Saturday, 23 May 2020

Malayalam Essay on Alcoholism, "madyapanam arogyathinu hanikaram", "മദ്യപാനം നിർത്താൻ ഉപന്യാസം"

Alcoholism Essay in Malayalam : In this article, we are providing മദ്യപാനം നിർത്താൻ ഉപന്യാസം. മദ്യം പ്രസംഗം Madyapanam Arogyathinu Hanikaram Essay in Malayalam.

Malayalam Essay on Alcoholism, "madyapanam arogyathinu hanikaram", "മദ്യപാനം നിർത്താൻ ഉപന്യാസം"

നമ്മുടെ സമൂഹത്തിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് മദ്യവർജ്ജനം. നമ്മുടെ നാട്ടിലുണ്ടായിക്കൊണ്ടിരിക്കുന്ന ഒട്ടു മിക്ക പ്രശ്നങ്ങളുടെയും മുഖ്യകാരണം മദ്യപാനമാണ്. മദ്യത്തിന്റെ ആസക്തി വിദ്യാർത്ഥികളിലും യുവജനങ്ങളിലും വ്യാപകമായിക്കൊണ്ടി രിക്കുകയാണ്. സമൂഹത്തെ കാർന്നുതിന്നുന്ന ഈ മഹാവിപത്തിനെതിരെ പ്രതികരിക്കുവാൻ പലസംഘടനകളും മുന്നോട്ടുവന്നിട്ടുണ്ട്.
Malayalam Essay on Alcoholism
മദ്യം കഴിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. മദ്യത്തിന് അടിമകളായി മാറുന്നവർ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എത്രവലുതാണെന്ന് നാം മനസ്സിലാക്കണം. ഇതിനെതിരെ ശക്തമായ ഒരു നിലപാടെടുത്തില്ലെങ്കിൽ ഒരു സമൂഹത്തിന്റെ നാശത്തിനുതന്നെ സാക്ഷ്യം വഹിക്കേണ്ടതായി വരും. പലരും മദ്യത്തിന് അടിമകളാകു ന്നത് പാരമ്പര്യത്തിന്റെയും, കുടുംബവ്യവസ്ഥിതിയുടേയുമൊക്കെ ഫല മായിട്ടാണ്. മദ്യലഹരിയിൽ എല്ലാം മറക്കുമെന്ന് പ്രഖ്യാപിക്കുന്നവൻ ലഹരിവിട്ടുകഴിയുമ്പോൾ തങ്ങൾ കാട്ടിക്കൂട്ടിയതെന്തെന്ന് ചിന്തിക്കുന്നില്ല.
Read also : Malayalam Essay on Plastic Ban
മദ്യപാനംമൂലം എത്രയെത്ര കുടുംബങ്ങളാണ് തകർന്നിട്ടുള്ളത്. മദ്യം വ്യക്തിയെ മാത്രമല്ല കുടുംബത്തെയും, സമൂഹത്തെയും തകർ ക്കുന്നു. മദ്യം കുടുംബജീവിതത്തിൽ സൈ്വരക്കേടുകൾ സൃഷ്ടിക്കുന്നു. പകൽമുഴുവൻ പണിയെടുക്കുകയും, കിട്ടുന്ന പണം മുഴുവൻ മദ്യഷാപ്പിൽ ചെലവഴിക്കുകയുംചെയ്യുന്ന ഒരാൾക്ക് കുടുംബം മുന്നോട്ടുനയിക്കാനാ വില്ല. തന്മൂലം കുടുംബകലഹങ്ങളും പീഢനങ്ങളും ആത്മഹത്യകളും വരെ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
Read also : Cyber Kuttakrithyangal Essay in Malayalam
മദ്യലഹരിയിൽ ബോധംകെട്ടവർ എന്ത് ഹീനകൃത്യങ്ങളും ചെയ്യാൻ മടിക്കുകയില്ല. അതിന്റെ ഫലമായി കുടുംബം തകർന്ന് തരിപ്പണമാകും. അത് സമൂഹത്തിനൊരു പുഴുക്കുത്തായി തീരും. മദ്യപാനം ശാരീരികവും സാമ്പത്തികവുമായ നഷ്ടങ്ങൾക്ക് ഇടയാക്കുന്നു. മദ്യപാനം ഒരു ഫാഷനായി മാറിയിരിക്കുകയാണ്.
ഏതെങ്കിലുമൊരു വിശേഷംവന്നാൽ അതിഥികളെ സത്കരിക്കുന്ന തിന് ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു വസ്തുവായി മാറിയിരിക്കുകയാണ് മദ്യം. ഇതിനുവേണ്ടി എത്രപണംമുടക്കുന്നതിനും ആർക്കും ബുദ്ധിമുട്ടുണ്ടാവു കയില്ല.
Read also : Malayalam Essay on Advantages and Disadvantages of Mobile Phone

മദ്യദുരന്തങ്ങൾക്ക് പേരുകേട്ട നാടായി നമ്മുടെ രാജ്യം മാറുകയാണ്. വൈപ്പിൻ ദുരന്തം, കല്ലുവാതുക്കൽ ദുരന്തം എന്നിവ വരുത്തിവച്ച ദുരന്ത ങ്ങൾ നാം മറന്നിട്ടില്ല. ഓരോസംഭവമുണ്ടാകുമ്പോഴും അതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് ചർച്ചചെയ്ത് സമയം പോകുന്നതല്ലാതെ മദ്യദുരന്തമു ണ്ടാകാതിരിക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
നമ്മുടെ നാട്ടിൽ നടക്കുന്ന മിക്ക അപകടങ്ങളുടെയും കാരണം മദ്യ പാനംതന്നെയാണ്. എത്രയെത്ര ചെറുപ്പക്കാരാണ് മദ്യപിച്ച് വാഹനമോ ടിച്ച് ദിവസംതോറും അപകടങ്ങളുണ്ടാക്കിവയ്ക്കുന്നത്. അവർ സ്വയം മരിക്കുകയും മറ്റുള്ളവരെക്കൂടി മരണത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്. ചെറുപ്പക്കാരിലുണ്ടായിരിക്കുന്ന ഈ മദ്യപാന ആസക്തി പലരോഗങ്ങളും പിടിപെട്ട് അകാലമൃത്യുവരിക്കുന്നതിനിടയാക്കുന്നു.
Read also : Essay on Mahatma Gandhi in Malayalam
രാജ്യത്ത് നടക്കുന്ന കവർച്ച, കൊലപാതകം, അക്രമങ്ങൾ എന്നി വയുടെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്നവർ മദ്യലഹരിയിൽ മുഴുകി യിരുന്നതായി കാണാം. നമുക്ക് നാശം വിതയ്ക്കുന്ന മദ്യം നാം എന്തിനു പയോഗിക്കണമെന്ന് ഓരോരുത്തരും സ്വയം ചിന്തിക്കണം. ചെറുപ്പത്തിലേ മദ്യപാനം ശീലമാക്കിയിട്ടുള്ള പലരും കരൾ സംബന്ധമായ പല രോഗ ങ്ങളും പിടിപെട്ട് ചെറുപ്രായത്തിലേ മരിക്കുന്നു.
കേരളത്തിൽ ചാരായനിരോധനം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും പൂർണ്ണമായി അത് വിജയത്തിലെത്തിക്കുവാൻ നമുക്ക് സാധിച്ചിട്ടില്ല. അന്യസ്ഥലത്തുനിന്നും, സ്പിരിറ്റുകൊണ്ടുവന്ന് വ്യാജമദ്യം ഉണ്ടാക്കി നാട്ടിൽ സുലഭമായി വിറ്റഴിക്കുന്ന ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ട്. ഇതുകൂടാതെ വിദേശനിർമ്മിതമദ്യങ്ങളും നമ്മുടെ നാട്ടിൽ സുലഭമാണ്. മുട്ടിന് മുട്ടിന് കൂണുകൾപോലെ ബാറുകളും മുളയ്ക്കുന്നു. ജനങ്ങളെ മദ്യപാനത്തിലേക്കാകർഷിക്കുന്ന സിനിമകൾ, സീരിയലുകൾ, പരസ്യ ങ്ങൾ എന്നിവ നിരോധിക്കേണ്ടതത്യാവശ്യമാണ്.
Read also : Global warming / Climate change Essay in Malayalam

വ്യക്തിയുടെ ആരോഗ്യം കുടുംബത്തേയും, കുടുംബത്തിന്റെ ആരോഗ്യം സമൂഹത്തേയും, സമൂഹത്തിന്റെ ആരോഗ്യം നാടിനേയും പുഷ്ടിപ്പെടുത്തുവാനുള്ളതാണ്. മദ്യപാനത്തിന്റെ ദൂഷ്യവശങ്ങൾ വിശ ദീകരിച്ച് മദ്യവർജ്ജനം നടപ്പിലാക്കുക എന്നതാണ് സാമൂഹ്യപുരോഗ തിക്കുള്ള ഒരു മാർഗ്ഗം. മറ്റൊന്ന് ഓരോരുത്തരും ആത്മനിയന്ത്രണം പാലി ക്കുക എന്നതാണ്. എങ്കിൽ മാത്രമേ മദ്യവർജ്ജനംകൊണ്ട് സാമൂഹ്യ പുരോഗതിയുണ്ടാകൂ.

SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: