Sunday, 17 May 2020

തീവ്രവാദം ഇന്ത്യയില് ഉപന്യാസം Essay on Terrorism in Malayalam Language

Essay on Terrorism in Malayalam Language: In this article, we are providing തീവ്രവാദം ഇന്ത്യയില് ഉപന്യാസം for students and teachers. Essay on Terrorism in India in Malayalam Language.

തീവ്രവാദം ഇന്ത്യയില് ഉപന്യാസം Essay on Terrorism in Malayalam Language

Essay on Terrorism in Malayalam Language
നമ്മുടെ രാജ്യം തീവ്രവാദഭീഷണിയിൽ അകപ്പെട്ടിരിക്കുകയാണ്. ഏതുനേരമാണ്, ഏതുഭാഗത്തുനിന്നാണ് ആക്രമണം ഉണ്ടാകുന്നതെന്ന റിയാതെ ജനം പകച്ചുനിൽക്കുന്നു. ഒന്നിനു മീതെ ഒന്നായി രാജ്യത്തിന്റെ പലഭാഗങ്ങളിലും ഉയരുന്ന തീവ്രവാദഭീഷണി പോലീസിന്റെയും സായുധസേനയുടെയും ഉറക്കം കെടുത്തുന്നു.
തീവ്രവാദം രണ്ടു തരത്തിലാണ് ഉണ്ടാകുന്നത്. ഒന്ന് രാജ്യത്തിന കത്തുനിന്നുള്ളത്. മറ്റേത് രാജ്യത്തിനുപുറത്തുനിന്നും. രണ്ടും സാധാര ണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുന്നു. അഭ്യസ്ത വിദ്യരായ യുവാക്കളാണ് തീവ്രവാദപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽ അധികവും. ഇതു നമ്മെ ഞെട്ടിക്കുന്ന വസ്തുതയാണ്.
തീവ്രവാദികൾ ജനിക്കുന്നത് പ്രധാനമായും മൂന്നുമേഖലകളിലാണ്. നേരിടേണ്ടിവരുന്ന ജീവിതസാഹചര്യങ്ങൾ ചിലരെ തീവ്രവാദത്തിൽ കൊണ്ടെത്തിക്കുന്നു. രൂക്ഷമായ തൊഴിലില്ലായ്മയും പട്ടിണിയും പണ സമ്പാദനത്തിനുള്ള മോഹവും മറ്റു ചിലരെ തീവ്രവാദത്തിലേക്ക് ആകർ ഷിക്കുന്നു. വേറെ ചിലരാകട്ടെ നേതാക്കന്മാരുടെ സ്വാർത്ഥതാല്പര്യത്തി നുള്ള മോഹവലയത്തിൽ കുടുങ്ങുന്നവരുമാണ്. ഇവരെല്ലാം നിയമം കയ്യി ലെടുക്കുന്നു. കൊല്ലിനും കൊലയ്ക്കും മുതിരുന്നു. വർഗ്ഗീയ കലാപങ്ങ ളുണ്ടാക്കി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നു.
ചിലരാഷ്ട്രീയക്കാരും മതവിഭാഗങ്ങളും തീവ്രവാദികളെ സംരക്ഷി ക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. തീവ്രവാദപ്രവർത്തനം രാജ്യ ദ്രോഹമാണ്. തീവ്രവാദപ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) ക്കാണ് ചുമതല. ഇത്തരം കേസുകൾ കൈകാര്യംചെയ്യുന്നതിന് പ്രത്യേക കോടതികളുമുണ്ട്.
കപ്പൽ, വിമാനം തുടങ്ങിയവ തട്ടിയെടുക്കുക, ആളുകളെ ബന്ദിക ളാക്കുക, ബോംബ് ഭീഷണി ഉയർത്തുക, ഫോടനം ആസൂത്രണം ചെയ്യുക, ആളുകൾക്കുനേരെ നിറയൊഴിക്കുക തുടങ്ങിയ കാര്യങ്ങളാണ് തീവ്രവാദികൾ ചെയ്യുന്നത്. വിലപേശൽ നടത്തുന്നതിനും തങ്ങളുടെ ആവശ്യം നിറവേറ്റപ്പെടാത്തപക്ഷം ആളുകളെ ഒറ്റയ്ക്കോ കൂട്ടായോ കൊല്ലാനും ഇക്കൂട്ടർക്കു മടിയില്ല. തീവ്രവാദികളിൽ പലരും ചാവേർ ആക്രമണം നടത്താനും മടിയില്ലാത്തവരാണ്.
രാജ്യത്തിനുപുറത്തുനിന്നും പലതീവ്രവാദഭീഷണിയും നില നിൽക്കുന്നുണ്ട്. ബംഗ്ലാദേശിലെ ഹുജ്, അഫ്ഗാനിസ്ഥാനിൽ അൽ ഖായിദ, പാക്കിസ്ഥാനിൽ പാക് താലിബാൻ, ലക്ഷറെ തായിബ എന്നിവ അവയിൽ ചിലതാണ്. മൂന്നോ നാലോ പേരുള്ള ഒരു തീവ്രവാദസംഘം സുരക്ഷാസേനയേയും രാജ്യത്തെതന്നെയും മുൾമുനയിൽ നിർത്താൻ പോന്നതാണ്. പ്രശസ്തരായവ്യക്തികളെ വകവരുത്തുന്നതിന് തീവ്രവാദി കൾ ചാവേറുകളെ നിയോഗിക്കാറുണ്ട്. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി യുടെ വധം ഇതിനൊരു ഉദാഹരണമാണ്.
രാഷ്ട്രീയക്കാർ തമ്മിലുള്ള കിടമത്സരം, മതസ്പർദ്ധ, രാജ്യങ്ങൾ തമ്മിലുള്ള ശത്രുത തുടങ്ങിയവയെല്ലാം തീവ്രവാദം തലപൊക്കുന്നതിനു കാരണമാകുന്നു. ഒരിക്കൽ ഈ കൂട്ടുകെട്ടിൽ പെടുന്നവർക്ക് പിന്നീടൊ രിക്കലും അതിൽനിന്ന് കരകേറാനാവില്ല. ജീവിതകാലം മുഴുവൻ നേതാ ക്കന്മാരുടെ ആജ്ഞാനുവർത്തികളായി കഴിയേണ്ടതായിവരും.
2008 ലെ ബാംഗ്ലൂർ സ്ഫോടനം, 2009 ലെ മുംബൈ താജ് ഹോട്ട ലിനുനേരെ നടന്ന ആക്രമണം, കാശ്മീർ തലസ്ഥാനത്തെ ഹിദായിൻ ചാവേർ ആക്രമണം, കോഴിക്കോട് ഇരട്ട ഫോടനം, കളമശ്ശേരി ബസ്സ് കത്തിക്കൽ തുടങ്ങി വലുതും ചെറുതുമായ ആക്രമണങ്ങളുടെ തീയും പുകയും കെട്ടടങ്ങിയിട്ടില്ല.
താലിബാൻ തീവ്രവാദികൾ കപ്പൽതട്ടിയെടുക്കുകയും ലക്ഷങ്ങൾ വിലപേശുകയുംചെയ്ത സംഭവം അധികനാളായിട്ടില്ല. അവരുടെ നിർദ്ദേ ശങ്ങൾക്കു വഴങ്ങിയില്ലെങ്കിൽ ബന്ദികളാക്കപ്പെടുന്നവരുടെ തലവെട്ടാനും മടിക്കുകയില്ല. പോലീസസ്റ്റേഷനുകൾ ആക്രമിക്കുക, ആയുധങ്ങൾ പിടി ച്ചെടുക്കുക തുടങ്ങിയവയും തീവ്രവാദികളുടെ മുഖ്യപരിപാടി ആയിട്ടുണ്ട്.
ക്ലാസ്സ്മുറിയിൽ കയറി അദ്ധ്യാപകനെ വെട്ടിക്കൊന്ന സംഭവം മലയാ ളിയുടെ മനസ്സിൽ ഒരു വിങ്ങലായി ഇന്നും നിലകൊള്ളുന്നു. മലയാളി യായ സന്ദീപ് ഉണ്ണികൃഷ്ണൻ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഭാരതത്തിന് ഒരിക്കലും മറക്കാനാകില്ല. രാജ്യത്തെയും ഭരണകർത്താക്കളെയും സംരക്ഷിക്കാൻ രാപകലില്ലാതെ പ്രവർത്തി ക്കുന്ന സുരക്ഷാസേനാംഗങ്ങളുടെ കുടുംബങ്ങൾ എന്നും ഭീതിയുടെ നിഴലിലാണ്.
തീവ്രവാദം ഒന്നിനും ഒരു പരിഹാരമല്ലെന്ന കാര്യം ജനം തിരിച്ചറി യണം. ഏതുസാഹചര്യത്തിലായാലും ജനങ്ങൾ ഭീകരവാദത്തിൽ ഏർപ്പെടാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ഒട്ടും വൈകാതെ നടത്തിയേ തീരൂ. അതോടൊപ്പം നിയമവാഴ്ചയും സൈ്വര്യജീവിതവും തകർക്കുന്ന തീവ്രവാദപ്രവർത്തനങ്ങൾ കണ്ടെത്തി മുളയിലേ നുള്ളിക്കളയണം.
നമ്മുടെ ചുറ്റുപാടും സംശയകരമായ സാഹചര്യത്തിൽ കാണുന്ന ആളുകളെക്കുറിച്ചും വസ്തുതകളെക്കുറിച്ചും യഥാസമയം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക. മതസൗഹാർദ്ദം വളർത്തുക, അയൽരാജ്യ ങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, രാഷ്ട്രീയകിടമത്സരങ്ങൾ ഒഴിവാ ക്കുക, യുവജനങ്ങളെ ബോധവൽക്കരിക്കുക തുടങ്ങിയ കർമ്മപരിപാടി കളിൽക്കൂടിമാത്രമേ നമുക്കു തീവ്രവാദപ്രവർത്തനത്തെ അമർച്ച ചെയ്യാ നാകൂ. അതിനായി നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതായിട്ടുണ്ട്.

SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: