Monday, 17 May 2021

Essay on Historical Places of India in Malayalam Language

Essay on Historical Places of India in Malayalam Language : In this article, we are providing ഭാരതത്തിലെ ചില ചരിത്ര സാരകങ്ങളും പുണ്യസ്ഥലങ്ങളും ഉപന്യാസം for Students.

Essay on Historical Places of India in Malayalam Language

ചരിത്രത്തിന്റെ നാൾവഴിയിൽ കുറിക്കപ്പെട്ട അവിസ്മരണീയമായ മുഹൂർത്തങ്ങളുടെ പ്രതീകങ്ങളാണ് ചരിത്രസ്മാരകങ്ങൾ. ഭാരതത്തിന്റെ ചരിത്രവഴികളിലും ദീപസ്തംഭമായി ഉയർന്നുനില്ക്കുന്ന അനേകം സ്മാരകങ്ങളുണ്ട്. ഓരോന്നിലും വലിയ വലിയ സംഭവങ്ങളുടെ നിറ വും മൗനമായ വിശദീകരണങ്ങളും ഉണ്ട്. ഭാരതത്തിലെ ചരിത്രസ്മാ രകങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും ഓരോട്ടപ്രദക്ഷിണം മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. 

മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ 1565-ൽ പണികഴിപ്പിച്ച താണ് യമുനയുടെ തീരത്തുള്ള ആഗ്രാക്കോട്ട. മുഗൾവാസ്തുവിദ്യാ വൈഭവം അതു വിളിച്ചോതുന്നു. ഷാജഹാൻ ചക്രവർത്തിയുടെ അന്ത്യ നാളുകൾ ഇവിടെയായിരുന്നു. 1569-ൽ അക്ബർ ചക്രവർത്തി സ്ഥാ പിച്ച പട്ടണമാണ് ഫത്തേപ്പൂർ സിക്രി. "വിജയത്തിന്റെ നഗരം' എന്ന അർത്ഥമുണ്ട് ഇതിന്.

എ. ഡി 1196-ൽ പണികഴിപ്പിച്ച കുത്തബ്മിനാർ ഡൽഹിയിലുള്ള മറ്റൊരു ചരിത്രസ്മാരകമാണ്. കുത്തബ്ദീൻ ഐബക്കാണ് ഇതു പണികഴിപ്പിച്ചത്. ഇസ്ലാം രാജവംശത്തിന്റെ വിജയസ്തംഭമാണ് ഇത്.

1648 -ൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ പണിത കോട്ടയാണ് ചെങ്കോട്ട. ഇന്ത്യയുടെ സ്വാതന്ത്യദിനാഘോഷം ഇവിടെ വച്ചാണ് ആഘോ ഷിക്കുന്നത്. ഷാജഹാൻ പണികഴിപ്പിച്ച ശവകുടീരമാണ് താജ്മഹൽ. ചരിത്രപ്രാധാന്യം ഇതിനില്ലെങ്കിലും ഹൃദയരാഗത്തിന്റെ നിറവും അഴകുമാണ് ഇത്.

മഹാരാഷ്ട്രയിൽ ഔറംഗബാദ് ജില്ലയിലാണ് അജന്താഗുഹകൾ സ്ഥിതിചെയ്യുന്നത്. ബുദ്ധമതവിശ്വാസ ചരിത്രവും ജീവിതവുമായി ബന്ധപ്പെട്ടതാണ് ഇത്. ബുദ്ധവിഹാരങ്ങളും പ്രാർത്ഥനാലയങ്ങളുമാ യിരുന്നു ഇത്. നാഗരാജാവിന്റെയും ഗംഗ, യമുനാ ദേവിമാരുടെ പ്രതിഷ്ഠകളും ചിത്രങ്ങളും ഇവിടെയുണ്ട്. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീ ഷ് സൈനികരാണ് ഈ ഗുഹകൾ കണ്ടെത്തിയത് എന്നു പറയപ്പെ ടുന്നു. ഈ ജില്ലയിൽ ത്തന്നെയാണ് പ്രസിദ്ധമായ എല്ലോറാ ഗുഹ കളും. മുപ്പത്തിമൂന്നു ഗുഹാക്ഷേത്രങ്ങൾ ഇവിടെയുണ്ട്. 17 ഹിന്ദു ക്ഷേത്രങ്ങളും 12 ബുദ്ധക്ഷേത്രങ്ങളും 5 ജൈനക്ഷേത്രങ്ങളും ഇതി ലുണ്ട്. കൈലാസനാഥക്ഷേത്രമാണ് കൂട്ടത്തിൽ പ്രധാനവും മനോഹ രവും. 50 മീറ്റർ വീതിയും 29 മീറ്റർ പൊക്കവുമുള്ള ഒറ്റക്കല്ലിൽ പണി തീർത്തതാണിത്. എട്ടാം നൂറ്റാണ്ടിൽ ഔറംഗബാദ് ഭരിച്ചിരുന്ന കൃഷ്ണ എന്ന രാജാവാണ് ഇത് നിർമ്മിച്ചത്. ഗംഗാദേവിയുടെയും യമുനാ ദേവീയുടെയും സരസ്വതീദേവിയുടേയും ക്ഷേത്രങ്ങൾ അവിടെ യുണ്ട്.

മദ്ധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രങ്ങളും ചരിത്രപ്രാധാന്യമുള്ള ലോകപ്രസിദ്ധമായ സ്ഥലങ്ങളാണ്.

കാശ്മീരിലെ ശ്രീനഗറിൽനിന്നും ഏകദേശം 150 കി.മീ. അകലെ ഹിമാലയത്തിന്റെ താഴ്വരയിൽ സ്ഥിതിചെയ്യുന്ന തീർത്ഥാടനകേന്ദ്ര മാണ് അമർനാഥ്. 

ഒരു ഗുഹാക്ഷേത്രമാണ് ഇത്. ഏതാണ്ട് 150 അടി ഉയരവും 90 അടി വീതിയുമുണ്ട് ഇതിന്. മഞ്ഞുറഞ്ഞുകൂടുന്ന ശിവലിംഗ രൂപമാണ് ഇവിടത്തെ പ്രധാന ആകർഷണം. 6 അടിയോളം പൊക്കമുണ്ടാകും ഈ മഞ്ഞുശിവലിംഗത്തിന്. സമുദ്രനിരപ്പിൽനിന്നും 14000 അടി ഉയ രത്തിലാണ് അമർനാഥ്.

ഒഡീഷായുടെ തലസ്ഥാനമാണ് ഭുവനേശ്വർ. ശിവക്ഷേത്രങ്ങളും ശിവലിംഗങ്ങളുംകൊണ്ടു സമ്പന്നമാണ് ഈ നഗരം. ഏകദേശം 500 ക്ഷത്രങ്ങൾ. പല ഹിന്ദുരാജവംശത്തിന്റെയും ആസ്ഥാനമായിരുന്നു ഈ നഗരം. ലിംഗരാജാ ക്ഷേത്രമാണ് പ്രസിദ്ധം. എ.ഡി. 1114 ലാണ് ഇത് പണികഴിപ്പിച്ചത്. വാസ്തുകലാവൈഭവത്തിന്റെ മാതൃകയാണ് ഇത്. പങ്ങളും കെട്ടുകളും എടുപ്പുകളുമായി ബഹുമുഖങ്ങളോ ടുകൂടിയ ഈ ക്ഷേത്രം ആരിലും വിസ്മയമുണർത്തുന്നതാണ്. കൊണാർക്കിലെ സൂര്യക്ഷേത്രവും പ്രസിദ്ധമാണ്.

മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമാണ് രാജ്ഘട്ട്. ഡൽഹിയിൽ യമുനാതീരത്താണ് ഇത്. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്ര ത്തിന്റെയും അതിന്റെ പവിത്രമായ രഥകളുടെയും പ്രതീകമാണ് ഈ ചരിത്രഭൂമി.

1911-ൽ ജോർജ് അഞ്ചാമൻ ചക്രവർത്തിയുടെയും രാജ്ഞി മേരിയുടെയും സന്ദർശനത്തിന്റെ സ്മാരകമായി തീർത്തതാണ് ഗേറ്റ്വേ ഓഫ് ഇന്ത്യ. 1924-പണിതീർത്ത ഈ സ്മാരകം മഞ്ഞയും തവിട്ടും കലർന്ന ബസാൾട്ട് ശിലകളാൽ നിർമ്മിച്ചിരിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ ഗുജറാത്ത് ശില്പകലാവിദ്യയുടെ മാതൃകയാണ് ഇത്. 1947 -ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം അവസാന ബ്രിട്ടീഷ് പട്ടാളക്കാരും പുറത്തേക്കുപോയത് ഈ വഴിയാണ്. ഇപ്പോൾ സ്വാമി വിവേകാനന്ദന്റെയും ശിവജിയുടെയും പ്രതിമകൾ ഇവിടെ സ്ഥാപി ച്ചിട്ടുണ്ട്.

1577-ൽ സിക്ക് ഗുരു രാംദാസ് നാലാമൻ സ്ഥാപിച്ച നഗരമാണ് അമ്യ ത്സർ. സിക്കുകാരുടെ അതിപ്രധാനമായ ആരാധനാകേന്ദ്രമാണ് ഇത്. അമൃതസരോവരം എന്ന തടാകത്തിന്റെ പേരിൽനിന്നാണ് ഈ പേര് സ്വീകരിച്ചത്. ഇവിടെയാണ് സുവർണ്ണക്ഷേത്രം. പഞ്ചാബിലെ ഏറ്റവും വലിയ പട്ടണമാണ് ഈ തലസ്ഥാനനഗരം. അമൃതസരോവറിലെ ഒരു ദ്വീപിലാണ് ഈ ക്ഷേത്രം.

വിശ്രുതമായ ജൈനതീർത്ഥാടനകേന്ദ്രമാണ് ഗോമതേശ്വരം. കർണ്ണാ ടകയിലെ ശ്രാവണബൽഗോളയിൽ വിന്ധ്യപർവ്വതനിരയിൽ സമുദ്ര നിരപ്പിൽനിന്നും 8000 അടി പൊക്കത്തിൽ ഇതു സ്ഥിതിചെയ്യുന്നു. so മീറ്റർ പൊക്കമുള്ള ഒറ്റക്കല്ലിൽ തീർത്ത ഒരു വലിയ പ്രതിമയാണ് ഇത്. ആദ്യത്തെ ജൈനതീർത്ഥങ്കരന്റെ പുത്രൻ ഭാനുഭായ് രാജകുമാ രനാണ് ഈ കൂറ്റൻ പ്രതിമ സ്ഥാപിച്ചത്. ഓരോ പന്ത്രണ്ടുവർഷം കൂടു മ്പോഴും പാലും നെയ്യും തെരും കുങ്കുമവുംകൊണ്ട് മഹാഭിഷേകം നടത്താറുണ്ട്. 

1724-ൽ ഉത്തർപ്രദേശ് രാജാവായ സവായ് ജയസിങ് രജപുത്ര രാജാവ് പണിതീർത്ത വാനനിരീക്ഷണകേന്ദ്രമാണ് ജന്തർമന്ദിർ. വാന നിരീക്ഷണത്തിനുള്ള സംവിധാനങ്ങൾ ഇവിടെയുണ്ട്. 1948-ൽ സർക്കാർ ഇത് ദേശീയസ്മാരകമായി പ്രഖ്യാപിച്ചു. 

ഡൽഹിയുടെ ഹൃദയഭാഗത്തുള്ള രാജകീയവീഥിയിലാണ് ഇന്ത്യാ ഗേറ്റ് നിലകൊള്ളുന്നത്. ഒന്നാം ലോകമഹായുദ്ധത്തിൽ വീരമൃത്യു വരിച്ച 90000 ജവാന്മാരുടെ സ്മാരകമാണ് ഇത്. അമർ ജവാൻ ജ്യോതി ഇവിടെയാണ്. 1971-ൽ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ കാണാതാ യതോ കൊല്ലപ്പെട്ടതോ ആയ സൈനികരുടെ ഓർമ്മയ്ക്കാണ് ഈ ദേശീയസ്മാരകം.

കേരളത്തിലെ ഫോർട്ടു കൊച്ചിയിലെ ജൂത സിനഗോഗ്, ജൂതന്മാരുടെ പ്രാർത്ഥനാകേന്ദ്രമായിരുന്നു. മട്ടാഞ്ചേരി പാലസാണ് മറ്റൊന്ന്. ഇത് പോർട്ടഗീസുകാർ വീരകേരളവർമ്മ മഹാരാജാവിനു പണിതു സമ്മാ നിച്ചതാണ്. 

തിരുവനന്തപുരത്തെ പദ്മനാഭസ്വാമിക്ഷേത്രം, ഗുജറാത്തിലെ സോമ നാഥക്ഷേത്രം, സാരനാഥ്-ഋഷിപട്ടണം-അവിടെ അശോകചക്രവർത്തി സ്ഥാപിച്ച ധർമ്മസ്തപം, രാമേശ്വരം, കാശി, വേളാങ്കണ്ണി, കൊച്ചിയി ലുള്ള കോട്ടപ്പള്ളി പള്ളി, മണ്ണടിക്ഷേത്രം, പഴശ്ശി സ്മാരകം, തുഞ്ചൻ പറമ്പ്, പുന്നപ്ര വയലാർ സ്മാരകങ്ങൾ, ജാലിയൻ വാലാബാഗ് തുടങ്ങിയ അനേകം ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളും തീർത്ഥാടനകേന്ദ്രങ്ങളും ഭാരതമെമ്പാടുമുണ്ട്.

ഇന്ത്യയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും തീർത്ഥാടനകേന്ദ്ര ങ്ങളും നിരവധിയാണ്. ഒരു ചെറു ഉപന്യാസത്തിൽ ഇവയെക്കുറിച്ചു മുഴുവൻ വിവരിക്കുക സാധ്യമല്ല. ആനയെ ചെപ്പിലടയ്ക്കാൻ പുറപ്പെ ടുന്നതുപോലെ വ്യർത്ഥമാണ് അത്. എന്നിരുന്നാലും ഈ സൂചിപ്പിച്ച സ്ഥലങ്ങളുടെ പശ്ചാത്തലം എന്തെന്ന് അന്വേഷിച്ചാൽത്തന്നെ ഭാരതം എന്താണെന്ന് ഒരു ഊഹം നമുക്കു ലഭിക്കും.


SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: