School Award Ceremony Malayalam Speech : In this article, we are providing സ്‌കൂൾ അവാർഡ് ദാന ചടങ്ങ് മലയാളം പ്രസംഗം for school students and teachers. സ്കൂൾ അവാർഡുദാനച്ചടങ്ങിൽ കൃതജ്ഞത രേഖപ്പെടു ത്തിക്കൊണ്ട് ഒരു പ്രസംഗം നടത്തുക.
School Award Ceremony Malayalam Speech സ്‌കൂൾ അവാർഡ് ദാന ചടങ്ങ് മലയാളം പ്രസംഗം
ബഹുമാനപ്പെട്ട അദ്ധ്യക്ഷൻ, രക്ഷാകർത്ത്യസമിതി പ്രസിഡന്റ് , പഞ്ചായത്തു പ്രസിഡന്റ് , ഹെഡ്മാസ്റ്റർ, പ്രിയമുള്ള മാതാപിതാക്കളെ, സഹോദരീ സഹോദരന്മാരെ,
നമ്മുടെ സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്കുവാങ്ങി പാസ്സാ കുന്ന കുട്ടികൾക്കുള്ള അവാർഡുവിതരണമാണ് ഇവിടെ നടന്നു കഴി
ഞ്ഞിരിക്കുന്നത്. നമ്മുടെ സഹപാഠികളായ മിടുക്കന്മാരും മിടുക്കികളും പരിശ്രമംകൊണ്ട് ഏറ്റവും ഉയർന്ന സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇതു നമുക്കെല്ലാം അഭിമാനിക്കാവുന്ന കാര്യമാണ്.
നമ്മുടെ സ്കൂളിനെക്കുറിച്ച് ഹെഡ്മാസ്റ്ററും, പി.ടി.എ. പ്രസിഡന്റും ഇവിടെ സൂചിപ്പിച്ചുകഴിഞ്ഞു. പറയത്തക്ക യാത്രാസൗകര്യം നമ്മുടെ സ്കൂളിനില്ല. കൂടാതെ സ്ഥലപരിമിതിയും നമ്മെ അലട്ടുന്ന ഒരു പ്രശ്ന മാണ്. ഈ പോരായ്മകളുടെ നടുവിലും നമുക്ക് ഏറ്റവും ഉയർന്ന ഗ്രേഡു വാങ്ങാൻ കഴിഞ്ഞത് സ്തുത്യർഹമാണ്.
പഠിച്ചുകൊണ്ടിരിക്കുന്ന എന്റെ സഹപാഠികളും ഈ മാതൃക പിന്തുടർന്ന് ഉന്നതവിജയത്തിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഞാൻ എന്റെ കർത്തവ്യത്തിലേക്ക് കടക്കുന്നു. ഈ യോഗ ത്തിൽ പങ്കെടുത്തവർക്കെല്ലാം നന്ദി രേഖപ്പെടുത്തുകയെന്നതാണ് എന്റെ ചുമതല.
ഇന്നത്തെ യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചത് സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ ജോൺസാർ അവർകളാണ്. സ്കൂളിന്റെ ഏതുകാര്യ ത്തിനും യാതൊരു മടിയും കൂടാതെ മുന്നിട്ടിറങ്ങുന്ന അദ്ദേഹത്തിന് ഞാൻ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.
ഈ യോഗം ഉദ്ഘാടനം ചെയ്യുകയും അവാർഡ് വിതരണം ചെയ്യു കയും ചെയ്തത് നമ്മുടെ ബഹുമാനപ്പെട്ട പഞ്ചായത്തു പ്രസിഡന്റ് ശ്രീ. ബിജു പി. കുര്യൻ അവർകളാണ്. കൃത്യസമയത്തുതന്നെ വന്ന് ഈ ചടങ്ങു നിർവ്വഹിച്ച അദ്ദേഹത്തിന് ഞാൻ എന്റെ പേരിലും സ്കൂളിന്റെ പേരിലും നന്ദി രേഖപ്പെടുത്തുന്നു.
ആശംസാ പ്രസംഗങ്ങൾ നടത്തിയ നമ്മുടെ മാർഗ്ഗദീപമായ ഹെഡ്മാസ്റ്റർ ശ്രീ. വിജയൻസാർ അവർകൾക്കും പി.ടി.എ. അംഗ ങ്ങളായ ശ്രീമതി ലാലി മാത്യു, ശ്രീ ഏബ്രഹാം തോമസ് എന്നിവർക്കും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. സ്വാഗതം ആശംസിച്ച സ്റ്റാഫ് സെക്രട്ടറി സുമിത ടീച്ചർക്കും നന്ദി രേഖപ്പെടുത്തുന്നു.
ഇത്രയും നേരം ഈ മഹത്തായ ചടങ്ങിൽ സഹകരിച്ച രക്ഷാ കർത്താക്കൾ, നാട്ടുകാർ, വിദ്യാർത്ഥികൾ എന്നിവർക്കെല്ലാം നന്ദിരേഖ പ്പെടുത്തിക്കൊള്ളുന്നു.
നന്ദി... നമസ്കാരം.
Read also :
0 comments: