Essay on Science Blessing or Curse in Malayalam Language : In this article, we are providing ശാസ്ത്രം രക്ഷകനോ ശിക്ഷകനോ ഉപന്യാസം for Students.
Essay on Science Blessing or Curse in Malayalam Language : In this article, we are providing ശാസ്ത്രം രക്ഷകനോ ശിക്ഷകനോ ഉപന്യാസം for Students.
Essay on Science Blessing or Curse in Malayalam Language
ഇത് ശാസ്ത്രയുഗമാണ്. മനുഷ്യനു വിവിധ രംഗങ്ങളിൽ സയൻസ് നൽകുന്ന സേവനങ്ങൾ അക്കമിട്ടു പറയുക സാധ്യമല്ല. ഒന്നുറപ്പിച്ചു പറയാം, മനുഷ്യന്റെ നേട്ടങ്ങൾക്കെല്ലാം സയൻസിന്റെ സഹായമാണ് ഉള്ളത്. അത് അവന്റെ ജീവിതനിലവാരവും ആഹ്ലാദവും വർദ്ധിപ്പിച്ചു.
ശാസ്ത്രം മാനവപുരോഗതിയുടെ ആധാരമാണ്. എന്നാൽ ഇന്നത് മാനവരാശിക്ക് ഒരു ഭീഷണിയായി മാറിയിരിക്കുന്നു. ശാസ്ത്രത്തിന്റെ തിന്മകൾ ലോകജീവിതത്തിന്റെ സ്വച്ഛതയ്ക്കും പ്രപഞ്ചതാളത്തിനും ഭംഗം വരുത്തുന്നു. അണുശക്തി മനുഷ്യരാശിക്ക് മഹാഭീഷണിയായി മാറിയിരിക്കുന്നു. സമാധാനാവശ്യങ്ങൾക്ക് വിനിയോഗിക്കാവുന്ന ഈ ശാസ്ത്രനേട്ടം അണുബോംബായും ന്യൂക്ലിയർ ബോംബായും ഹൈഡ്ര ജൻബോംബായും ലോകനാശത്തിന് ഒരുക്കിവച്ചിരിക്കുന്നു. ലോക ത്തിന്റെ ഭാവിതന്നെ വിദൂരനിയന്ത്രിത അണ്വായുധങ്ങളുടെ സ്വിച്ചുക ളിലാണെന്നു പറയാം. ബഹിരാകാശംപോലും പടക്കളമാക്കാനുള്ള പദ്ധതിയാണു യു.എസ്. ഇപ്പോൾ ലക്ഷ്യമിടുന്നത്. നക്ഷത്രയുദ്ധമെന്നു പേരു വിളിക്കാവുന്ന സ്റ്റാർ വാർ ലോകത്തിനാകെ ഭീഷണിയാണ്.
ശാസ്ത്രത്തിന്റെ സംഭാവനയാണ് മലിനീകരണം. ലോകമാകെ റേഡി യേഷൻ വികിരണങ്ങൾക്കു കീഴിലാണ്. അണ്വായുധങ്ങളുടെ നിർമ്മാ ണവും ആയുധകിടമത്സരവും ഇതിന് ആക്കംകൂട്ടുന്നു. അണുവി ഫോടനങ്ങളും അണുശക്തി നിലയങ്ങളുടെ ചോർച്ചയും സ്ഥിതി കൂടുതൽ ഭീകരമാക്കുന്നു. കാൻസർ പോലുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കാനിടയാക്കുന്നു. പ്രയോഗിച്ചാൽ അനന്തരഫലമെന്തെ ന്നറിയാത്ത നിരവധി രാസവസ്തുക്കൾ ഇവിടെ പ്രചാരത്തിലുണ്ട്. ഇവ മണ്ണും വിണ്ണും വായുവും ജലവുമൊക്കെ വിഷമയമാക്കുന്നു. പലതരം മാരകരോഗങ്ങൾക്ക് കാരണമാകുന്നു. എൻഡോസൾഫാനുണ്ടാക്കുന്ന ദുരിതങ്ങൾ നമുക്ക് അറിയാമല്ലോ.
മനുഷ്യൻ ബഹിരാകാശത്തേക്കു തൊടുത്തുവിട്ട നിരവധി ഉപഗ്ര ഹങ്ങൾ ഭൂമിക്കു ചുറ്റും കറങ്ങുകയാണ്. അവ ഏതുനിമിഷവും പൊട്ടിത്തെറിക്കുന്ന ബോംബുകൾപോലെയാണ്.
എ.സി.കളും റഫ്രിജറേറ്ററുകളും പുറത്തേക്കുവിടുന്ന വാതകങ്ങൾ അന്തരീക്ഷത്തിന്റെ കവചമായ ഓസോൺ പാളികളിൽ വിള്ളലുണ്ടാ ക്കുന്നു. സൂര്യനിൽനിന്നും വരുന്ന മാരകമായ രശ്മികളെ തടഞ്ഞു നിർത്തുന്ന ആവരണമാണ് ഇത്. ഇവയുടെ നാശം കാരണം മനുഷ്യ ശരീരത്തിൽ കാൻസർ ഉണ്ടാകുന്നു. 2025 ആകുമ്പോഴേക്കും ഭാരത ത്തിലെങ്ങും ഇത്തരം രോഗങ്ങൾ സർവ്വസാധാരണമാകുമെന്ന് യു.എൻ. പഠന റിപ്പോർട്ട് പറയുന്നു.
പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമ്മാണംമൂലം ഉണ്ടാകുന്ന അപകട കരമായ വാതകങ്ങൾ ഈ സാധ്യത വർദ്ധിപ്പിക്കുകയാണ്. ഫാക്ടറി കളും വാഹനങ്ങളും അന്തരീക്ഷത്തെ വിഷമയമാക്കുന്നു. സമുദ്രവും വായുവും മലിനീകരിക്കപ്പെടുന്നു. സമുദ്രത്തിൽ രസത്തിന്റെ അളവ് വർദ്ധിക്കുന്നു. സമുദ്രമലിനീകരണം സമുദ്രജലത്തിലെ സൂക്ഷ്മസസ്യ ങ്ങളെ നശിപ്പിക്കുന്നു. കരയിൽ ലഭ്യമാകുന്ന ഓക്സിജനിൽ 75% കട ലിലെ സൂക്ഷ്മസസ്യങ്ങളിൽനിന്നാണ്. ശാസ്ത്രത്തിന്റെ ശിക്ഷയാണ് ഇതെന്ന് പറയേണ്ടിയിരിക്കുന്നു.
അണുശക്തി മനുഷ്യരാശിക്ക് ഭീഷണിയാണ്. അണുനിലയങ്ങൾ ഭാവിയെ തുറിച്ചുനോക്കുന്നു. സോവിയറ്റ് യൂണിയനിലെ ആണവ അപകടം ഒരു ഉദാഹരണമാണ്. ഹിരോഷിമയും നാഗസാക്കിയും നമുക്കു മുന്നിലുണ്ട്. ശാസ്ത്രത്തിന്റെ ദുസന്തതികളാണോ മനുഷ്യന്റെ ദുരുപയോഗമാണോ ഇതിനു കാരണമെന്ന് നാം ചിന്തിക്കേണ്ടിയിരി ക്കുന്നു.
വ്യവസായവത്കരണത്തിന്റെ ഭാഗമായി ഉയർന്നുവന്നതാണ് നഗര ങ്ങൾ. യന്ത്രവത്കരണം തൊഴിലില്ലായ്മയ്ക്ക് വഴിവെച്ചു. മനുഷ്യാ ധ്വാനത്തിലേറിയ പങ്കും യന്ത്രങ്ങളേറ്റെടുത്തു. സാമ്പത്തിക അസമത്വം വർദ്ധിച്ചു. ശാസ്ത്രം സമൂഹത്തിനോടുചെയ്ത അപരാധങ്ങളിലൊ ന്നാണ് ഇത്. ശാസ്ത്രബോധം അന്ധവിശ്വാസത്തെ ആട്ടിപ്പായിച്ചെങ്കിലും മനുഷ്യന്റെ ആത്മീയബോധവുമായി ബന്ധപ്പെട്ടിരുന്ന ധാർമ്മികമൂല്യ ങ്ങളെക്കൂടി ഉന്മൂലനം ചെയ്തു. മാനുഷിക മൂല്യങ്ങളെ ഇല്ലാതാക്കി മത്സരാദിവികാരങ്ങൾക്കു പ്രേരണയേകി.
ശാസ്ത്രീയബോധം മനുഷ്യനു കിട്ടിയ വരമായിരുന്നു. പക്ഷേ, മനു ഷ്യന്റെ അഹന്തയും ഉന്മൂലനവാസനയും അതിനെ ശാപമാക്കി. സ്വർഗ്ഗ ത്തുനിന്നും അഗ്നിയും അക്ഷരവും അക്കവും ശാസ്ത്രവുമൊക്കെ മനുഷ്യനു പ്രൊമിത്യൂസ് കവർന്നെടുത്തു നല്കിയ വരങ്ങളാണെന്നാണ് ഗ്രീക്ക് പുരാണങ്ങൾ പറയുന്നത്. പക്ഷേ, മനുഷ്യൻ ഇതെല്ലാം ദുരു പയോഗം ചെയ്തുതുടങ്ങി. അതോടെ മാനവരാശിക്ക് അവ വിനാ ശവും ഭീഷണിയുമായി.
ശാസ്ത്രം മനുഷ്യരാശിക്ക് ശിക്ഷകനോ രക്ഷകനോ എന്നാർക്കു മ്പോൾ ഒരുത്തരം തീർത്തുപറയുക സാധ്യമല്ല. ഒരു കൈയിൽ അനു ഗ്രഹവും മറുകൈയിൽ മഹാശാപവുമായി അത് നമ്മുടെ മുന്നിൽ നിൽക്കുന്നു. ലോകക്ഷേമത്തിനു വേണ്ടത് തിരഞ്ഞെടുക്കാം. ലോക നാശത്തിനു വേണ്ടതും തിരഞ്ഞെടുക്കാം. വർത്തമാനകാലാനുഭവങ്ങൾ കാട്ടിത്തരുന്നത് അതാണ്. ശാസ്ത്രം ഒരു ഇരുതല വാളാണ്- കായം കുളംവാൾ- എന്നുപറയാം. ഒരുവശം സൃഷ്ണാന്മുഖമാണ്. മറ്റേവശം വിനാശകരവും. സർവ്വതോമുഖമായ വശം മാത്രം തിരഞ്ഞെടുത്താൽ അത് മാനവരാശിക്ക് ശ്രയസ്കരമായിരിക്കും.
COMMENTS