Tuesday, 19 May 2020

നെല്വയല് നീര്ത്തട സംരക്ഷണ നിയമം 2020

നെല്വയല് നീര്ത്തട സംരക്ഷണ നിയമം 2020

നെല്വയല് നീര്ത്തട സംരക്ഷണ നിയമം / Paddy Field Watershed Protection Scheme: ധാരാളം നെൽവയലുകളും നീർത്തടങ്ങളും പ്രകൃതി കേരളത്തിനു കനിഞ്ഞരുളിയിട്ടുണ്ട്. എന്നാൽ മനുഷ്യന്റെ അശ്രദ്ധവും അശാസ്ത്രീ യവുമായ ഉപയോഗംമൂലം അവ അനുദിനം നശിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ദുരന്തഫലം കേരളീയർ ഒന്നടങ്കം അനുഭവിച്ചുകൊണ്ടിരിക്കു കയാണ്.
നെൽവയലിന്റെ കാവൽക്കാരനും സംരക്ഷകനും കർഷകനാണ്. അതുകൊണ്ട് കർഷകന് ആദരവും അംഗീകാരവും സുരക്ഷിതത്വവും ലഭി ക്കുന്ന പദ്ധതികളാണുണ്ടാകേണ്ടത്. അതോടൊപ്പം നെൽകൃഷി ലാഭക രവുമാക്കണം. ഒരുകാലത്ത് സ്വർണ്ണക്കതിരുകൾ വിളഞ്ഞുനിന്നിരുന്ന വയ ലേലകൾ ഇന്നു തരിശുനിലങ്ങളായി മാറിയിരിക്കുകയാണ്. കാലങ്ങളായി കൃഷിചെയ്ത് വൻകടക്കാരായിമാറിയ കർഷകരാണ് വയലുകൾ തരിശി ടാൻ നിർബന്ധിതരായത്. കൃഷി പുനരുദ്ധരിക്കാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ചെയ്തുകൊടുത്തെങ്കിൽ മാത്രമേ കർഷകരെ വീണ്ടും ഈ രംഗത്തേക്കു കൊണ്ടുവരുവാൻ കഴിയുകയുള്ളൂ.
നെൽക്കുഷിയെ പരിപോഷിപ്പിക്കുന്നതിന് ഉൽപാദനശേഷിയുള്ള നല്ലയിനം വിത്തുകൾ കർഷകർക്കു നൽകണം. കൃഷിച്ചെലവിനുവേണ്ടി സബ്സിഡിയോടുകൂടി വായ്പ നൽകണം. കൃഷിക്കാവശ്യമായ ജലസേ ചന സൗകര്യം ഏർപ്പെടുത്തിക്കൊടുക്കണം. ഇതിനെല്ലാറ്റിനുമുപരിയായി ഉല്പാദിപ്പിക്കുന്ന നെല്ലുമുഴുവൻ ന്യായമായവിലനല്കി സംഭരിച്ച് അരി യാക്കി വില്പന നടത്തണം.

വയൽ നികത്തിയുള്ള കെട്ടിടനിർമ്മാണം യാതൊരുകാരണവശാലും അനുവദിക്കരുത്. ഇന്ന് കേരളത്തിലെ പലസ്ഥലങ്ങളിലും വയൽ നികത്തി വീടുകളും, ഫ്ളാറ്റുകളും, ഫാക്ടറികളും നിർമ്മിച്ചിരിക്കുക യാണ്. തന്മൂലം നമുക്കുണ്ടായിരുന്ന വയലേലകളിൽ ഭൂരിഭാഗവും കര പ്രദേശമായി മാറിയിരിക്കുകയാണ്. ഈ രീതി തുടർന്നുകൂടാ. നെൽവയ ലുകൾ മുഴുവനും കൃഷിക്ക് ഉപയുക്തമായ വലയലുകളാക്കി നിലനിർ ത്തണം. അതോടൊപ്പം നെൽകൃഷിചെയ്യാൻ കഴിയുന്ന ചതുപ്പുനിലങ്ങളും മറ്റും വയലുകളാക്കി മാറ്റുകയും ചെയ്യണം.
ചെറിയൊരു മഴചാറിയാൽ കേരളത്തിൽ വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥിതിയാണിന്ന്. നമ്മുടെ നീർത്തടങ്ങളിൽ ശരിയായരീതിയിലുള്ള ജല നിർഗ്ഗമനസൗകര്യമില്ലാത്തതാണ് ഇതിനുകാരണം. പല നീർത്തടങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിലാണിന്ന്. ചിലത് മനുഷ്യന്റെ കയ്യേറ്റം മൂലം വിസ്തൃതി തീരെ കുറഞ്ഞ് സ്ഥിതിചെയ്യുന്നു. നീർത്തടങ്ങളിൽ സ്വാഭാ വികമായ നീരൊഴുക്കുണ്ടാക്കുവാനുള്ള പദ്ധതികൾ എത്രയും വേഗം നടപ്പിലാക്കേണ്ടതാണ്.

മാലിന്യം കുറയ്ക്കാനും പരിസ്ഥിതിപ്രശ്നം ഒഴിവാക്കാനും നീർത്തട പദ്ധതിയിൽ പ്രാമുഖ്യം നൽകണം. മത്സ്യസമ്പത്തു വർദ്ധിപ്പി ക്കാനുള്ള പദ്ധതികളും ഓരുവെള്ളം കയറി കൃഷിനാശം ഉണ്ടാകാതിരി ക്കാനും നീർത്തടപദ്ധതികൊണ്ടു കഴിയണം. വെള്ളപ്പൊക്ക ഭീഷണി യിൽനിന്നു കർഷകരെ രക്ഷിക്കുകയും മത്സ്യത്തൊഴിലാളികളെ സംര ക്ഷിക്കുകയും നീർത്തടപദ്ധതിയുടെ ലക്ഷ്യമായിരിക്കണം.
തണ്ണീർത്തടമോ നെൽവയലുകളോ കാർഷികേതര ആവശ്യത്തിനു പരിവർത്തനപ്പെടുത്തുന്നത് കുറ്റകരമാക്കിയിട്ടുണ്ട്. നദീതീരകയ്യേറ്റങ്ങൾ അവസാനിപ്പിക്കുകയും നദികളെ സംരക്ഷിക്കുകയും ചെയ്യണം. കേരള ത്തിൽ ഇന്നുകാർഷികരംഗം നേരിടുന്ന ഒട്ടുമുക്കാലും പ്രശ്നങ്ങൾ നെൽ വയൽ- നീർത്തട പദ്ധതിയിലൂടെ പരിഹരിക്കാവുന്നതാണ്.

SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: