Parisara Suchithwam Essay in Malayalam: In this article, we are providing പരിസര ശുചിത്വം ഉപന്യാസം for Students. Environmental Cleanliness Essay in Malayalam. പരിസരശുചിത്വമെന്നത് കേരളീയരുടെ സംസ്കാരത്തിന്റെ ഭാഗമാ യിരുന്നു. കാലം മാറുകയും ജനസംഖ്യവർദ്ധിക്കുകയും ചെയ്തതോടുകൂടി ശുചിത്വത്തിന്റെ കാര്യത്തിൽ മലയാളിക്കു തീരെ ശ്രദ്ധയില്ലാതായി. അതിന്റെ ഫലമായി പലതരംപകർച്ചവ്യാധികളും നാടിന്റെ പലഭാഗത്തും വ്യാപിക്കുകയുണ്ടായി.
Parisara Suchithwam Essay in Malayalam: In this article, we are providing പരിസര ശുചിത്വം ഉപന്യാസം for Students. Environmental Cleanliness Essay in Malayalam.
Malayalam essay on "Environmental Cleanliness", "Parisara Suchithwam", "പരിസര ശുചിത്വം ഉപന്യാസം"
പരിസരശുചിത്വമെന്നത് കേരളീയരുടെ സംസ്കാരത്തിന്റെ ഭാഗമാ യിരുന്നു. കാലം മാറുകയും ജനസംഖ്യവർദ്ധിക്കുകയും ചെയ്തതോടുകൂടി ശുചിത്വത്തിന്റെ കാര്യത്തിൽ മലയാളിക്കു തീരെ ശ്രദ്ധയില്ലാതായി. അതിന്റെ ഫലമായി പലതരംപകർച്ചവ്യാധികളും നാടിന്റെ പലഭാഗത്തും വ്യാപിക്കുകയുണ്ടായി.
ശുചിത്വം പാലിക്കുകയെന്നുപറഞ്ഞാൽ നല്ല വസ്ത്രങ്ങൾ ധരിച്ചു മോടിയായി നടക്കുകയെന്നല്ല അർത്ഥമാക്കേണ്ടത്. ശരീരത്തിന്റെ ശുചിത്വ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധ നമ്മുടെ പരിസരശുചീകരണത്തിലും കാണിക്കേണ്ടതാണ്. ജലജന്യരോഗങ്ങളാണ് കേരളത്തിൽ വ്യാപകമായി കാണുന്നത്. ആയതിനാൽ ശുചിത്വം ജലസ്രോതസ്സുകളിലൂടെ ആരംഭി ക്കേണ്ടതാണ്. ജലസ്രോതസ്സുകൾ മലിനമാകുന്നതു തടയാനുള്ള നടപടി കളാണ് ഇതിന്റെ ആദ്യത്തെ നടപടി. ആശുപ്രതികളിൽനിന്നും ഫാക്ടറി കളിൽനിന്നും, വ്യവസായ സ്ഥാപനങ്ങളിൽനിന്നും മറ്റും പുറന്തള്ളുന്ന ഖരദ്രവമാലിന്യങ്ങൾ നമ്മുടെ ജലാശയങ്ങളെ മലിനപ്പെടുത്തുന്നു.
വീട്ടാവശ്യത്തിനുപയോഗിക്കുന്ന ജലം ശുദ്ധമാണെന്ന് ഉറപ്പുവരു ത്തണം. അതുപോലെ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. മണ്ണിൽ വീഴുന്ന ഖരദ്രവമാലിന്യങ്ങൾ ഒലിച്ചിറങ്ങി കിണർ മലിനമാകാനിടയുണ്ട്. കിണർ വർഷത്തിലൊരിക്കലെങ്കിലും തേകി വൃത്തിയാക്കണം. കിണറി നടുത്തായി സെപ്റ്റിക് ടാങ്കുകൾ നിർമ്മിക്കരുത്. ചുറ്റുമതിൽ കെട്ടിയും കിണർവല ഉപയോഗിച്ചും കിണർ സംരക്ഷിക്കേണ്ടതാണ്. കിണർ ക്ലോറി നേറ്റ് ചെയ്തതിനുശേഷമേ ജലം ഉപയോഗിക്കാവൂ.
വെള്ളം സൂക്ഷിച്ചുവയ്ക്കുന്ന പാത്രങ്ങൾ കഴുകി വൃത്തിയാക്കണം. ഭക്ഷണത്തിനുമുൻപും പിൻപും കൈകൾ സോപ്പുപയോഗിച്ച് വൃത്തി യായി കഴുകണം. ശുചിത്വമുള്ള സാഹചര്യത്തിലുണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. വഴിയോരങ്ങളിൽ തുറസ്സായി വച്ചി രിക്കുന്ന ആഹാരസാധനങ്ങൾ അതേപടി ഉപയോഗിക്കരുത്. ഐസ്ക്രീം , ശീതളപാനീയങ്ങൾ എന്നിവയുടെ ഗുണമേന്മ ഉറപ്പാക്കിയതിനുശേഷം മാത്രം ഉപയോഗിക്കേണ്ടതാണ്.
ജലം ഫിൽറ്റർ ചെയ്താൽ മാത്രം ശുദ്ധമായിരിക്കണമെന്നില്ല. ജലം നന്നായി തിളപ്പിച്ചാറിയതിനുശേഷം വേണം ഉപയോഗിക്കാൻ. ഭക്ഷണ ത്തിനുപയോഗിക്കുന്ന പാത്രങ്ങൾ നന്നായി കഴുകി വൃത്തിയാക്കണം. ചൂടുള്ള ആഹാരപദാർത്ഥങ്ങൾ കഴിക്കണം. പഴകിയതും, തുറന്നുവച്ചി രുന്നതുമായ ആഹാരപദാർത്ഥങ്ങൾ ഉപയോഗിക്കരുത്.
പഴവർഗ്ഗങ്ങൾ വാങ്ങി അതേപടി ഉപയോഗിക്കുന്നത് ഹാനികരമാണ്. മിക്കപഴങ്ങളുടെയും പുറന്തോട് മലിനമായിരിക്കും. തൊലികളയാതെ ഉപയോഗിക്കുന്ന ആപ്പിൾ, മുന്തിരി, തക്കാളി തുടങ്ങിയവയുടെ പുറംതൊ ലിയിൽ ധാരാളം രോഗാണുക്കൾ പറ്റാനിടയുണ്ട്. മാത്രമല്ല അവയിൽ കീടനാശിനിയുടെ അംശവും പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്.
ആഹാരകാര്യത്തിലെന്നപോലെ വീടും പരിസരവും എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ചപ്പുചവറുകൾ കൂട്ടിയിടു ന്നതും മലിനജലം പരിസരത്ത് കെട്ടിനിൽക്കുന്നതും രോഗങ്ങൾ ക്ഷണി ച്ചുവരുത്തുന്നതാണ്. വഴിയോരങ്ങളും പൊതുസ്ഥാപനങ്ങളും വൃത്തി യുള്ളതായിരിക്കണം. ഓടകൾ ശുചിത്വമുള്ളതും ജലം കെട്ടിക്കിടക്കാത്ത തരത്തിലുള്ളതുമായിരിക്കണം.
കേരളീയരുടെ ഉദാസീനതയാണ് പരിസരമലിനീകരണത്തിനും അതുവഴി പകർച്ചവ്യാധികൾക്കും കാരണമായിട്ടുള്ളത്. ആരോഗ്യവകു പ്പിന്റെയും, സ്വയംഭരണസ്ഥാപനത്തിന്റെയും ആഭിമുഖ്യത്തിൽ ജനങ്ങ ളുടെ കൂട്ടായ പ്രവർത്തനം ഉണ്ടായാൽ അത്രമേ പരിസരശുചിത്വം പാലിച്ച് മുന്നോട്ടുപോകാൻ നമുക്കു കഴിയൂ.
COMMENTS