Thursday, 6 May 2021

Malayalam Essay on "Alcohol Prohibition", "മദ്യ നിരോധനം ആര്ട്ടിക്കിള്" for Students

Essay on Alcohol Prohibition in Malayalam Language : In this article, we are providing "മദ്യ നിരോധനം ആര്ട്ടിക്കിള്", "മദ്യ നിരോധനത്തിന്റെ ഉപന്യാസം" for Students.

Malayalam Essay on "Alcohol Prohibition", "മദ്യ നിരോധനം ആര്ട്ടിക്കിള്" for Students

മദ്യനിരോധനം ഇപ്പോൾ വളരെയധികം ചർച്ചചെയ്യപ്പെടുന്ന ഒരു വിഷ യമാണ്. മദ്യവ്യവസായികൾമുതൽ മദ്യത്തിന്റെ ചുമതലയുള്ള മന്ത്രി വരെ മദ്യനിരോധനത്തെപ്പറ്റിയും മദ്യവർജ്ജനത്തെപ്പറ്റിയും സംസാ രിക്കുന്നു. അവരുടെയെല്ലാം മദ്യനിരോധനത്തിന് യാഥാർത്ഥ്യങ്ങളു മായി വളരെ ദൂരമുണ്ട്. എന്താണ് മദ്യനിരോധനം? മദ്യവർജ്ജനം? മദ്യം ഉണ്ടാക്കുന്നതും വിതരണം ചെയ്യുന്നതും കച്ചവടം നടത്തുന്നതും ഉപയോഗിക്കുന്നതും പൂർണ്ണമായി നിരോധിക്കുന്നതാണ് മദ്യനിരോ ധനം. എന്നാൽ മദ്യവർജ്ജനം അതല്ല. മദ്യം യഥേഷ്ടം ലഭിക്കും. വേണ്ടവർ മാത്രം ഉപയോഗിക്കുക. വേണ്ടാത്തവർക്ക് വർജ്ജിക്കാം. ഇതിലേ താണ് നമ്മുടെ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. സർക്കാർ മദ്യശാലകളും സാമ്പത്തികസൗകര്യമുള്ളവർക്കു മൂക്കറ്റം കുടിക്കാൻ സാധ്യതയും ഒരുക്കി തുറന്നുവച്ചിരിക്കുന്ന സ്വകാര്യ ആഡംബരഹോ ട്ടലുകളും മദ്യം വിൽക്കുന്നു. ഒപ്പം നിരോധനത്തെക്കുറിച്ചും പറയുന്നു. മദ്യം ഒരു സാമൂഹ്യവിപത്താണെന്ന് എല്ലാ മതവിശ്വാസങ്ങളും ധർമ്മ ശാസ്ത്രങ്ങളും മഹാൻമാരും പറഞ്ഞുവച്ചിട്ടുണ്ട്. കേരളത്തിൽ ശ്രീനാ രായണഗുരു സ്വാമിയാണ് ഇക്കാര്യത്തിൽ കർശനമായ ഒരു ഉപദേശം സമൂഹത്തിനു നൽകിയത്. അത് മദ്യനിരോധനത്തിന്റെ ശബ്ദമായി രുന്നു. 

മദ്യം ഒരു ശാപമാണ്. മനുഷ്യന്റെ ആരോഗ്യവും സമ്പത്തും ബുദ്ധി യും ശേഷിയും സദാചാരമൂല്യവും എല്ലാം ഈ വിഷം തകർക്കുന്നു. മദ്യത്തിന്റെ ഉപഭോഗംമൂലം ഉണ്ടാകുന്ന ശാരീരികപ്രശ്നങ്ങൾ ഗുരു തരമാണ്. അതിനും ഉപരിയാണ് അതു വരുത്തിവയ്ക്കുന്നു കുടുംബ പ്രശ്നങ്ങൾ. വ്യക്തിത്വത്തിന്റെ നാശമാണ് മദ്യപാനം വരുത്തിവയ്ക്കുന്ന മറ്റൊരു മഹാശാപം. എത്രയോ പ്രതിഭാധനന്മാരാണ് മദ്യത്തിന്റെ നീരാളിപ്പിടുത്തത്തിൽ ഒന്നുമല്ലാതായി മണ്ണടിഞ്ഞുപോയിട്ടുള്ളത്. നിരവധി കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് ഈ പിശാച് തള്ളിവിടുന്നു. എത്രയോ സമ്പന്നന്മാരും കുടുംബങ്ങളും മദ്യത്തിന്റെ ലഹരിയിൽ കൂപ്പുകുത്തി വീണുപോയിട്ടുണ്ട്. പല കുറ്റകൃത്യങ്ങളുടെയും പ്രേരണ യാണ് മദ്യപാനം.

കുടുംബനാഥന്റെ മദ്യപാനം കുട്ടികളുടെയും ഭാര്യയുടെയും ജീവിതം നരകതുല്യമാക്കുന്നു. കുട്ടികളുടെ പഠനം വഴിയാധാരമാകുന്നു. പല മാനസികപ്രശ്നങ്ങളും അവരിൽ ഉണ്ടാകുന്നു. അവർ സമൂഹത്തിൽ അപഹാസ്യരായി മാറുന്നത് ഒരു കാഴ്ചയാണ്. മദ്യപാനികളുടെ മക്കൾ എന്ന പുച്ഛത്തോടെയാണ് സമൂഹം അവരെ കാണുന്നത്. ഇതുമൂലം ഈ കുട്ടികൾക്കുണ്ടാകുന്നത് അപകർഷതാബോധവും ആത്മനിന്ദ യുമാണ്. അവരുടെ അമ്മമാരുടെ സ്ഥിതി ഇതിലും ഭീകരമായിരിക്കും. മറ്റു സ്ത്രീകളുടെ ആക്ഷേപത്തിനും പുച്ഛത്തിനും അവർ വിധേയരാ കുന്നു. ഈ അവസ്ഥയ്ക്ക് അമ്മയോ മക്കളോ കാരണക്കാരല്ല. പക്ഷേ മദ്യപാനിയുടെ ഭാര്യയും മക്കളും എന്ന മേൽവിലാസം അവർക്ക് സമ്മാ നിക്കുന്നതാണ് ഈ അവഹേളനം.

മദ്യപാനികൾ മടിയന്മാരായിത്തീരുന്ന കാഴ്ച സാധാരണമാണ്. കായികശേഷിയും ചിന്താശേഷിയും മനസ്സിന്റെ ഉല്ലാസവും നഷ്ടമാ കുന്നതാണ് ഇതിനു കാരണം. മര്യാദകളുടെ ലംഘനമാണ് മദ്യപാന ത്തിന്റെ മറ്റൊരു ദോഷം. സദാചാരമൂല്യങ്ങൾ മറന്നുപോകുന്നു. വസ്ത്ര ധാരണത്തിന്റെ മര്യാദകൾപോലും ലംഘിക്കുന്നു. മദ്യപാനികൾ സമൂ ഹത്തിന് ഒരു ശാപവും ഭാരവുമാണ്. 

കേരളത്തിൽ മദ്യപാനികളുടെ എണ്ണവും മദ്യത്തിന്റെ ഉപഭോഗവും അനുദിനം വർദ്ധിക്കുകയാണ്. അതുമൂലമുള്ള സാമൂഹികപ്രശ്ന ങ്ങളും. കുറ്റകൃത്യങ്ങൾ പെരുകുന്നു. സ്ത്രീകൾക്കു നേരേയുള്ള ആക്ര മണവും മോഷണവും മറ്റ് അനാശാസ്യ പ്രവൃത്തികളും വർദ്ധിക്കുക യാണ്. കൊച്ചുകുട്ടികൾ മുതൽ സ്ത്രീകൾവരെ ഇന്ന് മദ്യം ഉപയോഗി ക്കുന്നു. മദ്യപാനത്തെ ഒരു ആഡംബരചിഹ്നമായി കാണുന്നവരുമുണ്ട്. ഇംഗ്ലിഷുകാർ ഈ പ്രവണതയെ "ബൂസിങ് നോബറി'എന്നാണ് വിളി ക്കുന്നത്. താൻ മദ്യപിച്ചിട്ടുണ്ടെന്ന് മറ്റുള്ളവരുടെ മുന്നിൽ തെളിയിക്കു ന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ട്. അല്ലെങ്കിൽ അത് പരസ്യമായി പറയുന്നത് അഭിമാനമായി കാണുന്നവരുമുണ്ട്. മദ്യപാനികൾ അനു ഷ്ഠിക്കേണ്ടതായ അഞ്ച് അരുതായ്മകളെപ്പറ്റി നമ്മുടെ പൂർവ്വികന്മാർ പറഞ്ഞുവച്ചിട്ടുണ്ട്. “പകലരുത്, പലരരുത്, പറയരുത്, പാലരുത്, പഴമരുത് എന്നിവയാണ് ഇത്. ഇതിൽ “പകലും പലരും പറയലും' മദ്യപാനപൊങ്ങച്ചത്തിന്റെ ഭാഗമാണ് ഇന്ന്.

പാവപ്പെട്ട തൊഴിലാളികൾ അവരുടെ അധ്വാനഫലത്തിന്റെ ഏറിയ പങ്കും മദ്യത്തിനു വിനിയോഗിക്കുന്നു. റേഷൻകടയിൽനിന്നു പത്തു രൂപയുടെ അരിയും വാങ്ങി ഓട്ടോ പിടിച്ച് മദ്യശാലയുടെ മുന്നിൽ വന്നിറങ്ങി ക്യൂവിൽ നിൽക്കുന്ന സാധാരണക്കാരനെ നമുക്കിന്ന് കേരള ത്തിൽ കാണാം.

മദ്യപാനമുണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങൾ പലതാണ്. ഓർമ്മ ക്കുറവ്, ഉന്മേഷമില്ലായ്മ, അലസത എന്നിവയ്ക്കു പുറമേ പല ആന്ത രിക അവയവങ്ങളുടെ നാശത്തിനും ഇതു കാരണമാകുന്നു. കരൾ, ശ്വാസകോശം, വൃക്കകൾ, വയർ, തലച്ചോർ, നാഡീവ്യൂഹം എന്നിവ യെയെല്ലാം മദ്യം നശിപ്പിക്കുന്നു. അനാശാസ്യപ്രവണതകൾമൂലം എയ്ഡ്സ് പോലെയുള്ള രോഗങ്ങളും പകരുന്നു. രാജ്യത്തെ നടുക്കിയ പല മാനഭംഗക്കേസ്സുകളുടെയും പിന്നിൽ മദ്യത്തിന്റെ പിൻബലമുണ്ട്. വിഷമദ്യ ദുരന്തങ്ങളും നമുക്കു മുന്നിലുണ്ട്. 

മദ്യം സംസ്കാരത്തിന്റെ ഭാഗമാകുകയാണ്. ഇത് ഒരു ജനതയെ മുഴുവൻ ലഹരിയുടെ അടിമയാക്കി മാറ്റുകയാണ്. ഗാന്ധിജി ഈ വിപ ത്തുകൾ മുന്നിൽക്കണ്ടുകൊണ്ടാണ് മദ്യനിരോധനത്തെപ്പറ്റി ഉറക്കെ സംസാരിച്ചത്. പക്ഷേ, നമുക്ക് ഗാന്ധിമാർഗ്ഗം റേഡിയോയിൽ ആഴ്ച യിലൊരിക്കലേ ഉള്ളൂ. രാജ്യത്ത് ഒക്ടോബർ 2 നും! 

മദ്യനിരോധനമെന്ന ആവശ്യം ശക്തമാകുന്നത് ഈ സാമൂഹ്യപശ്ചാ ത്തലത്തിലാണ്. സമ്പൂർണ്ണ മദ്യനിരോധനം വീട്ടമ്മമാരുടെ സ്വപ്നമാണ്. കാരണം ഈ വിഷത്തിന്റെ ദൂഷ്യഫലങ്ങൾ ഏറെയും അനുഭവിക്കുന്നത് അവരാണല്ലോ. തമിഴ്നാടും ആന്ധ്രാപ്രദേശും ഹരിയാനയും മദ്യ നിരോധനം നടപ്പിലാക്കിക്കഴിഞ്ഞു. കേരളവും ആ വഴിക്ക് നീങ്ങുന്ന തിന്റെ ലക്ഷണമാണ് ചാരായനിരോധനം. അതൊരു ചുവടുവയ്പാ യിരുന്നു. മദ്യനിരോധനം ഒരു സാമൂഹ്യനന്മയുമാണ്. മനുഷ്യനും സമൂഹത്തിനും എതിരേയുള്ള ഒരു മഹാശാപത്തിൽനിന്നുള്ള മോചന മാണ് അത്.


SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: