Essay on Rainwater Harvesting in Malayalam : "മഴവെള്ള സംഭരണത്തിന്റെ ആവശ്യകത ഉപന്യാസം", "Mazhavella Sambharani Essay in Malayalam" for Students.
Essay on Rainwater Harvesting in Malayalam Language : In this article, we are providing "മഴവെള്ള സംഭരണത്തിന്റെ ആവശ്യകത ഉപന്യാസം", "Mazhavella Sambharani Essay in Malayalam" for Students.
Malayalam essay on "Rainwater Harvesting", "Mazhavella Sambharani" for Students
മഴവെള്ള സംഭരണത്തിന്റെ ആവശ്യകത The need for rainwater harvesting മഴവെള്ള സംഭരണത്തിന്റെ ആവശ്യകത ഉപന്യാസം
പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച നാടാണ് കേരളം. നിരവധി പുഴകളും ദൈർഘ്യമേറിയ കടലോരവും കുന്നും തടങ്ങളും വനങ്ങളും എല്ലാം കൊണ്ടും സമ്പന്നമായ നാട്. കേരളത്തിന്റെ ഈ ഭൂപ്രകൃതിയാണ് നമുക്ക് ഏറ്റവും അധികം മഴ ലഭിക്കുന്നതിനും ജലസമ്പത്ത് ഉണ്ടാ കാനും കാരണം. ഭാരതത്തിൽത്തന്നെ ഏറ്റവും അധികം മഴ ലഭിക്കുന്ന സ്ഥലമാണ് കേരളം. എന്നാൽ മനുഷ്യന്റെ വിവേകമില്ലാത്ത കടന്നു കയറ്റങ്ങൾ നമ്മുടെ ഭൂപ്രകൃതിയെ ആകെ തകിടം മറിക്കുകയാണ്. മഴയുടെ തോതിലും ജലം സംഭരിച്ചുവയ്ക്കാനുള്ള ഭൂമിയുടെ ശേഷി യിലും വൻ മാറ്റങ്ങൾ ഉണ്ടാകുന്നു. മഴയിൽനിന്നും ലഭിക്കുന്ന ജലത്തിന്റെ അളവ് കൂടുന്നില്ല. ജലസമ്പത്തിലും വർദ്ധനവില്ലെന്നു മാത്രമല്ല കുറയുകയും ചെയ്യുന്നു. എന്നാൽ ഉപഭോഗം കൂടുകയും ചെയ്യുന്നു. ജലം കെട്ടികിടക്കാൻ പ്രകൃതിയൊരുക്കിയിരുന്ന തടങ്ങ ളെല്ലാം മനുഷ്യൻ വിവേചനമില്ലാതെ നികത്തുന്നതുമൂലം ഭൂഗർഭജല സമ്പത്ത് കുറയുകയും ചെയ്യുന്നു. മഴ കനത്താൽ ഉടൻ വെള്ളപ്പൊ ക്കമായി. മഴവെള്ളം ഭൂമിക്കുള്ളിലേക്കു താഴ്ന്നിറങ്ങാതെ പെയ്യുന്ന പാടേ ഒഴുകിപ്പോകുകയാണ്. ഈയൊരു സാഹചര്യത്തിലാണ് നാം മഴവെള്ള സംഭരണത്തിന്റെ ആവശ്യകതയെപ്പറ്റി ചിന്തിക്കാൻ തുടങ്ങി യത്.
കാലാകാലങ്ങളിൽ കനത്തമഴയും വെള്ളപ്പൊക്കവും കേരളത്തി ലുണ്ടാകുന്നുണ്ട്. പക്ഷേ മഴക്കാലം മാറിയാലുടനെ തന്നെ ജലക്ഷാമ ത്തിന്റെ ലക്ഷണങ്ങളായി. നീർത്തടങ്ങൾ നികത്തിയതും പുഴയുടെ യും തടാകങ്ങളുടെയും ജലസ്രോതസ്സുകൾ ഇല്ലാതാക്കിയതും കുന്നും തടവുമായി കിടന്നിരുന്ന ഭൂപ്രകൃതിക്ക് മാറ്റം വരുത്തിയതുമാണ് ഈ ദുഃസ്ഥിതിക്കു കാരണം. കുന്നുകൾ ഇടിച്ചു വയലുകളും താഴ്ത്ത പ്രദേശങ്ങളും മറ്റും നികത്തിയതുമൂലം പെയ്തുവരുന്ന മഴ വെള്ളത്തിനു കെട്ടികിടക്കാനിടമില്ലാതെ ഒഴുകിപ്പോകുന്നു. നമ്മുടെ പാർപ്പിട നിർമ്മാ ണരീതിയും മഴവെള്ളം മണ്ണിലേക്ക് ഇറങ്ങാനുള്ള സാദ്ധ്യതയില്ലാതാ ക്കുന്നു. വീടിന്റെ പരിസരം കോൺക്രീറ്റ് ഓടുകൾ പാകുന്നതുമൂലം മേല്ക്കൂരയിൽ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം റോഡിലേക്ക് ഒഴുകി പാഴായിപ്പോകുന്നു. ഫലമോ ഭൂഗർഭത്തിൽ ശേഖരിക്കപ്പെടേണ്ട ജലസമ്പത്ത് ഇല്ലാതാകുന്നു. കിണറുകളും ആറുകളും വറ്റിവരളുന്നു. മഴ സമൃദ്ധമാണെങ്കിലും കേരളത്തിൽ കുടിവെള്ളക്ഷാമവും കൃഷി നാശവും ഇന്നു ശക്തമായിക്കൊണ്ടിരിക്കുകയാണ്. കുടിവെള്ളത്തിന ായി ടാങ്കർ ലോറികളെ ആശ്രയിക്കുന്ന ഗ്രാമങ്ങളുടെ മുഖമാണ് ഇന്നു കേരളത്തിനുള്ളത്. ദാഹജലത്തിനായി പാത്രവുമേന്തി നിരനിരയായി നില്ക്കുന്ന ജനങ്ങൾ. മഴയുടെ ലഭ്യതയിൽ വന്ന കുറവല്ല ഈ ജലക്ഷാ മത്തിനു കാരണം. ഉപഭോഗത്തിൽ ഉണ്ടായ വർദ്ധനവും ജലത്തിന്റെ ദുരുപയോഗവും ധൂർത്തുമാണ് കാരണം. വ്യാവസായികാവശ്യങ്ങൾ ക്കായി വൻതോതിൽ ഭൂഗർഭജലം കൊള്ളയടിക്കുന്നതും ജലക്ഷാമ ത്തിനു ആക്കംകൂട്ടുന്നു.
പുഴകളും തോടുകളും കായലുകളും കുളങ്ങളും ഒക്കെയായി വലി യൊരു ജലശേഖരം നമുക്കുണ്ടായിരുന്നു. കൂടാതെ വെള്ളം കെട്ടി ക്കിടന്നിരുന്ന വയലുകളും. ഇവയിൽ തോടുകളും വയലുകളും കുള ങ്ങളും ഏറിയകൂറും നികത്തിക്കഴിഞ്ഞു. പുഴകൾ മുൻസിപ്പാലിറ്റി യുടെയും നഗരങ്ങളുടെയും ഓടകളായി, മലിനമായി. ശേഷിക്കുന്ന തടാകങ്ങളും കുളങ്ങളും ചെറുതോടുകളും കക്കൂസ് മാലിന്യംമുതൽ കശാപ്പുശാലയിലെ അവശിഷ്ടങ്ങൾവരെ നിക്ഷേപിച്ചു ചീഞ്ഞുനാ റുന്നു. പുഴകളുടെ അടിത്തട്ട് മണൽ ഖനനംമൂലം താഴുന്നു. ജലനി രപ്പും അതോടെ താണു. തന്മൂലം കരയിലുള്ള ജലസ്രോതസ്സുകളിലെ ജലം വാർന്നു നദിയിലൂടെ കടലിലേക്ക് ഒഴുകിപ്പോകുകയും ചെയ്യു ന്നു. ഭൂഗർഭജലശോഷണം ഉപരിതലത്തിലുള്ള മണ്ണിലെ ജലം നഷ്ട പ്പെടാൻ ഇടയാക്കുന്നു. ഇതെല്ലാം കേരളത്തിലെ വരൾച്ചയ്ക്ക് നാൾ ക്കുനാൾ കാഠിന്യമേറ്റുകയാണ്.
