Essay about Kalolsavam in Malayalam Language: In this article, we are providing സ്കൂൾ കലോത്സവം ഉപന്യാസം for students and teachers. school carnival essay in malayalam. സ്കൂൾതലം, ഉപജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം എന്നി ങ്ങനെ വിവിധ ഘട്ടങ്ങളിലായിട്ടാണ് കലോത്സവവേദി ക്രമീകരിച്ചിരി ക്കുന്നത്. സ്കൂൾ സാഹിത്യസമാജത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സ്കൂൾതലമത്സരത്തിൽ പങ്കെടുത്ത് കഴിവ് പ്രദർശിപ്പിക്കാനാവും.
Essay about Kalolsavam in Malayalam Language: In this article, we are providing സ്കൂൾ കലോത്സവം ഉപന്യാസം for students and teachers. school carnival essay in malayalam.
Essay about Kalolsavam in Malayalam സ്കൂൾ കലോത്സവം ഉപന്യാസം
വിദ്യാർത്ഥികളുടെ പഠനം ക്ലാസ്സ് മുറിയിൽ മാത്രം ഒതുങ്ങിനിൽക്കു ന്നതല്ല. പണ്ടത്തെ രീതിവിട്ട് പഠനപ്രക്രിയയിൽ ഇന്നു ധാരാളം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ സർഗ്ഗാത്മകകഴിവുകൾക്ക് ഇന്ന് അവസരവും അംഗീകാരവും ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്കുവേണ്ടിയാണ് സ്കൂൾതലംമുതൽ കലോത്സവം ഏർപ്പെടു ത്തിയിരിക്കുന്നത്.
വെറുതേയുള്ള ഒരു മത്സരമായിമാത്രം ഇതിനെ ആരും കാണരുത്. ഓരോകുട്ടിക്കും വ്യത്യസ്ത അഭിരുചിയായിരിക്കും ഉണ്ടായിരിക്കുക. അതു പരിപോഷിപ്പിക്കേണ്ടത് വിദ്യാഭ്യാസകാലത്താണ്. അതിനുള്ള ഒരു വേദിയായിരിക്കണം സ്കൂൾ കലോത്സവങ്ങൾ. പഠനകാലയളവിൽ അവർക്കിഷ്ടപ്പെടുന്നകലകളിൽ പരിശീലനം നൽകാൻ അദ്ധ്യാപകരും രക്ഷിതാക്കളും മുൻകയ്യെടുക്കണം.
പല മാതാപിതാക്കളും ഉന്നതജോലി ലക്ഷ്യമാക്കിയാണ് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നത്. എന്നാൽ പലർക്കും അതിനുള്ള അവസരം നഷ്ടപ്പെടുന്നതായാണ് കണ്ടുവരുന്നത്. ഇന്നു കലാ രംഗങ്ങളിൽ പ്രവർത്തിക്കുന്ന മിടുക്കന്മാരുടെയും മിടുക്കികളുടെയും സംഖ്യയ്ക്ക കണക്കില്ല. പഠനകാലത്തുലഭിച്ച കലാപരിശീലനമാണ് അവരെ ഉന്നത നിരയിൽ എത്തിച്ചതെന്ന കാര്യത്തിൽ തർക്കമില്ല.
യുവജനോത്സവവേദികളിൽ പ്രാഗത്ഭ്യം തെളിയിച്ച കലാകാരന്മാരും കലാകാരികളും സിനിമയിലും, നൃത്തത്തിലും, നാടകത്തിലുമൊക്കെ പേരെടുത്തുകഴിഞ്ഞു. മറ്റുചിലരാകട്ടെ സ്വന്തമായി കലാപരിശീലന സ്ഥാപനങ്ങൾ നടത്തികഴിയുന്നു. കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതായിരിക്കണം കലോത്സവനടത്തിപ്പിന്റെ ലക്ഷ്യം. പണത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ സ്വാധീനമൊന്നും കലാപ്രതിഭകളെ കണ്ടെത്തുന്നതിൽ മാനദണ്ഡമാകരുത്.
സ്കൂൾതലം, ഉപജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം എന്നി ങ്ങനെ വിവിധ ഘട്ടങ്ങളിലായിട്ടാണ് കലോത്സവവേദി ക്രമീകരിച്ചിരി ക്കുന്നത്. സ്കൂൾ സാഹിത്യസമാജത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സ്കൂൾതലമത്സരത്തിൽ പങ്കെടുത്ത് കഴിവ് പ്രദർശിപ്പിക്കാനാവും. അതിൽ ഉന്നതസ്ഥാനം കൈവരിക്കുന്നവർക്ക് ഉപജില്ലാതലത്തിൽ നട ക്കുന്ന മത്സരത്തിൽ വിവിധ സ്കൂളുകളിലെ കുട്ടികളുമായി പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നു. അവിടന്ന് വിജയികൾക്ക് ജില്ലാ തലത്തിലും ജില്ലാതലത്തിൽനിന്ന് സംസ്ഥാനതലത്തിലും തങ്ങളുടെ കഴിവു പ്രകടിപ്പിക്കാനാവും.
സ്കൂൾ പഠനകാലത്തോടുകൂടി പല മാതാപിതാക്കളും കുട്ടികളെ കലാരംഗത്തുനിന്നു പിന്തിരിപ്പിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് കണ്ടു വരുന്നത്. കലോത്സവം ഒരിക്കലും അവിടംകൊണ്ട് അവസാനിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസരംഗത്തും കലോത്സവത്തിന് വേദികളുണ്ട്. ഇതുകൂ ടാതെ പഞ്ചായത്തുതലംമുതൽ സംസ്ഥാനതലം വരെ കേരളത്തിൽ വേറെയും കലോത്സവങ്ങൾ നടത്തുന്നുണ്ട്.
തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിന് പ്രാധാന്യം കൈവന്നിരിക്കുന്ന ഇന്നത്തെക്കാലത്ത് കലോത്സവത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നു. പുതിയ കലാകാരന്മാരെയും കലാകാരികളെയും സൃഷ്ടിക്കുന്നതോ ടൊപ്പം നമ്മുടെ പരമ്പരാഗതമായ പ്രാചീനകലകളെ സംരക്ഷിക്കുന്നതി നുള്ള ഒരു നല്ല പദ്ധതിയായും കലോത്സവത്തെ കാണേണ്ടതാണ്.
Read also :
The Ritual Arts of Kerala Information in Malayalam Language
Read also :
The Ritual Arts of Kerala Information in Malayalam Language
COMMENTS