Speech on plastic free School in Malayalam Language
പ്ലാസ്റ്റിക് വിമുക്തവിദ്യാലയം. സ്വപ്നമോ യാഥാർത്ഥ്യമോ? പ്രസംഗം തയ്യാറാക്കുക.
മാന്യസദസ്സിനു നമസ്കാരം.
പ്ലാസ്റ്റിക് വിമുക്തവിദ്യാലയം സ്വപ്നമോ യാഥാർത്ഥ്യമോ? കേൾക്കു മ്പോൾ ഇതൊരു സ്വപ്നം മാത്രമായി തോന്നാം. പക്ഷേ അതു യാഥാർത്ഥ്യമാക്കാനുള്ള കാര്യങ്ങളെപ്പറ്റി നമുക്കു ചിന്തിക്കാം.
നമ്മൾ ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്. ഒരു ദിവസം ഒരു പ്ലാസ്റ്റിക് കൂടെങ്കിലും ചെല്ലാത്ത വീടുക ളില്ല. എന്നാൽ നേരത്തെ ഇതായിരുന്നില്ല സ്ഥിതി. പ്ലാസ്റ്റിക് കണ്ടുപിടി ക്കുന്നതിനുമുൻപ് ആളുകൾ കഴിഞ്ഞതെങ്ങനെയാണ്. അന്ന് സാധന ങ്ങൾ പൊതിയാൻ കടലാസ്, ഇല, ചണച്ചാക്കുകൾ മുതലായവയാണ് ഉപയോഗിച്ചിരുന്നത്. അതെല്ലാം നമ്മുടെ പ്രകൃതിക്കു യോജിച്ചവയായി രുന്നു, അന്ന് രോഗങ്ങളും കുറവായിരുന്നു.
എന്നാൽ പ്ലാസ്റ്റിക് കണ്ടുപിടിച്ചതോടെ നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അതിന്റെ ആധിപത്യമാണ്. സാധനങ്ങൾ എളുപ്പ് ത്തിൽ വിറ്റഴിക്കാൻ കടക്കാർ പ്ലാസ്റ്റിക് ഉപയോഗിച്ചു തുടങ്ങി. സാധന ങ്ങൾ വീട്ടിലെത്തിച്ചുകഴിഞ്ഞാൽ ഉപയോഗശൂന്യമായ കവർ നമ്മുടെ പരിസരങ്ങളിൽ വലിച്ചെറിയുകയാണ് പതിവ്. അങ്ങനെ നമ്മുടെ വിദ്യാ ലയ പരിസരത്തും പ്ലാസ്റ്റിക്കിന്റെ കൂമ്പാരമാണ് കാണുന്നത്. അതിൽനി ന്നുണ്ടാകുന്ന ദുർഗന്ധം വായുവിനെ മലിനമാക്കുന്നു. വെള്ളം കെട്ടിക്കി ടന്ന് കൊതുക് പെരുകാൻ ഇടയാക്കുന്നു. ഇതു മാത്രമല്ല മണ്ണിൽ ലയി ക്കാത്ത പ്ലാസ്റ്റിക് ഭൂമിക്ക് ദോഷം വരുത്തും. അങ്ങനെ പ്ലാസ്റ്റിക് എന്ന വില്ലൻ നമ്മുടെ ജീവനുതന്നെ വലിയ ഭീഷണിയായി മാറിയിരിക്കുക യാണ്.
നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ഇന്ന് പൊതുജനസഹകര ണത്തോടെ പ്ലാസ്റ്റിക് നിർമ്മാർജ്ജനയജ്ഞം ആരംഭിച്ചിരിക്കുകയാണ്. എന്തുകൊണ്ട് നമ്മുടെ വിദ്യാലയവും പ്ലാസ്റ്റിക് വിമുക്തമാക്കിക്കൂടാ.
30 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ വില്പനയും ഉപ യോഗവും സർക്കാർ നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടുമാത്രമായില്ല. നാം ഒത്തൊരുമിച്ച് പ്രവർത്തിച്ചാലേ ലക്ഷ്യത്തിലെത്താനാകൂ.
പ്ലാസ്റ്റിക് ഉപയോഗിക്കില്ലെന്ന് ദൃഢപ്രതിജ്ഞയെടുക്കണം. കണ്ണിൽ കാണുന്ന പ്ലാസ്റ്റിക്കുകൾ പെറുക്കിയെടുത്ത് വിജനമായ സ്ഥലത്ത് നിക്ഷേ പിക്കണം. പ്ലാസ്റ്റിക് വരുത്തുന്ന ദുരിതങ്ങൾ കൂട്ടുകാരെ പറഞ്ഞു മന സ്സിലാക്കണം. ഇങ്ങനെ ചെയ്താൽ നമ്മുടെ വിദ്യാലയം പ്ലാസ്റ്റിക് വിമു ക്തമാക്കാം. നമ്മുടെ ആരോഗ്യത്തിനു ഭീഷണിയായിരിക്കുന്ന വില്ലനെ ഒഴിവാക്കുന്നതോടെ പ്ലാസ്റ്റിക് വിമുക്തവിദ്യാലയം എന്നത് നമുക്ക് യാഥാർത്ഥ്യമാക്കാം. ഓരോ കുട്ടിയും ദിവസവും ഉരുവിടേണ്ടത് പ്ലാസ്റ്റിക് വിമുക്തവിദ്യാലയം എന്നതായിരിക്കട്ടെ. അങ്ങനെ എളിയ പ്രവർത്തന ത്തിലൂടെ രാജ്യത്തെ വലിയയജ്ഞത്തിൽ നമുക്കും പങ്കു ചേരാം. അതി നായി നിങ്ങളോരോരുത്തരും മുന്നോട്ടുവരണമെന്ന് ആഹ്വാനംചെയ്ത കൊണ്ട് നിർത്തുന്നു.
0 comments: