Congratulation Speech for Student who has topped the Exam in Malayalam Language. പരീക്ഷയിൽ ഒന്നാംസ്ഥാനം നേടിയ കുട്ടിയെ അനുമോദിക്കു ന്ന തിനുവേണ്ടി ചേരുന്ന യോഗത്തിൽ അവതരിപ്പിക്കുന്ന തി നുള്ള ഒരു പ്രസംഗം തയ്യാറാക്കുക. ബഹുമാനപ്പെട്ട അദ്ധ്യക്ഷൻ, വിശിഷ്ടാതിഥികളേ, പ്രിയമുള്ള നാട്ടു കാരേ, നമ്മളെല്ലാവരും ഇന്നിവിടെ കൂടിയിരിക്കുന്നത് ഐ.എ.എസ് പരീ ക്ഷയിൽ ഒന്നാംറാങ്കുനേടിയ ശ്രീ ബാബുമോനെ അഭിനന്ദിക്കുവാനാണ്. ബാബുമോനെ നിങ്ങൾക്കെല്ലാവർക്കും അറിയാം. ഒരു സാധാരണ കുടും ബത്തിൽ ജനിച്ച അദ്ദേഹം സ്വന്തം പരിശ്രമംകൊണ്ടുമാത്രമാണ് ഇന്ന് ഈ നിലയിലെത്തിയത്.
Congratulation Speech for Student who has topped the Exam in Malayalam Language.
പരീക്ഷയിൽ ഒന്നാംസ്ഥാനം നേടിയ കുട്ടിയെ അനുമോദിക്കു ന്ന തിനുവേണ്ടി ചേരുന്ന യോഗത്തിൽ അവതരിപ്പിക്കുന്ന തി നുള്ള ഒരു പ്രസംഗം തയ്യാറാക്കുക.
ബഹുമാനപ്പെട്ട അദ്ധ്യക്ഷൻ, വിശിഷ്ടാതിഥികളേ, പ്രിയമുള്ള നാട്ടു കാരേ, നമ്മളെല്ലാവരും ഇന്നിവിടെ കൂടിയിരിക്കുന്നത് ഐ.എ.എസ് പരീ ക്ഷയിൽ ഒന്നാംറാങ്കുനേടിയ ശ്രീ ബാബുമോനെ അഭിനന്ദിക്കുവാനാണ്. ബാബുമോനെ നിങ്ങൾക്കെല്ലാവർക്കും അറിയാം. ഒരു സാധാരണ കുടും ബത്തിൽ ജനിച്ച അദ്ദേഹം സ്വന്തം പരിശ്രമംകൊണ്ടുമാത്രമാണ് ഇന്ന് ഈ നിലയിലെത്തിയത്.
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ആഹ്ലാദി ക്കുവാൻ വക നൽകുന്ന നല്ല മുഹൂർത്തങ്ങളിലൊന്നാണിത്. ശ്രീ ബാബു മോന്റെ വിജയം ഇന്നാട്ടിലെ എല്ലാ വിദ്യാർത്ഥികൾക്കും ഒരു മാത്യക യാകേണ്ടതാണ്. പരിശ്രമത്തിലൂടെ എന്തുകാര്യവും നമുക്കുനേടാമെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുകയാണ്.
ബഹുഭൂരിപക്ഷം കുട്ടികൾക്കും പഠിക്കുന്നതിനുവേണ്ട എല്ലാ സൗകര്യങ്ങളും അവരവരുടെ വീടുകളിലുണ്ട്. മാതാപിതാക്കളാണെങ്കിൽ ലക്ഷങ്ങൾ ചെലവഴിക്കാൻ മടിയില്ലാത്തവരും. എങ്കിലും വിദ്യാഭ്യാസ രംഗത്ത് പലരും പിന്നോക്കം പോകുന്നതാണ് കണ്ടുവരുന്നത്.
ലക്ഷ്യബോധം ഉള്ളവർക്കുമാത്രമേ ഉന്നത വിജയം കരസ്ഥമാക്കു വാൻ കഴിയൂ. ശ്രീ ബാബുമോന്റെ ഈ വിജയം നാടിന് അഭിമാന മാണ്. അദ്ദേഹത്തെ ഞാൻ ഹാർദ്ദമായി അഭിനന്ദിക്കുന്നു. ജീവിതത്തിൽ ഇനിയും ഒട്ടേറെ വിജയങ്ങൾ അദ്ദേഹത്തിനുണ്ടാകട്ടെ എന്നാശംസി ക്കുന്നു. അതിനായി ജഗദീശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.
നിങ്ങൾക്കെല്ലാവർക്കും നന്ദി നമസ്കാരം
ജയ് ഹിന്ദ്.
COMMENTS