Essay on World Environment Day in Malayalam : In this article, we are providing ലോക പരിസ്ഥിതി ദിനം ഉപന്യാസം for students. Loka Paristhithi Dinam Malayalam Essay. എല്ലാവർഷവും ജൂൺ 5 ലോകപരിസ്ഥിതിദിനമായി ആചരിക്കുന്നു. 1972 ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ഈ തീരുമാനമെടു ത്തത്. പാരിസ്ഥിതികപ്രശ്നങ്ങൾ ലോകത്തിലെ മുഴുവൻ ജനങ്ങളുടെയും - ശ്രദ്ധയിൽ കൊണ്ടുവന്ന് ബോധവൽക്കരണം നടത്തുകയാണ് ഈ ദിനാ ചരണത്തിന്റെ ലക്ഷ്യം.
Essay on World Environment Day in Malayalam : In this article, we are providing ലോക പരിസ്ഥിതി ദിനം ഉപന്യാസം for students. Loka Paristhithi Dinam Malayalam Essay.
Malayalam Essay on "World Environment Day", "Loka Paristhithi Dinam", "ലോക പരിസ്ഥിതി ദിനം ഉപന്യാസം"
എല്ലാവർഷവും ജൂൺ 5 ലോകപരിസ്ഥിതിദിനമായി ആചരിക്കുന്നു. 1972 ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ഈ തീരുമാനമെടു ത്തത്. പാരിസ്ഥിതികപ്രശ്നങ്ങൾ ലോകത്തിലെ മുഴുവൻ ജനങ്ങളുടെയും - ശ്രദ്ധയിൽ കൊണ്ടുവന്ന് ബോധവൽക്കരണം നടത്തുകയാണ് ഈ ദിനാ ചരണത്തിന്റെ ലക്ഷ്യം.
വീട്ടുവളപ്പിലും വഴിയരികിലും പൊതുസ്ഥാപനങ്ങളുടെ കോമ്പൗ ണ്ടിലും മരം വച്ചുപിടിപ്പിക്കുകയാണ് ഈ ദിനത്തിൽ ചെയ്യേണ്ടത്. പരി സ്ഥിതിസംരക്ഷണത്തിലൂടെ ഭൂമിയേയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുക എന്ന കർത്തവ്യമാണ് നിറവേറ്റേണ്ടത്.
പണ്ടുമുതൽ ഭാരതീയർ മരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയി രുന്നു. പത്തുകിണറിനു തുല്യം ഒരു കുളം, പത്തു കുളത്തിനുതുല്യം ഒരു തടാകം, പത്തു തടാകത്തിനു തുല്യം ഒരു പുത്രൻ, പത്തു പുത ന്മാർക്കു തുല്യം ഒരുവൃക്ഷം എന്ന മഹാഭാരതത്തിലെ പരാമർശം മര ങ്ങൾക്കു പൗരാണികർ നല്കിയിരുന്ന പ്രാധാന്യമെന്തെന്ന് വ്യക്തമാ ക്കുന്നു.
മണ്ണൊലിപ്പുതടയാൻ സഹായിക്കുന്നതു മരങ്ങളാണ്. കൂടാതെ ജൈവവളംകൊണ്ട് മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നതും മരങ്ങളാണ്. ലോകത്തിലെ ജീവജാലങ്ങൾക്കുള്ള ആഹാരം സസ്യങ്ങളെ ആശ്രയി ച്ചാണിരിക്കുന്നത്. അന്തരീക്ഷത്തിൽ ശുദ്ധവായുവിന്റെ അളവുകുറ യാതെ കാത്തുസൂക്ഷിക്കുന്നതും സസ്യങ്ങളാണ്.
മനുഷ്യന്റെ പല ആവശ്യങ്ങളും നിറവേറുന്നത് സസ്യത്തിലൂടെ യാണ്. നാരുകൾ, റബ്ബർ, തടി, വിറക്, ഔഷധങ്ങൾ, ആഹാരസാധനങ്ങൾ എന്നിവയെല്ലാം അതിൽപ്പെടുന്നു. ജീവജാലങ്ങൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ സസ്യങ്ങളെ ആശ്രയിക്കാതെ നിലനിൽപ്പില്ല.
