The Importance of Information Technology Essay in Malayalam Language: In this article, we are providing ഇൻഫർമേഷൻ ടെക്നോളജി പ്രാധാന്യം ഉപന്യാസം for students and teachers. Importance of Information Technology in Malayalam. വിവരസാങ്കേതികവിദ്യയുടെ കാലഘട്ടത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. ഇന്നത്തെ സാമൂഹികപരിസ്ഥിതിയ്ക്കനുസരിച്ച് അതി ശക്തമായി ഇൻഫർമേഷൻ ടെക്നോളജി വികസിപ്പിച്ചെടുക്കുവാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ഇൻഫർമേഷൻ ഉല്പാദിപ്പിക്കുവാനോ
The Importance of Information Technology Essay in Malayalam Language: In this article, we are providing ഇൻഫർമേഷൻ ടെക്നോളജി പ്രാധാന്യം ഉപന്യാസം for students and teachers. Importance and role of Information Technology in Malayalam.
The Importance of Information Technology Essay in Malayalam Language
വിവരസാങ്കേതികവിദ്യയുടെ കാലഘട്ടത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. ഇന്നത്തെ സാമൂഹികപരിസ്ഥിതിയ്ക്കനുസരിച്ച് അതി ശക്തമായി ഇൻഫർമേഷൻ ടെക്നോളജി വികസിപ്പിച്ചെടുക്കുവാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ഇൻഫർമേഷൻ ഉല്പാദിപ്പിക്കുവാനോ കൈമാറ്റം ചെയ്യുവാനോ ഒരുക്കുന്ന ഏതൊരു സാങ്കേതികവിദ്യയേയും ഇൻഫർമേ ഷൻ ടെക്നോളജി എന്നു പറയാം. ഇന്ന് ഈ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നത് കമ്പ്യൂട്ടറാണ്.
നഗരങ്ങളും വ്യവസായങ്ങളും അന്താരാഷ്ട്രതലത്തിലേക്ക് വളർന്ന് വികസിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഐ.ടി.യുടെ സ്വാധീനം അനിവാര്യമാണ്.
കണക്കുകൾ ചെയ്യാൻ മാത്രം എന്ന അവസ്ഥയിൽനിന്ന് ആലോചിച്ച് സ്വയം തീരുമാനമെടുക്കുന്ന ഒരു അവസ്ഥയിലേക്ക് കമ്പ്യൂട്ടർ വളർന്നി രിക്കുകയാണ്. ലോകത്തെമ്പാടുമുള്ള കമ്പ്യൂട്ടറുകൾ കൈകോർത്തു പിടി ക്കുന്ന ഒരുവലിയശൃംഖലയാണ് ഇന്റർനെറ്റ്. ആശയങ്ങൾ കൈമാറു വാനുള്ള വിപുലമായ ഒരു സംവിധാനമാണിത്. വിജ്ഞാനത്തിന് പുറമേ വിനോദം, കല, ശാസ്ത്രം, രാഷ്ട്രീയം എന്നീ മേഖലകളിലേക്കും ഇതിന്റെ പ്രയോജനം എത്തിക്കാൻ കഴിയും.
ദൃശ്യമാദ്ധ്യമ രംഗത്ത് ഇൻഫർമേഷൻ സാങ്കേതികവിദ്യയുടെ സ്വാധീനം വലിയമാറ്റമുണ്ടാക്കിയിട്ടുണ്ട്. ചെറിയനോട്ടീസുകൾമുതൽ വൻകിടപ്രതങ്ങൾ വരെ കമ്പ്യൂട്ടർ സഹായത്തിലാണ് പുറത്തിറങ്ങുന്നത്. ഐ.ടി. മേഖലയുടെ ആദ്യപടിയായ ടെലിവിഷൻ ലോകത്തിന്റെ എല്ലാ കോണിലുമുള്ള സംഭവങ്ങളും മുന്നേറ്റങ്ങളും അപ്പപ്പോൾ മുന്നിലെത്തി ക്കുന്നു.
കലാസാംസ്കാരികരംഗങ്ങളിലൊരു ആഗോളവൽക്കരണത്തിന് ഇൻഫർമേഷൻ ടെക്നോളി തുടക്കംകുറിച്ചിട്ടുണ്ട്. സിനിമയും സംഗീ തവും ചിത്രങ്ങളും എല്ലാംലോകമെമ്പാടും ലഭിക്കുന്നത് ഇന്റർനെറ്റിലൂ ടെയാണ്. അഭിനയരംഗങ്ങൾ ചിത്രീകരിക്കുവാനും ഒന്നിലധികം റോളു കളിൽ അഭിനയിപ്പിക്കുവാനും മറ്റുനൂതനവിദ്യകൾ പ്രകടിപ്പിക്കുവാനും ഇതിലൂടെ കഴിയുന്നുണ്ട്.
ഐ.ടി. ഏറ്റവുമധികം പ്രയോജനപ്പെടുന്നത് വിദ്യാഭ്യാസമേഖല യിലാണ്. പാഠ്യഭാഗങ്ങൾ ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെ വിദഗ്ദ്ധമായി അവതരിപ്പിക്കുവാൻ ഐ.ടി.യ്ക്ക് കഴിയുന്നു. അധ്യാപനപ്രക്രിയ മികവു റ്റതാക്കാൻ പ്രാഥമികവിദ്യാഭ്യാസംമുതൽ ഗവേഷണരംഗംവരെ ഇത് പ്രയോജനപ്പെടുന്നു.
ആരോഗ്യപരിപാലനരംഗത്തും ഐ.ടി. ധാരാളം മാറ്റങ്ങൾ വരുത്തി യിട്ടുണ്ട്. രോഗനിർണ്ണയത്തിനും, മരുന്നുകൾ നിർണ്ണയിക്കുന്നതിനും, നിർദ്ദേശിക്കുന്നതിനും ഉതകുന്ന പുതിയ സംവിധാനങ്ങൾ നിലവിൽവന്നു കഴിഞ്ഞു. ടെലി-മെഡിസിൻ അൾട്രാസോണിക് തരംഗം, സ്കാനിംഗ് മെഷീനുകൾ, ഇ.സി.ജി. യന്ത്രങ്ങൾ എന്നിവയെല്ലാം ഐ.ടി.യുടെ സഹാ യത്തോടെ വികസിപ്പിച്ചെടുത്തതാണ്.
ബാങ്കുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ഇൻഷുറൻമേഖല എന്നിവയെല്ലാം ഇൻഫർമേഷൻ ടെക്നോളജിയുടെ നേട്ടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നോട്ടുകൾ എണ്ണുന്നതിനും ആവശ്യമുള്ള നോട്ടുകൾ യന്ത്രത്തിലൂടെ ലഭിക്കുന്നത്തിനും പ്രവർത്തിക്കുന്ന മെഷീനു കൾ വിവരസാങ്കേതികവിദ്യകൊണ്ട് ഉണ്ടായതാണ്. അജ്ഞാത ഫോണു കൾ തിരിച്ചറിയാനുള്ള സംവിധാനവും, റെയിൽവേ, വിമാനം തുടങ്ങിയ വയുടെ ടിക്കറ്റുകൾ ലഭിക്കുന്നതും ഐ.ടി.യുടെ മികച്ച നേട്ടമാണ്.
കാലാവസ്ഥ നിരീക്ഷണരംഗത്ത് ഐ.ടി.യുടെ സേവനം വളരെ വില പ്പെട്ടതാണ്. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, വേനൽ എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുനല്കുന്നതിനും, കടലിന്റെ താപനില തിരിച്ചറിയുന്നതിനും ഇതുമൂലം സാധിക്കുന്നു. ഇവ കൂടാതെ മിസ്സലുകളെയും ബോംബു കളേയും നിയന്ത്രിക്കുവാനും തടയുവാനും ഐ.ടി.യുടെ പ്രവർത്തനം കൊണ്ട് സാധിക്കും.
ഇൻഫർമേഷൻ സാങ്കേതികവിദ്യയുടെ സ്വാധീനം വളരെ വലുതാണ്. ഇത് ജനജീവിതത്തിൽ വമ്പിച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഇതിന് ക്രിയാത്മകമായ പുരോഗതി ഉണ്ടെങ്കിലും വിനാശകരമായ മറ്റൊരുകാര്യം കൂടി ഉണ്ട്. എല്ലാകാര്യങ്ങളും കമ്പ്യൂട്ടർ മാധ്യമങ്ങളിലൂടെ ആവുമ്പോൾ സ്വകാര്യതയ്ക്ക് ഭീഷണി നേരിടേണ്ടിവരും. ഇൻഫർ മേഷൻ ചോർത്തുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന പ്രശ്നം അതീവഗുരുതരമായി തീർന്നിട്ടുണ്ട്. ചീത്തകാര്യങ്ങൾക്കുവേണ്ടി ഇവ ഉപയോഗിക്കുമ്പോൾ യുവതലമുറ വഴിതെറ്റാനിടയുണ്ട്. ഇൻഫർ മേഷൻ ടെക്നോളജി ഒരു യാന്ത്രികസമൂഹത്തെ സൃഷ്ടിക്കുകയാ ണെന്നും തൊഴിലില്ലായ്മ വർദ്ധിപ്പിക്കുമെന്നും മറ്റും പല ആക്ഷേപ ങ്ങളുമുണ്ട്.
ഇൻഫർമേഷൻ ടെക്നോളജിയുടെ വളർച്ച സാധാരണക്കാരെ ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇൻഫർമേഷനെ ഏറ്റവും വില പിടിച്ച വിഭവമായി അംഗീകരിച്ചിരിക്കുന്ന മാനവസമൂഹം എല്ലാ മേഖല കളിലും അതിന്റെ സാങ്കേതികവശങ്ങൾ ഉപയോഗിക്കും എന്നുള്ള കാര്യ ത്തിൽ തർക്കമില്ല. നമ്മുടെ ജീവിതരീതിയേയും ചിന്തകളേയും സ്വാധീ നിക്കുന്ന ഈ സാങ്കേതികവിദ്യ മാനവരാശിയുടെ പുരോഗതിക്ക് പല നേട്ടങ്ങളും ഇനിയും ഉണ്ടാക്കും എന്നുള്ളകാര്യത്തിൽ യാതൊരു സംശ യവുമില്ല.
COMMENTS