Education and character formation Essay in Malayalam Language: In this article, we are providing വിദ്യാഭ്യാസവും സ്വഭാവ രൂപീകരണവും ഉപന്യാസം for students and teachers. Education and character building Essay in Malayalam Language. മാനസികവും ബൗദ്ധികവുമായ വളർച്ചയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്. ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ വാർത്തെടു ക്കുന്നതിന് വിദ്യാഭ്യാസം ആവശ്യമാണ്.
Education and character formation Essay in Malayalam Language: In this article, we are providing വിദ്യാഭ്യാസവും സ്വഭാവ രൂപീകരണവും ഉപന്യാസം for students and teachers. Education and character building Essay in Malayalam Language.
വിദ്യാഭ്യാസവും സ്വഭാവ രൂപീകരണവും ഉപന്യാസം Education and character formation Essay in Malayalam Language
മാനസികവും ബൗദ്ധികവുമായ വളർച്ചയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്. ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ വാർത്തെടു ക്കുന്നതിന് വിദ്യാഭ്യാസം ആവശ്യമാണ്.
വിദ്യാലയപ്രവേശനത്തിനുമുമ്പുതന്നെ കുട്ടി പലകാര്യങ്ങളും പഠി ച്ചിരിക്കും. അത്തരം അറിവുകൾ ഗൃഹാന്തരീക്ഷത്തിൽനിന്നുള്ള താക യാൽ അതിന് സമൂഹവുമായി ബന്ധം കാണുകയില്ല. മാത്രമല്ല അത്തരം അറിവോടുകൂടിയ പെരുമാറ്റം അടുക്കും ചിട്ടയും ഉള്ളതായിരിക്കണമെ ന്നില്ല. സമൂഹം അത് അംഗീകരിക്കണമെന്നുമില്ല.
സമൂഹത്തിൽ ഒരുത്തമപൗരനായി ജീവിക്കണമെങ്കിൽ വിദ്യാഭ്യാസം കൊണ്ടേകഴിയൂ. വിദ്യാലയത്തിലെത്തുന്ന കുട്ടി അച്ചടക്കം, ക്ഷമാശീലം, കൃത്യനിഷ്ഠ, സത്യസന്ധത, സൗഹാർദ്ദം തുടങ്ങിയ ഗുണവിശേഷങ്ങ ളൊക്കെ ആർജ്ജിക്കുന്നു. മറ്റുള്ളവരോട് പെരുമാറേണ്ടത് എങ്ങനെ യെന്നു കുട്ടി പഠിക്കുന്നത് വിദ്യാലയത്തിൽ നിന്നാണ്. ദുശ്ശീലങ്ങൾ എല്ലാം ഒഴിവാക്കി നല്ലസ്വഭാവംനേടാൻ പഠനകാലത്ത് സാധിക്കുന്നു.
ഓരോ വിഷയത്തിൽ പുതിയ പുതിയ അറിവുകൾ നേടുന്നതിനൊപ്പം ബുദ്ധിവളർച്ചനേടാനും വിദ്യാഭ്യാസകാലത്ത് നമുക്കു കഴിയുന്നു. കുട്ടി കളുടെ വികാരങ്ങൾക്കനുസരിച്ചുള്ള വിദ്യാഭ്യാസംവഴി അഭിരുചികൾ വളർത്താൻ കഴിയുന്നു. പഠിക്കുകയും വളരുകയും ചെയ്യുന്ന സാഹചര്യ ങ്ങളാണ് നല്ലതും ചീത്തയുമായിത്തീരാൻ ഇടയാക്കുന്നത്.
കുട്ടികളുടെ നൈസർഗ്ഗിക കഴിവുകൾ വികസിക്കുന്നത് വിദ്യാഭ്യാസ കാലത്താണ്. നിരന്തരമായ ഒരു പ്രക്രിയയാണ് വിദ്യാഭ്യാസം. അതു കൊണ്ട് ഏതുപ്രായത്തിലുള്ളവർക്കും അവരുടെ ചിന്താഗതി മാറ്റാനും പുതിയആദർശങ്ങൾക്കനുസരിച്ച് ജീവിക്കുവാനും വിദ്യാഭ്യാസംകൊണ്ടു സാധിക്കുന്നു. ശരിയായരീതിയിലുള്ളതും ഏറ്റവും മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസമാണ് കുട്ടികൾക്കുവേണ്ടത്. വിദ്യാഭ്യാസത്തിൽ എന്തെങ്കിലും പോരായ്മയുണ്ടായാൽ അതുവിദ്യാർത്ഥിയുടെ ഭാവിജീവിതത്തെ ബാധിക്കും. 'ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്' എന്നുപറയുന്നതിന്റെ പൊരുൾ മറ്റൊന്നല്ല. .
കുറേഅക്കങ്ങളും വസ്തുതകളും കാണാതെ പഠിക്കലല്ല വിദ്യാഭ്യാസം. കുട്ടിയെ നിർബന്ധിച്ച് കാണാതെ പഠിപ്പിക്കുന്നരീതിവിട്ട് കുട്ടികൾ സ്വയം കാര്യങ്ങൾ കണ്ടെത്തി പഠിക്കുന്ന രീതിയാണിന്ന്. ഇത് സ്വയംപഠനത്തിനും, സൂക്ഷ്മാന്വേഷണത്തിനും കുട്ടിയെ സഹായിക്കുന്നു. അച്ഛനമ്മമാരോ ടൊത്തുകഴിയുന്ന കുട്ടി ഭാവിയിൽ സ്വതന്ത്ര പൗരന്മാരായി ജീവിക്കേ ണ്ടവരാണ്. ഈ ലോകത്ത് നല്ലതും ചീത്തയുമായ അനവധികാര്യങ്ങ ളുണ്ട്. അവയുടെ വേർതിരിവ് മനസ്സിലാക്കി നല്ലവശങ്ങളിലൂടെ ചിന്തി ക്കുവാൻ വിദ്യാഭ്യാസംകൊണ്ട് കഴിയൂ.
ഇന്ന് വിദ്യാഭ്യാസം എന്തിനെന്ന ചോദ്യത്തിന് ഒരു ജോലിക്കുവേണ്ടി എന്നാണ് പലരും ഉത്തരം നൽകുന്നത്. എന്നാൽ പണ്ട് അങ്ങനെയാ യിരുന്നില്ല സ്ഥിതി. അന്ന് അറിവുനേടാൻ വേണ്ടിയായിരുന്നു ആളുകൾ വിദ്യാഭ്യാസം ചെയ്തിരുന്നത്. ഇന്ന് വിദ്യാർത്ഥികൾക്കിടയിൽ കാണുന്ന പല പെരുമാറ്റദൂഷ്യങ്ങൾക്കും കാരണം ശരിയായ വിദ്യാഭ്യാസം നേടാ ത്തതിന്റെ അപാകതയാണ്. നമ്മുടെ സമൂഹത്തിൽ നടക്കുന്ന അതിക്രമ ങ്ങൾക്കുകാരണം ശരിയായ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയാണ്.
ശരിയായ വിദ്യാഭ്യാസം ഒരുനല്ല വ്യക്തിയെ സൃഷ്ടിയ്ക്കുന്നു. വ്യക്തി യിൽനിന്ന് സമൂഹത്തിലേക്കും സമൂഹത്തിൽനിന്ന് രാഷ്ട്രത്തിലേയ്ക്കും ആ നന്മ പടരുന്നു. അങ്ങനെമാത്രമേ ഒരുസംസ്കാര സമ്പന്നമായ ക്ഷേമ രാഷ്ട്രം ഉണ്ടാക്കാൻ കഴിയൂ.
thank you
ReplyDeleteok
Deletethank youu
ReplyDelete