ആഗോളതാപനം തടയാൻ മരങ്ങൾ വച്ചു പിടിപ്പിക്കുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം. ഭൂമിയുടെ ഉപരിതലംക്രമാതീതമായി ചൂടുപിടിക്കു ന്നതിൽനിന്നു രക്ഷനേടാൻ മരങ്ങളല്ലാതെ മറ്റുമാർഗ്ഗങ്ങളൊന്നുമില്ല. മണ്ണിലെ ജലാംശം നിലനിർത്താൻ മരങ്ങൾക്കു കഴിയുന്നു. മരങ്ങളിൽ നിന്നുള്ള ഇല കൾ മണ്ണിനുമുക ളിൽ അടിഞ്ഞു കൂടി കൂടു തൽ - ജൈവാംശം മണ്ണിൽ ലയിച്ചുചേരുന്നു. ഈ മണ്ണ് കൂടുതൽ ജലം ആഗിരണം ചെയ്യുന്നു. തന്മൂലം അരുവികളും, പുഴകളും ജലം വറ്റാതെ സ്ഥിതിചെയ്യുന്നു. കൂടാതെ മണ്ണ് വറ്റിവരളാതെ എപ്പോഴും ഈർപ്പം നില നിർത്തുകയും ചെയ്യുന്നു.
നമ്മുടെ വീട്ടുവളപ്പിൽ നടാൻ പറ്റിയ ധാരാളം മരങ്ങളുണ്ട്. അവ നാട്ടിൽ ലഭിക്കാൻ സുലഭമായതും നമുക്കു നല്ല ഫലം തരുന്നവയുമാണ്. പ്ലാവ്, മാവ്, തെങ്ങ്, തേക്ക്, മഹാഗണി, ആഞ്ഞിലി, നെല്ലി, പേര എന്നി വയെല്ലാം വീട്ടുവളപ്പിൽ നട്ടുപിടിപ്പിയ്ക്കാവുന്നവയാണ്. പരിസ്ഥിതി പ്രശ്നങ്ങളുടെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ എല്ലാ ജനങ്ങളും വിചാരിച്ചെങ്കിൽ മാത്രമേ നമുക്ക് രക്ഷനേടാൻ കഴിയൂ.
പരിസ്ഥിതിയുടെ കാര്യത്തിൽ മരത്തിന്റെ പ്രാധാന്യം നമ്മുടെ സാഹിത്യനായകന്മാർ അവരുടെ സൃഷ്ടിയിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്. "മരം ഒരു വരം' എന്ന മുദ്രാവാക്യവും അതിന്റെ അടിസ്ഥാനത്തിൽ ഉണ്ടായി ട്ടുള്ളതാണ്. 'എന്റെ മരം' എന്ന ഒരു പദ്ധതി കുട്ടികളുടെ ഇടയിൽ രൂപീക രിച്ചത് പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമാണ്. കുട്ടികൾക്ക് മരങ്ങളോ ടുള്ള താല്പര്യം വർദ്ധിപ്പിക്കാൻ ഈ പദ്ധതി വളരെയധികം ഉപകരിക്കും.
പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമായി വനംവകുപ്പിന്റെ ആഭി മുഖ്യത്തിൽ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ വൃക്ഷത്തെ കൾ വിതരണം ചെയ്യുന്നുണ്ട്. വൃക്ഷത്തെകൾ അവയ്ക്ക് വളരാൻപറ്റിയ സ്ഥലത്തുനടണം. വെള്ളവും വളവും നല്കി അവ വളരാൻ അനുവദി ക്കണം.
പരിസ്ഥിതിദിനാചരണത്തിൽ പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞ നാം എടുക്കണം. മരങ്ങൾ നശിപ്പിക്കുന്നവരെ അതിൽനിന്നു പിന്തിരിപ്പി ക്കണം. പാരിസ്ഥിതികപ്രശ്നങ്ങൾ മറ്റുള്ളവർക്കുപറഞ്ഞുകൊടുക്കണം. മരങ്ങൾ നട്ടുപിടിപ്പിച്ച് മറ്റുള്ളവർക്കു മാതൃകകാട്ടണം. എങ്കിൽ മാത്രമേ ആ സംരംഭം വിജയിപ്പിക്കാൻ കഴിയൂ.
Read also :
Read also :
COMMENTS