ സംഭാവനകൾ നല്കിയവരാണ് നമ്മുടെ വിദ്യാർത്ഥിസമൂഹം. രാജ്യപുരോഗതിയിൽ തങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കണം. സാമൂഹിക സേവനത്തിനും വികസനത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു പാഠ്യപദ്ധതി ആസൂത്രണം ചെയ്യേണ്ടതുണ്ട്.

സാമൂഹികക്ഷേമം നമ്മുടെ പൊതുസമൂഹത്തിന്റെ സാമ്പത്തികം, സംസ്കാരം, മതം, ആത്മീയത, വിദ്യാഭ്യാസം, രാഷ്ട്രീയം എന്നീ ഘടക ങ്ങളെ ആശ്രയിച്ചിരിക്കുന്നു. നാടിന്റെ നാനാമുഖമായ ഉയർച്ചയുടെ ഘടനയിൽ വിദ്യാർത്ഥികൾ പങ്കാളികളാകുകയും പുരോഗതിയിൽ കരുത്തുള്ള ശക്തിയായി മാറുകയും വേണം.

സാമൂഹികസേവനമേഖലയിൽ വിദ്യാർത്ഥികൾക്ക് നിരവധി പ്രവർ ത്തനങ്ങൾ ചെയ്യുവാനുണ്ട്. ഗ്രാമീണജനതയുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിൽ ക്രിയാത്മകമായി ഇടപെടുവാൻ അവർക്കാകും. അവിടെ അദ്ധ്വാനവും ആശയങ്ങളും ചെലവിടുവാൻ വിദ്യാർത്ഥികൾക്കു കഴിയും. ഗ്രാമശുചീകരണം, ആരോഗ്യപരിപാലനം, സാക്ഷരതാ പ്രവർ ത്തനം, അനാചാരങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം എന്നിവ അതിൽ ചിലതുമാത്രമാണ്. കേരളം കൈവരിച്ച സമ്പൂർണ്ണ സാക്ഷരത യജ്ഞത്തിന്റെ വിജയം ഇതിനുദാഹരണമാണ്.

ജൂനിയർ റെഡ് ക്രോസ്, എൻ.സി.സി., സ്കൗട്സ്, ഗൈഡ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സാമൂ ഹികസേവനത്തിനു മുന്നോട്ടു വരുന്നുണ്ട്. ഇവർക്കൊപ്പം കുട്ടികൾ ഭവനരഹിതരായവർക്കു വീടുകൾ വച്ചു നല്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ശൗചാലയങ്ങൾ നിർമ്മിക്കുക, കുടിവെള്ള സ്രോതസ്സു കൾ വെടിപ്പാക്കുക, പാതകൾ നിർമ്മിക്കുക, ആരോഗ്യ ക്യാമ്പുകൾ - സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളിയായി സാമൂ ഹികസേവനരംഗത്ത് ഇന്നു വിദ്യാർത്ഥികൾ സജീവമാണ്.

രക്തദാനം, പ്രതിരോധചികിത്സ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലും വിദ്യാർത്ഥികൾക്കും വിദ്യാർത്ഥി സംഘടനകൾക്കും നല്ല പങ്ക് വഹിക്കാനാവും. പരിസരമലിനീകരണം, പ്രകൃതിക്ഷോഭം, വനനശീ കരണം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രവർത്തനങ്ങളും സാമൂഹികസേവനത്തിന്റെ ഭാഗമാക്കാം. സമൂഹത്തിൽ ശാസ്ത്രബോ ധവും യുക്തി ബോധവും പചരിപ്പിക്കുവാൻ വിദ്യാർത്ഥികൾക്കു കഴി യും രാഷ്ട്രീയമായ അരാജകത്വം, സാംസ്കാരികാധഃപതനം തുടങ്ങിയ പ്രതിസന്ധികളിൽ മൂല്യബോധമുണർത്തുവാൻ പോന്ന തിരുത്തൽ ശക്തികളായി വിദ്യാർത്ഥി സമൂഹം ഉണർന്നു പ്രവർത്തിക്കാം.

കലാസമിതികൾ, സ്പോർട്സ് ക്ലബുകൾ, ഗ്രന്ഥശാലകൾ, ബാല-വനി താസമാജങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ച് രാജ്യാഭിവൃദ്ധിയിലും സാമൂ ഹിക സേവനത്തിലും വിദ്യാർത്ഥികൾക്കു പങ്കാളികളാകാം മതസൗ ഹാർദ്ദം ഉറപ്പിക്കുന്നതിലും വിദ്യാർത്ഥി സമൂഹത്തിനു രണ്ടല്ലാത്ത പ്രാധാന്യം ഉണ്ട്. അണ്വായുധങ്ങളും യുദ്ധവും ഇല്ലാത്ത ലോകത്തി നുവേണ്ടി യത്നിക്കാനും കുട്ടികൾക്കു കഴിയണം. രാജ്യത്തിന്റെ പൊതുസ്വത്തായ വിദ്യാർത്ഥികൾ പഠനവും സാമൂഹികസേവനവും തങ്ങളുടെ കടമയാണെന്നു കാണണം.

സാമൂഹിക പരിവർത്തനത്തിൽ വിദ്യാർത്ഥികളുടെ പങ്ക് അമൂല്യ മാണ് കാലത്തിന്റെ തിരിഞ്ഞതിർപ്പുകളെ നേരിടുവാൻ സമൂഹത്തെ കെല്പുള്ളവരാക്കാൻ അവർക്കു കഴിയും. കാലാനുസൃതമായ മാറ്റങ്ങ ളുടെ പ്രചാരകരായി വിദ്യാർത്ഥികൾ നിലകൊള്ളണം. എന്നാൽ പരിഷ്കാരമെന്നത് ധാർമ്മികമൂല്യങ്ങളുടെ പൊളിച്ചടുക്കലാകാതെ നോക്കേണ്ടതുണ്ട്.

അധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർത്ഥിസമൂഹത്തെ രാഷ് ത്തിന്റെ അമൂല്യസമ്പത്താക്കുന്ന പ്രക്രിയയിൽ ജാഗ്രതയുള്ളവരാകണം. സാമൂഹിക നന്മയ്ക്കുതകുംവിധം അവരുടെ വ്യക്തിത്വം രൂപപ്പെടുത്തി യെടുക്കുന്നതിലാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ വിജയവും പ്രസ ക്തിയും നിലകൊള്ളുന്നത്. അവിടെയാണ് വിദ്യാർത്ഥി സമൂഹത്തിന്റെ സാമൂഹികസേവനം സാർത്ഥകമാകുന്നത്. സേവനം വെറും വാക്കല്ല. അതിനു ത്യാഗത്തിന്റെ സ്വഭാവമാണുള്ളത്. അതിനാൽ ഗാന്ധിജിയുടെ ജീവിതവും പ്രവർത്തിയും നമുക്കു മാതൃകയാക്കാം. നമ്മുടെ രാഷ്ട്ര ത്തിന്റെ സമ്പന്നമായ ഭാവിയുടെ അടിസ്ഥാനശിലകളാണ് വിദ്യാർത്ഥി സമൂഹം. അവരിൽ സാമൂഹികബോധവും പ്രതിബദ്ധതയും വളർത്തി യെടുക്കാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനു കഴിയണം. 

Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !