Essay on Nuclear Energy in Malayalam Language: In this article, we are providing ന്യൂക്ലിയർ ഊർജ്ജ ഉപന്യാസം for students and teachers. Malayalam Essay on Nuclear Power. ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഊർജ്ജപ്രതിസന്ധി. ഇതിനെ നേരിടാൻ ആഗോളതലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഇന്ത്യ യിലും ചൂടേറിയ ചർച്ചകൾക്ക് ഈ വിഷയം ഇടയാക്കിയിട്ടുണ്ട്.
Essay on Nuclear Energy in Malayalam Language: In this article, we are providing ന്യൂക്ലിയർ ഊർജ്ജ ഉപന്യാസം for students and teachers. Malayalam Essay on Nuclear Power.
ന്യൂക്ലിയർ ഊർജ്ജ ഉപന്യാസം Essay on Nuclear Energy in Malayalam Language
ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഊർജ്ജപ്രതിസന്ധി. ഇതിനെ നേരിടാൻ ആഗോളതലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഇന്ത്യ യിലും ചൂടേറിയ ചർച്ചകൾക്ക് ഈ വിഷയം ഇടയാക്കിയിട്ടുണ്ട്.
മാരകമായഅണുശക്തിയെ മെരുക്കിയെടുത്ത് ന്യൂക്ലിയർ പ്രവർ ത്തനം നടത്തി താപോർജ്ജം ഉണ്ടാക്കുന്നു. ആ താപോർജ്ജംകൊണ്ട് വെള്ളം തിളപ്പിച്ച് നീരാവിയുണ്ടാക്കുന്നു. നീരാവിയുടെ സഹായത്തോടെ ടർബൈനുകൾ പ്രവർത്തിപ്പിച്ച് വൈദ്യുതിയുണ്ടാക്കുന്നു. ഇതിന് ആണവ വൈദ്യുതി എന്നുപറയുന്നു.
ആണവോർജ്ജ ഉൽപ്പാദനത്തിനു പ്രധാനമായി ഉപയോഗിക്കുന്ന ഇന്ധനം യുറേനിയം ആണ്. അതിന്റെ അഭാവംകൊണ്ട് മൊത്തം ശേഷി യുടെ പകുതി മാത്രമേ നമുക്കു വിനിയോഗിക്കുവാൻ കഴിയുന്നുള്ളു. ആവ ശ്യത്തിനു യുറേനിയം കിട്ടിയാൽ വളരെയധികം ചെലവുകുറച്ച് അണു ശക്തി ഉണ്ടാക്കാം.
ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിനുവേണ്ടി രാജ്യാന്തര ആണവോർജ്ജ ഏജൻസി (ഐ.എ.ഇ.എ) എന്നൊരു സംഘടന പ്രവർത്തിക്കുന്നുണ്ട്. മുപ്പത്തിയഞ്ചിൽപ്പരം രാജ്യങ്ങളുടെ ഒരു സമിതിയാ ണിത്. സൈനികവും സൈനികേതരവുമായ ആവശ്യങ്ങൾക്കുവേണ്ടി അണുശക്തി ഉൽപ്പാദിപ്പിക്കാറുണ്ട്. ഇതിൽ സൈനികേതര ഉൽപ്പാദനം മാത്രമേ രാജ്യാന്തര ആണവോർജ്ജ ഏജൻസിയുടെ പരിശോധനയിൽ ഉൾപ്പെടുന്നുള്ളൂ.
ആണവോർജ്ജം ഉണ്ടാക്കുന്നതിനാവശ്യമായ ഇന്ധനവും മറ്റ് ഉപകരണങ്ങളും നൽകുന്നത് ആണവദാതാക്കളുടെ (എൻ.എസി.ജി.) സംഘമാണ്. യു.എസ്. ഉൾപ്പെടെ നാൽപ്പത്തിയഞ്ചിൽപ്പരംരാജ്യങ്ങളാണ് ആണവദാതാക്കളുടെ (എൻ.എസ്.ജി) സംഘത്തിലുള്ളത്. ആണവോർജ്ജ നിർമ്മാണത്തിനുവേണ്ടി രാജ്യാന്തര ആണവോർജ്ജ ഏജൻസിയുമായു ണ്ടാക്കുന്ന വ്യവസ്ഥകൾക്കാണ് ആണവോർജ്ജ കരാർ എന്നു പറയുന്നത്. സ്വന്തം പണംകൊണ്ടുണ്ടാക്കുന്ന പദ്ധതികൾ ഇവരുടെ നിയന്ത്രണ ത്തിൻകീഴിൽ വരുന്നില്ല.
കരാറിൽ ഏർപ്പെടുന്ന രാജ്യത്തിന് ആണവോർജ്ജ നിർമ്മാണത്തി നാവശ്യമായ ഇന്ധനം തടസ്സം കൂടാതെ ലഭിക്കുന്നതിനും, പ്രവർത്തന ത്തിനാവശ്യമായ കരുതൽശേഖരം സൂക്ഷിക്കാനും അവകാശമുണ്ടായി രിക്കും. ഇന്ത്യയുടെ ആണവോർജ്ജ ഉൽപ്പാദനശേഷി അൻപതു ശതമാനം മാത്രമേയുള്ളു. ആവശ്യത്തിനു യുറേനിയം ലഭിക്കാത്തതാണ് പ്രതിസന്ധിക്കുകാരണം.
