Tuesday, 18 May 2021

Essay on School Youth Festival in Malayalam Language

Essay on School Youth Festival in Malayalam Language : In this article we are providing സ്കൂൾ യുവജനോത്സവത്തിന്റെ പ്രസക്തി ഉപന്യാസം for Students.

Essay on School Youth Festival in Malayalam Language

ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് നമ്മുടെ സ്കൂൾ യുവജ നോത്സവം. ആയിരക്കണക്കിനു പ്രതിഭകൾ ഈ കലാമഹോത്സവത്തിൽ തങ്ങളുടെ മാറ്റുരയ്ക്കുന്നു. സ്കൂൾ യുവജനോത്സവം നമുക്കു സംഭാ വനചെയ്ത താരങ്ങളിൽ പലരും ഇന്നു കലയുടെ പരമോന്നതസ്ഥാനത്ത് എത്തി വിരാജിക്കുന്നതു കാണുമ്പോൾ സഫലമാണ് ഈ അരങ് എന്നു തറപ്പിച്ചുപറയാൻ ശങ്കിക്കേണ്ടതില്ല. യുവജനോത്സവത്തിന്റെ വിശുദ്ധമായ ഈ ലക്ഷ്യം സൂക്ഷിക്കാനും മുന്നോട്ടുകൊണ്ടുപോകാ നും ആവുന്നുണ്ടോ? നമ്മുടെ യുവജനോത്സവവേദികളിൽ ഇന്നു കാണുന്ന മത്സരം ആരോഗ്യകരമാണോ?

രക്ഷിതാക്കളുടെ മത്സരമായി ഇതു മാറുന്നു എന്ന ആക്ഷേപം ശക്ത മാണ്. പണാധിപത്യത്തിന്റെ മേളയാണ് എന്ന വിമർശനവും ഉണ്ട്. വിധി കർത്താക്കളെയും ഉദ്യോഗസ്ഥന്മാരെയും സ്വാധീനിച്ച് മത്സരത്തിൽ തങ്ങളുടെ കുട്ടിക്കു അനുകൂലമായി മാർക്കു നേടി പട്ടങ്ങൾ ഉറപ്പി ക്കാനുള്ള നെട്ടോട്ടത്തിലാണ് പണക്കാരായ മാതാപിതാക്കൾ. അർഹത യില്ലാത്തവർ തങ്ങൾക്ക് ഇല്ലാത്ത വാസന കെട്ടിവച്ചുകൊണ്ടുവന്നു ഗ്രേസ്മാർക്കു നേടാൻവേണ്ടി മാത്രമായി മത്സരിക്കുന്നു. മറുവശത്ത് പങ്കെടുക്കുവാൻ പണംപോലുമില്ലാത്ത പ്രതിഭമാത്രമുള്ള കലാകാര ന്മാരും കലാകാരികളും ഊഴവും കാത്തുനിൽക്കുന്നു. തികച്ചും അനാ രോഗ്യകരമായ ഒരു മത്സരവേദിയായി ഈ കലാമാമാങ്കത്തെ മാറ്റിയി രിക്കുകയാണ് ചിലർ. കലയുടെ മാറ്റുരയ്ക്കുക എന്നതാണ് ഇവിടെ പ്രാധാനം. പണത്തിനോ പദവിക്കോ സ്വാധീനത്തിനോ സ്ഥാനമില്ല. 

ഗാന്ധിജിയുടെ വിദ്യാഭ്യാസദർശനം ഇവിടെ സ്മരണീയമാണ്. ഓരോ കുട്ടിയുടെയും ശാരീരികവും മാനസികവുമായ ഉത്തമാംശങ്ങളുടെയും വികാസമാണ് വിദ്യാഭ്യാസംകൊണ്ട് അർത്ഥമാക്കുന്നത്. 1957 മുതൽ ഇത്തരത്തിലുള്ള കലോത്സവങ്ങൾ നമ്മുടെ വിദ്യാലയങ്ങളെ കേന്ദ്രീ കരിച്ചു നടക്കുന്നുണ്ട്. ഇന്നു കാണുന്ന രൂപവും സമഗ്രതയും അതി നില്ലായിരുന്നു. ഒരു കുട്ടിയുടെ പാട്ടുപാടാനും നൃത്തം ചെയ്യാനും അഭിനയിക്കാനുമുള്ള കഴിവ് ഈ ഉത്തമാംശത്തിന്റെ ഭാഗമാണ്. അതു കണ്ടെത്തി പരിപോഷിപ്പിക്കാൻ ഇത്തരത്തിലുള്ള കലോത്സവങ്ങൾക്കേ കഴിയൂ. ഈ മേളകൾ വഴി കുട്ടിയുടെ കഴിവും വ്യക്തിത്വവും കണ്ട ത്താനും വികസിപ്പിക്കാനും സാധിക്കുന്നു.

സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിലായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. കലയുടെ കാര്യത്തിൽ മാത്രമല്ല ഇത്തരം മേളകൾ. ശാസ്ത്രമേളകളും കായികമേളകളും കരകൗശലമേളകളും ഒക്കെ സംഘടിപ്പിക്കുന്നുണ്ട്. ഇതെല്ലാം ഗാന്ധിജി വിഭാവനം ചെയ്ത ഒരു വിദ്യാഭ്യാസരീതിക്കു ഊന്നൽ നല്കിക്കൊണ്ടുള്ളതാണ്.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ബുദ്ധിസംസ്കരണമാണ്. മനസ്സിന്റെ ആരോഗ്യമുള്ള വളർച്ചയ്ക്ക് അറിവും അനുഭവവും ആവശ്യമാണ്. മൂല്യങ്ങളോടുള്ള ആഭിമുഖ്യവും കർമ്മബോധവും ഇതുകൊണ്ടു സാധ്യ മാകുന്നു. മനസ്സിൽനിന്നും നീചവികാരങ്ങളെ തൂത്തുകളയുവാൻ കഴി യണം. അതാണ് അഭ്യസനം നല്കുന്നത്. മനസ്സിന്റെ സംസ്കരണത്തിനു കലയോളം പോന്ന മറ്റൊരു ഉപാധിയില്ല. വികാരവിരേചനത്തിനുള്ള മരുന്നാണ് കല. മനസ്സിലെ വികാരങ്ങളെ സ്ഫുടം ചെയ്യാൻ കലയ്ക്ക കഴിയുന്നു. തീവ്രമായ മനുഷ്യത്വത്തിന്റെ ഉടമയാണ് കലാകാരൻ. മാനുഷികമൂല്യങ്ങൾക്ക് ഉണർവുപകരാൻ കലോത്സവങ്ങൾ സഹാ യിക്കുന്നു.

ജന്മസിദ്ധമായി ഒരു കഴിവുപോലുമില്ലാത്ത ഒരാളും മണ്ണിൽ ജനി ക്കുന്നില്ലെന്ന് ആധുനിക മനശ്ശാസ്ത്രം പറയുന്നു. ഒരു കുട്ടിയുടെ പ്രതിഭയ്ക്ക് പല തലങ്ങളുണ്ടാകും. പാടാനോ വരയ്ക്കാനോ ആടാനോ പ്രസംഗിക്കാനോ അഭിനയിക്കാനോ ഉള്ള കഴിവ് ഏറിയും കുറഞ്ഞും അവരിൽ കുടികൊള്ളുന്നുണ്ട്. ഇതിൽ ശക്തമായി നില്ക്കുന്ന പ്രതി ഭാംശത്തെ തൊട്ടുണർത്താൻ ഈ കലോത്സവങ്ങൾകൊണ്ടു സാധി ക്കുന്നു. ഇതാണ് സ്കൂൾ കലോത്സവത്തിന്റെ പ്രസക്തി. 

സ്കൂൾ യുവജനവേദികളിൽ മികവു തെളിയിക്കുന്നവർക്കു വിദ്യാ ഭ്യാസമേഖല നൽകുന്ന പ്രോത്സാഹനം ലഘുവാണെന്നു തോന്നുമെ ങ്കിലും അതിന്റെ സ്വാധീനം ജീവിതാവസാനം വരെ നിലനില്ക്കുന്നു. അതിലും ഉപരിയായി പൊതുസമൂഹവും കലാലോകവും അവർക്ക് അംഗീകാരങ്ങൾ നല്കുന്നു. മാധ്യമങ്ങളും സിനിമാരംഗവും മറ്റും അവരെ തേടിയെത്തുന്നു. അവർ വിവിധ മേഖലകളിൽ താരങ്ങളായി മാറുന്നു. സാമ്പത്തികമായ അഭ്യന്നതി കൈവരുന്നു. ഈ സാധ്യത യാണ് മാതാപിതാക്കളെയും കുട്ടികളെയും അനാരോഗ്യകരമായ ഒരു കിടമത്സരത്തിനു പ്രരിപ്പിക്കുന്നത്. കൂടാതെ പരീക്ഷയിൽ ഗ്രേസ്സ് മാർക്കു ലഭിക്കുന്നുണ്ട്. ഇത് അവരുടെ ഉന്നതവിദ്യാഭ്യാസ സാധ്യതയ്ക്ക പ്രയോജനകരമാണ്. കലാ-കായിക വിജയികൾക്കെല്ലാം ഈ വിധം പരിഗണന ലഭിക്കുന്നു. 

സ്കൂൾ യുവജനോത്സവങ്ങൾക്ക് എന്തെല്ലാം കുറവുകളുണ്ടായി രുന്നാലും അത് നാടിന്റെ ആവേശമായി മാറിയിട്ടുണ്ട്. നമുക്കു നഷ്ട മായിക്കൊണ്ടിരിക്കുന്ന പല കലാരൂപങ്ങളും ഇപ്പോൾ ജീവിക്കുന്നത് സ്കൂൾ യുവജനോത്സവവേദികളിലൂടെയാണ്. നമ്മുടെ സാംസ്കാരിക ത്തനിമയിലേക്കൊരു തിരനോട്ടം കൂടിയാണ് ഈ കലോത്സവങ്ങൾ. കുട്ടികളെ പാഠപുസ്തകത്തിലും ക്ലാസ്സ്മുറിയിലും മാത്രമായി തളച്ചി ടാതെ വിശ്വവിഹായസ്സിലേക്കു ചിറകടിച്ചുയർത്താൻ ഇത്തരം മേളകൾ സഹായിക്കും.


SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: