Wednesday, 20 May 2020

കുടുംബശ്രീ യൂണിറ്റുകൾ Kudumbasree Activities in Malayalam

Kudumbasree Activities in Malayalam Language: In this article, we are providing കുടുംബശ്രീ യൂണിറ്റുകൾ ഉപന്യാസം for students and teachers. Kudumbasree Activities in Malayalam Language.
രാജ്യത്തെ സാധാരണജനങ്ങളുടെ ദാരിദ്യം ഇല്ലായ്മചെയ്യുകയെന്നതാണ് കുടുംബശ്രീ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനസർക്കാർ കേന്ദ്രഗവൺമെന്റിന്റെയും, ദേശീയകാർഷിക ഗ്രാമവികസന ബാങ്കിന്റെയും പങ്കാളിത്തത്തോടെ ആരംഭിച്ച പദ്ധതി യാണ് കുടുംബശ്രീ.

കുടുംബശ്രീ യൂണിറ്റുകൾ Kudumbasree Activities in Malayalam

പേരു സൂചിപ്പിക്കുന്നതുപോലെതന്നെ കുടുംബങ്ങൾക്ക് ഐശ്വര്യ പ്രധാനമായ ഒരു സംരംഭമാണിത്. രാജ്യത്തെ സാധാരണജനങ്ങളുടെ ദാരിദ്യം ഇല്ലായ്മചെയ്യുകയെന്നതാണ് കുടുംബശ്രീ പദ്ധതിയുടെ ലക്ഷ്യം .
കുടുംബശ്രീ യൂണിറ്റുകൾ Kudumbasree Activities in Malayalam
സംസ്ഥാനസർക്കാർ കേന്ദ്രഗവൺമെന്റിന്റെയും, ദേശീയകാർഷിക ഗ്രാമവികസന ബാങ്കിന്റെയും പങ്കാളിത്തത്തോടെ ആരംഭിച്ച പദ്ധതി യാണ് കുടുംബശ്രീ. നാട്ടിൻപുറങ്ങളിലെ സാധാരണക്കാരായ പത്തു മുതൽ നാൽപ്പതുവരെഅംഗങ്ങൾ ഉൾപ്പെടുന്നതാണ് ഓരോകുടുംബശ്രീ യൂണിറ്റും. ഇവയെ അയൽക്കൂട്ടങ്ങൾ എന്നുപറയുന്നു. ഒരു പ്രദേശത്തെ തൊട്ടടുത്തുള്ള പാവപ്പെട്ട കുടുംബങ്ങളിലെ ഓരോവനിതകളാണ് ഇതിലെ അംഗങ്ങൾ. ഇവർ ആഴ്ചതോറും ഒരു നിശ്ചിതസ്ഥലത്തുവച്ചോ അംഗങ്ങളുടെ ഭവനത്തിൽ വച്ചോ യോഗംകൂടി തീരുമാനം എടുക്കുന്നു. ആഴ്ചവരിക്കുപുറമേ എല്ലാവർക്കും അടയ്ക്കാവുന്ന കുറഞ്ഞതുക നിക്ഷേപമായും ഇവർ സ്വരൂപിക്കുന്നു. ഓരോ പ്രദേശത്തെയും സാഹച ര്യങ്ങളനുസരിച്ച് ധനാഗമമാർഗ്ഗങ്ങളെപ്പറ്റി ചർച്ച ചെയ്ത് തീരുമാനമെടുത്ത് നടപ്പിലാക്കുന്നു.
ഓരോകുടുംബശ്രീ യൂണിറ്റിനും അഞ്ചംഗഭരണസമിതിയാണ് വിഭാ വനം ചെയ്തിട്ടുള്ളത്. ആഴ്ചതോറുമുള്ളയോഗം വീടുകളുടെ കൂട്ടായ്മ ഉണ്ടാക്കുന്നു. മാത്രമല്ല ഓരോ അംഗത്തിനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും സംഘടിതമായി പ്രവർ ത്തിക്കുന്നതിനും ഇതിലൂടെ അവസരം ലഭിക്കുന്നു.
ഓരോകുടുംബങ്ങളിലുമുള്ള സുഖദുഃഖങ്ങൾ പങ്കുവയ്ക്കുന്നതുവഴി ഓരോകുടുംബത്തിന്റെയും സുഖവും ദുഃഖവും സമൂഹത്തിന്റേതായി മാറുന്നു. ഒറ്റയ്ക്കു നേരിടാൻ കഴിയാത്ത പ്രശ്നങ്ങൾ കൂട്ടായി നേരിടാൻ കഴിയുന്നു. അതുപോലെതന്നെ വീട്ടിലൊതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീക ൾക്ക് നേതൃശേഷിയുണ്ടാക്കാനും തൊഴിലിൽ ഏർപ്പെടാനും കുടുംബശ്രീ യൂണിറ്റുകൾ സഹായകമായി.
മിതവ്യയസമ്പാദ്യവായ്പാപരിപാടികൾ ആവിഷ്ക്കരിക്കുകയെന്നത് കുടുംബശ്രീ യൂണിറ്റിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്. എല്ലാ അംഗ ങ്ങൾക്കും നിക്ഷേപിക്കാവുന്ന ഒരു ചെറിയതുകയായിരിക്കും ആഴ്ച തോറും നിക്ഷേപമായി സ്വീകരിക്കുക. അതുപോലെ അംഗങ്ങളുടെ ആവ ശ്യങ്ങൾക്ക് കുടുംബശ്രീ യൂണിറ്റിൽനിന്നുതന്നെ കുറഞ്ഞ പലിശയ്ക്ക് പണം കടംകിട്ടുമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഇതു കൂടാതെ വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിൽനിന്നും കുറഞ്ഞ പലിശയ്ക്ക് വായ്പയും ലഭിക്കുന്നതാണ്. : . : .
ആരോഗ്യ വിദ്യാഭ്യാസബോധവത്ക്കരണപ്രവർത്തനം നടത്തു ന്നതും, വനിതകളുടെയും ശിശുക്കളുടെയും വികസനത്തിനുള്ള പ്രവർ ത്തനങ്ങളും കുടുംബശ്രീയുടെ പരിധിയിൽ വരുന്നതാണ്. ആവശ്യങ്ങൾ കണ്ടെത്തി അനുയോജ്യമായ പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കുക യാണ് കുടുംബശ്രീ യൂണിറ്റുകളുടെ ലക്ഷ്യം. ഓരോ കാര്യത്തിന്റെയും ചുമതല ഓരോവോളന്റിയർമാർക്ക് നല്കി നടത്തേണ്ടതാണ്. ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, വരുമാനദായകപ്രവർത്തനം തുടങ്ങി യവയുടെയൊക്കെ നേതൃത്വം ഓരോരുത്തരേയും ഏൽപ്പിക്കേണ്ടതാണ്.
ഓരോവാർഡിലും അയൽക്കൂട്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് പുതിയ ഏരിയാ ഡെവലപ്പ്മെന്റ് സൊസൈറ്റി (എഡിഎസ്) രൂപീകരി ക്കുന്നു. അയൽക്കൂട്ടങ്ങളിലെ ഭാരവാഹികൾക്ക് ഇതിൽ പ്രാതിനിധ്യം ഉണ്ടായിരിക്കും. വാർഡുമെമ്പർ ഇതിന്റെ രക്ഷാധികാരിയാണ്. അയൽ ക്കൂട്ടങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും, മാർഗ്ഗനിർദ്ദേശം നൽകു ന്നതിനും എ.ഡി.എസ് സഹായിക്കുന്നു. കൂടാതെ തൊഴിൽ സംരംഭങ്ങൾ കണ്ടെത്തുക, പരിശീലനപരിപാടികൾക്ക് നേതൃത്വം കൊടുക്കുക എന്നി വയും ഈ സംഘടനയുടെ ചുമതലയാണ്.
ഏരിയാ ഡെവലപ്പ്മെന്റ് സൊസൈറ്റികളെ (എ.ഡി.എസ്) ഏകോ പിപ്പിച്ചുകൊണ്ട് പഞ്ചായത്തുതലത്തിൽ കമ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റി (സി.ഡി.എസ്) പ്രവർത്തിക്കുന്നു. വിവിധസേവനതുറകളെ ഒന്നിപ്പിച്ച് കീഴ്ഘടകങ്ങളിലൂടെ ദാരിദ്ര്യനിർമ്മാർജ്ജനം സാധ്യമാക്കു ന്നതിനുള്ള ഒരു സംഘടനയായിട്ടുവേണം സി.ഡി.എസ്. പ്രവർത്തിക്കേ ണ്ടത്.
അയൽക്കൂട്ടം ഒരു ത്രിതലസംവിധാനമാണെന്ന് വ്യക്തമായല്ലോ? നാട്ടിലെല്ലായിടത്തും വിജയകരമായരീതിയിൽ കുടുംബശ്രീ യൂണിറ്റു കളുടെ പ്രവർത്തനം നടക്കുന്നുണ്ട്. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകൾക്കാകുന്നു. കുടിൽ വ്യവസായം, കൂട്ടുകൃഷി, ബിസിനസ്സ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഒരു വരുമാനമാർഗ്ഗം ഉണ്ടാക്കുന്നതിനും കുടുംബശ്രീപദ്ധതി സഹായി ക്കുന്നു.
ഒരുസംഘടിതശക്തിയായി പ്രവർത്തിക്കുന്നതിനും സമൂഹതിന്മ കൾക്കെതിരെ കൂട്ടായി പ്രതികരിക്കുന്നതിനും വനിതകൾക്ക് കിട്ടുന്ന ഒരു സുവർണ്ണാവസരമാണ് കുടുംബശ്രീ യൂണിറ്റ്. പാവപ്പെട്ടപെണ്ണു ങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരാനുതകുന്ന ഈ ഐശ്വര്യപദ്ധതി നീണാൾ വാഴട്ടെ.

SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: