The Ritual Arts of Kerala Information in Malayalam Language: In this article, we are providing കേരളത്തിലെ അനുഷ്ഠാനകലകൾ for students and teachers. The Ritual Arts of Kerala Essay in Malayalam Language
The Ritual Arts of Kerala Information in Malayalam Language: In this article, we are providing കേരളത്തിലെ അനുഷ്ഠാനകലകൾ for students and teachers. The Ritual Arts of Kerala Essay in Malayalam Language
- കേരളത്തിലെ അനുഷ്ഠാനകലകൾ
- Thiruvathirakali (തിരുവാതിരകളി)
- Onapottan (ഓണപ്പൊട്ടൻ)
- Mudiyattam (മുടിയേറ്റ്ദ)
- Ninabali (നിണബലി)
- Pulluvan Paattu (പുള്ളുവൻപാട്ട്)
- തിരുവാതിരച്ചോഴി
- Koodiyattam (കുറത്തിയാട്ടം)
- Poorakkali (പൂരക്കളി)
- ഉപസംഹാരം
കേരളത്തിലെ അനുഷ്ഠാനകലകൾ The Ritual Arts of Kerala Information in Malayalam Language
വിവിധതരം കലകളുടെ ആവാസകേന്ദ്രമാണ് കേരളം. ഓരോ പ്രദേശത്തെയും ജനങ്ങളെ ഒന്നിച്ചുനിർത്തുന്നതിൽ കലകൾ നല്ല ഒരു പങ്കുവഹിക്കുന്നുണ്ട്. ഇവയെ പലവിഭാഗങ്ങളായി തിരിക്കാം. ഇതിൽ മതകർമ്മാചാരങ്ങളുമായി ബന്ധപ്പെട്ടവയെ അനുഷ്ഠാനകലകൾ എന്നു പറയുന്നു.
Thiruvathirakali (തിരുവാതിരകളി): കേരളത്തിലെ സ്ത്രീകളുടെ ഒരു കലയാണ് തിരുവാതിരകളി. ഇതിന് കൈകൊട്ടിക്കളി എന്നും പേരുണ്ട്. ലാസ്യഭാവപ്രധാനമാണ് ഈ കലാ രൂപം. അഞ്ചുതിരിയിട്ട നിലവിളക്കിനുമുന്നിൽ നിറപറയും അഷ്ടമംഗല്യവും വച്ച് ശുഭ്രവസ്ത്രധാരിണികൾ പാതിരാപ്പൂചൂടി വട്ടത്തിൽനിന്ന് കൈകൊട്ടി കളിക്കുന്നു. ധനുമാസത്തിലെ വെളുത്തവാവും തിരുവാതിര നക്ഷത്രവും കൂടിവരുന്ന ദിനമാണ് തിരുവാതിരയാഘോഷത്തിന് പ്രധാനം. പുരാണക ഥാപ്രതിപാദിതമായ പാട്ടുകൾ ഈണത്തിൽ പാടി ഒത്ത ചുവടുവയ്പ്പോടും കരചലനങ്ങളോടുംകൂടി നടത്തുന്നതാണ് ഈ കലാരൂപം.
Onapottan (ഓണപ്പൊട്ടൻ): കോഴിക്കോട് ജില്ലയിലെ കുറുമ്പനാട് താലൂക്കിലുള്ള ഒരു അനു ഷ്ഠാനകലാരൂപമാണ് ഓണപ്പൊട്ടൻ. ഓണവുമായി ബന്ധപ്പെട്ടതാണ് ഇത്. ഓണനാളിൽ പ്രജകളെ കാണാൻ കേരളത്തിലെത്തുന്ന മഹാബലി യെന്നു സങ്കൽപിച്ചാണ് ഒണപ്പൊട്ടൻ ഊരുചുറ്റുന്നത്.
Mudiyattam (മുടിയേറ്റ്ദ): ക്ഷിണകേരളത്തിൽ കണ്ടുവരുന്ന ഒരു അനുഷ്ഠാനകലയാണ് മുടിയെടുപ്പ് അഥവാ മുടിയേറ്റ്. ഭദ്രകാളി ദാരികനുമായി പോരിനിറങ്ങി അവസാനം ദാരികവധം നടത്തുന്ന കഥയാണ് ഇതിനാസ്പദം. ദേവീ ക്ഷേത്രങ്ങളിലാണ് ആണ്ടിലൊരിക്കലോ ഒരു നിശ്ചിത കാലയളവുതോ റുമോ ഈ കലാരൂപം നടത്തപ്പെടുന്നത്. ഇതിലെ കഥാപാത്രങ്ങളായ കാളി, ദാരികൻ, ദാനവേന്ദ്രൻ എന്നിവരുടെ വേഷവും ചലനക്രമവും വ്യത്യസ്തങ്ങളാണ്. അരങ്ങുതെളിക്കൽ, അരങ്ങുകേളി, അരങ്ങുവാ ഴത്തൽ, പുറപ്പാട് എന്നിങ്ങനെ പലതാണ് ഈ കലാരൂപത്തിന്റെ ചടങ്ങു കൾ. ഗദ്യപദ്യഭാഷണങ്ങളും മറ്റൊരു പ്രത്യേകതയാണ്.
Ninabali (നിണബലി): തലശ്ശേരി, നാദാപുരം ഭാഗങ്ങളിൽ കണ്ടുവരുന്ന ഒരു അനുഷ്ഠാന കലയാണ് നിണബലി. ഉച്ചാടന കർമ്മത്തിന്റെ ഭാഗമായാണ് ഇതു നടത്ത പ്പെടുന്നത്. ഇതിന്റെയും വിഷയം കാളിദാരിക യുദ്ധംതന്നെ. കൂടാതെ തെയ്യം, തിറ, കാളിയൂട്ട്, പടയണി, കുമ്മാട്ടി, കുത്തിയോട്ടം, കളമെഴു ത്തുപാട്ട് എന്നിങ്ങനെ പലപേരുകളിലും അനുഷ്ഠാനകലാരൂപങ്ങളുണ്ട്.
Pulluvan Paattu (പുള്ളുവൻപാട്ട്): കേരളത്തിലെ ഒരുവിഭാഗം പാരമ്പര്യമായി നടത്തുന്ന ഒരനുഷ്ഠാന കലയാണ് പുള്ളുവൻപാട്ട്. സർപ്പശാപവും, നാവേറും, ദൃഷ്ടിദോഷവും മറ്റും മാറ്റാൻ പുള്ളുവർ വീടുകൾ തോറും കയറിയിറങ്ങി പാടുന്നു. അക മ്പടിയായി പുള്ളാർക്കുടവും വീണയും ഇലത്താളവും കാണും. ഗരു ഡോല്പത്തി, നാഗോല്പത്തി, കാളിയമർദ്ദനം എന്നിവയെ അടിസ്ഥാന മാക്കിയുള്ളതാണ് പാട്ട്.
തിരുവാതിരച്ചോഴി: കേരളത്തിൽ ചിലയിടങ്ങളിൽ മാത്രം കാണുന്ന ഒരനുഷ്ഠാനകല യാണ് തിരുവാതിരച്ചോഴി. ഉണക്കവാഴയിലയും മറ്റും ശരീരത്തിൽ വച്ചു കെട്ടി പാളകൊണ്ടുള്ള മുഖംമൂടിയും ധരിച്ച് വീടുവീടാന്തരം കയറിയിറ ങ്ങുന്ന ചോഴികൾ ശിവന്റെ ഭൂതഗണങ്ങളാണെന്നാണ് സങ്കല്പം. തിരു വാതിരനാളിൽ എല്ലാവരും ഉറക്കമിളയ്ക്കണമെന്നാണ് ആചാരം. ആരെ ങ്കിലും ഉറങ്ങുന്നുണ്ടെങ്കിൽ അവരെ ഉണർത്താനാണ് ചോഴിയുടെ വരവ്.
Koodiyattam (കുറത്തിയാട്ടം): കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബ ന്ധിച്ച് കുറത്തിയാട്ടം എന്ന കലാരൂപം അരങ്ങേറുന്നു. കുറവസമുദായ ക്കാരാണ് ഈ അനുഷ്ഠാനനൃത്തകലാരൂപം അവതരിപ്പിക്കുന്നത്. തെക്ക നെന്നും വടക്കനെന്നും രണ്ടുവിഭാഗമായി കുറത്തിയാട്ടം നടത്തപ്പെടുന്നു.
Poorakkali (പൂരക്കളി): വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള ഭഗ വതിക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു കലാരൂപമാണ് പൂരക്കളി. ആരോ ഗ്യമുള്ള പതിനഞ്ചിനും അറുപതിനും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് ഈ കലാസംഘത്തിലുള്ളത്. ഇരുപതുമുതൽ മുപ്പതുവരെ അംഗങ്ങൾ ഒരു ടീമിലുണ്ടായിരിക്കും.
ഉപസംഹാരം: കേരളത്തിലെ അനുഷ്ഠാനകലകളെല്ലാം ഓരോ മതവിശ്വാസവുമായി ബന്ധപ്പെട്ടതാണ്. പലകലാരൂപങ്ങളും ഇന്നുനാശത്തിന്റെ വക്കിലാണ്. ചിലസമുദായങ്ങൾ ഇവ അവതരിപ്പിക്കാൻ വിമുഖതകാട്ടുന്നുണ്ട്. മാത്ര മല്ല പുതുതലമുറയിലുള്ളവർ ഈ രംഗത്തേക്ക് കടന്നുവരുന്നുമില്ല. അനുഷ്ഠാനകലകളോരോന്നും പ്രകൃതിയോടും ദേശത്തിനോടും ഇണങ്ങി നിൽക്കുന്നവയാണ്. അവ നമ്മുടെ സംസ്കാരത്തിന്റെ ഊന്നു വടികളാണ്. വിനോദവും വിജ്ഞാനവും പകർന്നുതരുന്ന ഇത്തരം കലാ രൂപങ്ങൾ നമ്മുടെ മതവിശ്വാസത്തെ അരക്കിട്ടുറപ്പിക്കാൻ പോന്നവയാണ്.
COMMENTS