നളചരിതം ആട്ടക്കഥയിൽ ഇന്ദ്രൻ കലിയോടു പറയുന്ന വരികൾ നമുക്ക് ഇവിടെ അനുസ്മരിക്കാം: "പാഥസാംനിചയം വാർന്നൊഴിഞ്ഞ ളവു സേതുബന്ധനോദ്യോഗമെന്തെടോ...' വെള്ളം മുഴുവൻ ഒഴിഞ്ഞു പോയതിനുശഷം അണ കെട്ടിയതുകൊണ്ട് എന്തു കാര്യം? നമ്മുടെ കാര്യത്തിലും ഈ പരിഹാസം അർഥവത്താണ്. നാം വെള്ളത്തക്കു റിച്ചു ചിന്തിക്കുന്നത് വെള്ളം കിട്ടാൻ ഇല്ലാതാകുമ്പോഴാണ്. ഈ വസ്തത തിരിച്ചറിഞ്ഞതിൽനിന്നാണ് മഴവെള്ളസംഭരണം എന്ന ആശയം ഉയർന്നുവന്നത്. ഓരോ മഴക്കാലത്തും പെയ്ത പാഴായിപ്പോകുന്ന മഴവെള്ളം സംഭരിക്കുക എന്നതാണ് ഈ പദ്ധതികൊണ്ടു ലക്ഷ്യമിടു ന്നത്.
മഴക്കാലത്തു കിട്ടുന്ന മഴവെള്ളത്തിന്റെ പകുതി സംഭരിച്ചാൽത്തന്നെ വർഷം മുഴുവൻ കുടിക്കാനും മറ്റാവശ്യങ്ങൾക്കുമുള്ള വെള്ളം ഒരു വീടിനു ലഭിക്കും. മുമ്പ് മഴ പെയ്ത് പറമ്പിലെ കുളങ്ങളിലും തടങ്ങ ളിലും നിറഞ്ഞിരുന്ന മഴവെള്ളമായിരുന്നു നമ്മുടെ ഭൂഗർഭജലസമ്പ ത്തിന്റെ വലിയൊരു പങ്ക്. ഇന്നു മഴവെള്ളം ഇങ്ങനെ സംഭരിക്കുവാൻ ഇടമില്ല. അതാണ് നാം നേരിടുന്ന വലിയ പ്രശ്നം. ഇവിടെയാണ് മഴ വെള്ള സംഭരണവും സംഭരണികളും പ്രസക്തമാകുന്നത്.
മഴക്കാലത്ത് പുരയുടെ മേല്ക്കൂരയിൽ പതിക്കുന്ന ജലം പ്രത്യേകം തയ്യാറാക്കിയിട്ടുള്ള സംഭരണിയിൽ സംഭരിക്കുന്ന രീതിയാണ് ഇത്. ഭൂമിക്കടിയിൽ നിർമ്മിച്ചിട്ടുളള സംഭരണിയിലേക്കോ മറ്റു സംഭരണിക ളിലേക്കോ പുരപ്പുറത്തുനിന്നും വരുന്ന മഴവെള്ളം കുഴലുകൾ വഴി സംഭരിക്കുന്നു. ഈ വെള്ളം പിന്നീട് ആവശ്യമായിവരുമ്പോൾ ഉപയോ ഗിക്കാം. ഇതുമൂലം പാഴായി ഒഴുകിപ്പോകുമായിരുന്ന ജലം നാളേക്കു പ്രയോജനപ്പെടുന്നു.
പറമ്പുകളിലും മഴവെള്ളം ഒഴുകിപ്പോകുന്ന വഴികളിലും കുഴികൾ നിർമ്മിച്ചും മഴവെള്ളം സംഭരിക്കാം. മഴക്കുഴികൾ എന്ന് ഇതിനെ വിളി ക്കാം. പഴമക്കാർ മഴയ്ക്കു തൊട്ടുമുമ്പ് തട്ടുതട്ടായും ചരിവായും കിട ന്നിരുന്ന കൃഷിഭൂമിയിൽ ഇത്തരത്തിൽ മഴക്കുഴികളോ ചാലുകളോ തീർത്ത് മഴവെള്ളം സംഭരിച്ചിരുന്നു. കൂടാതെ മഴവെള്ളത്തിന്റെ ഒഴു ക്കു തടയാൻ വരമ്പുകളും കൈയാലകളും തീർത്തിരുന്നു. കിണറു കളുടെയും കുളങ്ങളുടെയും അരികിൽ മഴവെള്ളസംഭരണത്തിനുള്ള കുഴികൾ തീർത്താൽ കിണറ്റിലെ ജലസമ്പത്ത് പോഷിപ്പിക്കാം. വരൾ ച്ചക്കാലത്ത് ജലക്ഷാമത്തിന് ഒരു പരിഹാരമാകും ഇത്. കെട്ടിടത്തിന്റെ മുകളിൽനിന്നും ഒഴുകിയെത്തുന്ന മഴവെള്ളം കിണറിനരികിലുള്ള മഴക്കുഴയിൽ ശേഖരിച്ചു നിർത്തിയാലും കിണറ്റിലേക്കുള്ള ജനസോ തസ്സിനെ പുഷ്ടിപ്പെടുത്താം.
മഴവെള്ളസംഭരണത്തിന് സഹായവും മാർഗ്ഗനിർദ്ദേശവുമായി സർക്കാർ ഏജൻസികൾ മുന്നോട്ടുവരുന്നുണ്ട്. പാഴായിപ്പോകുന്ന മഴ വെള്ളം സ്വന്തം പുരയിടത്തിൽത്തന്നെ സംഭരിക്കുന്നത് പരിഷ്കാരമ ല്ലെന്ന മനോഭാവം നാം ഉപേക്ഷിക്കണം. ഇന്നു റോഡരികിലുള്ള കെട്ടിട ങ്ങളുടെയെല്ലാം മുകളിൽനിന്നു വീഴുന്ന മഴവെള്ളവും മുറ്റത്തു വീഴുന്ന വെള്ളവും കൈയിലിട്ട് പരിസരത്തുകൂടി റോഡിലേക്ക് ഒഴുക്കി വിടു കയാണ്. തന്മൂലം നമ്മുടെ നിരത്തുകൾ നല്ല ജലസംഭരണികളായി മാറുകയും പറമ്പുകൾ റോഡിനെക്കാൾ ഉണങ്ങിവരണ്ടു തറഞ്ഞുകിട ക്കുകയും ചെയ്യുന്നു. കെട്ടിടനിർമ്മാണത്തിന് അനുമതി നൽകുമ്പോൾ മഴവെള്ളം പാഴാക്കാതിരിക്കാനുള്ള വ്യവസ്ഥ നിർബന്ധമാക്കണം. പഴയ കുളങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കുകയും മലിനമാ കാതെ സൂക്ഷിക്കുകയും വേണം.
മഴവെള്ളം ശുദ്ധമാണ്. കുടിക്കുവാനായി മഴവെള്ളം സംഭരിക്കാം. വൃത്തിയുള്ള തുണി മഴവെള്ളം കെട്ടിനില്ക്കത്തക്കവണ്ണം സജ്ജീക രിച്ച് അടിയിൽ പാത്രങ്ങൾ വച്ച് ജലം സംഭരിക്കാം. തുറസ്സായ സ്ഥല മാണ് ഇതിന് അനുയോജ്യം.
മഴ ഒരു വരമാണ്. മഴയില്ലാതെ ജീവലോകമില്ല. മഴവെള്ളം അമൂ ല്യമാണ്. അതു നഷ്ടമാകാതെ സംഭരിക്കുന്നതുവഴി വരൾച്ചയുടെ കാഠിന്യം നമുക്ക് ഇല്ലാതാക്കാം. മഴവെള്ള സംഭരണമെന്ന ലളിതവും ചെലവുകുറഞ്ഞതുമായ മാർഗ്ഗത്തിലൂടെ വരൾച്ചമൂലമുള്ള കൃഷി നാശവും അതുവഴിയുള്ള കർഷക ആത്മഹത്യയും ഭക്ഷ്യവസ്ത ക്കളുടെ വിലകയറ്റവും ഗണ്യമായി കുറയ്ക്കാം . മഴയുടെ ലഭ്യതയുടെ പരിമിതിയും ഉപഭോഗത്തിന്റെ വർദ്ധനവും നിർമ്മാണപ്രവർത്തന ത്തിനും മറ്റുമായി ഭൂപ്രകൃതിക്കു മാറ്റം വരുത്തുന്നതുമൂലം ഉണ്ടാകുന്ന ജലശോഷണത്തിന്റെ ഈ കാലത്ത് മഴവെള്ളസംഭരണം അനിവാര്യ മായിരിക്കുകയാണ്. നാളത്തെ ജലക്ഷാമത്തിനുള്ള പരിഹാരമാണ് മഴവെള്ളസംഭരണികൾ. പ്രകൃതിയുടെ സൗജന്യങ്ങൾ എല്ലാം നഷ്ട പ്പെടുത്തി പാപ്പരായിത്തീരുന്ന മനുഷ്യനു ഭാവിജീവിതത്തിന് ഇങ്ങനെ പല സംവിധാനങ്ങളും ഒരുക്കേണ്ടിവരുമെന്ന് ഓർത്തുകൊള്ളുക.
COMMENTS