ആണവവൈദ്യുതനിലയങ്ങൾ, താപവൈദ്യുത നിലയങ്ങളെപ്പോലെ പരിസ്ഥിതിപ്രശ്നം ഉണ്ടാക്കുന്നില്ല. കൽക്കരി, പ്രകൃതി വാതകം എന്നിവ യിൽനിന്നും ഊർജ്ജം ഉണ്ടാക്കുമ്പോൾ ധാരാളം കാർബൺ ഡയോക്
സൈഡ് അന്തരീക്ഷത്തിൽ കലരും. എന്നാൽ ആണവോർജ്ജത്തിൽ നിന്നു ബഹിർഗ്ഗമിക്കുന്ന കാർബൺ ഡൈഓക്സൈഡിന്റെ അളവ് താര തമ്യേന കുറവായിരിക്കും.
അമേരിക്കയുടെ സഹകരണത്തോടെയാണ് ഇന്ത്യയിൽ ആണവോ ർജ്ജ പരിപാടികൾ ആരംഭിച്ചത്. 1974ൽ ഇന്ത്യ ആണവപരീക്ഷണം നടത്തി. ഇതേത്തുടർന്ന് ഇന്ത്യയ്ക്ക് ആണവസാമഗ്രികൾ നൽകുന്നത് തടയുന്നതിനുവേണ്ടി ന്യൂക്ലിയർ സപ്ലെഗ്രൂപ്പ് എന്ന ഒരു സംഘടന രൂപീകരിച്ചു. ഇവർ ആണവനിർവ്യാപനകരാറിൽ ഒപ്പുവയ്ക്കാത്ത രാജ്യ ങ്ങൾക്ക് ആണവസാമഗ്രികളും സാങ്കേതികവിദ്യയും നൽകുന്നതിനു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യാന്തര അണുശക്തി ഏജൻസിയുടെ പരിശോധനയ്ക്ക് ആണവനിലയങ്ങൾ തുറന്നുകൊടു ക്കണമെന്നായിരുന്നു ഇവർ മുന്നോട്ടുവച്ച വ്യവസ്ഥകളിൽ പ്രധാനം.
ആണവോർജ്ജ ഉൽപ്പാദനത്തിന്റെ ഭാഗമായുണ്ടാകുന്ന ആണവ മാലിന്യങ്ങൾ പ്രകൃതിക്കു ദോഷം ചെയ്യാത്തരീതിയിൽ മറവുചെയ്യാ നുള്ള വിദ്യ കണ്ടുപിടിക്കേണ്ടതായിട്ടുണ്ട്. യുറേനിയത്തിന്റെ റേഡിയോ ആക്ടീ വത കുറയാൻ വളരെവർഷങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കിയി ട്ടുള്ളത്.
ലോകത്ത് ഏറ്റവും അധികം ആണവോർജ്ജം ഉൽപ്പാദിപ്പിച്ചുപയോ ഗിക്കുന്ന രാജ്യം അമേരിക്കയാണ്. അവർ വാണിജ്യാടിസ്ഥാനത്തിൽ ആണവോർജ്ജം നിർമ്മിക്കുന്നുണ്ട്. ആണവകരാറിന്റെ പേരിൽ അമേരി ക്കയുമായുള്ള സൗഹൃദം വിനാശകരമാണെന്ന് ഭയപ്പെടുന്നവരുണ്ട്. ഇന്ത്യ ഇന്നു ബലഹീനമായ ഒരു രാജ്യമല്ല. ലോകത്തെ സാമ്പത്തിക ശക്തിയായിമാറാൻ ഇന്ത്യയ്ക്ക് അധികകാലം വേണ്ടിവരില്ല.
കർണാടകയിലെ കൈഗ ആണവനിലയം, മഹാരാഷ്ട്രയിലെ താരാപൂർ ആണവനിലയം, തമിഴ്നാട്ടിലെ കൽപ്പാക്കം ആണവനിലയം, ഗുജറാത്തിലെ കകപ്പാറ ആണവനിലയം ഉത്തർപ്രദേശിലെ നരോര ആണവനിലയം എന്നിവയാണ് ഇന്ത്യയിലെ ആണവോർജ്ജകേന്ദ്രങ്ങൾ. സമാധാനപരമായ ആവശ്യങ്ങൾക്കുവേണ്ടിയാണ് ഇന്ത്യ ആണവോർജ്ജം ഉൽപ്പാദിപ്പിക്കുന്നത്. ആണവയുദ്ധത്തിനോ അണുവിസ്ഫോടനത്തിനോ ഇന്ത്യ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ആണവപദ്ധ തികളിൽ മറ്റുരാജ്യങ്ങൾ ആശങ്കപ്പെടേണ്ടതില്ല.
COMMENTS