ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടി National Tuberculosis Control Program: റ്റി.ബി. കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലതോറും ക്ഷയരോഗ നിർണ്ണയവും ചികിത്സയും സൗജന്യമായി നൽകുന്ന ഒരു പദ്ധതിയാണിത്. ജില്ലാ, താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇതിനു സൗകര്യമുണ്ട്.
RNTCP in Malayalam: In this article, we are providing ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടി for students and teachers. National Tuberculosis Control Programme in Malayalam.
RNTCP in Malayalam ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടി National Tuberculosis Control Programme in Malayalam
റ്റി.ബി. കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലതോറും ക്ഷയരോഗ നിർണ്ണയവും ചികിത്സയും സൗജന്യമായി നൽകുന്ന ഒരു പദ്ധതിയാണിത്. ജില്ലാ, താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇതിനു സൗകര്യമുണ്ട്.
ഫീൽഡ് സ്റ്റാഫ് വിവരങ്ങൾ നേരിട്ട് ശേഖരിക്കുകയും രോഗികളെ കണ്ടെത്തി അവരെ ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തി ക്കുകയും ചെയ്യുന്ന സംവിധാനമാണ് ഈ പദ്ധതിക്കുള്ളത്. കഫ പരി ശോധന, ചികിത്സ എന്നിവയെല്ലാം പൂർണ്ണമായും സൗജന്യമാണ്. തന്മൂലം രോഗബാധിതർക്ക് സാമ്പത്തികപ്രശ്നമില്ലാതെ ചികിത്സ നട ത്താൻ കഴിയുന്നു.
മൈക്കോ ബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന ഒരു രോഗാ ണുവാണ് ക്ഷയരോഗത്തിനു കാരണം. ഈ പകർച്ചവ്യാധി ശരീരത്തിലെ ഏതവയവത്തേയും ബാധിക്കും. പ്രധാനമായും ശ്വാസകോശത്തിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ലിംഗ, പ്രായ വ്യത്യാസങ്ങ ളൊന്നുമില്ലാതെ ഏതുസ്ഥലത്തും ഏതുകാലാവസ്ഥയിലും ആർക്കും ഈ രോഗം പിടിപെടാം.
മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ, വൈകുന്നേരങ്ങ ളിലുള്ള പനി, ചുമച്ചു രക്തം തുപ്പുക, നെഞ്ച് വേദന, ശരീരം ക്ഷീണി ക്കുക, ഭാരംകുറയുക തുടങ്ങിയവയാണ് ക്ഷയരോഗത്തിന്റെ പ്രധാനല ക്ഷണങ്ങൾ. രോഗി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ കഫത്തിന്റെ കണികകളിലൂടെ അണുക്കൾ പടരുന്നു, രോഗപ്രതിരോധശക്തി കുറഞ്ഞവരിൽ രോഗം വളരെവേഗം പിടിപെടുന്നു.
കഫ പരിശോധനയിലൂടെയാണ് ക്ഷയരോഗനിർണ്ണയം നടത്തേ ണ്ടത്. ഉയർന്ന ഗുണനിലവാരമുള്ള കഫ പരിശോധനാസംവിധാനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യകേന്ദ്രങ്ങളിലുണ്ട്. ഇവിടെനിന്നു രണ്ടു സാംപിൾ സൗജന്യമായി ഓരോരുത്തർക്കും പരിശോധിച്ചു കിട്ടുന്നതാണ്. കഫത്തിൽ അണുക്കളില്ലാത്തവർക്ക് എക്സറേ പരിശോധനയിലൂടെ രോഗനിർണ്ണയം നടത്താവുന്നതാണ്.
രോഗം പകരാതിരിക്കാൻ രോഗികൾ ചില മുൻകരുതലുകൾ എടു ക്കേണ്ടതാണ്. പൊതുസ്ഥലങ്ങളിലും നിരത്തുകളിലും ചുമച്ചുതുപ്പാതി രിക്കുക, കഫം പ്രത്യേക പാത്രത്തിലെടുത്ത് കത്തിച്ചുകളയുക, ചുമ യ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും തൂവാലകൊണ്ട് മൂക്കും വായും മറയ്ക്കുക, മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കുക എന്നിവ പ്രത്യേകം നിഷ്കർഷിക്കേണ്ടകാര്യങ്ങളാണ്.
