Speech on Hartal in Malayalam Language : ഹർത്താലിനെതിരെ സംഘടിപ്പിച്ച ഒരു പൊതുയോഗത്തെ അഭി സംബോധന ചെയ്തുകൊണ്ട് പ്രസംഗം തയ്യാറാക്കുക. പ്രസംഗം ഹർത്താലിനെതിരെ. ബഹുമാനപ്പെട്ട അദ്ധ്യക്ഷൻ, വിശിഷ്ടാതിഥികളെ, പ്രിയമുള്ള നാട്ടു കാരെ, നാം ഇന്നിവിടെ കൂടിയിരിക്കുന്നത് വർദ്ധിച്ചുവരുന്ന ഹർത്താലിനെ തിരെ പ്രതിഷേധിക്കുവാനാണല്ലോ? ഇവിടെ കൂടിയിരിക്കുന്ന ജനസംഖ്യ കാണുമ്പോൾ ബഹുഭൂരിപക്ഷം പേരും ഹർത്താലിന് എതിരാണെന്ന് വ്യക്തമാണ്. Read also: School Award Ceremony Malayalam Speech, Independence Day Speech in Malayalam, Speech on plastic free School in Malayalam.
Speech on Hartal in Malayalam Language : ഹർത്താലിനെതിരെ സംഘടിപ്പിച്ച ഒരു പൊതുയോഗത്തെ അഭി സംബോധന ചെയ്തുകൊണ്ട് പ്രസംഗം തയ്യാറാക്കുക. പ്രസംഗം ഹർത്താലിനെതിരെ
Speech on Hartal in Malayalam Language പ്രസംഗം ഹർത്താലിനെതിരെ
ബഹുമാനപ്പെട്ട അദ്ധ്യക്ഷൻ, വിശിഷ്ടാതിഥികളെ, പ്രിയമുള്ള നാട്ടു കാരെ,
നാം ഇന്നിവിടെ കൂടിയിരിക്കുന്നത് വർദ്ധിച്ചുവരുന്ന ഹർത്താലിനെ തിരെ പ്രതിഷേധിക്കുവാനാണല്ലോ? ഇവിടെ കൂടിയിരിക്കുന്ന ജനസംഖ്യ കാണുമ്പോൾ ബഹുഭൂരിപക്ഷം പേരും ഹർത്താലിന് എതിരാണെന്ന് വ്യക്തമാണ്. ഹർത്താലെന്ന മഹാപ്രളയത്തിൽ നമ്മുടെ കൊച്ചുസം സ്ഥാനം മുങ്ങിത്താണുകൊണ്ടിരിക്കുകയാണെന്ന് പറയാതെ നിവൃത്തി യില്ല.
നമ്മുടെ ജനാധിപത്യവ്യവസ്ഥിതിയനുസരിച്ച് സമരം ചെയ്യാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. പൊതുജനസമരങ്ങൾ പലതും ഗുണം ചെയ്തിരുന്നതായി മുൻ അനുഭവങ്ങൾ ബോദ്ധ്യപ്പെടുത്തുന്നുമുണ്ട്. എന്നാൽ ഇന്നു നമ്മുടെ നാട്ടിൽ നടക്കുന്നത് അത്തരം സമരങ്ങളല്ലല്ലോ?
ഇന്ന് എന്തിനും ഏതിനും ആർക്കും ഹർത്താൽ പ്രഖ്യാപിച്ചിട്ട് ജന ജീവിതം സ്തംഭിപ്പിക്കാമെന്ന സ്ഥിതിയാണ്. ഹർത്താൽ ബന്ദുതന്നെ യാണ്. വാഹനങ്ങൾ ഓടിക്കുകയില്ല, കടകൾ തുറക്കാൻ അനുവദിക്കു കയില്ല. ഇത്രയുംപോരെ എല്ലാം സ്തംഭിക്കാൻ. സുഹൃത്തുക്കളെ, ജന ദ്രോഹമായ ഈ നടപടിയിൽ എത്രപേരാണ് വിഷമിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ. അത്യാസന്നനിലയിലുള്ള രോഗികളെ ആശുപ്രതി യിൽ കൊണ്ടുപോകാൻ കഴിയാതെ വരുന്നില്ലേ? സ്കൂളിലും ആഫീ സിലും പോകാതെ ബുദ്ധിമുട്ടുന്നവരില്ലേ? മുൻകൂട്ടി നിശ്ചയിച്ച വിവാഹം തുടങ്ങിയ കാര്യങ്ങൾ മാറ്റിവെക്കേണ്ടിവരുന്ന അവസ്ഥ ഒന്നോർത്തു നോക്കു. ഇതിനെല്ലാം പുറമേ തൊഴിൽദിനം നഷ്ടമാകുന്നതുമൂലം കഷ്ട പ്പെടുന്ന എത്രയോ പാവങ്ങളുണ്ട്. ഇവരുടെ ആരുടെയും കാര്യം ഹർത്താൽ പ്രഖ്യാപിക്കുന്നവർ ഒരുനിമിഷമെങ്കിലും ആലോചിക്കാ റുണ്ടോ?
ഹർത്താലിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾ എന്തൊക്കെയാ ണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിവുള്ളതാണല്ലോ? ബസ്സിനു കല്ലെറി യുക, തൊഴിലുടമകളെ ഭീഷണിപ്പെടുത്തുക, വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാതിരിക്കുക, നാട്ടിൽ സംഘട്ടനങ്ങൾ ഉണ്ടാക്കുക എന്നിവയാണ് കലാപരിപാടികൾ.
മറ്റുള്ളവരുടെ മൗലികസ്വാതന്ത്ര്യത്തിനു വിഘാതം നില്ക്കുന്നത് കുറ്റകരമാണ്. എന്നിട്ടും ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ടവർ വെറും നോക്കുകുത്തികളായി കഴിയുന്നു. പാവം ജനം കഷ്ടപ്പെടുന്നു. ഇതി നെതിരെ കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി ചിന്തിക്കുന്ന വ്യക്തികളുടെ കൂട്ടായ്മ അത്യാവശ്യമാണ്. ഇക്കാര്യങ്ങൾ നിങ്ങളെ പറഞ്ഞു ബോദ്ധ്യ പ്പെടുത്തി യുക്തമായ ഒരു നടപടി സ്വീകരിക്കുകയാണല്ലോ ഈ യോഗ ത്തിന്റെ ഉദ്ദേശ്യം. - ഹർത്താൽ സ്വമേധയാ നടത്തുന്ന ഒരു ദുഃഖസൂചകമോ പ്രതി ഷേധമോ ആയിരിക്കണം. ആരെയും അതിന്റെ പേരിൽ നിർബന്ധിക്കു വാനോ തടസ്സപ്പെടുത്തുവാനോ പാടില്ല. നിയമം കൊണ്ടുതന്നെ ഈ കാടത്തം അവസാനിപ്പിക്കേണ്ടതാണ്.
ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ പലഹർത്താലുകളും നമുക്ക് ഇല്ലാ താക്കാൻ സാധിക്കും. ഹർത്താലിന് ആഹ്വാനം ചെയ്യുന്നവരെ ഭയക്കാതെ സാധാരണപോലെ പ്രവർത്തിക്കാൻ നിങ്ങളോരോരുത്തരും തയ്യാറാ കണം. നമ്മെ എതിരിടാൻ വരുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷകൊടുക്കാനുള്ള ഏർപ്പാടുണ്ടാകണം.
ഹർത്താലിനെതിരെ വമ്പിച്ച ജനരോഷം ഉണ്ടാക്കാൻ സാധിച്ചതു തന്നെ ഒരു വലിയ കാര്യമാണ്. കോടതിയും നമുക്കനുകൂലമായ ഉത്തര വുകൾ നല്കിക്കഴിഞ്ഞു. ഇനി നമ്മൾ ഹർത്താലാഹ്വാനം ആരു നട ത്തിയാലും അതു തള്ളിക്കളയാൻ സന്നദ്ധരാകണം. അതിന് നിങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് നിർത്തുന്നു.
COMMENTS