Essay on Importance of Educational Tour in Malayalam Language : പഠന യാത്രയുടെ പ്രാധാന്യം ഉപന്യാസം, പഠനയാത്രകൾ കൊണ്ടുള്ള പ്രയോജനം ഉപന്യാസം.
Essay on Importance of Educational Tour in Malayalam Language : In this article, we are providing പഠന യാത്രയുടെ പ്രാധാന്യം ഉപന്യാസം, പഠനയാത്രകൾ കൊണ്ടുള്ള പ്രയോജനം ഉപന്യാസം.
Essay on Importance of Educational Tour in Malayalam Language
സഞ്ചാരം രസകരമായ ഒരു അനുഭവമാണ്. അതുപോലെ രസകര മാണ് യാത്രാവിവരണങ്ങൾ വായിക്കുന്നതും. ഒരു കാര്യം ഉറപ്പിച്ചു പറയാം. പുതിയ പുതിയ അറിവിന്റെ വാതിലുകൾ തുറക്കുന്നതിനു യാത്രയോളം പോന്ന മറ്റൊരു മാർഗ്ഗവും ഇല്ല. വിദ്യാഭ്യാസമെന്നാൽ അറി വിന്റെ സമ്പാദനവും ബുദ്ധിയുടെ വികാസവുമെന്നാണ് അർത്ഥം. വിദ്യാഭ്യാസം ജീവിതവും മാർഗ്ഗവും തേടിയുള്ള ഒരു മഹായാത്രകൂടി യാണ്. ആകയാൽ പഠനയാത്രകൾ ഈ ലക്ഷ്യം കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഉതകുന്നു.
യാത്ര ഒരു മനുഷ്യന്റെ മനോമണ്ഡലത്തിന്റെ വ്യാപ്തി വർദ്ധിപ്പി ക്കുന്നു. വിവിധ നാടുകളും അവിടെയുള്ള വ്യത്യസ്തരായ മനുഷ്യരും അവരുടെ സംസ്കാരവും മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. വിഭിന്ന ജനസമൂഹത്തിന്റെ വൈവിദ്ധ്യമാർന്ന ജീവിതരീതികൾ മനസ്സിലാക്കു ന്നതിനു സഞ്ചാരം ഉപകരിക്കുന്നു. അന്യരാജ്യത്ത് ജീവിക്കുന്ന മനു ഷ്യരുടെ ആചാര-മര്യാദകളും മറ്റും മനസ്സിലാക്കാൻ പഠനയാത്രകൾ കൊണ്ടു സാധിക്കുന്നു. വിദ്യാഭ്യാസം എന്നാൽ മാനസികവും ശാരീരി കവും ബുദ്ധിപരവുമായ വികാസമാണ്. സ്വയം അനുഭവങ്ങളിലൂടെ അറിവ് ശേഖരിക്കുമ്പോൾ പാഠപുസ്തകങ്ങൾ നല്കുന്ന അറിവിനപ്പു റത്തേക്കു ചെന്ന് പ്രായോഗികജീവിതത്തിന്റെ സത്യമുള്ള മുഖംകൂടി ദർശിക്കാനാകും. അങ്ങനെ ഓരോ വിനോദയാത്രയും പഠനയാത്രയായി രൂപപ്പെടുന്നു.
വ്യത്യസ്ത രാജ്യത്തുള്ള വ്യത്യസ്തരായ ജനങ്ങളുടെ ജീവിതനിലവാ രത്തെ വിലയിരുത്തുവാൻ യാത്രകൾ സഹായിക്കുന്നു. ആരുടേതാണ് നല്ല സംസ്കാരം, മര്യാദ, ആചാരരീതി എന്നും എന്താണ് നല്ല മര്യാ ദയും ആതിഥേയത്വവുമെന്നും മനസ്സിലാക്കാൻ യാത്രയോളം ഫലപ്ര ത്തിന്റെയും മാനമളക്കുന്ന ഉരകല്ലായി പഠനയാത്രകൾ മാറുന്നു. ചൈന യിൽ സുന്ദരിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു സ്ത്രീയെ യൂറോപ്പു കാർ ഇഷ്ടപ്പെട്ടെന്നു വരില്ല. യൂറോപ്യരുടെ പൂച്ചക്കണ്ണിന്റെ ഭംഗി നമുക്ക് സൗന്ദര്യമല്ല. ആഫ്രിക്കൻ സുന്ദരിയെ നോക്കി ഇന്ത്യക്കാർ ചിരി ച്ചെന്നു വരാം.
