വിദ്യാർത്ഥികളും രാഷ്ട്രീയവും ഉപന്യാസം Students and Politics Essay in Malayalam Language

Admin
0
Students and Politics Essay in Malayalam Language: In this article, we are providing വിദ്യാർത്ഥികളും രാഷ്ട്രീയവും ഉപന്യാസം for students and teachers.  Malayalam Essay on Students and Politics.

വിദ്യാർത്ഥികളും രാഷ്ട്രീയവും ഉപന്യാസം Students and Politics Essay in Malayalam Language

അല്ലെങ്കിൽ വിദ്യാർത്ഥികളും സമൂഹവും കടമകളും ഒരു ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ജനങ്ങൾക്കുവേണ്ടി ജന ങ്ങൾ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ ഭരണം നടത്തുന്നു. അതിൽ വോട്ടവകാശമുള്ള എല്ലാ ജനങ്ങളും ഭാഗഭാക്കാകുന്നു. ഇന്ന് എന്തിനും ഏതിനും രാഷ്ട്രീയബന്ധങ്ങൾ വേണമെന്ന സ്ഥിതിയാണ്. ഒരു ജനാധി പത്യവ്യവസ്ഥിതിയിൽ ഇത് നല്ലകാര്യമാണെങ്കിലും രാജ്യത്തിന്റെയോ ജനങ്ങളുടെയോ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം എന്ന ധാരണ ശരി യല്ല.

രാജ്യത്ത് പൊതുവായും സംസ്ഥാനങ്ങളിൽ പ്രത്യേകമായും പല രാഷ്ട്രീയ സംഘടനകളും ഉണ്ട്. അതിന്റെ ഒരുഭാഗമാണ് കലാലയ രാഷ്ട്രീയം. പൊതുരാഷ്ട്രീയത്തിൽ എന്നപോലെ വിദ്യാലയത്തിലെ രാഷ്ട്രീയത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. നാളത്തെ പൗര ന്മാരായിതീരേണ്ട വിദ്യാർത്ഥികൾ ഇന്നേ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നരീതിയാണ് നമ്മുടെ രാജ്യത്ത് കാണുന്നത്. ഇത് വിദ്യാർത്ഥി കളുടെഭാവിയ്ക്ക് നന്മയാണോ തിന്മയാണോ ചെയ്യുക എന്നകാര്യം പരിശോധിക്കേണ്ടതാണ്.

ഓരോ രാഷ്ട്രീയ പാർട്ടിയ്ക്കും അതിന്റെ പോഷകസംഘടനകളായി ഓരോ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുണ്ട്. പഠിപ്പുമുടക്കിയും മുദ്രാവാക്യം വിളിച്ചും തെരുവിലിറങ്ങിയും കുട്ടികളുടെ വിലയേറിയ സമയം നഷ്ട പ്പെടുത്തുകയല്ല വിദ്യാർത്ഥിരാഷ്ട്രീയം കൊണ്ടുദ്ദേശിക്കുന്നത്. കുട്ടിക ളുടെ ചിന്തയെ സന്മാർഗ്ഗത്തിലൂടെ തിരിച്ചുവിട്ട് വിദ്യാലയാന്തരീക്ഷം ശുദ്ധീകരിച്ച് അവരുടെ പ്രവർത്തനം രാജ്യതാല്പര്യത്തിനുവേണ്ടി ഉള്ള താക്കിത്തീർക്കണം. പക്ഷേ കൂടുതലായും സംഭവിക്കുന്നത് മറിച്ചുള്ള കാര്യങ്ങളാണ്.

ഓരോരാഷ്ട്രീയപാർട്ടിയും അവരുടെ സ്വാർത്ഥലാഭത്തിനുവേണ്ടി കുട്ടികളെ ഉപകരണമാക്കാറുണ്ട്. തൊട്ടതിനും പിടിച്ചതിനുമെല്ലാം വിദ്യാർത്ഥികളെ പഠിപ്പുമുടക്കിച്ച് തെരുവിലിറക്കാൻ ഇക്കൂട്ടർ പ്രേരിപ്പി ക്കുന്നു. രാഷ്ട്രീയത്തിന്റെ പേരിൽ തമ്മിൽത്തല്ലി തലകീറുകയും പൊതു മുതൽ നശിപ്പിക്കുകയുംചെയ്യുന്ന പ്രവണതയാണ് ഇന്നുകാണുന്നത്. ഓരോ വിദ്യാർത്ഥിസംഘടനയേയും രാഷ്ട്രീയപ്പാർട്ടികൾ അവരുടെ കരുത്ത് തെളിയിക്കാൻ പഠിപ്പുമുടക്കിക്കുകയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിക്കുകയും ചെയ്യാൻ നിർബന്ധിക്കാറുണ്ട്. നേതൃസംഘടനകൾ എടുക്കുന്നതീരുമാനങ്ങൾ അതേപടി ഏറ്റെടുത്ത് കുട്ടികൾ കർത്തവ്യം മറന്ന് അപകടകരമായരീതിയിൽ പ്രവർത്തിക്കുന്നത് നമ്മുടെ രാഷ്ട്ര ത്തിന് ഒട്ടും ചേർന്നതല്ല. ഈ കാര്യത്തിൽ രാഷ്ട്രീയപാർട്ടികളും, വിദ്യാർത്ഥിസംഘടനകളും ആത്മപരിശോധന നടത്തേണ്ട കാലം അതി ക്രമിച്ചിരിക്കുന്നു.

വിദ്യാർത്ഥികൾ നാടിന്റെ സമ്പത്താണ്. നാളത്തെ പൗരന്മാരായി ത്തീരേണ്ടവരാണ്. അടുത്തഭരണത്തിൽ പങ്കാളികളാകേണ്ടവരാണ്. അപ്പോൾ അതിനുവേണ്ട രാഷ്ട്രീയപരിശീലനം വിദ്യാർത്ഥികളായി രിക്കുമ്പോൾത്തന്നെ ലഭിക്കുന്നത് നല്ലതാണ്. പക്ഷേ അത് നല്ലരീതി യിൽ ആയിരിക്കണം എന്നുമാത്രം. മറ്റുള്ളവരുടെ ചട്ടുകം ആകാനല്ല സ്വയം പ്രവർത്തിക്കുവാനാണ് വിദ്യാർത്ഥികൾ പരിശ്രമിക്കേണ്ടത്. ഇന്ന് സ്കൂൾതലംമുതൽ കോളേജ്തലംവരെ വിവിധ വിദ്യാർത്ഥി സംഘടനകളുണ്ട്.

വിദ്യാലയത്തിൽ നിന്ന് രാഷ്ട്രീയം എടുത്ത് കളയണമെന്നും രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി വിദ്യാർത്ഥികളെ ബലിയാടുകളാക്കുന്ന രാഷ്ട്രീയക്കാർക്ക് കൂട്ടുനിൽക്കരുതെന്നും മറ്റും പലരും അഭിപ്രായം പ്രക ടിപ്പിക്കുകയുണ്ടായി. രാഷ്ട്രീയക്കാർ അവരുടെ താൽപര്യത്തിന് വിദ്യാർത്ഥി സംഘടനകളെ ഉപയോഗിക്കുമ്പോൾ കുട്ടികളുടെ ഭാവി എങ്ങ നെയായിത്തീരുമെന്ന് ആരും ചിന്തിക്കാറില്ല. വിദ്യാലയങ്ങളിൽ രാഷ്ട്രീയ മരുതെന്ന് പറയുന്നില്ലെങ്കിലും അത് നല്ല ഉദ്ദേശ്യത്തോടെ ഉള്ളതായിരി ക്കണം. അക്രമരാഷ്ട്രീയം പാടില്ല. പൗരധർമ്മം അനുസരിച്ചുള്ള ഉത്തമ രാഷ്ട്രീയം വിദ്യാലയങ്ങളിൽ സ്വീകരിക്കുന്നതുകൊണ്ട് തകരാറൊന്നു മില്ല. അതു ശരിയായി ഉൾക്കൊള്ളാനുള്ള കരുത്ത് വിദ്യാർത്ഥികളാർജ്ജി ക്കണം. വളർന്നുവരുന്ന ഇളംതലമുറയ്ക്ക് മാതൃകയാവേണ്ടവരാണ് മുതിർന്നവർ.

വിദ്യാർത്ഥികൾ പൊതുവേ അപക്വമതികളാണ്. ചിന്താശക്തിയാകട്ടെ വളരെകുറച്ചുമാത്രവും. എന്തെങ്കിലുമൊരുകാര്യം കേട്ടാൽ അതിന്റെ വരും വരായ്മകളെക്കുറിച്ച് ആലോചിച്ച് ഒരു തീരുമാനമെടുക്കാൻ വിദ്യാർത്ഥി കൾക്ക് പലപ്പോഴും കഴിഞ്ഞെന്നുവരില്ല. തെറ്റോ ശരിയോ എന്ന് വേർതി രിച്ചറിയാതെ എടുത്തുചാട്ടംമൂലം ഓരോഅപകടങ്ങളിൽ ചെന്നുപെടുന്ന അനവധി സംഭവങ്ങൾ നമുക്ക് സുപരിചിതമാണ്. വിദ്യാർത്ഥികളെ കരുവാക്കിമുതലെടുക്കുന്ന രാഷ്ട്രീയപാർട്ടികളാകട്ടെ ആവശ്യം കഴി ഞ്ഞാൽപ്പിന്നെ വിദ്യാർത്ഥികളെ തിരിഞ്ഞുനോക്കാറില്ല. .

മറ്റേതൊരുകാര്യത്തേയും പോലെ രാഷ്ട്രീയത്തിലും ഗുണവും ദോഷവുമുണ്ട്. രാഷ്ട്രീയം എന്തെന്നറിയാത്ത ചില നേതാക്കന്മാരുടെ ആഹ്വാനത്തിന് പുറകേപോയി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയല്ല വിദ്യാർത്ഥിസമൂഹം ചെയ്യേണ്ടത്. പരമമായ വിദ്യാഭ്യാസം നേടുകയെന്ന ലക്ഷ്യത്തോടൊപ്പം മാതാപിതാക്കളോടുള്ള കടമകൾ നിർവഹിക്കുകയു മാണ് വിദ്യാർത്ഥികളായിരിക്കുമ്പോൾ നാം ചെയ്യേണ്ടത്. ഇക്കാര്യം എല്ലാ വരും ശരിയായി മനസ്സിലാക്കിയാൽ രാഷ്ട്രീയത്തിൽ വിദ്യാർത്ഥികളുടെ പങ്ക് എന്തെന്ന് വ്യക്തമാകും.

Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !