അധ്യാപക ദിനം ഉപന്യാസം (Essay on Teachers day in Malayalam)

Admin
0

അധ്യാപക ദിനം ഉപന്യാസം (Essay on Teachers day in Malayalam)

അധ്യാപക ദിനം ഉപന്യാസം: 1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.

അധ്യാപക ദിനം ഉപന്യാസം (Essay on Teachers day in Malayalam)

ഡോ. എസ് രാധാകൃഷ്ണൻ രാഷ്ട്രപതി ആയപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ച്, തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ  ജന്മദിനമായ സെപ്റ്റംബർ 5 ഒരു ആഘോഷമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും അതിനുള്ള അനുവാദം നൽകണമെന്നും അപേക്ഷിച്ചു. പക്ഷേ അദ്ദേഹമത് സ്നേഹപൂർവ്വം നിരസിച്ചു.

ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തിൽ  ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ  താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ അവർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ അവരുടെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം അവരോട് പറഞ്ഞു.

"നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ സെപ്റ്റംബർ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിന് പകരം മുഴുവൻ അദ്ധ്യാപകർക്കും  വേണ്ടി അധ്യാപക ദിനമായി ആഘോഷിച്ചു കൂടേ." 

തന്റെ ജന്മദിനം തനിക്കുവേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ മുഴുവൻ അധ്യാപകർക്കും  വേണ്ടി നീക്കിവയ്ക്കാൻ അദ്ദേഹം തയ്യാറായി.അങ്ങനെയാണ് സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി തിരഞ്ഞെടുത്തത്.

അധ്യാപകരുടെ സാമൂഹ്യ- സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ കഴിവുകള്‍ പരമാവധി, വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ പ്രധാന ലക്ഷ്യം. അറിവ് പകര്‍ന്നു തന്ന ഗുരുക്കന്മാരെ ഓര്‍മ്മിക്കാനും അധ്യാപകരെ ബഹുമാനിക്കാനുമാണ് ഇന്ത്യ ഇന്ന് അധ്യാപക ദിനം ആഘോഷിക്കുന്നത്.

മികച്ച വിദ്യാർഥികളെ രൂപപ്പെടുത്തി രാജ്യത്തിന്റെ മുഖച്ഛായ മാറ്റാൻ അധ്യാപകർക്ക് കഴിയും. ജീവിതത്തിന്റെ എല്ലാ വശങ്ങളിലും നേരിടേണ്ടി വരുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും അധ്യാപകർ നമുക്ക് കൃത്യമായ ധാരണ നൽകുന്നു. അതുപോലെ തന്നെ എങ്ങനെയാണ് അവയെ നേരിടേണ്ടി വരുന്നതെന്നും അവർ നമ്മെ പഠിപ്പിക്കുന്നു. ഓരോ വിദ്യാർത്ഥിയുടെയും ജീവിതത്തിൽ അവർ ചെലുത്തുന്ന ആത്മാർത്ഥമായ പരിശ്രമങ്ങൾ തിരിച്ചറിയപ്പെടേണ്ടതും അവ ആഘോഷിക്കപ്പെടേണ്ടതും വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.

രാജ്യമൊട്ടാകെ ഈ ദിനം ആഘോഷിക്കുന്നതിനായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. തങ്ങളുടെ ജീവിതത്തിലേക്ക് ജ്ഞാനത്തിന്റെ വെളിച്ചം പരത്തുന്ന അധ്യാപകർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി ഓരോ വിദ്യാർത്ഥിയും അധ്യാപക ദിനം ആഘോഷിക്കുന്നു.

Related Article : 

शिक्षक दिवस पर संस्कृत श्लोक (Sanskrit Shlok on Teachers Day)

Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !