Complaint Letter for Poor Bus Service in Malayalam Language
നിങ്ങളുടെ നാട്ടിലെ ഗതാഗതപ്രശ്നം പരിഹരിക്കണമെന്ന് ആവ ശ്യപ്പെട്ടുകൊണ്ട് വകുപ്പുമന്ത്രിക്ക് ഒരു നിവേദനം തയാറാക്കുക.
പഷകൻ
ആദിത്യകൃഷ്ണൻ എസ്.,
കുന്നേൽപുത്തൻപുരയ്ക്കൽ,
ചോഴിയക്കാട്,
ചാന്നാനിക്കാട് (പി.ഒ.),
കോട്ടയം.
ഗ്രാഹകൻ
ഗതാഗതവകുപ്പുമന്ത്രി,
തിരുവനന്തപുരം.
വിഷയം - ചോഴിയക്കാട്-കോട്ടയം റൂട്ടിലെ യാത്രാക്ലേശം.
സർ,
ചോഴിയക്കാട് നിന്നു കോട്ടയത്തിന് രണ്ടുസ്വകാര്യബസ്സുകളാണ് സർവ്വീസ് നടത്തിയിരുന്നത്. ഇതിൽ ഒരു ബസ് കുറെ നാളുകളായി സർവ്വീസ് നിർത്തിവച്ചിരിക്കുകയാണ്. തന്മൂലം ഞങ്ങൾക്ക് യാത്ര വളരെ ബുദ്ധിമുട്ടാണ്. കുട്ടികൾക്ക് സമയത്തിന് സ്കൂളിലും കോളേജിലും എത്താൻ കഴിയുന്നില്ല. ധാരാളം ഉദ്യോഗസ്ഥർക്ക് ഇവിടെനിന്നു ടൗണി ലേക്ക് പോകേണ്ടതാണ്. രണ്ടും മൂന്നും കിലോമീറ്റർ നടന്നാണ് ഞങ്ങൾ അടുത്ത ബസ്സുള്ള സ്ഥലത്തെത്തുന്നത്.
ആയതിനാൽ ഞങ്ങളുടെ റൂട്ടിലൂടെ ഒരു ട്രാൻസ്പോർട്ട് ബസ്സ് അനുവദിച്ചുതന്ന് യാത്രാക്ലേശം പരിഹരിക്കണമെന്ന് അപേക്ഷിക്കുന്നു.
വിനയപൂർവ്വം
ചോഴിയക്കാട് (ഒപ്പ്)
1-6-2008 ആദിത്യകൃഷ്ണൻ
1. വാസു പുത്തൻപറമ്പിൽ (ഒപ്പ്)
2. രമാദേവി വയലിൽ "
3.കൃഷ്ണൻകുട്ടി തുണ്ടത്തിൽ "
4.വറുഗീസ് മാങ്ങാട്ടിൽ "
5.തോമസ് ചന്തംപള്ളിൽ "
0 comments: