Malayalam Speech at the Inauguration of the School Literary Society. സ്കൂൾ സാഹിത്യസമാജം ഉദ്ഘാടനവേളയിൽ ആശംസയർപ്പി ച്ചുകൊണ്ട് ഒരു പ്രസംഗം തയ്യാറാക്കുക. അഭിവന്ദ്യരായ അദ്ധ്യാപകരേ, പ്രിയമുള്ള രക്ഷാകർത്താക്കളേ, വിദ്യാർത്ഥികളേ, നാട്ടുകാരേ, നമ്മുടെ സ്കൂളിന്റെ ഇക്കൊല്ലത്തെ സാഹിത്യസമാജം ഉദ്ഘാടനം ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. സ്കൂളിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ ഒരു നല്ല റിപ്പോർട്ട് ഇവിടെ അവതരിപ്പിക്കുകയുണ്ടായി. സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നുവെന്നകാര്യം നമുക്കെല്ലാം അഭിമാനിക്കാൻ വകനൽകുന്നതാണ്. Read also : Speech on Hartal in Malayalam, Independence Day Speech in Malayalam, Speech on plastic free School in Malayalam, School Anniversary Speech in Malayalam, Save Environment Speech in Malayalam.
Malayalam Speech at the Inauguration of the School Literary Society. സ്കൂൾ സാഹിത്യസമാജം ഉദ്ഘാടനവേളയിൽ ആശംസയർപ്പി ച്ചുകൊണ്ട് ഒരു പ്രസംഗം തയ്യാറാക്കുക.
അഭിവന്ദ്യരായ അദ്ധ്യാപകരേ, പ്രിയമുള്ള രക്ഷാകർത്താക്കളേ, വിദ്യാർത്ഥികളേ, നാട്ടുകാരേ,
നമ്മുടെ സ്കൂളിന്റെ ഇക്കൊല്ലത്തെ സാഹിത്യസമാജം ഉദ്ഘാടനം ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. സ്കൂളിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ ഒരു നല്ല റിപ്പോർട്ട് ഇവിടെ അവതരിപ്പിക്കുകയുണ്ടായി. സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നുവെന്നകാര്യം നമുക്കെല്ലാം അഭിമാനിക്കാൻ വകനൽകുന്നതാണ്.
നാം വിദ്യാർത്ഥികളെ സ്കൂളിലയയ്ക്കുന്നത് കേവലം പാഠഭാഗ ങ്ങൾ മാത്രം പഠിക്കാനല്ല. കുട്ടികളുടെ മാനസികവും ശാരീരികവുമായ കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനുംകൂടി ലക്ഷ്യമിട്ടാണ് അവരെ അയയ്ക്കുന്നത്. വിദ്യാലയങ്ങൾ പാഠഭാഗങ്ങൾമാത്രം അപഗ്രഥിക്കുന്ന ഒരു സ്ഥാപനമായി മാറരുത്. കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കാനുള്ള ഒരു വേദികൂടിയായിരിക്കണം വിദ്യാലയം. അതിനു വേണ്ടിയാണ് സ്കൂളിൽ സാഹിത്യസമാജത്തിന് വേദിയൊരുങ്ങുന്നത്.
കുട്ടികളുടെ കഴിവുകൾ അതതു ക്ലാസ്സിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യം ഓരോ ആഴ്ചയിലും കിട്ടുന്നു. അതിലൂടെ അവർക്ക് അവരുടെ സർഗ്ഗാത്മകകഴിവുകൾ വികസിപ്പിച്ചെടുക്കാം. പിന്നീട് യുവജനോത്സവ വേളകളിൽ പങ്കെടുത്ത് സ്വന്തം കഴിവുതെളിയിക്കാം. ഓരോ പ്രാവശ്യവും മത്സരം നടക്കുമ്പോൾ കുട്ടികൾക്ക് തങ്ങളുടെ പോരായ്മകൾ നികത്തി മുന്നോട്ടുപോകുവാനുള്ള അവസരം ലഭിക്കുന്നു.
ഒരു യഥാർത്ഥ കലാകാരനുവളർന്നുവരാനുള്ള ചവിട്ടുപടിയാണ് സാഹിത്യസമാജം. ഇത് വിദ്യാർത്ഥികൾ വേണ്ടവണ്ണം പ്രയോജനപ്പെടു ത്തുകയാണ് വേണ്ടത്. സ്കൂൾതലസാഹിത്യ സമാജത്തിലെ മത്സര ങ്ങൾക്ക് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികളെ സഹായിക്കാ നാകും.
നമ്മുടെ സ്കൂളിലെ സാഹിത്യസമാജം കൊച്ചുകലാകാരന്മാർക്കും കലാകാരികൾക്കും ഭാവിയിൽ ഉയർന്നുവരാൻ സഹായകരമാകട്ടേ എന്ന് ആശംസിച്ചുകൊണ്ട് ഞാനെന്റെ പ്രസംഗം നിർത്തുന്നു. നന്ദി. നമസ്കാരം.
COMMENTS