ക്ഷമയും സഹിഷ്ണുതയുമാണ് ഒരു നല്ല സഞ്ചാരിയുടെ മുഖമുദ്ര. സ്വന്തം നാടുവിട്ടു പുറത്തേക്കുപോകാത്ത ഒരാളുടെ മനസ്സ് സങ്കുചി തമായിരിക്കും. അയാൾ തന്റെ കൊച്ചുലോകം മറ്റേതു നാടിനെക്കാളും ഉദാത്തമാണെന്ന് അഹങ്കാരത്തോടെ അഭിമാനിക്കുകയും ചെയ്യും. കൂപമണ്ഡൂകത്തിന്റെ ചിന്തയും ഇതുതന്നെയാണ്. വ്യക്തിപരമായ ഇച്ഛാനിച്ഛകൾ ഉപേക്ഷിച്ച് പൊതുതാത്പര്യത്തിന്റെ വഴിക്ക് സഞ്ചരി ക്കാൻ പഠനയാത്രകൾ കുട്ടികളെ പരിശീലിപ്പിക്കുന്നു.
പഠനയാത്രകൾ അറിവു പകരുന്ന വിദ്യാഭ്യാസപദ്ധതിതന്നെയാണ്. അറിയുവാനുള്ള ആഗ്രഹം ആബാലവൃദ്ധം ജനങ്ങൾക്കുമുണ്ട്. സ്വയ മേവ കണ്ടെത്തുന്ന പുതിയ അറിവുകൾ ഔപചാരിക പഠനത്തെക്കാൾ കൂടുതൽ ശക്തവും ഫലപ്രദവുമായിരിക്കും. ഉല്ലാസയാത്രകളിലൂടെ ശേഖരിക്കപ്പെടുന്ന വിജ്ഞാനത്തിന്റെ ഗുണമേന്മ കൂടും. വിനോദ യാത്രകൾ നാമറിയാതെ വിജ്ഞാനയാത്രകളായി രൂപപ്പെടുന്നു. ഇവിടെ വിദ്യാഭ്യാസം രസകരമായ അനുഭവമായിത്തീരുന്നു. ക്ലാസ് മുറിയിലെ പഠനത്തെക്കാൾ എല്ലാ അർത്ഥത്തിലും നല്ല അധ്യയനം പഠനയാത്ര വാഗ്ദാനം ചെയ്യുന്നു. നേടിയ അറിവുകൾ കൂടുതൽ ഉറപ്പിക്കുന്നതിനും പഠനയാത്ര ഉപകരിക്കും. കല, ശാസ്ത്രം , ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പഠനയാത്ര ഒരു പാഠ്യാ നുബന്ധപ്രവർത്തനമാണ്.
ചരിത്രപ്രസിദ്ധമായ ഏതെങ്കിലും സ്ഥലത്ത് സന്ദർശനത്തിനെത്തു മ്പോൾ നമ്മുടെ ഭാവനാശേഷി കൂടുതൽ ശക്തിമത്താകുന്നതായി കാണാം. താജ്മഹലിന്റെ മുന്നിൽ എത്തിനിൽക്കുമ്പോൾ നമ്മുടെ മനസ്സ് സമ്പന്നമായ് മുഗൾ സാമ്രാജ്യത്തിലേക്കു സഞ്ചരിക്കുന്നു. തിരു വനന്തപുരത്ത് രാജകൊട്ടാരങ്ങളുടെ മുന്നിലെത്തുമ്പോൾ കുതിരക്കു ളമ്പടിയും വീണാവേണുമൃദംഗങ്ങളുടെ നാദവും മനസ്സിൽ അലയടി ച്ചുയരും.
കുട്ടികളിൽ അന്വേഷണതൃഷ വളർത്തിയെടുക്കുവാൻ പഠന യാത്രകൾ ഉപകരിക്കും. സാമൂഹികബോധം കുട്ടികളിൽ വളർത്തി യെടുക്കുവാൻ പഠനയാത്ര ഒരു പരിധിവരെ സഹായിക്കുന്നു. കുട്ടികളും അധ്യാപകരും തമ്മിലുള്ള അകൽച്ച ഇല്ലാതാക്കാനും പഠനയാത്രയിലെ ഒത്തുചേരൽ സഹായകമാണ്.
വിദ്യാഭ്യാസവകുപ്പ് പഠനയാത്രയുടെ പ്രാധാന്യവും സാധ്യതയും കണക്കിലെടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ സ്കൂൾ-കോളജ് തലത്തിൽ കുട്ടികൾക്കായി പഠനയാത്രകൾ സംഘടിപ്പിക്കുന്നത്. മാത്ര മല്ല, ഇത്തരം യാത്രകൾ ചില കോഴ്സുകൾക്കു നിർബന്ധമായ പഠന പ്രവർത്തനം കൂടിയാണ്. സർക്കാർ അധ്യാപകർക്കും കുട്ടികൾക്കും ഇത്തരം യാത്രകൾക്കു റെയിവേയിൽ ഇളവുകളും ആനുകൂല്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
പണ്ട് സഞ്ചാരം വിരസവും ദുർഘടവുമായിരുന്നു. എവിടെയാണ ങ്കിലും കാൽനടയായി വേണമായിരുന്നു പോകുവാൻ. മാർക്കോ പോളയുടെ യാത്രാചരിത്രം ഉദാഹരണമാണ്. അദ്ദേഹം യൂറോപ്പിൽ നിന്നും ചൈനയിലേക്കു കാൽനടയായി സഞ്ചരിച്ചു. ശങ്കരാചാര്യർ ഭാരതമൊട്ടാകെ സഞ്ചരിച്ചിരുന്നതും ഇങ്ങനെയായിരുന്നു. എന്നാൽ കഥയാകെ മാറിയിരിക്കുന്നു. യാത്ര ഇന്നു സുഖകരവും ആനന്ദകര വുമായ വിനോദമാണ്. വിമാനങ്ങളും ട്രെയിനുകളും കപ്പലുകളും ബസ്സുകളും സഹായത്തിനായി ഉണ്ട്.
ഭൂപ്രകൃതി, കാലാവസ്ഥ, വിഭിന്നദേശങ്ങളിലെ ജീവിതരീതി, സസ്യജന്തുവർഗ്ഗങ്ങൾ എന്നിവയെ പരിചയപ്പെടാൻ സഞ്ചാരംകൊണ്ടു സാധി ക്കുന്നു. ലോകത്തിന്റെ വൈവിദ്ധ്യത്തിലേക്കുള്ള ഒരു തീർത്ഥാടനം തന്നെയാണ് ഇതും. വിദ്യാഭ്യാസം ഒരു വ്യക്തിയുടെ മനസ്സിന്റെ അതി രുകളെ വികസിപ്പിക്കുന്നുവെങ്കിൽ പഠനയാത്രകൾ ആ അറിവിനു കൂടുതൽ കരുത്തു പകർന്നുനൽകുന്നു. വിദ്യാഭ്യാസത്തിന്റെ അവി ഭാജ്യഘടകം തന്നെയാണ് ഇത്. ഒരു ചടങ്ങ് എന്നപോലെ സംഘടിപ്പി ക്കുന്ന പഠനയാത്രകൾക്ക് ഈ ലക്ഷ്യം നേടാനാകില്ല.
ഓരോ വിഷയം പഠിക്കുമ്പോഴും അനുബന്ധമായി പഠനസന്ദർ ശനങ്ങൾ സംഘടിപ്പിക്കണം. പാഠപുസ്തകത്താളുകൾ മാത്രമാണ് പഠനമെന്ന ധാരണ നമുക്ക് ഇന്നും മാറിയിട്ടില്ല. സ്കൂളുകളിലുള്ള സൗക ര്യങ്ങൾപോലും പരിചയപ്പെടാതെ വിദ്യാലയം വിട്ടുപോകുന്നവരാണ് വിദ്യാർത്ഥികൾ. സ്വന്തം പഞ്ചായത്തിലുള്ള നാട്ടിൻപുറങ്ങൾപോലും പൂർണ്ണമായി കാണാത്തവരാണ് നമ്മുടെ കുട്ടികളിൽ ഭൂരിഭാഗവും.
പഠനയാത്രകൾ നിർബന്ധമായും സ്കൂൾ പാഠ്യപദ്ധതിയിൽ പെടുത്തണം. എല്ലാ വിദ്യാർത്ഥികളും ഇതിൽ ബന്ധപ്പെടണം. പണമുള്ള വർക്കു മാത്രമുള്ള സൗകര്യമാകരുത്. മുഴുവൻ വിദ്യാർത്ഥിക്കും അതി നുള്ള സൗകര്യമുണ്ടാകണം. ഇടുങ്ങിയ ദേശസ്നേഹവും സ്വാർത്ഥ മായ ദേശാഭിമാനവും കുട്ടികളിൽ ഉണ്ടാകാൻ പാടില്ല. നല്ലയാത്രകൾ നല്ല പാഠമാണ്. വിശ്വപൗരനായി വളരാനുള്ള പ്രാർത്ഥനയും ആഗ്ര ഹവും ഓരോ കുട്ടിക്കും ഉണ്ടാകണം. വിദ്യാഭ്യാസം ഈ വിശാലമായ അർത്ഥമാണ് മുന്നോട്ടുവയ്ക്കുന്നത്. ഇത് ആർജ്ജിക്കാൻ പഠനയാ ത്രകൾ സഹായിക്കുന്നു.
COMMENTS