- ചികിത്സിച്ചു പൂർണ്ണമായും ഭേദപ്പെടുത്താൻ കഴിയുമെന്നതിനാൽ ഈ രോഗത്തെ ഭയക്കേണ്ട ആവശ്യമില്ല. രോഗി ആശുപത്രിയിൽ കിടന്ന് ചികിത്സ നടത്തേണ്ട ആവശ്യവുമില്ല. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിൽനിന്ന് നല്കുന്ന ഉയർന്ന ഗുണനിലവാരം പുലർത്തുന്ന മരുന്നുകൾ മുടക്കംകൂടാതെ ഡോക്ടർ നിർദ്ദേശിക്കുന്ന കാലത്തോളം രോഗി കഴിച്ചിരിക്കേണ്ടതാണ്. അഞ്ചുമുതൽ എട്ടുമാസംവരെ ശരിയായ രീതിയിൽ മരുന്നുകഴിച്ചാൽ രോഗം പൂർണ്ണമായി ഭേദമാകുന്നതാണ്.
രണ്ടാഴ്ച മരുന്നുകഴിച്ചുതുടങ്ങുന്നതോടെ രോഗം മറ്റുള്ളവരിലേക്ക് പകരാത്ത അവസ്ഥയിലെത്തിച്ചേരും. അതുകൊണ്ട് രോഗംവന്നയാളെ മറ്റുള്ളവർ ഭയക്കുകയോ അകറ്റി നിർത്തുകയോ ചെയ്യേണ്ടകാര്യമില്ല. ഡോക്ടർ നിശ്ചയിക്കുന്ന കാലയളവിൽ കഫ പരിശോധന നടത്തേണ്ട താണ്. മരുന്നു തുടങ്ങിയതിനുശേഷമുള്ള ആദ്യ കഫ പരിശോധനയും തീരുന്ന സമയത്തുള്ള പരിശോധനയും വളരെ പ്രധാനമാണ്.
ക്ഷയരോഗ സർവ്വയിൽനിന്നു ലഭിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ ക്ഷയരോഗനിയന്ത്രണ പരിപാടിക്കു രൂപം കൊടുത്തിട്ടുള്ളത്. ലോകത്തിൽ ഏറ്റവുംകൂടുതൽ ക്ഷയരോഗികൾ ഇന്ത്യയിലാണെന്നും ഇത് മുപ്പത്തിയഞ്ചുലക്ഷത്തിലധികമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഓരോമൂന്നുമിനിറ്റിലും രണ്ടുരോഗി എന്ന കണക്കിൽ ദിവസം ആയിരംപേർ ക്ഷയരോഗംമൂലം ഇന്ത്യയിൽ മരിക്കു ന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഒരുദിവസം അയ്യായിരം പേർക്ക് പുതുതായി രോഗം പിടിപെടുന്നതായും കണ്ടെത്തിയിരിക്കുന്നു.
ഈ പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും കൂട്ടായശ്രമം ആവശ്യമാണ്. സമൂഹത്തിലെ ഓരോക്ഷയരോഗിയേയും കണ്ടുപിടിച്ച് ശരിയായ ചികിത്സ ഏർപ്പെടുത്തിക്കൊടുക്കുകയാണ് വേണ്ടത്. രോഗ നിർണ്ണയ ക്യാമ്പുകൾ നടത്തിയും ബോധവൽക്കരണത്തിലൂടെയും ഈ യജ്ഞത്തിൽ ഓരോരുത്തരും പങ്കാളിയാകേണ്ടതാണ്. വരുംതലമുറ ക്ഷയരോഗാണു വിമുക്തമായ അന്തരീക്ഷത്തിൽ ജീവിക്കാൻ ഇടയാകട്ടെ എന്ന് നമുക്കാശിക്കാം.
COMMENTS