Sunday, 17 May 2020

ഓണം അന്നും ഇന്നും ഉപന്യാസം Essay on Onam Annum Innum in Malayalam


Essay on Onam Annum Innum in Malayalam Language: In this article, we are providing ഓണം അന്നും ഇന്നും ഉപന്യാസം for students and teachers. Onam Annum Innum Upanyasam in Malayalam.

ഓണം അന്നും ഇന്നും ഉപന്യാസം Essay on Onam Annum Innum in Malayalam

Essay on Onam Annum Innum in Malayalam
കേരളീയരുടെ ദേശീയോത്സവമാണ് ഓണം. ലോകത്തെവിടെയാ യാലും മലയാളി ഓണം ആഘോഷിക്കുന്നു. ഓണത്തെക്കുറിച്ച് പ്രസി ദ്ധമായ ഒരു കഥയുണ്ട്.
പണ്ട് മാവേലിമന്നൻ കേരളം ഭരിച്ചിരുന്നു. അന്ന് കള്ളവും ചതി യുമില്ലാതെ മാനുഷരെല്ലാവരും ആമോദത്തോടെ ഒന്നുപോലെ കഴി ഞ്ഞിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ മഹാബലി യോട് മൂന്നടി മണ്ണ് യാചിച്ചു. ഭൂമിയും സ്വർഗ്ഗവും രണ്ടടികൊണ്ട് അളന്ന് മൂന്നാമത്തെ യടിവയ്ക്കാൻ സ്ഥല മില്ലാതെ വന്നപ്പോൾ മഹാബലി തന്റെ ശിരസ് കാട്ടിക്കൊടുക്കുകയും വാമനൻ മഹാബലിയെ പാതാള ത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. ആണ്ടിലൊരിക്കൽ കേരള ത്തിൽ വന്ന് തന്റെ പ്രജകളെകാണു വാൻ വാമനൻ മഹാബലിക്ക് അനുവാദം കൊടുത്തു. അതനുസരിച്ച് ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണനാളിൽ മഹാബലി നാടുകാണാൻ വരുന്നു എന്നാണ് സങ്കല്പം .
അന്നുമിന്നും മലയാളിയുടെ മനസിൽ ഈ മുഗ്ദ്ധസങ്കല്പം മൊട്ടിട്ടു നിൽക്കുന്നു. പണ്ട് അത്തം മുതൽ പത്തുദിവസം ഓണം ആഘോഷിക്കു മായിരുന്നു. വീടും പരിസരവും വൃത്തിയാക്കി അത്തം മുതൽ മുറ്റത്ത് പൂക്കളം തീർക്കുമായിരുന്നു. സൂര്യോദയത്തിനുമുൻപുതന്നെ കുട്ടികൾ കൈയിൽ പൂക്കൂടയുമായി പൂപ്പൊലിപ്പാട്ടുപാടി പൂപറിക്കാൻ പോകും. പറ മ്പിലും പാടത്തും കുന്നിൻമുകളിലുമെല്ലാം ഓണത്തെ വരവേൽക്കാൻ ചെടികളെല്ലാം പൂക്കുടന്നയുമായിനില്ക്കും. തുമ്പപ്പൂവും, അരിപ്പൂവും, അതി രാണിപ്പൂവും, കാക്കപ്പൂവുമൊക്കെപറിച്ച് പൂക്കൂടനിറച്ച് കുട്ടികൾ വീട്ടി ലെത്തി പൂക്കളമൊരുക്കുന്നു. ഓണക്കാലം ഒരു വസന്തകാലം തന്നെയാ യിരുന്നു. ഇന്ന് സ്ഥിതിയാകെ മാറി. നമ്മുടെ പറമ്പിലും പാടത്തുമൊക്കെ യുണ്ടായിരുന്ന തുമ്പപ്പൂ കണികാണാനില്ല. കാക്കപ്പൂവും അരിപ്പൂവും മഞ്ഞ പ്പൂവുമില്ല. ഉണ്ടെങ്കിൽത്തന്നെ അവ ആർക്കും തിരിച്ചറിയാനും കഴിയുന്നി ല്ല. ഓണക്കാലത്തെ വരവേറ്റിരുന്ന നാട്ടുചെടികളൊന്നും നമ്മുടെ നാട്ടിലി ല്ലാതെയായി.
ഓണക്കാലമാകുമ്പോൾ അങ്ങാടിയിൽപ്പോയി പൂക്കൾ വാങ്ങി പൂക്കളം തീർക്കുകയാണ് ഇന്നത്തെ പതിവ്. വഴിയോരങ്ങളിൽ ചെത്തിയും ജമന്തിയും ചെണ്ടുമല്ലിയും വില്പനയ്ക്കുവച്ചിരിക്കുന്നതു കാണാം. ഇവ വാടി ഇതൾ കൊഴിയാറായ പൂവുകളായിരിക്കും. പലരും പൂക്കളം തീർക്കാൻ മുറ്റംപോലുമില്ലാതെ ഫ്ളാറ്റുകളിലാണ് കഴിയുന്നത്. സ്കൂൾ, കോളേജ് തലങ്ങളിലും സാംസ്കാരികകേന്ദ്രങ്ങളിലും പൂക്കള നിർ മ്മാണം ഒരു മത്സരരംഗമായി മാറിയിരിക്കുന്നു. പൂ പറിക്കുന്ന കുട്ടികളും, പൂക്കുടയും, പൂപ്പൊലിപ്പാട്ടും നമുക്കിന്ന് വെറുമൊരു ഓർമ്മ മാത്രമായി മാറിയിരിക്കുന്നു.
ഓണക്കാലത്തെ മറ്റൊരു പ്രത്യേകത കുടുംബാംഗങ്ങളെല്ലാം ഒത്തു ചേർന്ന് വിഭവസമൃദ്ധമായ സദ്യയുണ്ടാക്കി കഴിക്കുന്നു എന്നതാണ്. ഓണ മെന്നു കേട്ടാൽ തന്നെ ഉപ്പേരിയുടേയും, പപ്പടത്തിന്റേയും പായസത്തി ന്റേയും മാധുര്യം നമ്മുടെ നാവിലുണ്ടാകുന്നു. ഓണസദ്യയൊരുക്കാ നുള്ള വിഭവങ്ങൾ നമ്മുടെ വീട്ടുവളപ്പിൽ തന്നെയുണ്ടായിരുന്നു. വെള്ള രിയും, മത്തനും, ചേമ്പും, ചേനയും, പയറും, മുളകുമെല്ലാം തൊടിക ളിൽ ഉണ്ടാകുമായിരുന്നു. ഇന്നതിനെല്ലാം ചന്തയിൽ പോകണമെന്ന സ്ഥിതിയായി. ഓണക്കാലമടുക്കുന്നതോടുകൂടി നാട്ടിലെങ്ങും പച്ചക്കറി വില്പനകേന്ദ്രങ്ങൾ ആരംഭിക്കുന്നതു കാണാം. ഇന്ന് ഓണസദ്യയ്ക്കുള്ള വസ്തുക്കളെല്ലാം അങ്ങാടിയിൽ സുലഭമാണ്. വിഭവങ്ങളൊരുക്കാനുള്ള സാധനങ്ങൾ റെഡിമെയ്ഡായി വിപണിയിൽ കിട്ടും. ഓണസദ്യയും പായ സവുമൊക്കെ പാഴ്സലായും ഇന്ന് ലഭിക്കും. അണുകുടുംബമായി മാറിയ മലയാളി ഇന്ന് ചന്തകളിൽ കിട്ടുന്ന വസ്തുക്കൾകൊണ്ട് ഓണമാഘോഷിച്ച് സംതൃപ്തിയടയുന്നു.
ഓണമെന്നുകേട്ടാൽ ആബാലവൃദ്ധം ജനങ്ങളുടേയും മനസിലോടി യെത്തുന്നത് ഓണക്കളികളേക്കുറിച്ചുള്ള ഓർമ്മകളാണ്. ഓണക്കാലമാ യാൽ പ്രായഭേദമനുസരിച്ച് ആളുകളോരോരോ കളികളിൽ മുഴുകുക യായിരുന്നു പതിവ്. പുലികളി, കൈകൊട്ടിക്കളി, പന്തുകളി, തുമ്പി തുള്ളൽ, ഊഞ്ഞാലാട്ടം എന്നിങ്ങനെ വിവിധതരം നാടൻകളികൾ ജന ങ്ങൾക്ക് ഏറെ പ്രിയങ്കരമായിരുന്നു. ഇന്നാകട്ടെ കളിസ്ഥലവുമില്ല, കളി ക്കാനാളുമില്ല. ഓണക്കാലമായാലും ആളുകൾക്ക് ടെലിവിഷനുമുന്നിൽ ചടഞ്ഞുകൂടിയിരിക്കാനാണ് താത്പര്യം. വിവിധ ചാനലുകളിലായി ഓണ ക്കാലത്ത് സിനിമകളും മറ്റു പല പരിപാടികളുമുണ്ട്. കുടുംബാംഗങ്ങൾ അതുകണ്ട് ഓണം കഴിച്ചുകൂട്ടുന്നു. ഓണക്കളികളെക്കുറിച്ചുള്ള ഓർമ്മ കൾ മലയാളികളുടെ മനസിൽ നിന്നു നഷ്ടമാകുന്നു.
പ്രകൃതിക്കുപോലും വളരെയധികംമാറ്റം വന്നുകഴിഞ്ഞു. ഓണവെ യിലും ഓണനിലാവും ഓണത്തുമ്പിയും മലയാളിയുടെ മനസിൽ എന്നും സന്തോഷം നൽകിയിരുന്നു. കാലംതെറ്റിവരുന്നമഴചാറൽ നാട്ടിലങ്ങി ങ്ങായിനടക്കുന്ന ഓണാഘോഷത്തേപ്പോലും താറുമാറാക്കുന്നു. ഓണം മലയാളിയുടെ ഒരു പ്രതീക്ഷയും ഓർമ്മയുമാണ്. കാലം മാറുന്തോറും അതിന് പരിണാമങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ഓണത്തെക്കുറിച്ചുള്ള കഥപോലെതന്നെ ഒരു മധുരപ്രതീക്ഷയും ഓണം മലയാളിക്കു നൽകു ന്നുണ്ട്.
Read also : Short Essay on Onam Festival in Malayalam

SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: