Monday, 11 May 2020

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉപന്യാസം Vocational Education Essay in Malayalam Language

Vocational Education Essay in Malayalam Language: In this article, we are providing തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉപന്യാസം for students and teachers.  Essay on Vocational Language in Malayalam Language.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉപന്യാസം Vocational Education Essay in Malayalam Language

സാക്ഷരതയ്ക്ക് പേരുകേട്ട നാടാണ് കേരളം. വിവിധമേഖലകളി ലായി ഉന്നതവിദ്യാഭ്യാസം നേടിയ അനവധി ആളുകൾ ഇവിടെയുണ്ട്. അവരിൽ ഭൂരിഭാഗം പേരും തൊഴിലില്ലാതെ അലയുകയാണ്. തൊഴില ധിഷ്ഠിതവിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയാണ് രൂക്ഷമായതൊഴിലി ല്ലായ്മയുടെ കാരണം.

ആണ്ടുതോറും അനവധി വിദ്യാസമ്പന്നരെ നാം സൃഷ്ടിച്ചുവിടു ന്നുണ്ട്. എന്നാലതിനനുസരിച്ച് തൊഴിൽമേഖല വികസിപ്പിക്കുവാൻ നമുക്കു സാധിക്കുന്നില്ല. ബിരുദവും ബിരുദാനന്തരബിരുദവും നേടുന്ന വർ അവർക്കുപറ്റിയ ക്ലറിക്കൽ ജോലികളും, ആഫീസർ പദവിയും കാത്ത് കഴിയുകയാണ്. പഠിച്ചതനുസരിച്ചുള്ള തൊഴിൽ ലഭിക്കുന്നില്ലെന്നുമാത്ര മല്ല മറ്റൊരു തൊഴിൽ ചെയ്യാൻ പോലും ഇവർക്ക് അറിയുകയുമില്ല. ഈ സ്ഥിതി തുടർന്നുപോയാൽ നമ്മുടെ വിദ്യാഭ്യാസമേഖലയും തൊഴിൽരം ഗവും അരക്ഷിതാവസ്ഥയുടെ കൂത്തരങ്ങായി മാറും. ഇതിനുള്ള പോംവഴി യാണ് തൊഴിലധിഷ്ഠിതവിദ്യാഭ്യാസം.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പല കോഴ്സുകളും നമ്മുടെ നാട്ടിൽ ആരംഭിച്ചിട്ടുണ്ട്. ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ടെക്നിക്കൽ സ്കൂളുകൾ, എൻജിനീ യറിംഗ് കോളേജുകൾ, പാരാമെഡിക്കൽ സെന്ററുകൾ, മെഡിക്കൽ കോളേജുകൾ, നഴ്സിംഗ് സ്ഥാപനങ്ങൾ എന്നിവയെല്ലാം തൊഴില ധിഷ്ഠിതവിദ്യാഭ്യാസസ്ഥാപനങ്ങളാണ്. ഇവയുടെ എണ്ണവും ഇവയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വളരെ പരിമിതമാണ്. അതുകൊണ്ട് അനവധിയാളുകൾ സംസ്ഥാനത്തിനുപുറത്തുള്ള തൊഴിലധിഷ്ഠിത സ്ഥാപനങ്ങളിൽ പോയി വിദ്യാഭ്യാസം നേടേണ്ടതായി വരുന്നു. ഇതു വളരെയധികം പണച്ചെലവുണ്ടാക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നതു മാണ്.

സ്കൂൾ തലം മുതൽ എല്ലാ കുട്ടികൾക്കും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലഭ്യമാക്കണം. ഇതിനുവേണ്ടി പ്രത്യേക പാഠ്യപദ്ധതി തയ്യാ റാക്കണം. ഇക്കാലത്ത് വിദ്യാഭ്യാസം അറിവുനേടാൻവേണ്ടി മാത്രമല്ല. ഒരുഉപജീവനമാർഗ്ഗംകൂടി ലക്ഷ്യമാക്കിയാണ് പലരും വിദ്യാഭ്യാസത്തിനു മുതിരുന്നത്. സ്കൂൾ തലത്തിൽതന്നെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രാവർത്തികമാക്കുമ്പോൾ വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതോടുകൂടി ഏതെങ്കിലും ഒരു തൊഴിൽശീലിക്കുവാൻ കുട്ടി പ്രാപ്തനായിരിക്കണം.

കുട്ടികൾക്ക് അവരുടെ താല്പര്യമനുസരിച്ചുള്ള വിഷയം തെര ഞെഞ്ഞെടുത്ത് പഠിക്കാൻ പൂർണസ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ഏതു ജോലിപരിശീലിക്കുന്നതും നല്ലതാണെന്ന ബോധം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിരിക്കണം. ഇന്ന ജോലിയേ ചെയ്യു എന്ന നിർബന്ധബുദ്ധി ഒഴിവാക്കി ഏതുജോലിയും ചെയ്യുന്നത് മാന്യമാണെന്ന വിചാരമുണ്ടാകണം.

കൂടുതൽ ബിരുദധാരികളെ സൃഷ്ടിക്കലല്ല, തൊഴിലാളികളെ സൃഷ്ടി ക്കുകയാണ് നമ്മുടെ നാടിന് ആവശ്യം. തൊഴിലില്ലായ്മ ഒഴിവാക്കാനും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസംകൊണ്ട് കഴിയുന്നു. ഭരണകർത്താക്കളും പൊതുജനങ്ങളും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധപുലർത്തേണ്ടതുണ്ട്.

വിദ്യാഭ്യാസത്തോടൊപ്പം പരിശീലിക്കാവുന്ന ഒരിനമാണ് കമ്പ്യൂട്ടർ പരിജ്ഞാനം. വിവരസാങ്കേതികവിദ്യ പ്രചുരപ്രചാരം നേടിയിരിക്കുന്ന ഇക്കാലത്ത് കമ്പ്യൂട്ടർ ഓപ്പറേറ്റർമാർക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്. വിദ്യാലയങ്ങളിൽ കമ്പ്യൂട്ടർ പഠനത്തിന് പ്രത്യേകം സൗകര്യംചെയ്തു കൊടുക്കേണ്ടതാണ്. അതുപോലെതന്നെ കരകൗശലവസ്തുക്കളുടെ നിർമ്മാണവും സ്കൂൾതലത്തിൽ പരിശീലിക്കാവുന്ന ഒരിനമാണ്. സ്വന്ത മായി തൊഴിൽ ചെയ്തു ജീവിക്കാൻ പറ്റിയ എന്തെങ്കിലും വിദ്യാഭ്യാസത്തോ ടൊപ്പം കുട്ടികൾക്കു ലഭ്യമാക്കിയാൽ തൊഴിലില്ലായ്മയ്ക്ക് കുറെ യൊക്കെ പരിഹാരമാകും.

SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: