Madyapanam Speech in Malayalam Language : In this article, we are providing മദ്യപാനത്തെക്കുറിച്ചുള്ള പ്രസംഗം for school students. മദ്യനിരോധനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഒരു പ്രസംഗം തയ്യാറാക്കുക. നാം ഇന്നിവിടെ കൂടിയിരിക്കുന്നത് ജനങ്ങളെ ബാധിച്ചിരിക്കുന്ന ഗുരു തരമായ ഒരു പ്രശ്നം ചർച്ചചെയ്യുവാനാണ്. ഓരോദിവസവും പത്രം എടുത്തു നോക്കിക്കഴിയുമ്പോൾ ഞെട്ടിക്കുന്ന അപകടവാർത്തകളാണ് നാം കാണുന്നത്. അപകടങ്ങളിൽ ബഹുഭൂരിപക്ഷവും സംഭവിക്കുന്നത് മദ്യലഹരിയിൽ ആണ്ടുപോകുന്നതുകൊണ്ടാണ്. മദ്യനിരോധനം നടപ്പി ലാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. Read also : Speech on Hartal in Malayalam, Independence Day Speech in Malayalam, Speech on plastic free School in Malayalam, School Anniversary Speech in Malayalam Language
Madyapanam Speech in Malayalam Language : In this article, we are providing മദ്യപാനത്തെക്കുറിച്ചുള്ള പ്രസംഗം for school students. മദ്യനിരോധനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഒരു പ്രസംഗം തയ്യാറാക്കുക.
മദ്യപാനത്തെക്കുറിച്ചുള്ള പ്രസംഗം Madyapanam Speech in Malayalam Language
നാം ഇന്നിവിടെ കൂടിയിരിക്കുന്നത് ജനങ്ങളെ ബാധിച്ചിരിക്കുന്ന ഗുരു തരമായ ഒരു പ്രശ്നം ചർച്ചചെയ്യുവാനാണ്. ഓരോദിവസവും പത്രം എടുത്തു നോക്കിക്കഴിയുമ്പോൾ ഞെട്ടിക്കുന്ന അപകടവാർത്തകളാണ് നാം കാണുന്നത്. അപകടങ്ങളിൽ ബഹുഭൂരിപക്ഷവും സംഭവിക്കുന്നത് മദ്യലഹരിയിൽ ആണ്ടുപോകുന്നതുകൊണ്ടാണ്. മദ്യനിരോധനം നടപ്പി ലാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
മദ്യം വിഷമാണ്. അതുണ്ടാക്കരുത്, കൊടുക്കരുത്, കഴിക്കരുത് എന്ന മഹത്തായ സന്ദേശം ശ്രീനാരായണഗുരു പ്രസിദ്ധം ചെയ്തിരുന്നു. എന്നാൽ എങ്ങനെയും മദ്യം ഉണ്ടാക്കണം, കൊടുക്കണം, കഴിക്കണം എന്നീ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. ഇത് വളരെ ലജ്ജാകരമാണ്.
മദ്യപാനംകൊണ്ട് എത്രയെത്ര കുടുംബങ്ങളാണ് നമ്മുടെ നാട്ടിൽ ശിഥിലങ്ങളായിക്കൊണ്ടിരിക്കുന്നത്. കുടുംബം സംരക്ഷിക്കേണ്ട ആൾ ഉള്ള പണം മുഴുവൻ കുടിച്ചുതീർത്ത് കുടുംബാംഗങ്ങളെ പട്ടിണിക്കിടു ന്നവരുടെ കഥകൾ നമുക്കറിയാം. മദ്യപാനികളുടെ വീടുകളിൽ മിക്ക പ്പോഴും വഴക്കുകൾ ഉണ്ടാകാറുണ്ട്. ഇത് പലരേയും ആത്മഹത്യയിലേക്ക് നയിക്കാറുമുണ്ട്.
മദ്യപാനാസക്തിയിലമർന്ന് നിത്യരോഗിയായി നരകിക്കുന്ന ആളു കളെ നമുക്കറിയാം. ഇവർ സ്വന്തം കുടുംബത്തോടുകാണിക്കുന്ന പാത കമാണ് മദ്യപാനം. മാരകരോഗങ്ങൾക്കടിമയായി അകാലത്തിൽ ചരമ മടയുന്ന ആളുകളുടെ എണ്ണം കൂടിക്കൂടിവരുന്നു. മദ്യം വിഷമാണെന്ന റിഞ്ഞിട്ടും ആളുകൾക്ക് അതിലേക്ക് ആസക്തി കൂടിക്കൂടിവരികയാണ്. കൗമാരക്കാരും കുട്ടികളും സ്ത്രീകളും മദ്യപാനം ശീലമാക്കിത്തുടങ്ങി യിരിക്കുന്നു. ഇത് വലിയ ഒരു ദുരന്തത്തിലേക്കുള്ള എടുത്തുചാട്ടമാണ്.
മദ്യപാനം ഒരു ഫാഷനും മാന്യതയുമൊക്കെയായിട്ടാണ് ജനങ്ങൾ കണക്കാക്കുന്നത്. വിവാഹത്തിനും മറ്റ് വിശേഷാവസരങ്ങളിലും മദ്യ സൽക്കാരം ഒഴിച്ചുകൂടാനാകാത്ത ഒരു ചടങ്ങായി മാറിയിരിക്കുകയാണ്. ഇത്തരം കാര്യങ്ങൾക്കെതിരെ നാം ശക്തമായി പ്രതികരിക്കണം. മദ്യ പിച്ചുവരുന്നവരെ പൊതുകാര്യങ്ങൾക്കും ചടങ്ങുകൾക്കും പങ്കെടുപ്പിക്ക രുത്. മദ്യപാനത്തിന്റെ ദൂഷ്യവശങ്ങൾ ജനങ്ങളിൽ എത്തിക്കണം. പൊതു സ്ഥലങ്ങളിൽ മദ്യപാനികൾക്ക് പ്രവേശനം അനുവദിക്കരുത്. മദ്യത്തെ ക്കുറിച്ചുള്ള പരസ്യങ്ങൾ നിരോധിക്കണം. മദ്യത്തിന്റെ ലഭ്യത കുറയ് ക്കണം.
മദ്യനിരോധനം ഒറ്റയടിക്ക് സാദ്ധ്യമല്ലെന്ന് നമുക്കെല്ലാം അറിയാം. ഗവൺമെന്റിനുകിട്ടുന്ന നികുതിയും തൊഴിലാളികളുടെ പുനരധിവാ സവും ഒരു വലിയ കീറാമുട്ടിയായി നിൽക്കുന്നു. അനധികൃത മദ്യനിർമ്മാ താക്കളേയും വില്പനക്കാരേയും കണ്ടെത്തി കഠിനമായ ശിക്ഷ ഏർപ്പാ ടാക്കണം. മദ്യപാനത്തിൽനിന്നുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണം.
ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കണം. അതിനുവേണ്ടി എല്ലാ ജനങ്ങളും പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നിർ ത്തുന്നു.
നന്ദി. നമസ്കാരം
Read also :
Speech on Hartal in Malayalam Language
Speech on Hartal in Malayalam Language
COMMENTS