Side Effects of Smoking Essay in Malayalam Language: In this article, we are providing പുകവലിമൂലം ഉണ്ടാകുന്ന ദോഷങ്ങൾ ഉപന്യാസം for students and teachers. Learn Side Effects of Smoking Essay in Malayalam Studymode pukavali arogyathinu hanikaram in malayalam. നമ്മുടെ നാട്ടിൽ പുകവലിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധി ച്ചുവരികയാണ്. പുകവലിമൂലമുണ്ടാകുന്ന രോഗങ്ങൾകൊണ്ട് അകാല ചരമം അടയുന്നവരുടെ എണ്ണവും വർദ്ധിച്ചുവരുന്നു.
Side Effects of Smoking Essay in Malayalam Language: In this article, we are providing പുകവലിമൂലം ഉണ്ടാകുന്ന ദോഷങ്ങൾ ഉപന്യാസം for students and teachers. Learn Side Effects of Smoking Essay in Malayalam Studymode pukavali arogyathinu hanikaram in malayalam.
Side Effects of Smoking Essay in Malayalam പുകവലിമൂലം ഉണ്ടാകുന്ന ദോഷങ്ങൾ ഉപന്യാസം
നമ്മുടെ നാട്ടിൽ പുകവലിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധി ച്ചുവരികയാണ്. പുകവലിമൂലമുണ്ടാകുന്ന രോഗങ്ങൾകൊണ്ട് അകാല ചരമം അടയുന്നവരുടെ എണ്ണവും വർദ്ധിച്ചുവരുന്നു. പുകവലിക്കെതിരെ ഗവൺമെന്റുതലത്തിൽ നടത്തുന്ന പ്രചാരണങ്ങളെല്ലാം നിഷ്ഫലമാ കുന്നു.
വിദ്യാർത്ഥികളായിരിക്കുമ്പോൾത്തന്നെ ഒരുകൗതുകമെന്നനിലയിൽ പുകവലിശീലം ആരംഭിക്കുന്നു. പിന്നീടത് ഒരു ഫാഷനെന്ന നിലയിൽ ആഘോഷവേളകളിലും വിശേഷാവസരങ്ങളിലും തുടരുന്നു. ക്രമേണ അതുമാറ്റാൻ പറ്റാത്ത ഒരു ശീലമായി മാറുന്നു.
ആകർഷകങ്ങളായ പരസ്യങ്ങൾ, സിനിമ, ടെലിവിഷൻ സീരിയലു കൾ എന്നിവയൊക്കെയാണ് പുകവലിശീലം വർദ്ധിക്കുവാൻ കാരണ മാകുന്നത്. പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് പരസ്യങ്ങളിലും സിഗററ്റു പായ്ക്കറ്റുകളിലും കാണാമെങ്കിലും ആരും അത് കാര്യമായി എടുക്കാറില്ല. സിഗററ്റു പുകച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന കഥാപാത്ര ങ്ങളെ കാണുന്ന കാണികൾ അതൊരു അഭിമാനമാണെന്നു കരുതി സ്വന്തം ജീവിതത്തിലും അനുകരിക്കാറുണ്ട്.
പുകവലികൊണ്ട് അനവധി രോഗങ്ങൾ ഉണ്ടാകാറുണ്ട്. ഹൃദയ ത്തിനും ശ്വാസകോശത്തിനും കരളിനുമാണ് പ്രധാനമായും ഈ രോഗ ങ്ങൾ ബാധിക്കുന്നത്. അർബുദം അഥവാ കാൻസറാണ് പുകവലികൊ ണ്ടുണ്ടാകുന്ന മാരകമായ രോഗം.
പുകയിലയിൽ നിക്കോട്ടിൻ എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. പുക വലിക്കുമ്പോൾ ഈ വിഷാംശം രക്തത്തിൽ കലരുകയും ക്രമേണ ശരീ രത്തിന്റെ പ്രതിരോധശേഷി നശിച്ച് രോഗത്തിന് അടിമപ്പെടുകയും ചെയ്യുന്നു. വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടൽ, കഫം, അരുചി, വിശപ്പി ല്ലായ്മ തുടങ്ങിയവയാണ് രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങൾ.
സർക്കാരിന് നികുതിയിനത്തിൽ കോടിക്കണക്കിനു രൂപ വരുമാനം ലഭിക്കുന്നതുകൊണ്ട് പുകയിലയുടെ വിൽപ്പനനിരോധിക്കുവാൻ കഴി യുകയില്ല. പ്രതിവർഷം അറുപതുലക്ഷം ടൺ പുകയില ഉൽപ്പന്നങ്ങൾ ജനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നുള്ളതാണ് ലോകാരോഗ്യസംഘടന യുടെ കണക്ക്. ഇതിലെത്രയോ കൂടുതലായിരിക്കും യഥാർത്ഥത്തിലുള്ള ഉപഭോഗം. ഒരുകാലത്ത് പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്നു പുകവലി. എന്നാൽ ഇന്ന് വിദേശികളെ അനുകരിച്ച് സ്ത്രീകളും പുക വലിക്കുന്നുണ്ട്.
പുകവലിക്കുന്ന മാതാപിതാക്കളുടെ കുട്ടികൾ സ്വാഭാവികമായും പുകവലി അനുകരിക്കുന്നു. മാത്രമല്ലാ പുകവലിക്കുന്നവർക്കുണ്ടാകുന്ന കുട്ടികൾ പൂർണ്ണ ആരോഗ്യത്തിൽ ജനിക്കാറുമില്ല.
പുകവലിക്കുന്നതുപോലെന്നെ പുക ശ്വസിക്കുന്നതും അപകടകര മാണ്. അതുകൊണ്ടാണ് വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും സർക്കാർ പുകവലി നിരോധിച്ചിരിക്കുന്നത്. ഇതൊന്നും കാര്യമാക്കാതെ ആൾക്കുട്ടത്തിനിടയിൽനിന്ന് പുകവലിക്കുന്ന എത്രയോവിരുതന്മാരുണ്ട്. ഇത്തരക്കാർ സ്വയം രോഗംവരുത്തുന്നു എന്നുമാത്രമല്ല, മറ്റുള്ളവർക്കു കൂടി രോഗം പരത്തുവാൻ കാരണക്കാരാകുന്നു.
പുകവലികൊണ്ട് മനുഷ്യന് ദോഷമല്ലാതെ യാതൊരു ഗുണവും കിട്ടാനില്ല. വിരസതമാറ്റാനും ഉൻമേഷം വർദ്ധിപ്പിക്കുവാനും ചിന്താശക്തി ഉണ്ടാക്കുവാനും മറ്റുമാണ് പുകവലിക്കുന്നതെന്ന് ചിലർ പറയും. ഈ വാദത്തിന് യാതൊരു കഴമ്പുമില്ല. കണ്ണിനും കാതിനും തലച്ചോറിനും വൈകല്യമുണ്ടാക്കുന്നതാണ് പുകവലിയെന്ന് നാം തിരിച്ചറിയണം. പുക വലിക്കാരുടെ അവയവത്തിന്റെ പ്രവർത്തനക്ഷമത കുറഞ്ഞുവരും. അകാ ലത്തിൽ വാർദ്ധക്യം ബാധിക്കും. നിത്യരോഗിയായി ജീവിതാവസാനം വരെ കഴിയേണ്ടിവരും. ഈ അവസ്ഥ വ്യക്തിക്കുമാത്രമല്ല കുടുംബ ത്തിനും സമൂഹത്തിനും ദോഷംചെയ്യും. ;
പുകവലിക്കുവേണ്ടി ചെലവാക്കുന്ന പണം ആരോഗ്യപ്രദമായ മറ്റു കാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കേണ്ടതാണ്. ഒരു വ്യക്തിക്ക് സ്വന്തം ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കണമെങ്കിൽ അയാൾ പുകവലിയിൽനിന്നും മുക്തനായിരിക്കണം. പുകവലിക്കുന്നത് അഭിമാ നമല്ലാ അപമാനമാണ് എന്ന ബോധം ഉണ്ടായിരിക്കണം. അറിഞ്ഞു കൊണ്ട് രോഗം ക്ഷണിച്ചുവരുത്തുകയല്ല വേണ്ടത്. സ്വന്തം കടമകളും കർത്തവ്യങ്ങളും സ്തുത്യർഹമായി നിർവഹിക്കുന്നതിന് പുകവലി എന്ന ദുഃശീലം ഒഴിവാക്കുകയാണു വേണ്ടത്. അതോടൊപ്പം പുകവലിക്കുന്ന വരെ അതിന്റെ ദോഷവശങ്ങൾ പറഞ്ഞു മനസ്സിലാക്കി അതിൽനിന്നു പിന്തിരിപ്പിക്കുക എന്ന മഹത്തായ കടമയും ഏതൊരു വ്യക്തിക്കുമുണ്ട്.
COMMENTS