Essay on Environmental Pollution in Malayalam Language : പരിസ്ഥിതി മലിനീകരണം എന്ന മഹാവിപത്ത് ഉപന്യാസം, പരിസര മലിനീകരണം ഒരു കുറിപ്പ്.
Essay on Environmental Pollution in Malayalam Language : In this article, we are providing പരിസ്ഥിതി മലിനീകരണം എന്ന മഹാവിപത്ത് ഉപന്യാസം, പരിസര മലിനീകരണം ഒരു കുറിപ്പ്.
Essay on Environmental Pollution in Malayalam Language
പരിസ്ഥിതി മലിനീകരണം എന്ന മഹാവിപത്ത്: ലോകമെമ്പാടും ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് മലിനീകരണം. സാധാരണക്കാരൻപോലും ഇതിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയി രിക്കുന്നു. ഈ പ്രശ്നത്തിന്റെ ഗൗരവം ലോകജനതയിലാകെ ഒരു ഉണർവ്വ് ഉണ്ടാക്കിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ രാഷ്ട്രീയപാർട്ടി കൾപോലും ഇതൊരു ജീവൽപ്രശ്നമായി പരിഗണിച്ച് പ്രവർത്തിക്കുന്നു. അടുത്തകാലത്തു നടന്ന ഗൾഫ് യുദ്ധം ഈ വിഷയത്തിലേക്കു ലോക ത്തിന്റെ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിച്ചു. ഗൾഫ് യുദ്ധകാലത്ത് ഇറാക്ക് പേർഷ്യൻ കടലിടുക്കിന്റെ ഉപരിതലം ക്രൂഡോയിൽ പമ്പു ചെയ്ത നിറച്ചത് വാർത്തയായിരുന്നു. ഇത് വൻതോതിലുള്ള സമുദ്ര മലിനീക രണത്തിനും കടലിലെ ജീവികളുടെ നാശത്തിനും കാരണമായി. ഇത് ഇറാൻപോലുള്ള രാജ്യങ്ങളിൽ കറുത്തമഴ പെയ്യുന്നതിനു കാരണമായി. അതിലുമുപരി സൗദി അറേബ്യപോലുള്ള രാജ്യങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾക്കു ഭീഷണിയാവുകയും ചെയ്തു.
ജലമലിനീകരണത്തിന് ഒരു യുദ്ധത്തിന്റെ ആവശ്യമില്ല. അത് നിരന്തരം തുടർന്നുകൊണ്ടിരിക്കുന്നു. ഫാക്ടറികളിൽനിന്നുമുള്ള വിഷ ലിപ്തമായ മലിനജലം നദികളിലേക്കാണ് ഒഴുക്കിവിടുന്നത്. നമ്മുടെ ആറുകളും നദികളും ഇന്ന് വിഷലിപ്തമാണ്. വിശുദ്ധനദികൾ പലതും അഴുക്കുചാലുകളായി മാറിക്കഴിഞ്ഞു. കേരളത്തിലെ കല്ലടയാറിന്റെ കഥ പ്രസിദ്ധമാണല്ലോ. പുനലൂർ പേപ്പർ മില്ലിൽനിന്നുമുള്ള മലിനജലം കൊണ്ട് അത് വിഷമയമായി. ചാലിയാർ മറ്റൊരു ഉദാഹരണമാണ്.
അന്തരീക്ഷവും മലിനീകരിക്കപ്പെട്ടുകഴിഞ്ഞു. ഫാക്ടറികളിൽ നിന്നും മോട്ടോർ വാഹനങ്ങളിൽനിന്നും പുറത്തേക്കു തള്ളുന്ന വിഷ മയമായ വാതകങ്ങളാൽ പ്രാണവായുപോലും മലീമസമാണ്. തന്മൂലം ശ്വാസകോശരോഗങ്ങൾ വർധിക്കുകയാണ്. വിവിധ പ്രവർത്തനങ്ങൾ കൊണ്ട് ഉത്പാദിപ്പിക്കപ്പെടുന്ന പൊടിപടലംമൂലം അന്തരീക്ഷവായുവും മലിനമാണ്. ഇതെല്ലാം മുനഷ്യരാശിക്കു കടുത്ത ആരോഗ്യപ്രശ്നങ്ങ ളാണ് സൃഷ്ടിക്കുന്നത്.
ശബ്ദമലിനീകരണമാണ് മറ്റൊരു വിഷയം. സൂപ്പർസോണിക് വിമാ നങ്ങളുടെയും പോർവിമാനങ്ങളുടെ കീഴെയാണ് ലോകം. ഉച്ചഭാഷി ണികൾ സൃഷ്ടിക്കുന്ന ബഹളവും ഒരു പ്രശ്നമാണ്. വാഹനങ്ങളുടെ കാതടപ്പിക്കുന്ന ഹോണുകൾകൊണ്ടു നമ്മുടെ പാതകൾ മുഖരിതമാ യിരിക്കുന്നു. ശബ്ദമലിനീകരണം നമ്മുടെ കേൾവിശക്തിയെ തകർ ക്കുന്നു. തീവ്രതയുള്ള ശബ്ദതരംഗങ്ങൾ ഗർഭസ്ഥശിശുക്കളുടെ ഭാവി തന്നെ അപകടത്തിലാക്കുന്നു.
വനനശീകരണമാണ് മറ്റൊരു പരിസ്ഥിതിപ്രശ്നം. വനങ്ങൾക്കു കാലാവസ്ഥാനിയന്ത്രണത്തിൽ വലിയ പങ്കുണ്ട്. ഓരോ രാജ്യത്തിനും അവരുടെ രാജ്യവിസ്തൃതിക്കനുസരിച്ച് ഒരു നിശ്ചിതതോതിൽ വന മേഖലയുണ്ടായിരിക്കേണ്ടതാണ്. ഒരുകാലത്ത് കേരളത്തിന്റെ വന വിസ്തൃതി ഈ നിശ്ചിതപരിധിക്കും അപ്പുറമായിരുന്നു. ഇന്നു നമ്മുടെ വനമേഖലയുടെ ഏറിയകൂറും വെട്ടിവെളിപ്പിച്ചു കഴിഞ്ഞു. കേരളത്തിലെ തറവാടുകളിലെ മുമ്പുണ്ടായിരുന്ന കാവും കുളങ്ങളും ഈ ദീർഘവീക്ഷ ണത്തിന്റെ ഭാഗമായിരുന്നു എന്നു മനസ്സിലാക്കാൻ നാം വൈകി പ്പോയി. വിശ്വാസമായിരുന്നു അവയുടെ നിലനില്പിന് ആധാരം. അന്ധ വിശ്വാസം എന്നും അനാചാരമെന്നും പറഞ്ഞ് കാവുകൾ വെട്ടിത്ത ളിച്ചപ്പോൾ നാം പുരോഗമനവാദികളായി. പരിസ്ഥിതിയെ പഠിക്കാൻ നമ്മുടെ പൂർവികർക്കു കോളജുകളോ വിദേശികളുടെ ഗവേഷണമോ വേണ്ടിയിരുന്നില്ല. അറിവില്ലാത്ത മനുഷ്യർ മരങ്ങൾക്കു വിളക്കുവച്ചു പൂജിച്ചു. അറിവുള്ളവർ അതു വെട്ടിനശിപ്പിക്കുകയും ചെയ്തു. മനു ഷ്യന്റെ ആർത്തിയും ലാഭക്കൊതിയുമാണ് നമ്മുടെ വനങ്ങളുടെ നാശത്തിനു വഴിവച്ചത്. വനനശീകരണത്തിന് എതിരേ നമ്മുടെ സമൂ ഹവും സർക്കാരും ചില ഇടപെടലുകൾ നടത്തുന്നുണ്ട്. സാമൂഹിക വനവൽക്കരണവും മറ്റും അതിന്റെ ഭാഗമാണ്. മാത്രമല്ല, കാവും കുള വും സംരക്ഷിക്കാൻ സർക്കാർ ഇപ്പോൾ ഉടമകൾക്കു ധനസഹായവും നല്കുന്നുണ്ട്.
ജലവും വായുവും മലിനീകരിക്കപ്പെടുന്നതുപോലെതന്നെ നമ്മുടെ മണ്ണും മലിനീകരിക്കപ്പെടുന്നു. രാസവളവും കീടനാശിനികളും അതിനു കാരണമാണ്. വർത്തമാനകാലത്ത് നാം നേരിടുന്ന മറ്റൊരു വെല്ലുവി ളിയാണ് ജൈവാവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഉയർത്തുന്ന ഭീഷണി. നമ്മുടെ പാതയോരങ്ങൾ ഇന്നു ജൈവമാലിന്യങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നു. അറവുശാലകളിലെ അവശിഷ്ടങ്ങൾ നടുറോഡിൽ കൊണ്ടുത്തള്ളുകയാണ്. കക്കൂസ് മാലിന്യങ്ങളുടെ സംസ്കരണവും റോഡിൽതന്നെയാണ്.
അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ ക്രമാതീത മായ വർദ്ധനവ് അന്തരീക്ഷോഷ്മാവ് ദിനംപ്രതി വർദ്ധിക്കുന്നതിനു കാരണമാകുന്നു. പരിസ്ഥിതിക്കിണങ്ങാത്ത കെട്ടിടങ്ങളും പരിസര ങ്ങളും ഈ താപവർദ്ധനവിന് ആക്കം കൂട്ടുന്നു. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകൾ ഉരുകിയില്ലാതാകുന്നത് ഈ താപനപ്രക്രിയയുടെ ഫല മാണ്. ഇത് ഉണ്ടാക്കുന്ന ജൈവനാശവും പാരിസ്ഥിതികപ്രശ്നവും വളരെ വലുതാണ്. സമുദ്രജലനിരപ്പ് ഉയരുന്നതിന് ഇത് ഇടയാക്കും. പട്ടണങ്ങൾ പലതും കടൽവെള്ളത്തിനടിയിലാകും.
സമുദ്രജലത്തിൽ രസത്തിന്റെയും എണ്ണപ്പാടയുടെ തോതും വർദ്ധി ക്കുന്നു. നമുക്ക് ഓക്സിജൻ നല്കുന്ന കടലിലെ സൂക്ഷ്മ സസ്യങ്ങ ളുടെ നാശം ഭാവിക്കൊരു ഭീഷണിയാണ്. ഫ്രിഡ്ജുകളും ഏ.സികളും ഉപയോഗിക്കുന്നതുമൂലം അന്തരീക്ഷത്തിന് ഉണ്ടാകുന്ന പ്രശ്നവും ഇന്നു സുവിദിതമാണ്.
പരിസ്ഥിതി മലിനീകരണത്തിനു പരിഹാരത്തിനായുള്ള ആവശ്യം ചിലർ അസംബന്ധമായി കാണുന്നു. ഇത് ഏതെങ്കിലും ഒരു രാഷ്ട്ര ത്തെക്കൊണ്ടുമാത്രം സാധിക്കാവുന്ന കാര്യമല്ല. രാജ്യങ്ങൾക്ക് അതി രുകൾ ഉള്ളൂ. മനുഷ്യന്റെ നിയമങ്ങളും വ്യവസ്ഥകളുമാണ് കരയ്ക്കും കടലിനും അകാശത്തിനും അതിരുകൾ തീർക്കുന്നത്. വായുവും കടലും ആകാശവും അതിരുകളില്ലാതെ കിടക്കുന്നു. അതുകൊണ്ട് ഏതെങ്കിലുമൊരു രാജ്യം തങ്ങളുടെ അതിർത്തിയിൽ വച്ചു നടത്തുന്ന പരിസ്ഥിതി ദ്രോഹം പ്രപഞ്ചതാളത്തെ പൊതുവായി ബാധിക്കില്ലെന്നു കരുതരുത്. ആയതിനാൽ ഈ വിഷയത്തിൽ ലോകരാഷ്ട്രങ്ങളുടെ മുഴുവൻ പങ്കാളിത്തവും ശ്രമവും വേണ്ടതുണ്ട്.
വൻകിടവ്യവസായങ്ങളുടെ സംഭാവനയാണ് പരിസ്ഥിതി മലിനീക രണത്തിലെ ഏറിയ പങ്കും. നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി ഈ അപകടം ദീർഘവീക്ഷണത്തോടെ കണ്ടിരുന്നു. അതുകൊണ്ടാണ് അദ്ദേഹം വൻകിടവ്യവസായങ്ങളെ എതിർക്കുകയും ചെറുകിട സംരംഭ ങ്ങൾക്കായി വാദിച്ചതും. ഗാന്ധിജി ഭയപ്പെട്ടത് ഇന്ന് യാഥാർത്ഥ്യമായി രിക്കുന്നു. വൻകിടവ്യവസായങ്ങൾ ഭൗതികമായ നേട്ടങ്ങൾ ഉണ്ടാക്കി യിട്ടുണ്ടെങ്കിലും അതിന്റെയെല്ലാം മീതെ ജീവന്റെ നിലനില്പിനുവേണ്ടി നാം കനത്തവില നൽകിക്കൊണ്ടിരിക്കുകയാണ്.
നല്ല പരിസ്ഥിതിയില്ലാതെ ജീവജാലങ്ങൾക്കു നിലനില്പില്ല. നല്ല വായുവും ജലവും കൂടാതെ മനുഷ്യനു ജീവിക്കാൻ ആവുമോ? മനു ഷ്യരില്ലാത്ത ലോകത്ത് എന്തു പുരോഗതി? എന്തു വ്യവസായം? എന്തി നാണു രാഷ്ട്രങ്ങൾ? പരിസ്ഥിതി മലിനീകരണം മനുഷ്യന്റെ ശവക്കു ഴിയാണു തോണ്ടുന്നത്. ഇതു മനസ്സിലാക്കി പ്രവർത്തിക്കാൻ വൈകു ന്നത് ഈ ഹരിതഭൂമിയെ മരുപ്പറമ്പാക്കാനേ സഹായിക്കൂ.
COMMENTS